"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/സാമ്പത്തിക പ്രത്യാഘാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സാമ്പത്തിക പ്രത്യാഘാതം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
<b>തൃതീയ മേഖലയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ</b><br>
<b>തൃതീയ മേഖലയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ</b><br>

സംസ്ഥാന സമ്പദ്ഘടനയുടെ വളർച്ച ശക്തിപ്പെടുത്തുന്ന മേഖലയാണ് സേവനമേഖല .വ്യാപാര ഗതാഗത സംഭരണം വാർത്താവിനിമയം തുടങ്ങി എല്ലാ തരത്തിലുമുള്ള സേവനങ്ങളും ഉൾപ്പെടുന്നതാണ് സംസ്ഥാനത്തിന്റെ സേവന മേഖല അഥവാ തൃതീയമേഖല കോവിഡ് -19 ന്റെ ഭാഗമായി വലിയ ആഘാതം ഉണ്ടാകാവുന്ന മേഖലയാണ് തൃതീയ മേഖല. ലോക്ക് സാഹചര്യത്തിൽ വ്യാപാര വ്യവസായ മേഖലയ്ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത് കച്ചവടസ്ഥാപനങ്ങൾ തുറക്കാതിരിക്കുന്നതും ആളുകൾ പുറത്തിറങ്ങാതെ ഇരിക്കുന്നതും മറ്റും വ്യാപാര വ്യവസായ മേഖലയെ ബാധിക്കുന്നുണ്ട് കൂടാതെ വളരെ ചുരുങ്ങിയ പൊതു ഭരണ സ്ഥാപനങ്ങൾ ഒഴിച്ച് മറ്റു സ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതും സേവന മേഖലയിലെ സാമ്പത്തിക ഇടിവിന് കാരണമാകുന്നു.
സംസ്ഥാന സമ്പദ്ഘടനയുടെ വളർച്ച ശക്തിപ്പെടുത്തുന്ന മേഖലയാണ് സേവനമേഖല .വ്യാപാര ഗതാഗത സംഭരണം വാർത്താവിനിമയം തുടങ്ങി എല്ലാ തരത്തിലുമുള്ള സേവനങ്ങളും ഉൾപ്പെടുന്നതാണ് സംസ്ഥാനത്തിന്റെ സേവന മേഖല അഥവാ തൃതീയമേഖല കോവിഡ് -19 ന്റെ ഭാഗമായി വലിയ ആഘാതം ഉണ്ടാകാവുന്ന മേഖലയാണ് തൃതീയ മേഖല. ലോക്ക് സാഹചര്യത്തിൽ വ്യാപാര വ്യവസായ മേഖലയ്ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത് കച്ചവടസ്ഥാപനങ്ങൾ തുറക്കാതിരിക്കുന്നതും ആളുകൾ പുറത്തിറങ്ങാതെ ഇരിക്കുന്നതും മറ്റും വ്യാപാര വ്യവസായ മേഖലയെ ബാധിക്കുന്നുണ്ട് കൂടാതെ വളരെ ചുരുങ്ങിയ പൊതു ഭരണ സ്ഥാപനങ്ങൾ ഒഴിച്ച് മറ്റു സ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതും സേവന മേഖലയിലെ സാമ്പത്തിക ഇടിവിന് കാരണമാകുന്നു.<br>
 
 കോവിഡ് - 19 എന്ന ഈ മഹാമാരിയെ കീഴടക്കാൻ മനുഷ്യരെല്ലാം ഒറ്റയ്ക്കിരുന്ന് ഒരുമിക്കുന്ന ഈ അവസരത്തിൽ നമ്മുടെ സാമ്പത്തിക മേഖലയെ ബാധിക്കുന്നുണ്ട് എന്നിരുന്നാലും നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ വർക്ക് അറ്റ് ഹോം പോലുള്ള പരിപാടികളും നടക്കുന്നുണ്ട് കൂടാതെ ഇത്തരത്തിലൊരു മഹാമാരിയെ നേരിടുമ്പോൾ നാം നമ്മുടെ സാമ്പത്തിക താല്പര്യങ്ങൾക്ക് അപ്പുറം മാനവികതയ്ക്കും മനുഷ്യത്വത്തിന് സ്ഥാനം നൽകുന്നതാണ് ശരി. എന്നിരുന്നാലും കോവിഡ് -19 എന്ന മഹാമാരി അവസാനിച്ചാൽ മറ്റുചില പ്രതിസന്ധികളെ കൂടി നാം തരണം ചെയ്യേണ്ടിവരും. നോക്കിയയും മഹാപ്രളയത്തെ യും നിപ്പയും അതിജീവിച്ച് നമ്മൾ ഈ വിപത്തിനെയും അതിജീവിക്കുക തന്നെ ചെയ്യും കേരള സർക്കാരിൻറെ മാതൃകാപരമായ പ്രവർത്തനങ്ങൾ നമ്മുടെ സഹകരണവും ഒന്നുചേർന്ന് ഈ സമയത്തേയും നാം കടന്നു പോകും എന്നതിൽ സംശയമില്ല.
{{BoxBottom1
{{BoxBottom1
| പേര്= ഗസൽ കെ കെ
| പേര്= ഗസൽ കെ കെ

