"ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റെ വില <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 39: | വരി 39: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം=കഥ}} |
23:33, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വത്തിന്റെ വില
രഘുവിന് ഇപ്പോൾ quarantine കാലമാണ്. ഒന്നോർത്താൽ ഇപ്പോൾ അവന് സന്തോഷത്തിന്റെ നാളുകൾ ആണ്. ആ സന്തോഷത്തിന് പിന്നിൽ ഒരു വലിയ കാരണക്കാരി ഉണ്ട്. അത് മറ്റാരുമല്ല, പൂക്കച്ചവടക്കാരിയായ അവൻറെ വളർത്തമ്മ കല്യാണിയാണ്. അന്ന് പതിവിൽ നിന്നും വിപരീതമായി പൂക്കൾ വിറ്റഴിഞ്ഞു കൊണ്ടേ ഇരുന്നു. അന്ന് കച്ചവടം കഴിഞ്ഞ് കുട്ടയുമായി തിരിച്ച് വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കവേ തൻറെ സാരി തുമ്പിൽ എന്തോ ഉടക്കിയതായി തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ ഒരു പിഞ്ചു ബാലൻ! അവൻറെ മുഖം കരുവാളിച്ചിരുന്നു. ആ കുഞ്ഞിനെ അവർ വാരിയെടുത്തു. അവൻ ഉരിയാടാൻ പോലും പറ്റാത്ത അത്ര അവശനായിരുന്നു. ഉടൻതന്നെ കല്യാണി തൊട്ടടുത്ത ചായക്കടയിലേക്ക് കയറി അവന് വയറുനിറയെ ആഹാരം വാങ്ങി നൽകി. അവൻറെ അവസ്ഥ കേട്ടിട്ട് കല്യാണിക്ക് സങ്കടമായി.എന്തെന്നാൽ ആ തെരുവിൽ അവൻ അലയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി ആയിരുന്നു.ആരോരുമില്ലാത്ത തനിക്ക് ഒരു കൂട്ടാകും എന്ന് കരുതി കല്യാണി അവനെയും കൂട്ടി വീട്ടിലേക്കു നടന്നു. തുടർന്ന് എല്ലാ ദിവസവും തൻറെ പൂവിൽപ്പനക്ക് അവനെയും കൂടെ കൂട്ടി. കൂട്ടത്തിൽ കല്യാണി അവന് ഒരു പേരും നൽകി, രഘു. കാലം കടന്നു പോയി. രഘു വളർന്ന് വലുതായി. കല്യാണിയുടെ ചിട്ടകൾക്കും ശുചിത്വത്തിനും വിപരീതമായിരുന്നു രഘുവിൻറെ പ്രവർത്തനരീതി. അവന് വൃത്തിയും വെടിപ്പും വളരെ കുറവായിരുന്നു. മാത്രമല്ല, ക്രമേണ കല്യാണിയുടെ നല്ല വാക്കുകൾ കേൾക്കാൻ അവന് ഇഷ്ടമില്ലാതായി. വളർത്തമ്മയുടെ ഉപദേശങ്ങൾ മുഖവിലക്കെടുക്കാതെ അവൻ ആ തെരുവിൽ കൂട്ടുകാരോടൊപ്പം കറങ്ങി നടന്നു. അങ്ങനെയിരിക്കെയാണ് ഇടിത്തീ പോലെ കോവിഡ് 19 ന്റെ വ്യാപനം! അതിനാൽ കല്യാണി തൻറെ പൂ വിൽപ്പന പാടെ നിർത്തി വീട്ടിൽ തങ്ങാൻ തീരുമാനിച്ചു. ആദ്യനാളുകളിൽ രഘുവും വീട്ടിൽ ഇരുന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ അവൻ വീട്ടിൽ മടുത്ത് തെരുവിലേക്ക് ഇറങ്ങാൻ തുടങ്ങി. തെരുവിലെ കറക്കം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ കൈകാലുകൾ കഴുകാനോ കുളിക്കാനോ തയ്യാറായിരുന്നില്ല. പക്ഷേ കല്യാണി ആവട്ടെ അതീവ സുരക്ഷയോട് കൂടി നിരന്തരം സോപ്പ് ഉപയോഗിച്ച് കൈ കഴുകിയും മുഖം തൂവാല കൊണ്ട് മറച്ചും കോവിഡിനെ പ്രതിരോധിച്ചു.ശുചിത്വക്കുറവ് കാരണം രഘുവിന് കോവിഡ് രോഗത്തിൻറെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഈ അവസ്ഥയിൽ ആരോഗ്യപ്രവർത്തകർ അവനോട് വീട്ടിൽ തന്നെ തങ്ങാൻ ആവശ്യപ്പെട്ടു. അവന് വല്ലാത്ത ഒരു ഉൾഭയം ഉണ്ടായി. ശുചിത്വത്തിന് കല്യാണിയെ മാതൃകയാക്കാൻ അവർ നിർദേശിച്ചു. അവന് പശ്ചാത്താപമുണ്ടായി. തൻറെ വളർത്തമ്മയെ യഥാവിധി അനുസരിക്കാൻ തുടങ്ങി. അവർ തമ്മിൽ നേരത്തെ ഉണ്ടായതിൽ വെച്ച് ഏറ്റവും നല്ല ഒരു സ്നേഹം ഉടലെടുക്കുകയും ചെയ്തു. രോഗം മൂർച്ഛിക്കാതെ തൻറെ ശ്രദ്ധയും അമ്മയുടെ പരിചരണവും മൂലം രഘു സുഖം പ്രാപിച്ചു. പിന്നീട് അമ്മയ്ക്ക് താങ്ങായി സമൂഹത്തിന് മാതൃകയായി രഘു മാറി. ശുഭം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