"എസ്.വി.യു.പി.എസ് എടമുട്ടം/അക്ഷരവൃക്ഷം/എന്റെ അവധിക്കാല ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ അവധിക്കാല ചിന്തകൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| ഉപജില്ല= വലപ്പാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വലപ്പാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ  
| ജില്ല=  തൃശ്ശൂർ  
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

01:02, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ അവധിക്കാല ചിന്തകൾ
എന്റെ അവധിക്കാല ചിന്തകൾ

എന്തൊരു ഭയാനകരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് . ലോകം മുഴുവൻ കോവിഡ് - 19 എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ് . സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു അവധിക്കാലം ...

      വാർഷികാഘോഷത്തിന്റെ  ആഹ്ളാദത്തിലൂടെയും വാർഷിക പരീക്ഷയുടെ തയ്യാറെടുപ്പോടും കൂടിയുള്ള ഏതാനും ദിനങ്ങളിലൂടെയാണ് ഞനനും എന്റെ കൂട്ടുക്കാരും  കടന്നു പോയിരുന്നത് . അപ്പോഴാണ് കൊറോണ എന്ന വൈറസ് ഈ ലോകത്തെ വിഴുങ്ങാൻ എത്തിയത് . എന്തൊരു ദുർവിധിയാണ് ദൈവമേ ....വിദ്യാലയങ്ങളും ആരാധനാലയങ്ങളും പൊതുസ്ഥാപനങ്ങളും അടച്ചിരിക്കുന്നു . ആയിരകണക്കിന് മനുഷ്യ ജന്മങ്ങൾ ഓരോ മിനിട്ടിലും മരിക്കുന്നു . ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളവും കോറോണയുടെ ഭീതിയിലാണ് . ജാതി മത വർഗ്ഗ സാമ്പത്തിക വ്യത്യാസങ്ങൾ ഇല്ലാതെ ഓരോ മനുഷ്യരും ഒറ്റകെട്ടായി ഈ മഹാമാരിയെ ചെറുത്തുകൊണ്ടിരിക്കുന്നു . സർക്കാരും ആരോഗ്യപ്രവർത്തകരും നീതിപാലകരും ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ് . അവരെ നാം നമിക്കേണ്ടിയിരിക്കുന്നു .
        ഓരോ ദിനവും നമ്മെ തേടിയെത്തുന്നത് ഭീതിജനകമായ വാർത്തകളാണ് .പരീക്ഷകളും പൊതുപരിപാടികളും മാറ്റിവച്ചിരുന്നു .വീടിനു പുറത്തിറങ്ങാൻ കഴിയുന്നില്ല . ബന്ധുജനങ്ങളും കൂട്ടുകാരും പരസ്പരം കാണുന്നില്ല . എല്ലാവരും സാമൂഹിക അകലം പാലിക്കുന്നു . വളരെ സങ്കീർണമായ ദിനങ്ങൾ ,എന്റെ വിദ്യാലയവും കൂട്ടുകാരും അധ്യാപകരും എന്റെ മനസിലൂടെ കടന്നു പോകുകയാണ് പക്ഷെ എന്ത് ചെയ്യും . ഈ മഹാമാരിയെ ഇല്ലായ്മ ചെയ്യേണ്ടതും കോവിഡ് 19 എന്ന വൈറസിന്റെ വ്യാപനം തടയാനും ഈ ലോക്ക്ഡൗൺ തന്നെയാണ് വേണ്ടത് ഇനിയുള്ളത് നിർണായക ദിനങ്ങൾ ആണ് . ദുഃഖത്തിന്റെയും ദുരിതങ്ങളുടെയും കാർമേഘങ്ങൾ പെയ്തൊഴിഞ്ഞു സമാധാനത്തിന്റെയും പ്രകാശത്തിന്റെയും നീലാകാശം തെളിയട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുകയാണ് . നല്ലൊരു നാളെക്കായി നമുക്കേവർക്കും ഈ വൈറസിനോട് പൊരുതി ജയിക്കാം ..നല്ല അവധിക്കാലമാകട്ടെ ഇനിയുള്ള ദിനങ്ങൾ എന്നു ഞാൻ ആഗ്രഹിക്കുന്നു .....
                                                                                
നവീൻ കൃഷ്ണപ്രസാദ്
5 A എസ് വി യു പി സ്കൂൾ എടമുട്ടം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020