"ജി യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പൂമ്പാറ്റ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പൂമ്പാറ്റ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3<center> <poem>
| color=  3
}}
}}<center> <poem>
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
തുള്ളിപ്പാറുവതെങ്ങോട്ട്
തുള്ളിപ്പാറുവതെങ്ങോട്ട്

23:11, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
തുള്ളിപ്പാറുവതെങ്ങോട്ട്
പൂക്കൾതേടിപോകുന്നോ
പൂന്തേനുണ്ണാ‍ൻ പോകുന്നോ
ആരു നിനക്കീ നിറമേകി
ആരു നിനക്കീ ചിറകേകി
ചാരുതയേറും വർണ്ണത്താൽ
വാനം നീളെ പാറുന്നു
മാനത്തേക്ക് പറക്കുമ്പോൾ
ചൂടേറ്റാകെ തളരുമ്പോൾ
ചാരിയിരുന്നു മയങ്ങീടാൻ
പൂവുകൾ മാടി വിളിക്കുന്നു
മധുവിൻ ചഷകം നീട്ടുന്നു
തരളിതയായവ കേഴുന്നു
പോരൂ പോരൂ പൂമ്പാറ്റേ
പൂന്തേനുണ്ണാൻ വന്നാട്ടേ.
 

അമൃത
4A ജി യു പി എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത