"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 135: | വരി 135: | ||
== സമ്പൂർണ്ണ പ്ലസ്: കുട്ടികളുടെ മികവിൽ ഡാറ്റാ എൻട്രി == | == സമ്പൂർണ്ണ പ്ലസ്: കുട്ടികളുടെ മികവിൽ ഡാറ്റാ എൻട്രി == | ||
[[പ്രമാണം:19032 sampoorna 2025.jpg | [[പ്രമാണം:19032 sampoorna 2025.jpg|ലഘുചിത്രം|160x160ബിന്ദു|ഡാറ്റാ എൻട്രി]] | ||
കേരളത്തിലെ സ്‌കൂൾ മാനേജ്‌മെന്റ് സിസ്റ്റമായ 'സമ്പൂർണ്ണ' (Sampoorna) പോർട്ടലിലെ വിവരങ്ങൾ പുതുക്കുന്ന പ്രവർത്തനത്തിലും ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ പങ്കാളികളായി. എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് മൂന്ന് ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഫോട്ടോ അപ്‌ഡേഷൻ വിജയകരമായി പൂർത്തിയാക്കിയത്. ഐടി അധിഷ്ഠിത സേവനങ്ങളിൽ വിദ്യാർത്ഥികൾ കൈവരിച്ച മികവിന്റെ തെളിവായി ഈ പ്രവർത്തനം മാറി. | കേരളത്തിലെ സ്‌കൂൾ മാനേജ്‌മെന്റ് സിസ്റ്റമായ 'സമ്പൂർണ്ണ' (Sampoorna) പോർട്ടലിലെ വിവരങ്ങൾ പുതുക്കുന്ന പ്രവർത്തനത്തിലും ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ പങ്കാളികളായി. എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് മൂന്ന് ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഫോട്ടോ അപ്‌ഡേഷൻ വിജയകരമായി പൂർത്തിയാക്കിയത്. ഐടി അധിഷ്ഠിത സേവനങ്ങളിൽ വിദ്യാർത്ഥികൾ കൈവരിച്ച മികവിന്റെ തെളിവായി ഈ പ്രവർത്തനം മാറി. | ||
== സ്‌കൂൾ വിശേഷങ്ങൾ ഇനി വിരൽത്തുമ്പിൽ; 'തവധ്വനി' ഡിജിറ്റൽ മീഡിയ == | == സ്‌കൂൾ വിശേഷങ്ങൾ ഇനി വിരൽത്തുമ്പിൽ; 'തവധ്വനി' ഡിജിറ്റൽ മീഡിയ == | ||
[[പ്രമാണം:19032 thavadhvani 2025.jpg|ലഘുചിത്രം|779x779ബിന്ദു|.]] | [[പ്രമാണം:19032 thavadhvani 2025.jpg|ലഘുചിത്രം|779x779ബിന്ദു|.]] | ||
വിദ്യാലയത്തിലെ കലാമേള, കായികമേള, ഇലക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്‌സ് (Little Kites) യൂണിറ്റിന്റെ നേതൃത്വത്തിൽ 'തവധ്വനി' എന്ന പേരിൽ ഡിജിറ്റൽ ഇ-മീഡിയ പ്രകാശനം ചെയ്തു. പൂർണ്ണമായും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും സാങ്കേതിക മികവും കോർത്തിണക്കിയാണ് ഇത് ഒരുക്കിയിരിക്കുന്നത്. വിവിധ പരിപാടികളുടെ റെക്കോർഡിംഗ്: സ്കൂളിലെ വിശേഷങ്ങൾ വാർത്തകളായും വീഡിയോകളായും ചിത്രീകരിക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ചിത്രീകരിച്ച ദൃശ്യങ്ങളും ഓഡിയോകളും എഡിറ്റ് ചെയ്യുന്നതും വിദ്യാർത്ഥികൾ തന്നെയാണ്.വിദ്യാലയത്തിൽ നടക്കുന്ന അക്കാദമിക് - അനുബന്ധ പ്രവർത്തനങ്ങൾ തത്സമയം രക്ഷിതാക്കളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്നതാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ പ്രധാന ഉദ്ദേശം. കുട്ടികൾ ലിറ്റിൽ കൈറ്റ് സിലബസ്സിലൂടെ പഠിക്കുന്നത് പ്രയോഗത്തിൽ വരുത്തുകയും ഇതിന്റെ മറ്റൊരു ലക്ഷ്യമാണ് | വിദ്യാലയത്തിലെ കലാമേള, കായികമേള, ഇലക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്‌സ് (Little Kites) യൂണിറ്റിന്റെ നേതൃത്വത്തിൽ 'തവധ്വനി' എന്ന പേരിൽ ഡിജിറ്റൽ ഇ-മീഡിയ പ്രകാശനം ചെയ്തു. പൂർണ്ണമായും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും സാങ്കേതിക മികവും കോർത്തിണക്കിയാണ് ഇത് ഒരുക്കിയിരിക്കുന്നത്. വിവിധ പരിപാടികളുടെ റെക്കോർഡിംഗ്: സ്കൂളിലെ വിശേഷങ്ങൾ വാർത്തകളായും വീഡിയോകളായും ചിത്രീകരിക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ചിത്രീകരിച്ച ദൃശ്യങ്ങളും ഓഡിയോകളും എഡിറ്റ് ചെയ്യുന്നതും വിദ്യാർത്ഥികൾ തന്നെയാണ്.വിദ്യാലയത്തിൽ നടക്കുന്ന അക്കാദമിക് - അനുബന്ധ പ്രവർത്തനങ്ങൾ തത്സമയം രക്ഷിതാക്കളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്നതാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ പ്രധാന ഉദ്ദേശം. കുട്ടികൾ ലിറ്റിൽ കൈറ്റ് സിലബസ്സിലൂടെ പഠിക്കുന്നത് പ്രയോഗത്തിൽ വരുത്തുകയും ഇതിന്റെ മറ്റൊരു ലക്ഷ്യമാണ് | ||
19:58, 18 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19032-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19032 |
| യൂണിറ്റ് നമ്പർ | KL/2018/19032 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ലീഡർ | അനുശ്രീ.എ .വി |
| ഡെപ്യൂട്ടി ലീഡർ | ശ്രീപ്രസാദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷറഫുദ്ദീൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിന്ദുമോൾ സി കെ |
| അവസാനം തിരുത്തിയത് | |
| 18-03-2026 | 19032 |
ആമുഖം
ഒരു ലക്ഷത്തിലധികം വിദ്യാർത്ഥി അംഗങ്ങളെ ഉൾക്കൊള്ളുന്ന കേരളസർക്കാരിന്റെ ഒരു സംരംഭമാണ് 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകൾ. 2018 ജനുവരി 22ന് തിരുവനന്തപുരത്ത് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് ഈ അതുല്യ സംരംഭത്തിന് തുടക്കം കുറിച്ചത്. 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകളിലൂടെ ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കംപ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്‌ട്രോണിക്‌സ് മൊബൈൽ ആപ്ലിക്കേഷനുകളുടെ വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ഇ-കൊമേഴ്‌സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രപരിശീലനം നൽകിവരുന്നു
ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ
- ഐസിടി മേഖലയിൽ വിദ്യാർത്ഥികളുടെ അഭിരുചി പ്രോത്സാഹിപ്പിക്കുകയും സാങ്കേതികവിദ്യയുടെയും സോഫ്റ്റ് വയറിന്റെയും ഉചിതമായ ഉപയോഗത്തിന് പ്രാപ്തമാക്കുകയും ചെയ്യുക
- വിവിധ ഐസിടി ടൂളുകൾ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക, അതുവഴി അവരുടെ പഠനപ്രവർത്തനങ്ങൾക്ക് പിന്തുണയേകുക
- സ്‌കൂളുകളിലെ ഐസിടി ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക, അതുവഴി സ്‌കൂളിന്റെ കാര്യക്ഷമത വർധിപ്പിക്കുക. ICT ഉപകരണങ്ങളുടെ ചെറിയ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക.
- ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗവും സൈബർസുരക്ഷയും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക, കൂടാതെ ഭാഷാകമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തുക.
ക്ലബ്ബ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വർഷാവർഷം ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. എട്ടാംക്ളാസ്സ് വിദ്യാർത്ഥികൾക്കായാണ് അഭിരുചിപരീക്ഷ നടത്താറുള്ളത്.ഇതുവരെ നടന്ന പ്രവേശനപരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ താഴെകൊടുത്തിരിക്കുന്നു.
| അക്കാദമിക്
വർഷം |
പങ്കെടുത്ത
കുട്ടികളുടെ എണ്ണം |
തിരഞ്ഞെടുക്കപ്പെട്ട
കുട്ടികളുടെ എണ്ണം |
കൂടുതൽ വിവരങ്ങൾ |
|---|---|---|---|
| 2019 - 20 | 42 | 26 | |
| 2020 - 21 | 64 | 26 | |
| 2021 - 22 | 80 | 27 | |
| 2022 - 23 | 84 | 40 | |
| 2023 - 24 | 96 | 40 | |
| 2024 - 25 | 102 | 40 | |
| 2025 - 26 | 104 | 40 |
ക്ലബ്ബ്തല പ്രവർത്തനങ്ങൾ
അനിമേഷൻ ഫിലിം നിർമാണം

