"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ചില ആരോഗ്യചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ ചില ആരോഗ്യചിന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
15:36, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ കാലത്തെ ചില ആരോഗ്യചിന്തകൾ
കോവിഡ് 19 എന്ന മഹാമാരിയ്ക്കെതിരെ പട പൊരുതുന്ന ഈ കാലഘട്ടത്തിൽ അത് ചികിത്സിച്ചു ഭേദമാക്കുന്ന തിനെക്കാൾ പ്രധാന്യ മുള്ളതാണ് രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നത്. പ്രതി രോധശേഷി വർധിപ്പിക്കുന്ന തിന്റെ ആദ്യ ഘട്ടമാണ് പരിസ്‌ഥിതി ശുചിത്വവും വ്യക്തിശുചിത്വവും.പരിസരം വൃത്തിഹീനമാണെങ്കിൽ രോഗങ്ങളുടെ വഴി ഏതെന്ന് ചോദിക്കേണ്ടതില്ലല്ലോ.സമൂഹത്തിൽ കോവിഡ് 19 പോലെയുള്ള രോഗങ്ങൾ പടർന്ന് പിടിക്കുവാനുള്ള കാരണവും ശുചിത്വമില്ലായ്മ തന്നെ."ശരീരമാദ്യം ഖലുധർമസാരം" എന്നാണല്ലോ പഴമൊഴി.ആരോഗ്യം അരോഗാവസ്ഥയാണ്.അത്തരം അവസ്ഥ നിലനിൽക്കാൻ പരിസരം വൃത്തിയുള്ള താക്കണം.വൃത്തിഹീനമായിട ത്ത് അതിഷ്ടപ്പെടുന്ന ജീവികൾ വളരുന്നു. അങ്ങനെ പല ജന്തുക്കളും രോഗവാഹകരാകുന്നു.ഏറ്റവും നന്നായി ശുചിത്വം പാലിക്കേണ്ടത് അവരവരുടെ ഭവനങ്ങളിലും പരിസരങ്ങളിലുമാണ്; നാം ആദ്യമായി കാണുന്ന മഹാമാരിയല്ല കോവിഡ് 19, വസൂരി,പ്ലേഗ്, കോളറ തുടങ്ങിയ മഹാമാരികളിൽ നനഞ്ഞിട്ടുണ്ടെങ്കിലും ഒലിച്ചുപോകാതെ പോരാടിയതാണ് നമ്മുടെ ലോകം. ശുചിത്വം, സാമൂഹിക അകലം എന്ന രണ്ട് കാര്യങ്ങൾ മാത്രമാണ് നാം ഈ വൈറസിനെ പ്രതിരോധിക്കാൻ പാലിക്കേണ്ടത്.ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോൾ 'നിപ്പയ്ക്ക് ശേഷം ഇതാ അടുത്ത വൈറസ്' ഇത്രമാത്രമായിരുന്നു കൊറോണ നമുക്ക്. പക്ഷെ നമ്മുടെ ആ അശ്രദ്ധയാണ് കോറോണയെ ലോകം വിറപ്പിച്ച ഭീകരനാക്കിയത്. പ്രതിരോധിക്കാൻ ശുചിത്വം എന്ന ഏകമാർഗമാണ് നമുക്കുള്ളത്.അതിന്റെ ഭാഗമായി ഹാൻഡ് വാഷുകളുടെയും,സാനിടൈസറുകളുടെയും ഉപയോഗം നാം ശീലമാക്കികഴിഞ്ഞു. കൊറോണക്കാലം എന്നതിനേക്കാൾ അതിജീവനത്തിന്റെ കാലം എന്ന് ഭാവിയിൽ ഈ ദിനങ്ങൾ ഓർമ്മിക്കപ്പെടും. കാലം കഠിനമാണ് പക്ഷേ നമ്മൾ അതിജീവിക്കും. 💐
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം