Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 4: |
വരി 4: |
| }} | | }} |
| <center> <poem> | | <center> <poem> |
| മനസ്സിൻ്റെ നൊമ്പരം
| |
| വർഷാന്ത്യം കഴിയാറായെന്ന സത്യം | | വർഷാന്ത്യം കഴിയാറായെന്ന സത്യം |
| ഓർത്തും വിതുമ്പലോടെ നീങ്ങീടവേ, | | ഓർത്തും വിതുമ്പലോടെ നീങ്ങീടവേ, |
വരി 46: |
വരി 45: |
| സമാധാനമായി പുറത്തിറങ്ങിടാം | | സമാധാനമായി പുറത്തിറങ്ങിടാം |
| ഒരുമയോടെ കഴിഞ്ഞിടാം. | | ഒരുമയോടെ കഴിഞ്ഞിടാം. |
| | </poem> </center> |
16:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മനസ്സിൻ്റെ നൊമ്പരം
വർഷാന്ത്യം കഴിയാറായെന്ന സത്യം
ഓർത്തും വിതുമ്പലോടെ നീങ്ങീടവേ,
വാർഷിക പരീക്ഷയെ നേരിടാനൊരുങ്ങവേ
ഇടിത്തീയ് കണക്കെ വന്നൊരു മഹാമാരി
അതിനു പേർ കൊറോണയത്രേ,
അതിനു പേർ കൊറോണയത്രേ,
പുഞ്ചിരിച്ച് ,കരഞ്ഞു പിരിയാനൊരവസരം തരാതേ
അധ്യാപകരോട് യാത്ര ചൊല്ലാൻ കഴിയാതെ
ഒരു പാട് പ്രതീക്ഷകളെ തകിടം മറിച്ചൊരു മഹാമാരി.
എല്ലാപേരും വീട്ടിൽത്തന്നെ;
നാടും നഗരവും വിജനം തന്നെ .
ആഡംബരക്കാറുകൾ ഓടുന്നില്ല,
ആഡംബര വസ്ത്രങ്ങൾ വാങ്ങുന്നില്ല.
മോടിക്കൂട്ടുവാൻ ആഭരണങ്ങൾ വേണ്ടയാർക്കും.
എല്ലാപേർക്കും വേണ്ടത് രക്ഷ മാത്രം .
മതമില്ല, ജാതിയില്ല ആർക്കുമേ ,
എല്ലാപേർക്കും ഒരു മുഖം മാത്രം
മുഖാവരണം അണിഞ്ഞ മുഖം മാത്രം .
പൊറോട്ടയും ഷവർമ്മയും വേണമെന്ന് ശഠിച്ചവർ
ഇന്നിതാ കഞ്ഞിയും പയറും കുടിച്ചിടുന്നു.
ചക്കയും മാങ്ങയും കഴിച്ചിടുന്നു .
മണ്ണിനെ മറന്നു പോയി നമ്മൾ.
മണ്ണിലുണ്ടാകുന്നത് കാണാതായി.
മണ്ണിൽ പണിയെടുക്കുന്നവനെ വേണ്ടാതായി
ഈ കൊറോണ നാടിനാപത്താണെങ്കിലും
ചിലത് നമ്മെ പഠിപ്പിച്ചിടുന്നു.
ആഡംബരങ്ങളും ആർഭാടങ്ങളും
ഇല്ലാതെ കഴിയാമെന്നു തെളിയിച്ചു.
ആൾ ദൈവങ്ങൾ എങ്ങോ പോയ് മറഞ്ഞൂ സ്വയരക്ഷയ്ക്കായി.
പ്രതിമകളോ കനിയുന്നില്ല.
സമൂഹ അടുക്കള വന്നു പാവങ്ങളുടെ വിശപ്പകറ്റാൻ .
വീണ്ടുമൊരു വിഷുക്കാലം കൂടി വന്നെത്തി.
ആർഭാടങ്ങൾ കുറഞ്ഞൊരു വിഷുക്കാലം.
കണികാണുവാൻ പറമ്പിലെ ചക്കയും
മാങ്ങയും തേങ്ങയും കണിക്കൊന്നയും മാത്രം.
ഈ മഹാമാരിയെ തോൽപ്പിക്കാൻ ഓടി നടക്കുന്നവർ,
ഡോക്ടറും നഴ്സും ആരോഗ്യ പ്രവർത്തകരും.
അവരുടെ പേരത്രേ ദൈവങ്ങൾ.ഇനിയീ മഹാമാരി വരാതിരിക്കട്ടെ
ഒരു നല്ല പുലരി വന്നിടട്ടെ
സമാധാനമായി പുറത്തിറങ്ങിടാം
ഒരുമയോടെ കഴിഞ്ഞിടാം.
|