"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണവും രോഗപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=28041 | | സ്കൂൾ കോഡ്=28041 | ||
| ഉപജില്ല= | | ഉപജില്ല= കല്ലൂർകാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= ൧ <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= ൧ <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
12:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി മലിനീകരണവും രോഗപ്രതിരോധവും
നാം അഭിമുഖരിക്കുന്ന ഏറ്റവും വലിയ വിപത്തുകളിൽ ഒന്നാണ് പരിസ്ഥിതി മലിനീകരണം. അറിഞ്ഞോ അറിയാതെയോ നമ്മളെല്ലാവരും അതിനുത്തരവാദികളാണ്. പ്രകൃതിയിലേക്ക് നാം എന്തെല്ലാം അനാവശ്യ വസ്തുക്കളാണ് വലിച്ചെറിയുന്നത് പ്ലാസ്റ്റിക്കുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ മൃഗങ്ങളുടെ വേസ്റ്റുകൾ, അങ്ങനെ എത്ര ക്രൂരമായാണ് നാം നമ്മുടെ ഭൂമിയെ നശിപ്പിക്കുന്നത്. മരങ്ങൾ വെട്ടി മുറിക്കുന്നു പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നു. ഫാക്ടറികളിൽ നിന്നും ഓടകളിൽ നിന്നും മലിന ജലം നാം പുഴകളിലും തോടുകളിലും ഒഴുക്കുന്നു അതുമൂലം നമ്മുടെ ജലസ്രോതസ്സുകൾ നശിക്കുന്നു. മീനുകൾ ചത്ത് പൊങ്ങുന്നു. മലിനമായ ഭൂമിയിൽ വിഷമടിച്ച് ഉണ്ടാകുന്ന പച്ചക്കറികൾ കഴിച്ച് ക്യാൻസർപോലുള്ള മാരക രോഗങ്ങൾ ഉണ്ടാകുന്നു. നമ്മുടെ ഈ തലമുറയും വരും തലമുറയും മുന്നോട്ട് എങ്ങിനെ ജീവിക്കും എന്നത് നാം ചിന്തിച്ചിട്ടുണ്ടോ? ഒരു ഗ്ലാസ് ശുദ്ധജലത്തിന് വേണ്ടി നാം കൊതിക്കും. നല്ല പ്രകൃതി ഉണ്ടായിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിക്കും. നമുക്കും നമ്മുടെ വരും തലമുറകൾക്കും. നമ്മുടെ മനോഹരമായ ഈ ഭൂമിയിൽ ജീവിക്കുന്നതിന് പ്രകൃതിയെ ഒരുക്കി കൊടുക്കുവാൻ നാം ഓരോരുത്തരും ഒറ്റക്കെട്ടായി ഒന്ന് മനസു വച്ചാൽ മതി. നമ്മുടെ വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും നാം തന്നെ നശിപ്പിക്കുക. ഇപ്പോൾ ബയോഗ്യാസ്‍ പോലുള്ള ഒരു പാട് സംവിധാനങ്ങൾ ഉണ്ട് അത് നമുക്ക് പ്രയോജനപ്പെടുത്താം. പ്ലാസ്റ്റിക് വസ്തുക്കൾ അതാതുപഞ്ചായത്തുകളിൽ നിന്ന് എടുത്തുകൊണ്ട് പോകുക. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വർഷത്തിൽ ഒരു വൃക്ഷത്തൈ നടുക. ജലശ്രതസ്സുകൾ നമ്മുടെ ധനമാണെന്ന് കരുതി മലിനമാക്കാതിരിക്കുക. നമ്മുടെ മാതാപിതാക്കൾ പണ്ട് മഴയത്തു കളിക്കുമായിരുന്നു. അവർക്ക് പ്രതിരോധശേഷി ഉണ്ടയിരുന്നു കാരണം അവർ വളർന്ന് വിഷപ്പുകയില്ലാത്ത വിഷം കലർന്ന ആഹാരം കഴിക്കാത്ത സുന്ദരമായ ഭൂമിയിലായിരുന്നു. നമുക്കും കൈകോർക്കാം മനോഹരമായ പ്രകൃതിയെ വീണ്ടെടുക്കാൻ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