ടുപി റ്റ്യുബ് , ഇങ്ക് സ്‌കേപ് , ജിമ്പ് , ബ്ലെൻഡർ എന്നീ സോഫ്ട്‍വെയറുകളാണ് അനിമേഷൻ വിഭാഗത്തിൽ പരിശീലിപ്പിക്കുന്നത് . അർഷിദ തെസ്നി, ഐശ്വര്യ, മുഹമ്മദ് യാസീൻ , നിവേദ എന്നീ വിദ്യാർഥികൾ തയ്യാറാക്കിയ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം , ലഹരിവിരുദ്ധ ബോധവത്കരണം , കൊറോണ പ്രീതിരോധ മാർഗങ്ങൾ , കൊറോണ ബോധവത്കരണ ഗെയിം എന്നിവയെ സംബന്ധിച്ച വിഡിയോകൾ വളരെ മികച്ച നിലവാരം പുലർത്തുന്നതായിരുന്നു
കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിശീലനം
ലിറ്റിൽ കൈറ്റ് യൂണിറ്റിലെ പുതിയ കുട്ടികൾക്ക് കംപ്യൂട്ടറിന്റെ ഹാർഡ്‌വെയർ സംബന്ധിച്ച പരിശീലനം നടത്താറുണ്ട് . ഹാർഡ് ഡിസ്ക് , റാം , പവർ സപ്ലൈ , മെമ്മറി സ്ലോട്ട് , സൗണ്ട് കാർഡ് തുടങ്ങിയവ പരിചയപെടുത്താറുണ്ട് . ഒൻപതാം ക്‌ളാസ്സിലെയും പത്താം ക്‌ളാസ്സിലെയും ലിറ്റിൽ കുറെ അംഗങ്ങൾ തന്നെ ഇത്തരം ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു . കമ്പ്യൂട്ടർ തകരാറുകൾ സ്വയം പരിഹരിക്കാൻ ഇത്തരം പരിശീലനങ്ങൾ ഏറെ ഉപകാരപ്പെടും .
മലയാളം കമ്പ്യൂട്ടിങ്
മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട പരിശീലനക്ലാസ്സ് നല്കുകയുണ്ടായിട്ടുണ്ട് . മലയാളം ടൈപ്പിംഗ് , പേജ് സെറ്റിങ്, അക്ഷരങ്ങളുടെ ഫോർമാറ്റിങ് , ഹെഡറുകൾ ഫൂട്ടറുകൾ ചേർക്കുന്നത് തുടങ്ങിയവ ഇതിലൂടെ പരിശീലിപ്പിക്കുകയുണ്ടായി. ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നതിന് ഇത്തരം പരിശീലനങ്ങൾ ഏറെ പ്രയോജനപ്പെട്ടു. സ്പെക്ട്രം എന്ന പേരിൽ രണ്ടു വർഷങ്ങളിലായി ഡിജിറ്റൽ മാഗസിനുകൾ പുറത്തിറക്കുകയുണ്ടായി
വീഡിയോ / ഓഡിയോ എഡിറ്റിംഗ്

ഒഡാസിറ്റി, ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ തുടങ്ങിയ ഓഡിയോ വീഡിയോ എഡിറ്റർ സോഫ്ട്‍വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി . 'അപ്പൂപ്പൻ താടി ' എന്ന പേരിൽ ഒരു ഷോർട് ഫിലിം കുട്ടികൾതന്നെ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ കഥ , തിരക്കഥ, സ്ക്രിപ്റ്റിംഗ് , വീഡിയോ റെക്കോർഡിങ് , എഡിറ്റിംഗ് എന്നിവയെല്ലാം കുട്ടികൾതന്നെയാണ് നിർവഹിച്ചത് .ഷോർട്ഫിലിം നിർമാണവുമായി ബന്ധപ്പെട്ട വീഡിയോ റെക്കോർഡിങ് നടത്തുന്നതിനുള്ള പരിശീലനവും നടത്തുകയുണ്ടായി . മിഴിവേറിയ ചിത്രങ്ങൾ , വിഡിയോകൾ തയ്യാറാക്കുന്നതിന് പരിശീലനം ഏറെ സഹായകരമായിരുന്നു . പ്രശസ്ത സിനിമ ഫോട്ടോഗ്രാഫർ അനു തിരൂർ കാമറ റെക്കോർഡിങ് സംബന്ധിച്ച ക്‌ളാസ്സുകൾ കൈകാര്യം ചെയ്തു
കംപ്യുട്ടർ / റാസ്പറിപൈ പ്രോഗ്രാമിങ്
റാസ്പെരി പൈ പ്രോഗ്രാമിങ് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു . ട്രാഫിക് ലൈറ്റുകളുടെ സിഗ്നൽ സമയക്രമം പ്രോഗ്രാം ചെയ്യുന്ന വിധമാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത് . റാസ്‌പേറി പൈ പ്രോഗ്രാമ്മിങ് കൂടുതലായി പഠിക്കണമെന്ന ആഗ്രഹം കുട്ടികളിൽ ഉളവാക്കാൻ കഴിഞ്ഞുയെന്നത് പരിശീലനത്തിന്റെ മികവിനൊരുദാഹരണമാണ്
രക്ഷിതാക്കൾക്കുള്ള പരിശീലനം

