"ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| സ്കൂൾ കോഡ്= 23227
| സ്കൂൾ കോഡ്= 23227
| ഉപജില്ല=ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}
{{Verified1|name=Sunirmaes| തരം= ലേഖനം}}

10:58, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം      


അസുഖങ്ങൾ വരാതിരിക്കുവാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ശുചിത്വമുള്ള ചുറ്റുപാട് നമ്മെ വളരെ അധികം സഹായിക്കുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളായി നാം നേരിട്ട പ്രശ്നങ്ങളാണ് വെള്ളപ്പൊക്കം, നിപ്പ വൈറസ്, കോവിഡ് 19 എന്നിവ. ശുചിത്വത്തെപ്പറ്റി നാം ചിന്തിച്ചതും ഈ മഹാമാരികളുടെ സമയത്താണ് .


വെള്ളപ്പൊക്ക സമയത്തു നമ്മൾ ജലം വഴിയുള്ള പകർച്ച വ്യാധികൾ തടയുന്നതിനായി തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയും, ചൂടുള്ള ഭക്ഷണം കഴിക്കുകയും, കിണർ തുടങ്ങിയ ജലസ്രോതസ്സുകൾ ബ്ലീച്ചിങ് പൌഡർ ഇട്ടു ശുചിയാക്കുകയും ചെയ്തു .


പണ്ടൊക്കെ പറമ്പിൽ കിടക്കുന്ന ചെറിയ പരിക്കുകളോട് കൂടിയ പേരക്ക, ചാമ്പക്ക, മാങ്ങ തുടങ്ങിയ പഴങ്ങൾ നമ്മൾ ഭക്ഷിച്ചിരുന്നു. എന്നാൽ നിപ്പ വൈറസ് വന്നതിനു ശേഷം നമ്മൾ ആ ശീലമെല്ലാം മാറ്റിയെടുത്തു. കടയിൽ നിന്ന് വാങ്ങുന്ന പഴങ്ങളും പല തവണ വൃത്തിയായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിച്ചു.


ലോകം മുഴുവൻ ബാധിച്ച ഈ കൊറോണ വൈറസിനെ തുരത്താനായി നാം ഓരോരുത്തരും ജോലിയും വിദ്യാഭ്യാസവും വരെ ഉപേക്ഷിച്ചും സമൂഹവ്യാപനം ഉണ്ടാക്കാതെ വീട്ടിലിരിക്കുന്നു. അഥവാ പുറത്തോട്ട് പോകേണ്ട അവസരത്തിൽ മുഖം മാസ്ക് ധരിച്ചും തിരിച്ചുവന്നാൽ കൈകൾ സോപ്പും സാനിറ്റിസറും ഉപയോഗിച്ച് വൃത്തിയാക്കിയും നമ്മൾ മഹാമാരി എന്ന് പറയുന്ന ഈ അസുഖത്തെ അതിജീവിക്കാൻ ഓരോ ദിവസവും ശ്രമിച്ചുകൊണ്ടിരിക്കുന്നു.


ശുചിത്വത്തെപ്പറ്റി ഇത്രയും കരുതൽ നാം നമ്മുടെ അനുഭവങ്ങളിൽ നിന്നാണ് പഠിച്ചത് .


അനൻ ബാബു
3 A ‍‍ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം