"തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ എൻെറ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= തിരുമംഗലം യൂ പിസ്കൂൾ,ഏങ്ങണ്ടിയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= തിരുമംഗലം യൂ പി സ്കൂൾ,ഏങ്ങണ്ടിയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24574
| സ്കൂൾ കോഡ്= 24574
| ഉപജില്ല= വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

20:28, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

                                                                                       കൊറോണക്കാലത്തെ എൻെറ ദിനങ്ങൾ
                                                               

കൊറോണ വൈറസ്സുമായി ബന്ധപ്പെട്ട് 2020 വെക്കേഷൻ കാലത്തെ 21 ദിവസം സർക്കാർ ലോക് ഡൗൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ് . രാത്രി വൈകി കിടക്കുന്നതിനാൽ വൈകിയാണ് എഴുനേൽക്കുന്നത്.രാവിലെ എക്സർസൈസ് പതിവായി ചെയ്യും.ഭക്ഷണം കഴിക്കുന്നതോടൊപ്പം വാർത്തയോ കോമഡിയോ കാണുന്ന ശീലവും വന്നു ചേർന്നിട്ടുണ്ട് . കൂടാതെ അമ്മയെ പാത്രങ്ങൾ കഴുകുവാനും മറ്റ് ചെറിയ പണികളിലും ഞാൻ സഹായിക്കുന്നു .ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ തന്നെയാണെങ്കിലും പറമ്പിൽ അച്ഛനോടൊപ്പം കൃഷിപ്പണിയിൽ ഏർപ്പെടുന്നു.അത് എനിക്ക് വളറെ സന്തോഷം ഉണ്ടാക്കാറുണ്ട് . പത്രത്തിൽ നോക്കി കൊറോണ വിവരശേഖരണ പട്ടിക തയ്യാറാക്കലാണ് ഇപ്പോഴത്തെ പ്രധാന ജോലി. ഓരോ രാജ്യത്തേയും കൊറോണ രോഗങ്ങളെക്കുറിച്ചുളള വിവരങ്ങൾ ശേഖരിക്കുകയും പട്ടികപ്പെടുത്തുകയും അപഗ്രഥിക്കുകയും ചെയ്തുവരുന്നു . ഇതിനായി മനോരമ പത്രവും ദേശാഭിമാനിയും ഞാൻ നോക്കും. ഉബണ്ടുവിലെ കാൽക് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പട്ടിക അപഗ്രഥിക്കുന്നത്. എല്ലാവരും ലോക്ക് ഡൗണിൽ ആയതിനാൽ വീട്ടിലെ വൈദ്യുത ഉപയോഗം വർദ്ധിച്ചുവരുന്നുണ്ട് . മിക്കവാറും സമയം ടി വി,ഫാൻ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിനാൽ ഓരോ ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് വർദ്ധിക്കുന്നു. അത് മീറ്ററിൽ നോക്കി പട്ടികപ്പെടുത്തി വരുന്നു. . കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം ശരാശരി 5 യൂണിറ്റ് കറണ്ടാണ് ഉപയോഗിച്ചെന്ന് കണ്ടെത്തി.അത് കുറച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാൻ.കൂടാതെ ബഷീറിന്റെ കൃതികൾ വായിച്ച് വായനാകുറിപ്പ് തയ്യാറാക്കുന്നുണ്ട് . രാത്രി അമ്മയും ഞാനും അച്ഛനും ചേട്ടനും കൂടി ചീട്ട് കളിക്കാറുണ്ട് . പത്രങ്ങളിലൂടെയും ടീ വി യിലൂടേയും ദിവസവും വിഷമിപ്പിക്കുന്ന വിവരങ്ങളാണ് അറിയുന്നത് . ഗ്രൗണ്ടിൽ എന്നാണ് ഇനി കളിക്കാൻ പോകാൻ പറ്റുക.....ഫുഡ്ബോൾ കളിക്കാൻ പറ്റാത്തതാണ് എനിക്ക് ഏറെ പ്രയാസം.അടുത്ത വീട്ടിലെ കുുട്ടികളുമായി കളിക്കാൻ പോകാൻ ഇടക്കൊക്കെ ശ്രമം നടത്താറുണ്ടെങ്കിലും അച്ഛനും അമ്മയും കൊറോണയുടെ പേരു പറഞ്ഞ് എന്നെ ഭയപ്പടുത്തികൊണ്ടിരിക്കുകയാണ് . എന്തായാലും ഇത് വലിയൊരനുഭവമാണ് , ആദ്യാനുഭവവും...പൊതുവെ പത്രം നോക്കി രോഗവിവരങ്ങൾ പരിശോധിക്കുമ്പോൾ രോഗപ്ര തിരോധത്തിന്റേയും സുരക്ഷയുടേയും കാര്യത്തിൽ മറ്റ് സമ്പന്ന രാഷ്ട്രങ്ങളേക്കാൾ എത്ര വിഭിന്നവും മാതൃകാപരവും ആണ് നമ്മുടെ കേരളമെന്ന് ഞാൻ മനസിലാക്കുന്നു. ശുചിത്വശീലം കൊണ്ടും മനോബലം കൊണ്ടും ഈ മഹാമാരിയേയും നമുക്ക് അതിജീവിക്കാൻ കഴിയും , തീർച്ച...

അനന്തകൃഷ്ണൻ പി
7A തിരുമംഗലം യൂ പി സ്കൂൾ,ഏങ്ങണ്ടിയൂർ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം