"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് കാടുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 40: | വരി 40: | ||
1895 - ല്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. അതിനുമുന്‍പ് ആശാന് പള്ളിക്കൂട സമ്പ്രദായം തുടങ്ങിയിരുന്നു. ആശാന്റെ കീഴില്‍ എല്ലാവര്ക്കും വിദ്യ അഭ്യസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ സ്കൂള്‍ ആരംഭിച്ചതിനുശേഷം എല്ലാ വിഭാഗകാര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ സാധിച്ചു. തോര്‍ത്തുമുണ്ടുടുത്ത് ഓലക്കുടയും ചൂടി കാല്‍നടയായി വളരെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു. തുടക്കത്തില്‍ ഒന്നും രണ്ടും ക്ലാസ്സുകളില്‍ രണ്ടു ഡിവിഷന് വീതവും മൂന്നും നാലും ക്ലാസ്സുകളില്‍ ഓരോ ഡിവിഷന് വീതവും ഉണ്ടായി. പിന്നീട് സ്കൂള്‍ പഠനനിലവാരത്തിലും കുട്ടികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. തുടര്‍ന്ന് അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. ആദ്യം മലയാളം അഞ്ചും പിന്നീട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന അഞ്ചാം ക്ലാസ്സും ഉണ്ടായി. പക്ഷേ ഗവണ്മെന്റ് ഉത്തരവ് പ്രകാരം മലയാളം അഞ്ചാം ക്ലാസ്സ് ഈ വിദ്യാലയത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. ഡ്രോയിങ്ങും തയ്യലും ഇവിടെ അഭ്യസിപ്പിച്ചിരുന്നു. | 1895 - ല്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. അതിനുമുന്‍പ് ആശാന് പള്ളിക്കൂട സമ്പ്രദായം തുടങ്ങിയിരുന്നു. ആശാന്റെ കീഴില്‍ എല്ലാവര്ക്കും വിദ്യ അഭ്യസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ സ്കൂള്‍ ആരംഭിച്ചതിനുശേഷം എല്ലാ വിഭാഗകാര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ സാധിച്ചു. തോര്‍ത്തുമുണ്ടുടുത്ത് ഓലക്കുടയും ചൂടി കാല്‍നടയായി വളരെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു. തുടക്കത്തില്‍ ഒന്നും രണ്ടും ക്ലാസ്സുകളില്‍ രണ്ടു ഡിവിഷന് വീതവും മൂന്നും നാലും ക്ലാസ്സുകളില്‍ ഓരോ ഡിവിഷന് വീതവും ഉണ്ടായി. പിന്നീട് സ്കൂള്‍ പഠനനിലവാരത്തിലും കുട്ടികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. തുടര്‍ന്ന് അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. ആദ്യം മലയാളം അഞ്ചും പിന്നീട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന അഞ്ചാം ക്ലാസ്സും ഉണ്ടായി. പക്ഷേ ഗവണ്മെന്റ് ഉത്തരവ് പ്രകാരം മലയാളം അഞ്ചാം ക്ലാസ്സ് ഈ വിദ്യാലയത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. ഡ്രോയിങ്ങും തയ്യലും ഇവിടെ അഭ്യസിപ്പിച്ചിരുന്നു. | ||
ഈ വിദ്യാലയം കൊരട്ടിപ്പള്ളിയുടെ കീഴിലായിരുന്നതിനാല്‍ അദ്ധ്യാപകരെ നിയമിക്കാനുള്ള അവകാശം കൊരട്ടിപ്പള്ളിക്കായിരുന്നു. അതിനാല്‍ അവിടെ നിന്ന് ഡെപ്യൂട്ടേഷനിലാണ് തയ്യല്‍, ഡ്രോയിങ്ങ് എന്നിവ പഠിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ എത്തിച്ചേര്‍ന്നിരുന്നത്. | ഈ വിദ്യാലയം കൊരട്ടിപ്പള്ളിയുടെ കീഴിലായിരുന്നതിനാല്‍ അദ്ധ്യാപകരെ നിയമിക്കാനുള്ള അവകാശം കൊരട്ടിപ്പള്ളിക്കായിരുന്നു. അതിനാല്‍ അവിടെ നിന്ന് ഡെപ്യൂട്ടേഷനിലാണ് തയ്യല്‍, ഡ്രോയിങ്ങ് എന്നിവ പഠിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ എത്തിച്ചേര്‍ന്നിരുന്നത്. | ||
മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം ഇപ്പോള്‍ വളരെ കുറവാണ്. ചുറ്റുവട്ടത്തായി ധാരാളം സ്കൂളുകള്‍ ഉയര്‍ന്നുവന്നതും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റവുമായിരിക്കാം ഇതിനു കാരണം. എങ്കിലും അച്ചടക്കത്തിലും അദ്ധ്യാപനത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തികൊണ്ട് ഈ കൊച്ചുഗ്രാമത്തിന്റെ തിലകക്കുറിയെന്നോണം ഈ സരസ്വതീമന്ദിരം ഇവിടെ തലയുയര്‍ത്തി നില്ക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
