"സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/ആരോഗ്യ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യ കേരളം | color= 5 }} <p>കേരളം ദൈവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 61: | വരി 61: | ||
ഒറ്റക്കെട്ടായി മുന്നേറാം. | ഒറ്റക്കെട്ടായി മുന്നേറാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=കരോളിൻ ആൻ ഷൈനിച്ചൻ | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 ഡി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 72: | വരി 72: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=Kavitharaj | തരം= ലേഖനം }} |
22:55, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യ കേരളം
കേരളം ദൈവത്തിന്റെ സ്വന്തം നാട് ആയിരുന്നുവെന്ന് ഭൂതകാലത്തിൽ പറയുന്നതായിരിക്കും ഉചിതം. പ്രകൃതിയെ ദൈവത്തെപ്പോലെ കണ്ടിരുന്ന ജനത ഇവിടെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. ഈച്ചയ്ക്കും കൊതുകിനും പോലും പെറ്റുപെരുകാൻ ഉള്ള സ്ഥലം തികയുന്നില്ല. നമ്മുടെ ഉപഭോഗ സംസ്‌കാരത്തിന്റെ വളർച്ചയും മാലിന്യങ്ങൾ കുന്നുകൂടാൻ സുപ്രധാന കാരണമാണ്. വാങ്ങിക്കൂട്ടുന്നത് അല്ലാതെ നിർമ്മാർജ്ജനം ചെയ്യുന്നത് എങ്ങനെ എന്ന് നാം ചിന്തിക്കുന്നില്ല. സമൂഹത്തിൽനിന്ന് കുടുംബത്തിലേക്കും കുടുംബത്തിൽനിന്ന് വ്യക്തിയിലേക്കു നമ്മുടെ ചിന്തകൾ ചുരുങ്ങിപ്പോയി. അവനവൻെ്റ ആവശ്യപ്രകാരം സാധനങ്ങൾ വാങ്ങി കൂട്ടാനും വലിച്ചെറിയാനുള്ള മനോഭാവം നമ്മിൽ വന്നു. മനുഷ്യൻറെ ഈ ചിന്താഗതി പ്രകൃതിയെ മലിനപ്പെടുത്തുന്നതിനും അത് വഴി രോഗങ്ങൾ പകരുന്നതിനും ഇടയാക്കി. പ്രകൃതി മലിനീകരണവും പകർച്ച വ്യാധികളും വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അവയെ നിർമാർജനം ചെയ്യാൻ നാം ശുചിത്വശീലങ്ങൾ പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള അലർജി രോഗങ്ങളാൽ കഷ്ടപ്പെടാത്തവർ ആയി ആരും കാണില്ല. ഇതിൽ കൂടുതലും വായുമലിനീകരണം കൊണ്ട് സൃഷ്ടിക്കപ്പെടുന്നവയാണ്.അന്തരീക്ഷത്തിൽ വ്യാപിച്ചിരിക്കുന്ന പൊടിപടലങ്ങൾ പിഞ്ചു കുഞ്ഞുങ്ങളെ മുതൽ വൃദ്ധരെ വരെ വിടാതെ പിന്തുടരുന്നു. കൂടാതെ പകർച്ചവ്യാധികൾ മൂലം ജനങ്ങൾ കഷ്ടപ്പെടുന കാഴ്ചയും വേദനാജനകമാണ്. മുഖം മറക്കുന്ന മാസ്‌കുംകെട്ടി വണ്ടികളിൽ സഞ്ചരിക്കുന്ന യാത്രക്കാരെ കാണുമ്പോൾ നമ്മുടെ നാട്ടിൽ എങ്ങനെ ഇത്ര വലിയ ദുരവസ്ഥ സംജാതമായെന്ന് തോന്നിപ്പോകും. ഈ ദുരവസ്ഥകളെ മറികടക്കാൻ നാം ശുചിത്വം പാലിക്കുക തന്നെ വേണം. ശുചിത്വശീലങ്ങൾ നാം പരിശീലിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നാം എടുക്കുന്ന താല്പര്യം നാട് വൃത്തിയാക്കാനും നാം കാണിക്കണം. രോഗം വരുമ്പോൾ ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. ആരോഗ്യപരിപാലനരംഗത്ത് മനുഷ്യൻ വൻമുന്നേറ്റം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. പുത്തൻ സാങ്കേതികവിദ്യകളും നവീന മരുന്നുകളും ചേർത്ത് മാരകങ്ങളായിരുന്ന പല രോഗങ്ങളെയും അവൻ കീഴടക്കി കഴിഞ്ഞു. എന്നാൽ ആരോഗ്യപരിപാലന തോടൊപ്പം തന്നെ രോഗങ്ങളെ പ്രതിരോധിക്കാനും നമുക്ക് കഴിയണം. മനുഷ്യൻറെ ശുചിത്വമില്ലായ്മയുടെ തിക്തഫലങ്ങൾ ആണ് ഇന്ന് ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന കൊറോണ വൈറസ്. വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും നാം രോഗപ്രതിരോധം സാധ്യമാകണം. അതുവഴി സമൂഹവും ശുചിത്വപൂർണമായി തീരും. ബാല്യം മുതലേ ശുചിത്വശീലങ്ങൾ കുട്ടികളെ അഭ്യസിക്കണം. തീവ്രമായ രോഗാണുക്കളിൽ നിന്നും അതു നമ്മെ സംരക്ഷിക്കും. ശുദ്ധജലം, വൃത്തിയുള്ള പരിസരം തുടങ്ങി പ്രാഥമിക ആവശ്യങ്ങളുടെ ലഭ്യത കുറവ് മൂലമാണ് സമൂഹം രോഗങ്ങൾക്കിടയിൽ പെടുന്നത് എന്ന വസ്തുതയും നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ആരോഗ്യമുള്ള ഒരു ജനത മാനവപുരോഗതിക്ക് അത്യന്താപേക്ഷിതമാണ് അതിനായി പ്രകൃതിസംരക്ഷണവും പരിസരശുചിത്വവും നാം പാലിക്കണം. ഇവ രണ്ടും പ്രവർത്തിക്കുമ്പോൾ രോഗപ്രതിരോധവും താനെ കൈവരും. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം