"സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/അക്ഷരവൃക്ഷം/പുറത്ത് ഇറങ്ങരുത്, പിടിവീഴും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പുറത്ത് ഇറങ്ങരുത്, പിടിവീഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| ഉപജില്ല= കുഴൽമന്ദം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുഴൽമന്ദം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:46, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുറത്ത് ഇറങ്ങരുത്, പിടിവീഴും

മലർവാടി ഗ്രാമത്തിലെ ഒരു കൊച്ചു കുടിലിൽ ആയിരുന്നു വാസന്തിയുടെയും മകളുടെയും താമസം. വാസന്തിക്ക് എല്ലാമായി മക്കളായ അനിതയും, അഖിലും മാത്രമാണ് ഉണ്ടായിരുന്നത്. കൊറോണ വൈറസ്‌ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗണ് ആയ ഒരു ദിവസം അഖിൽ പുറത്ത് പോകുവാൻ ഒരുങ്ങുകയായിരുന്നു. അപ്പോൾ അനിത ഇത് കണ്ടു. അനിത അമ്മയോട് പറഞ്ഞു. 'അമ്മ അഖിലിനോട് ചോദിച്ചു, നീ എങ്ങോട്ടാ പോകുന്നേ?

അപ്പോൾ അഖിൽ, കൂട്ടുകാരനായ അമലിന്റെ ബൈക്കിൽ കറങ്ങാൻ പോവുകയാണെന്ന് പറഞ്ഞു. അപ്പോൾ അവർ, ലോക്ക് ഡൗണ് സമയത്ത് പുറത്ത് ഇറങ്ങിയാൽ പോലീസ് പിടിക്കുമെന്നും, ലോക്കപ്പിൽ ഇടുമെന്നും മകനോട് പറഞ്ഞു. പക്ഷെ, അഖിൽ ഇതൊന്നും വകവെച്ചില്ല. അമലിന്റെ ബൈക്കിൽ അഖിൽ കേറിപോയി.

സന്ധ്യാസമയത് വാസന്തിയുടെ ഫോണിലേക്ക് ഒരു വിളി വന്നു. പോലീസ് സ്റ്റേഷൻ നിൽ നിന്ന്‌ ആയിരുന്നു. അഖിലും, അമലും പോലീസ് കസ്റ്റഡിയിൽ ആണെന്ന് അറിഞ്ഞു. ഉടനെ അനിതയെയും കൂട്ടി വാസന്തി പോലീസ് സ്റ്റേഷനിൽ എത്തി. സ്റ്റേഷനിലെ പോലീസുകാരൻ പറഞ്ഞു, ഒന്നുകിൽ പിഴ അടച്ചിട്ട്‌ അവരെ കൂട്ടിയിട്ട് പോകാം, അല്ലെങ്കിൽ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. അപ്പോൾ വാസന്തി ആലോചിച്ചിട്ട് പറഞ്ഞു, സാറേ, അവർ തടവ് ശിക്ഷ അനുഭവികട്ടെ.

എന്നാലേ, ഇവരെ പോലെ കറങ്ങി നടക്കുന്നവർക്ക് ഒരു പാഠം ആവുകയുള്ളൂ.

ഇത് കേട്ട പൊലീസുകാർ വാസന്തിയെ അഭിനന്ദിച്ചു. ഇതുപോലെ എല്ലാ ജനങ്ങളുടെയും സഹകരണം ഞങ്ങൾക്ക് കിട്ടിയാൽ ഈ കോറോണയെ വേഗം ഇന്ത്യയിൽ നിന്ന്‌ തുരത്താം എന്നും പൊലീസുകാർ പറഞ്ഞു.

കൃഷ്ണജ. പി. വി.
8 E സി എ എച്ച് എസ് കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