രക്ഷിതാക്കൾക്കുള്ള പരിശീലനം മൂന്നു ദിവസങ്ങളിലായി ഉച്ചക്കുശേഷം രണ്ടു മണിമുതൽ നാലുമണിവരെ സ്‌കൂൾ അങ്കണത്തിൽ വച്ച് നടത്തുകയുണ്ടായി . കമ്പ്യൂട്ടറിന്റെ പ്രധാനഭാഗങ്ങൾ , ലാപ് ടോപ് / ഡെസ്ക്ടോപ്പ് പ്രവർത്തിപ്പിക്കുന്ന വിധം, സോഫ്റ്റ്‌വെയർ ഹാർഡ് വെയർ തുടങ്ങിയവ ആദ്യദിവസത്തെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തി . ജി മെയിൽ അക്കൗണ്ട് ഉപയോഗിക്കുന്ന വിധം, ഇ ബിൽ പേയ്‌മെന്റ് , വൈദ്യുതബില്ല് ടെലിഫോൺ ബില്ല് അടക്കുന്ന വിധം , സ്കോളർഷിപ് പോർട്ടൽ ഉപയോഗിക്കുന്ന വിധം , ഓൺലൈൻ അപേക്ഷ സമർപ്പണം , സമഗ്ര ഉപയോഗപെടുത്തൽ തുടങ്ങിയവ രണ്ടും മൂണും ദിവസത്തെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തുടുത്തി . പൂർണമായും കുട്ടികൾ തന്നെ നടത്തിയിരുന്നപരിശീലനം രക്ഷിതാക്കളുടെ പ്രശംസക്ക് പാത്രമായി . ഇരുപത്തി അഞ്ചോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു
ഡിജിറ്റൽ മാഗസിൻ

'സ്പെക്ട്രം ' എന്ന പേരിൽ രണ്ടു ഡിജിറ്റൽ മാഗസിനുകൾ രണ്ടു അക്കാദമിക് വർഷങ്ങളിലായി പുറത്തിറക്കുകയുണ്ടായി . അൻപതോളം പേജുള്ള മാഗസിൻ കുട്ടികളുടെ രചനകൾ കൊണ്ടും താളുകളുടെ രൂപഭംഗികൊണ്ടും സമ്പുഷ്ടമായിരുന്നു .
അക്ഷരവൃക്ഷം പദ്ധതി

*****************************************************************************************************************
.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായിരുന്നു ഈ പദ്ധതിയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. അതത് സ്കൂൾ അധ്യാപകരാണ് കുട്ടികളിൽനിന്നും രചനകൾ ശേഖരിച്ച് അവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തത്. തവനൂർ സ്‌കൂളിലെ ലൈറ്റ്‌ലെ കൈറ്റ് അംഗങ്ങൾ ഈ പദ്ധതിയിൽ പങ്കുചേരുകയുണ്ടായി
.
*******************************************************************************************************************
സ്‌കൂൾ പ്രോമോവീഡിയോ 2025

സ്കൂളിലെ സയൻസ് ക്ലബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC ), ജൂനിയർ റെഡ് ക്രോസ് (JRC ) യൂണിറ്റുകളുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന പ്രൊമോഷൻ വീഡിയോ 12/05/2025 ന് പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഫിലിം ആര്ട്ട് ഡയറക്ടർ ത്യാഗു തവനൂർ വീഡിയോയുടെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിനും സാമൂഹിക ഉത്തരവാദിത്തബോധം ഊട്ടിയുറപ്പിക്കുന്നതിനും സഹായിക്കുന്ന ഈ മൂന്ന് പ്രധാന ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതാണ് വീഡിയോ. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രപരീക്ഷണങ്ങൾ, പ്രദർശനങ്ങൾ, പഠനയാത്രകൾ എന്നിവയും എസ്.പി.സി. കേഡറ്റുകളുടെ അച്ചടക്കമുള്ള പ്രവർത്തനങ്ങളും സമൂഹ സേവനങ്ങളും, ജെ.ആർ.സി.യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ശുചിത്വ ബോധവൽക്കരണ പരിപാടികളും വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട് .
പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവെ, വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും ഇത്തരം ക്ലബ്ബുകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ത്യാഗു തവനൂർ അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ഗോപി സാർ , അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ. പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഈ പ്രൊമോഷൻ വീഡിയോയിലൂടെ കൂടുതൽ വിദ്യാർത്ഥികളെ ക്ലബ്ബ് പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ പേജുകളിലും വീഡിയോ ലഭ്യമാകും.
"എന്റെ സ്കൂൾ എന്റെ അഭിമാനം" റീലിസ് മത്സരം

സംസ്ഥാനത്തെ സ്‌കൂളുകളെ കുറിച്ചുള്ള KITE VICTERS സംഘടിപ്പിച്ച് റീൽസ് മത്സരത്തിൽ തവനൂർ സ്‌കൂൾ പങ്കെടുത്തു. "എന്റെ സ്കൂൾ എന്റെ അഭിമാനം" എന്നതാണ് വിഷയം. സ്കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവയാണ് റീൽസിന് ഉൾപ്പെടുത്തിയിട്ടുള്ളത്. ആങ്കറിങ്, ഇന്റർവ്യൂകൾ, വീഡിയോയിൽ ഉൾപ്പെടുത്തുന്ന കാര്യങ്ങൾ തുടങ്ങിയവയെല്ലാം LK കുട്ടികൾ തന്നെയാണ് നിർവഹിച്ചത്. ഒന്നര മിനുട്ട് ദൈർഘ്യമുള്ളതാണ് വീഡിയോ. 2025 ഒക്ടോബർ 10 വീഡിയോ പുറത്തിറങ്ങി.
ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണം

സ്വാതന്ത്ര്യവും വിജ്ഞാന പങ്കുവെക്കലും ലക്ഷ്യമിട്ട് ലോകമെമ്പാടും ആചരിക്കുന്ന ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് (September 21) സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം എത്തിക്കാൻ ഈ ദിനാചരണത്തിന് സാധിച്ചു.ഫ്രീ സോഫ്റ്റ്‌വെയർ പ്രതിജ്ഞയോടെയാണ് പരിപാടികൾ ആരംഭിച്ചത്. 'സ്വതന്ത്ര സോഫ്റ്റ്‌വെയറും സമൂഹവും' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ (Free Software) എന്നതിനെക്കുറിച്ച് യൂണിറ്റ് ലീഡർ അഭിനന്ദന വിശദീകരിച്ചു.സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാലേഷൻ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങളുടെ പേഴ്സണൽ കമ്പ്യൂട്ടറുകളിൽ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു 22.04 വിജയകരമായി ഇൻസ്റ്റാൾ ചെയ്തു.സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയിച്ചവരെ ഹെഡ്മിസ്ട്രസ് സരിത ടീച്ചർ പ്രത്യേകം അഭിനന്ദിച്ചു
'സമഗ്ര' രക്ഷാകർതൃ പരിശീലനം

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് വികസിപ്പിച്ചെടുത്ത 'സമഗ്ര ലേണിംഗ് റൂം' രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബർ 17-ന് നടന്ന ഈ ക്യാമ്പിൽ 226 രക്ഷിതാക്കൾ പങ്കെടുത്തു.പാഠ്യപദ്ധതിയുമായി പൂർണ്ണമായും യോജിച്ചുപോകുന്ന രീതിയിലാണ് സമഗ്ര ലേണിംഗ് റൂം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ വിവിധ വശങ്ങൾ രക്ഷിതാക്കൾക്ക് നേരിട്ട് മനസ്സിലാക്കാൻ ഈ ക്ലാസ് സഹായിച്ചു. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ, ഓഡിയോകൾ, പ്രസന്റേഷനുകൾ, ചിത്രങ്ങൾ എന്നിവ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വിശദീകരിച്ചു.അനിമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), വീഡിയോ നിർമ്മാണം, പോഡ്‌കാസ്റ്റ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ എങ്ങനെ പാഠഭാഗങ്ങളുമായി ബന്ധിപ്പിക്കാം എന്ന് രക്ഷിതാക്കൾക്ക് കാണിച്ചുകൊടുത്തു.സ്‌കൂളിലെ 12 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഈ പരിശീലനത്തിന് സാങ്കേതിക സഹായം നൽകിയത്. ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികളായ റിഫ, സഫ, വൈഗ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ലളിതമായ ഭാഷയിൽ സാങ്കേതിക കാര്യങ്ങൾ അവതരിപ്പിച്ച ഇവരുടെ പ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സമ്പൂർണ്ണ പ്ലസ്: കുട്ടികളുടെ മികവിൽ ഡാറ്റാ എൻട്രി

കേരളത്തിലെ സ്‌കൂൾ മാനേജ്‌മെന്റ് സിസ്റ്റമായ 'സമ്പൂർണ്ണ' (Sampoorna) പോർട്ടലിലെ വിവരങ്ങൾ പുതുക്കുന്ന പ്രവർത്തനത്തിലും ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ പങ്കാളികളായി. എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് മൂന്ന് ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഫോട്ടോ അപ്‌ഡേഷൻ വിജയകരമായി പൂർത്തിയാക്കിയത്. ഐടി അധിഷ്ഠിത സേവനങ്ങളിൽ വിദ്യാർത്ഥികൾ കൈവരിച്ച മികവിന്റെ തെളിവായി ഈ പ്രവർത്തനം മാറി.
സ്‌കൂൾ വിശേഷങ്ങൾ ഇനി വിരൽത്തുമ്പിൽ; 'തവധ്വനി' ഡിജിറ്റൽ മീഡിയ

വിദ്യാലയത്തിലെ കലാമേള, കായികമേള, ഇലക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്‌സ് (Little Kites) യൂണിറ്റിന്റെ നേതൃത്വത്തിൽ 'തവധ്വനി' എന്ന പേരിൽ ഡിജിറ്റൽ ഇ-മീഡിയ പ്രകാശനം ചെയ്തു. പൂർണ്ണമായും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും സാങ്കേതിക മികവും കോർത്തിണക്കിയാണ് ഇത് ഒരുക്കിയിരിക്കുന്നത്. വിവിധ പരിപാടികളുടെ റെക്കോർഡിംഗ്: സ്കൂളിലെ വിശേഷങ്ങൾ വാർത്തകളായും വീഡിയോകളായും ചിത്രീകരിക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ചിത്രീകരിച്ച ദൃശ്യങ്ങളും ഓഡിയോകളും എഡിറ്റ് ചെയ്യുന്നതും വിദ്യാർത്ഥികൾ തന്നെയാണ്.വിദ്യാലയത്തിൽ നടക്കുന്ന അക്കാദമിക് - അനുബന്ധ പ്രവർത്തനങ്ങൾ തത്സമയം രക്ഷിതാക്കളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്നതാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ പ്രധാന ഉദ്ദേശം. കുട്ടികൾ ലിറ്റിൽ കൈറ്റ് സിലബസ്സിലൂടെ പഠിക്കുന്നത് പ്രയോഗത്തിൽ വരുത്തുകയും ഇതിന്റെ മറ്റൊരു ലക്ഷ്യമാണ്