16:07, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സാമ്പത്തിക പ്രത്യാഘാതം

ആർദ്രതയെയും രാക്ഷസകാരത്തെയും തുറന്നുകാട്ടി കൊണ്ട് നമ്മുടെ മുന്നിലൂടെ മറ്റൊരു പ്രതിസന്ധി ഘട്ടം കൂടി കടന്നുപോവുകയാണ്. ലോകാരോഗ്യസംഘടന മഹാമാരിയെന്ന പ്രഖ്യാപിച്ച കോവിഡ് -19 അഥവാ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം -19 ലോകത്തിലെ വൻശക്തികളെയെല്ലാം ഭയത്തിൽ ആക്കി, ലക്ഷക്കണക്കിന് മനുഷ്യജീവനുകൾ അപഹരിച്ചു കൊണ്ട് മുന്നോട്ടു പോവുകയാണ് രണ്ടായിരാമാണ്ടിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിച്ച മേർസും (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) 2004 പ്രത്യക്ഷപ്പെട്ട സാർസും കൊറോണ വൈറസ് കുടുംബത്തിലെ അംഗങ്ങൾ തന്നെയായിരുന്നു. ഇവയ്ക്ക് പുറമേ മറ്റു ജീവികളെ ബാധിക്കുന്ന നിരവധി കൊറോണ വൈറസുകളെയും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് -19 എന്ന മഹാമാരി ലോക സാമ്പത്തിക വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും കേരളത്തെയും ചെറുതല്ലാത്ത രീതിയിൽ സാമ്പത്തികപ്രതിസന്ധി ബാധിക്കും. പ്രാഥമിക,ദ്വിതീയ,തൃതീയ മേഖലകളിൽ ഈ പ്രതിസന്ധി തെളിഞ്ഞു കാണുകയും അപകടകരമായ അനുരണനങ്ങൾ പ്രതിഫലിക്കുകയും ചെയ്യും എന്നതിൽ രണ്ടു പക്ഷമില്ല. കേരളത്തിൻറെ കഴിഞ്ഞ കുറേ വർഷങ്ങളായി ഉള്ള സാമ്പത്തികസ്ഥിതി പരിശോധിക്കുമ്പോൾ വരുമാനം പ്രധാനമായും കണ്ടെത്തുന്നത് തൃതീയ മേഖലയിൽ നിന്നാണ് അഥവാ സേവനമേഖലയിൽ നിന്നാണ്.താരതമ്യേന ഉയർന്ന വരുമാനമുള്ള ഇന്ത്യൻ സംസ്ഥാനമാണ് കേരളമെങ്കിലും കേരളത്തിലെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിൽ തന്നെയാണ്  
കോവിഡും പ്രാഥമിക മേഖലയും
പ്രകൃതിക്ഷോഭങ്ങളും വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും കാർഷികമേഖലയുടെ ആകെ പ്രകടനത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ കാർഷിക മേഖലയുടെ പങ്ക് കുറഞ്ഞുവരികയാണ് കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ കാർഷികരംഗത്ത് ചില തിരിച്ചടികൾ പ്രകടമാകുന്നുണ്ട്  പല കാർഷിക ഉൽപന്നങ്ങളുടെയും വിളവെടുപ്പ് സമയമാണ് മാർച്ച്-ഏപ്രിൽ കാലഘട്ടം എന്നാൽ ലോക്ക് ഡൗണിനോട് അനുബന്ധിച്ച് കൂട്ടമായി പണി ചെയ്യുന്നതും പുറത്തിറങ്ങുന്നതും നിയന്ത്രിക്കപ്പെട്ടിട്ടുണ്ട് അതിനാൽ കൃത്യമായ വിളവെടുപ്പ് നടക്കാത്തതും പുതിയ കൃഷിയിൽ ഏർപ്പെടാൻ കഴിയാത്തതും കാർഷികമേഖലയ്ക്ക് വലിയ തിരിച്ചടിയായിരിക്കും ഉണ്ടാക്കുന്നത്.
കോവിഡ് കാലത്തെ ദ്വിതീയ മേഖല
ഉൽപാദന- നിർമാണമേഖല ആയ ദ്വിതീയ മേഖലയുടെ സാന്നിധ്യം കേരളത്തിലെ സമ്പദ് വ്യവസ്ഥയിൽ താരതമ്യേന ചെറുതാണ് കേരളത്തിന്റെ് മൊത്തം സംസ്ഥാന മൂല്യത്തിന്റെ 12.8ശതമാനവും സംസ്ഥാനത്തെ മൊത്തം തൊഴിലിനെ 11.8 ശതമാനവും മാത്രമാണ് 2017- 18 ൽ ഉൽപ്പന്ന നിർമ്മാണ മേഖലയിൽ ഉണ്ടായത് എന്നിരുന്നാലും കഴിഞ്ഞ കുറേെ വർഷങ്ങളായി കേരളത്തിന്റെ ദ്വിതീയ മേഖല വളർന്നു കൊണ്ടിരിക്കുകയാണ് ഈ മഹാമാരിയുടെ കാലത്ത് എല്ലാവരും അടച്ചുപൂട്ടൽ ആയിരിക്കുമ്പോൾ ഫാക്ടറികളും മറ്റു നിർമ്മാണ മേഖലകളും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാതിരിക്കുമ്പോൾ ഉൽപാദനം നടക്കാതിരിക്കുകയും അത് സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു. കൂടാതെ കേരളത്തിൻറെ സാമ്പത്തികസ്ഥിതി വളരെയധികം സ്വാധീനിക്കുന്ന ഒരു സാമ്പത്തിക സ്രോതസ്സാണ് പ്രവാസികളുടെ വരുമാനം ഇത്തരത്തിൽ ഉൽപ്പന്ന -നിർമ്മാണ മേഖലകളിൽ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന  തൊഴിലാളികളുടെ വരുമാനത്തിലും സാരമായ കുറവുണ്ടാകും ഇത് നമ്മുടെ സാമ്പത്തിക സ്ഥിതിയിൽ ആഘാതമേൽപ്പിക്കും.
തൃതീയ മേഖലയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ

സംസ്ഥാന സമ്പദ്ഘടനയുടെ വളർച്ച ശക്തിപ്പെടുത്തുന്ന മേഖലയാണ് സേവനമേഖല .വ്യാപാര ഗതാഗത സംഭരണം വാർത്താവിനിമയം തുടങ്ങി എല്ലാ തരത്തിലുമുള്ള സേവനങ്ങളും ഉൾപ്പെടുന്നതാണ് സംസ്ഥാനത്തിന്റെ സേവന മേഖല അഥവാ തൃതീയമേഖല കോവിഡ് -19 ന്റെ ഭാഗമായി വലിയ ആഘാതം ഉണ്ടാകാവുന്ന മേഖലയാണ് തൃതീയ മേഖല. ലോക്ക് സാഹചര്യത്തിൽ വ്യാപാര വ്യവസായ മേഖലയ്ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത് കച്ചവടസ്ഥാപനങ്ങൾ തുറക്കാതിരിക്കുന്നതും ആളുകൾ പുറത്തിറങ്ങാതെ ഇരിക്കുന്നതും മറ്റും വ്യാപാര വ്യവസായ മേഖലയെ ബാധിക്കുന്നുണ്ട് കൂടാതെ വളരെ ചുരുങ്ങിയ പൊതു ഭരണ സ്ഥാപനങ്ങൾ ഒഴിച്ച് മറ്റു സ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതും സേവന മേഖലയിലെ സാമ്പത്തിക ഇടിവിന് കാരണമാകുന്നു.
 കോവിഡ് - 19 എന്ന ഈ മഹാമാരിയെ കീഴടക്കാൻ മനുഷ്യരെല്ലാം ഒറ്റയ്ക്കിരുന്ന് ഒരുമിക്കുന്ന ഈ അവസരത്തിൽ നമ്മുടെ സാമ്പത്തിക മേഖലയെ ബാധിക്കുന്നുണ്ട് എന്നിരുന്നാലും നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ വർക്ക് അറ്റ് ഹോം പോലുള്ള പരിപാടികളും നടക്കുന്നുണ്ട് കൂടാതെ ഇത്തരത്തിലൊരു മഹാമാരിയെ നേരിടുമ്പോൾ നാം നമ്മുടെ സാമ്പത്തിക താല്പര്യങ്ങൾക്ക് അപ്പുറം മാനവികതയ്ക്കും മനുഷ്യത്വത്തിന് സ്ഥാനം നൽകുന്നതാണ് ശരി. എന്നിരുന്നാലും കോവിഡ് -19 എന്ന മഹാമാരി അവസാനിച്ചാൽ മറ്റുചില പ്രതിസന്ധികളെ കൂടി നാം തരണം ചെയ്യേണ്ടിവരും. നോക്കിയയും മഹാപ്രളയത്തെ യും നിപ്പയും അതിജീവിച്ച് നമ്മൾ ഈ വിപത്തിനെയും അതിജീവിക്കുക തന്നെ ചെയ്യും കേരള സർക്കാരിൻറെ മാതൃകാപരമായ പ്രവർത്തനങ്ങൾ നമ്മുടെ സഹകരണവും ഒന്നുചേർന്ന് ഈ സമയത്തേയും നാം കടന്നു പോകും എന്നതിൽ സംശയമില്ല.

ഗസൽ കെ കെ
9A ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ
തിരുവനന്തപുരം, സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം