"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(വ്യത്യാസം ഇല്ല)
|
22:47, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സാഹിത്യവേദി
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ സാഹിത്യവേദി എന്നും കർമ്മ നിരതമാണ്. ചിങ്ങം ഒന്ന്, കർഷക ദിനത്തോടനുബന്ധിച്ച് നമ്മുടെ പൈതൃകവും കാർഷിക സംസ്കാരവും വീണ്ടെടുക്കണമെന്ന ലക്ഷ്യത്തോടെ ഒരു കർഷക സ്ത്രീയെ ആദരിക്കുകയും കൃഷി അനുഭവങ്ങൾ വിദ്യാർത്ഥി സമൂഹത്തോട് അവർ പങ്കു വെക്കുകയും കൃഷിപ്പാട്ട് പാടി ചിങ്ങത്തെ വരവേൽക്കുകയും ചെയ്തു. സ്കൂൾ അങ്കണത്തിൽ തിന മുളപ്പിച്ച് ഹരിതാഭമാക്കുകയും ചെയ്തു. അത് പോലെ സ്കൂൾ ചിത്രകലാധ്യാപകന്റെ സഹായത്തോടെ ഒരു ചിത്രംവര ശില്പശാലയും, സ്കൂളിലെ തന്നെ എഴുത്തുകാരിയായ അധ്യാപികയുടെ സഹായത്തോടെ ഒരു കഥാക്യാമ്പും നടത്തി. കവിതാക്യാമ്പ്, നാടൻപാട്ട് ക്യാമ്പ്, എന്നിവ നടത്തുകയും അന്നത്തെ കേരളം ഡോക്യുമെന്ററി പ്രദർശനവും, കലാമണ്ഡല സന്ദർശനവും നടത്തി. മികച്ച കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു മാഗസിൻ ഉണ്ടാക്കാനും സ്കൂൾ സാഹിത്യവേദി തീരുമാനിച്ചിട്ടുണ്ട്. യുവ എഴുത്തുകാരൻ കെ എം ഷാഫി ക്ലബ്ബ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
വിജയഭേരി
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ആരംഭിച്ച നിശാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ്
നവ്യാനുഭവങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തനമാരംഭിച്ചു
വിദ്യാർത്ഥികൾക്ക് ഐ ടി ലോകത്തിന്റെ മാസ്മരികതയെ പരിചയപ്പെടുത്തുന്നതിനും സ്കൂളുകളിലെ ഹൈ-ടെക് ക്ലാസ് മുറികളുടെ ശരിയായ പരിപാലനത്തിന് സജ്ജരാക്കുന്നതിനും വേണ്ടി കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ്സും ചേർന്ന് നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കുള്ള ആദ്യ ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്വെയർ, സൈബർ സുരക്ഷ, ഭാഷ കമ്പ്യുട്ടിങ് തുടങ്ങിയ മേഖലകളിൽ അംഗങ്ങൾക്ക് തുടർ ദിവസങ്ങളിൽ പരിശീലനം നൽകും. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നൗഫൽ അഞ്ചുകണ്ടൻ, മിസ്ട്രസ് ഹസീന ടീച്ചർ എന്നിവർ പരിശീലന പരിപാടിയിൽ സജ്ജരായി.
ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർ
- കൈറ്റ് മാസ്റ്റർ: നൗഫൽ അഞ്ചുകണ്ടൻ
- കൈറ്റ് മിസ്ട്രസ്: ഹസീന ടീച്ചർ
സ്റ്റുഡന്റ് പോലീസ് കാഡറ്റ്
എസ് പി സി പാസിങ് ഔട്ട് പരേഡ്
സ്റ്റുഡന്റ് പോലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡ് നടത്തി
ചേറൂർ: പിഴക്കാത്ത ചുവടുകളും പതറാത്ത മനസുമായി സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ വേങ്ങര ചേറൂർ PPTMYHSS ലെ അഞ്ചാമത് ബാച്ച് രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കി പാസിങ്ങ് ഔട്ട് പരേഡ് നടത്തി. സമ്പൂർണ്ണ വ്യക്തി വികാസം ലക്ഷ്യമിട്ട് ചിട്ടയായ പരിശീലന പരിപാടികളുടെ പുർത്തീകരണമായാണ് പാസിങ്ങ് ഔട്ട് പരേഡ് നടക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരേഡിൽ അഡ്വ: കെ.എൻ.എ ഖാദർ MLA സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ കെ.ടി. ഫാത്തിമ സജ, പ്ലറ്റൂൺ കമാൻഡർ മുഹമ്മദ് ഷിഹാദ്, ഷാദിയ അബ്ദുൽ റഷീദ് എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. യത്തീംഖാന സെക്രട്ടറി എം.എം. കുട്ടി മൗലവി, ആവയിൽ സുലൈമാൻ പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്, വൈസ് പ്രസിഡന്റ് സി. കുട്ടിയാലി, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ കെ. യു. ബാബു, കെ. കെ. ഹംസ, നൗഷാദ് ചേറൂർ, എം. ഫൈസൽ, കെ. അബ്ദുൽ മജീദ്, വേങ്ങര എ.എസ്.ഐ. അഷ്റഫ്, സി.പി.ഒ. മാരായ നിസാർ അഹമ്മദ്. കെ, ശ്രീലക്ഷ്മി. കെ, ഷബ്ന എന്നിവർ പങ്കെടുത്തു.
അറബിക് ക്ലബ്
അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും അറബിക് കവിയുമായ ശ്രീ. മൊയ്ദു വാണിമേൽ നിർവ്വഹിച്ചു. സ്കൂൾ തല അലിഫ് ടാലന്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂൾ വിജയിയായ അർഷഹ് ടി പി സബ്ജില്ലാ മത്സരത്തിൽ വിജയിച്ച് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.
വനം-പരിസ്ഥിതി-സീഡ് ക്ലബ്
പ്രധാന പ്രവർത്തനങ്ങൾ :
- ഹരിത കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാസ്റ്റിക് നിയന്ത്രിക്കാൻ കഴിഞ്ഞത് സീഡ് ക്ലബ്ബിന്റെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ്.
- മാലിന്യ നിർമ്മാർജ്ജനം ആവശ്യവും ബോധവും കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.
- വനവൽക്കരണ പരിപാടിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങൾ തറകെട്ടി ഇരിപ്പിടമൊരുക്കി സംരക്ഷിച്ച് 'സീസൺ വാച്ച്' മരങ്ങളിൽ ബോർഡ് സ്ഥാപിച്ച് പരിചയപ്പെടുത്തി. സീസൺ വാച്ചിന് 100 പുതിയ മെമ്പർമാർ ഓരോ വർഷവും അംഗത്വമെടുക്കുന്നു.
- മഴക്കുഴി നിർമ്മിച്ച് ജലസംരക്ഷണം, ജലദുരുപയോഗത്തിന് ബോധവൽക്കരണം, ബോർഡുകൾ സ്ഥാപിക്കൽ എന്നിവ ഫലപ്രദമായി നടപ്പാക്കി.
- കേരസംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിൽ തെങ്ങിൻ തൈകൾ നട്ട് പിടിപ്പിക്കുന്നു.
- ശീതകാല പച്ചക്കറി കൃഷിക്ക് വ്യാപകമായ മുന്നേറ്റം വിത്ത് വിതരണം, കർഷക ദിനാചരണം (ചിങ്ങം 1) എന്നിവയുടെ ഭാഗമായി നടത്തി.
- നെൽകൃഷിയിലൂടെ 'ചേറൂർ റൈസ്' വിപണിയിലെത്തിച്ചു.
- അന്താരാഷ്ട്ര മണ്ണ് ദിനം വിപുലമായി ആചരിച്ചു.
- 'നാട്ടുമാഞ്ചോട്ടിലെ' മാവന്വേഷണം നടത്തിയും, നാട്ടറിവുകൾ ശേഖരിച്ചും നടപ്പാക്കി.
- 25 അപൂർവ്വ ഔഷധ സസ്യങ്ങളുള്ള ഹെർബൽ ഗാർഡൻ സ്കൂളിന് സ്വന്തമായി നിർമ്മിക്കാൻ കഴിഞ്ഞു.
- കുട്ടികളുടെ പച്ചക്കറി കൃഷി വിപുലപ്പെടുത്താനും വൻതോതിൽ ഉൽപ്പാദിപ്പിക്കാനും കഴിഞ്ഞു.
- 'സീഡ്' റിപ്പോർട്ടറിലൂടെ കുട്ടികളുടെ യാത്രാ പ്രശ്നങ്ങളും റോഡരികിലെ അനധികൃത പാർക്കിങ്ങും ഗതാഗത തടസ്സവും ജന സമക്ഷവും അധികാരികളുടെ മുമ്പിലും എത്തിച്ചു.
- 'സീഡ് പോലീസ്' കുട്ടികളിലെ ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിച്ചു.
- സീഡ് ക്ലബ്ബിന്റെ ഇടപെടലിലൂടെ സ്കൂളിൽ മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിച്ചു.
- കഴിഞ്ഞ വർഷത്തെ അവാർഡ് തുക സഹപാഠിയുടെ ഭവന നിർമ്മാണത്തിന് നൽകി.
- ലഹരി വിരുദ്ധ സെമിനാർ നടത്തി.
കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗണിത ക്ലബ്ബ്
1990 മുതൽ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഈ സ്കൂളിൽ നടന്നു വരുന്നു.ആറു വർഷത്തോളമായി ഹൈസ്കൂൾ വിഭാഗത്തിൽ വേങ്ങര ഉപജില്ലാചാമ്പ്യന്മാർ.ഓരോ വർഷവും കുട്ടികളെ സംസ്ഥാനഗണിതശാസ്ത്രമേളയിൽപങ്കെടുക്കാറുണ്ട്.2017-2018 വർഷത്തിൽ കോഴിക്കോട് നടന്ന സംസ്ഥാനഗണിതശാസ്ത്രമേളയിൽ 3 കുട്ടികളെ പങ്കെടുപ്പിച്ചു.Group Project,Applied Construction എന്നീ വിഭാഗങ്ങളിൽ ഗോപിക, ,ശ്രുതി എന്നീ കുട്ടികൾ ആണ് സ്കൂളിനെ പ്രതിനിധീകരിച്ച് കഴിഞ്ഞ വർഷം സംസ്ഥാനഗണിതമേളയിൽ പങ്കെടുത്തത്. 2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണവും ,ഗണിതശില്പശാലയും 06-08-2018 തിങ്കൾ നടത്തി. പേരാമ്പ്ര വാളുർ ഗവ. യു പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ സഹദേവൻ മാസ്റ്റർ ആണ് ഉദ്ഘാടനം ചെയ്തത്.ഡെപ്യൂട്ടി ഹെഡ്മാറ്റർ ശ്രീ ബാബു കെ യു ,സ്റ്റാഫ് സെക്രട്ടറി മജീദ് മാസ്റ്റർ,ഫൈസൽ മാസ്റ്റർ ,ബിജു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.കൂടാതെഅന്നേ ദിവസം തന്നെ നടന്ന ഗണിതശില്പശാലക്ക് സഹദേവൻസാർ നേതൃത്വം നൽകി. ഗണിതശാസ്ത്രത്തിൽ വളരെയധികം താല്പര്യം ജനിപ്പിക്കത്തക്കവിധത്തിൽ സാറിന്റെ അവതരണവും,തുടർന്നുള്ള പ്രവർത്തനങ്ങളും കുട്ടികൾക്കും,അദ്ധ്യാപകർക്കും ഒരു പുതിയ അനുഭവമായി.സംഘം ചേർന്ന പ്രവർത്തനങ്ങളും,ഗണിതാശയങ്ങളുടെ വിവരണവും കുട്ടികളെ ഗണിതത്തിന്റെ മാസ്മരികലോകത്തേക്ക്കൈപിടിച്ചുയർത്തി.ഗണിതപാറ്റേണുകളിലെ ശ്രേണിയും,കോണുകളുടെ വിന്യാസവും എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചത് കുട്ടികൾക്ക്നല്ലൊരു അനുഭവമായി. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി 4 മണിയോടെ അവസാനിച്ചപ്പോൾ കുട്ടികളെല്ലാം അവർക്ക് നല്ലൊരു ക്യാമ്പിൽ പങ്കെടുത്ത സന്തോഷത്തിലായിരുന്നു.ഗണിത ക്ലബ്ബിന്റെ കൺവീനർമാരായ അനിൽ മാസ്റ്റർ, നിലീന ടീച്ചർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. ആഗസ്റ്റ് ഇരുപതാംതീയതി നടക്കുന്ന ഓണാഘോഷപരിപാടിക്ക് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കളമത്സരം നടത്താനും,സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി സെപ്റ്റംബർ മാസത്തിൽ സ്കൂൾ തല മത്സരങ്ങൾ നടത്താനും തീരുമാനമെടുത്തു.
ഗണിതശില്പശാലയിൽ നിന്ന് ....