05:13, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് അഗസ്റ്റിൻസ് എൽ പി എസ് കാടുകുറ്റി | |
---|---|
വിലാസം | |
കാടുകുറ്റി | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 23542 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂര്‍ ജില്ലയുടെ ഏതാണ്ട് തെക്ക് ഭാഗത്തായി കല്ലൂര്‍ വടക്കുമുറി വില്ലേജില്‍ മൂന്നുവശവും ചാലക്കുടിപുഴയാല് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് കാടുകുറ്റി ഗ്രാമം. ഒരു കാലത്ത് ടിപ്പുസുല്‍ത്താന്റെ കോട്ടകൊത്തളങ്ങളാല്‍ പരിലസിച്ചിരുന്ന ഈ ഗ്രാമം ഇന്ന് അതെല്ലാം നിരത്തി ആളുകള്‍ വീടുവച്ചിരിക്കുകയാണ്. നാനാജാതിമതസ്ഥര് ഇവിടെ ഒത്തൊരുമയോടെ സസ്നേഹം പാര്‍ക്കുന്നു. 'നാനാത്വത്തില്‍ ഏകത്വം' ഇവിടെ അന്വര്‍ത്ഥമാകുന്നു. തിരുനാളുകളും ഉത്സവങ്ങളും എല്ലാവരും ഒന്നിച്ചാഘോഷിക്കുന്നു. 1895 - ല്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. അതിനുമുന്‍പ് ആശാന് പള്ളിക്കൂട സമ്പ്രദായം തുടങ്ങിയിരുന്നു. ആശാന്റെ കീഴില്‍ എല്ലാവര്ക്കും വിദ്യ അഭ്യസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ സ്കൂള്‍ ആരംഭിച്ചതിനുശേഷം എല്ലാ വിഭാഗകാര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ സാധിച്ചു. തോര്‍ത്തുമുണ്ടുടുത്ത് ഓലക്കുടയും ചൂടി കാല്‍നടയായി വളരെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു. തുടക്കത്തില്‍ ഒന്നും രണ്ടും ക്ലാസ്സുകളില്‍ രണ്ടു ഡിവിഷന് വീതവും മൂന്നും നാലും ക്ലാസ്സുകളില്‍ ഓരോ ഡിവിഷന് വീതവും ഉണ്ടായി. പിന്നീട് സ്കൂള്‍ പഠനനിലവാരത്തിലും കുട്ടികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. തുടര്‍ന്ന് അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. ആദ്യം മലയാളം അഞ്ചും പിന്നീട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന അഞ്ചാം ക്ലാസ്സും ഉണ്ടായി. പക്ഷേ ഗവണ്മെന്റ് ഉത്തരവ് പ്രകാരം മലയാളം അഞ്ചാം ക്ലാസ്സ് ഈ വിദ്യാലയത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. ഡ്രോയിങ്ങും തയ്യലും ഇവിടെ അഭ്യസിപ്പിച്ചിരുന്നു. ഈ വിദ്യാലയം കൊരട്ടിപ്പള്ളിയുടെ കീഴിലായിരുന്നതിനാല്‍ അദ്ധ്യാപകരെ നിയമിക്കാനുള്ള അവകാശം കൊരട്ടിപ്പള്ളിക്കായിരുന്നു. അതിനാല്‍ അവിടെ നിന്ന് ഡെപ്യൂട്ടേഷനിലാണ് തയ്യല്‍, ഡ്രോയിങ്ങ് എന്നിവ പഠിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ എത്തിച്ചേര്‍ന്നിരുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം ഇപ്പോള്‍ വളരെ കുറവാണ്. ചുറ്റുവട്ടത്തായി ധാരാളം സ്കൂളുകള്‍ ഉയര്‍ന്നുവന്നതും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റവുമായിരിക്കാം ഇതിനു കാരണം. എങ്കിലും അച്ചടക്കത്തിലും അദ്ധ്യാപനത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തികൊണ്ട് ഈ കൊച്ചുഗ്രാമത്തിന്റെ തിലകക്കുറിയെന്നോണം ഈ സരസ്വതീമന്ദിരം ഇവിടെ തലയുയര്‍ത്തി നില്ക്കുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള ധാരാളം അദ്ധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
- നാരായണന് മാസ്റ്റര്‍
- സി. കെ ആന്റണി
- വി. ടി. വര്‍ഗ്ഗീസ്സ്
- വി. ഐ. ത്രേസ്സ്യക്കുട്ടി ടീച്ചര്‍
- ജോര്‍ജ്ജ് ഡിക്കോസ്റ്റ്
- എം. ഒ. ആന്റണി
- സി. എ. ഫ്രാന്‍സിസ്
- എ. ടി. അന്നമ്മ
- സി. എല്‍. കുരിയാക്കോസ്
- എം. കെ. റോസ
- മേരി ലില്ലി
തുടങ്ങിയവര്‍ ഈ വിദ്യാലയത്തെ നയിച്ച പ്രമുഖരില്‍ ചിലരാണ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രശസ്തരായ പല മഹാന്മാരും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോന് അവരില്‍ ഒരാളായിരുന്നു.