"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/അക്ഷര വൃക്ഷം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അക്ഷര വൃക്ഷം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
16:58, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അക്ഷര വൃക്ഷം
പ്രകൃതി എന്നത് ഈശ്വരൻ്റെ വരദാനമാണ്. മാതാ ഭൂമി പുത്രാേ ഹം പുലിവാ ( ഭൂമി എൻ്റെ അമ്മയാണ് ഞാൻ മകനും ) എന്ന വേദ ദർശന പ്രകാരം ഭൂമിയെ, പ്രകൃതിയെ അമ്മയായ് കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നാം തയാറാവും. ഭാരതീയ സംസകൃതിയുടെ ഭാഗമായ കേരളത്തിൻ്റെ സംസ്കാരത്തിലും പരിസ്ഥിതി ബോധം ആഴത്തിലുണ്ട്. കാവുതീണ്ടല്ലേ കുളം വറ്റും എന്ന പഴമൊഴിയിൽ തെളിയുന്നത് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കേരളീയർക്കുണ്ടായ അവബോധമാണ്. ഈ ഇടയ്ക്ക് നമുക്ക് ഉണ്ടായ പ്രകൃതി ദുരന്തം വളരെ ഏറേ നമ്മെ ബാധിച്ചു.ചെറുതും, വലുതുമായി ആയിരത്തിലേറെ സ്ഥലങ്ങളിലുണ്ടായ മണ്ണൊലിപ്പും, മലയിടിച്ചിലും നമ്മുടെ ആവാസ വ്യവസ്ഥയ്ക്ക് നികത്താനാകാത്ത നാശനഷ്ടങ്ങളാണ് വരുത്തി വച്ചത്.ആഗോള താപനവുമായി ബന്ധപ്പെട്ട കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഭാഗമായ ന്യൂനമർദ്ധമാണ് ഇപ്പോഴുണ്ടായ ദുരന്തത്തിന് അടിസ്ഥാനമെങ്കിലും അതൊരു മഹാദുരന്തത്തിലേയ്ക്ക് നയിച്ചത്. ശാസ്ത്രലോകം ചൂണ്ടിക്കാട്ടിയതുപോലെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല മേഖ ലകളിലടക്കം വ്യാപ കമായ വനനശീകരണവും പാറപൊട്ടിക്കലും നിർമ്മാണ പ്രവൃത്തനങ്ങളും സൃഷ്ടിച്ച ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും മാണ് മഹാപേമാരിയോടൊപ്പം ഡാമുകൾ ഒന്നിച്ചു തുറന്നു വിട്ടതും ദുരന്തത്തിlൻ്റെ ആഘാതം പതിന്മടങ്ങ് വർദ്ധിപ്പിച്ചു. മനുഷ്യകുല മില്ലെ ങ്കിലും ഈ പ്രകൃതിയും ഭൂമിയും നിലനിൽക്കും. ഭൂമിയില്ലാതെ മനുഷ്യർക്ക് വേറെ വാസസ്ഥലമില്ല. മനുഷ്യർ വലിച്ചെറിയുന്ന മാലിന്യങ്ങൾ അവർക്കു തന്നെ ദോഷമുണ്ടാക്കു ന്നു. കാൻസർ, ആസ്മപ്പോലുള്ള രോഗങ്ങൾ അതിനു ഉദാഹരണം. മാലിന്യങ്ങൾ മനു ഷ്യരെ മാത്രമല്ല മറ്റ് ജന്തുകളെയും ജീവിക്കളെയും മരങ്ങളെയും ചെടികളെയും ബാധിക്കുന്നു. അതു കൊണ്ട് തന്നെ ഈ പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല ഭൂമിയിലെ മനുഷ്യരായ ഓരോരുത്തരുടേയും കടമയാണ് . പരിസ്ഥിതി സംരക്ഷണം നമ്മുടെ ആത്മീയ ജീവിതത്തിൻ്റെ അടയാളം കൂടി ആയി മാറണം. തന്നെ സ്നേഹിച്ചുള്ള ഹൃദയത്തെ പ്രകൃതി ഒരിക്കലും വഞ്ചിച്ചിട്ടില്ല" എന്ന് മഹാനായ കവി വേഡ്സ് വർത്ത് പറയുകയാണ്. എന്നാൽ ആ പ്രകൃതിയെ നാം ഒരിക്കലും നശിപ്പിക്കരുത്. അതിനാൽ നമ്മൾ പ്രകൃതിയെ സംരക്ഷിക്കുകയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം