"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 59: | വരി 59: | ||
വാർദ്ധക്യം പുഴുതിന്നും വൃദ്ധാലയം | വാർദ്ധക്യം പുഴുതിന്നും വൃദ്ധാലയം | ||
ആകാശ്,6-ബി | ആകാശ്,6-ബി | ||
=== പുഴ === | |||
ഉൾച്ചുഴി കാട്ടാതെ, | |||
അടിയൊഴുക്കൊളിപ്പിച്ച്, | |||
നിറഞ്ഞും, ഒഴിഞ്ഞും | |||
കലങ്ങിത്തെളിഞ്ഞും | |||
കിലുങ്ങിക്കുലുങ്ങി | |||
ഒഴുകി... ഒഴുകി... ഒഴുകി | |||
പുഴയും ഞാനും. | |||
കവിത | |||
അധ്യാപിക | |||
15:58, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ വിദ്യാലയം
അമ്മ എന്നെഴുതുവാൻ വിദ്യാലയം,
അച്ഛനെന്നോതുവാൻ വിദ്യാലയം,
കൂട്ടുകാർക്കൊത്ത് അറിവുകൾ നേടാനും,
നന്മ പുലർത്താനുമെൻ വിദ്യാലയം.
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും
തുയിലുണർത്തും മലയാളമാണെന്റെ
വിദ്യാലയം എന്റെ വിദ്യാലയം...!
ആര്യ.എ.എസ്, 9C
മിന്നാമിന്നിയും പാഠ്യങ്ങളും
മിനുങ്ങും മിന്നിത്തിളങ്ങും
വിടരും പൂക്കളെപ്പോലെ
അന്തിതൻ വെട്ടവുമായി
അകലെ കുന്നിൻ മുകളിൽ
പാറിപ്പാറി വന്നെത്തുമെൻ
മിന്നാമിന്നിക്കൂട്ടങ്ങളെ...!
അരികത്തു വന്നൊന്നു
കൺകുളിർപ്പിച്ചാലേയെൻ
നിദ്രയൊക്കെപ്പോവൂ......
നാളെ നമുക്കെല്ലാം പാഠ്യങ്ങളെ
യൊക്ക. ഔഷധമാക്കിടേണ്ടേ ?
ഈ ഔഷധവും പേറി
ആസ്പത്രിയിലേക്കു കൈനടത്തിടേണ്ടേ ?
മിന്നിത്തിളങ്ങി നാളെനമുക്കെല്ലാം
നീ തന്നെ വേണമല്ലോ ?
നീ തന്നെ പാഠവും, നീ തന്നെ കുട്ട്യോളും,
നീ തന്നെ പാഠ്യങ്ങളും ...!
ആര്യ.എ.എസ്,9C
സ്കൂളിലെ മരം
എന്റെ സ്കൂളിൻ മുറ്റത്ത്,
ചില്ലവിടർത്തിയ പ്ലാവുണ്ട്.
മണം തരുന്നൊരു പൂമരം,
മഴ പെയ്യിയ്ക്കും വന്മരവും,
കായ് തരുന്നൊരു കനിമരവും,
കരുത്തു നല്ക്കും മാമരനും,
നന്മകൾ വിളയും മണ്ണിന്റെ,
മനസ്സ് നിത്യം സുരാഭിലമേ,
പോയ് മറഞ്ഞ കാലങ്ങൾ,
ഓർത്തിരിക്കാൻ എന്തു സുഖം.
അർച്ചന. എസ്. എം, 9 സി.
ആലയം
ദേവ൯ വാഴിന്നിടം ദേവാലയം
അറിവിന്റെ കലവറ വിദ്യാലയം
വ൪ണ്ണപകിട്ടാർന്ന വസത്രാലയം
കുതിരക്കുപാ൪ക്കൂവാൻ കുതിരാലയം
വായിച്ചുവളരുവാ൯ ഗ്രന്ഥാലയം
നാളയെ വാ൪ത്തിടും കലാലയം
തെരുവിന്റ മക്കൾക്കനാഥാലയം
കേൾവിയില്ലാത്തോരുടെ ബധിരാലയം
കാരുണ്യം ചൊരിയുന്ന കാരുണാലയം
വാർദ്ധക്യം പുഴുതിന്നും വൃദ്ധാലയം
ആകാശ്,6-ബി
പുഴ
ഉൾച്ചുഴി കാട്ടാതെ,
അടിയൊഴുക്കൊളിപ്പിച്ച്,
നിറഞ്ഞും, ഒഴിഞ്ഞും
കലങ്ങിത്തെളിഞ്ഞും
കിലുങ്ങിക്കുലുങ്ങി
ഒഴുകി... ഒഴുകി... ഒഴുകി
പുഴയും ഞാനും.
കവിത
അധ്യാപിക