"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 392: | വരി 392: | ||
== '''എ ഐ പരിശീലന പരിപാടി (18/02/26)''' == | == '''എ ഐ പരിശീലന പരിപാടി (18/02/26)''' == | ||
കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിലെയും തെരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും മെന്റർമാർക്കും കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. രക്ഷിതാക്കൾക്ക് '''എ ഐ''' പരിശീലനം നൽകുന്നതിന്റെ മുന്നോടിയായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത് . ജില്ലാ മാസ്റ്റർ ട്രെയിനർ നൗഫൽ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിൽ നിന്നും മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിൽ നിന്നും ഓരോ ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഓരോ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. സ്കൂളിലെ എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അൽഹാൻ ഉനൈസ് സ്‌ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മുന്നിൽ അവതരിപ്പിച്ചു. കൂടാതെ പരിശീലനത്തിൽ പങ്കെടുക്കാൻ എത്തിയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്കൂളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് സന്ദർശിക്കുന്നതിനും അവസരം ഒരുക്കി. 2025- 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് അസ്‌മിൽ, അൽഹാൻ ഉനൈസ് , നിതാ ഫാത്തിമ, സ്രിയ പിടി, റിസ അലി എ എന്നീ വിദ്യാർത്ഥികൾ ലാബിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. | കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിലെയും തെരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും മെന്റർമാർക്കും കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. രക്ഷിതാക്കൾക്ക് '''എ ഐ''' പരിശീലനം നൽകുന്നതിന്റെ മുന്നോടിയായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത് . ജില്ലാ മാസ്റ്റർ ട്രെയിനർ നൗഫൽ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിൽ നിന്നും മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിൽ നിന്നും ഓരോ ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഓരോ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. സ്കൂളിലെ എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അൽഹാൻ ഉനൈസ് സ്‌ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മുന്നിൽ അവതരിപ്പിച്ചു. കൂടാതെ പരിശീലനത്തിൽ പങ്കെടുക്കാൻ എത്തിയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്കൂളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് സന്ദർശിക്കുന്നതിനും അവസരം ഒരുക്കി. 2025- 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് അസ്‌മിൽ, അൽഹാൻ ഉനൈസ് , നിതാ ഫാത്തിമ, സ്രിയ പിടി, റിസ അലി എ എന്നീ വിദ്യാർത്ഥികൾ ലാബിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. | ||
<gallery> | |||
പ്രമാണം:47064 AI Class.jpeg | |||
പ്രമാണം:47064 AI Class2.jpeg | |||
പ്രമാണം:47064 AI class3.jpeg | |||
</gallery> | |||
== '''സ്കൂൾ വിക്കി (23,24/02/26)''' == | == '''സ്കൂൾ വിക്കി (23,24/02/26)''' == | ||
22:05, 1 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽകൈറ്റ്സ് 2024-2027
| 47064-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47064 |
| യൂണിറ്റ് നമ്പർ | LK/2018/47064 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കൊടുവള്ളി |
| ലീഡർ | ഹയാ ഫാത്തിമ വി ടി |
| ഡെപ്യൂട്ടി ലീഡർ | അനന്തു സുനീഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റീഷ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഗോപകുമാർ സി ടി |
| അവസാനം തിരുത്തിയത് | |
| 01-03-2026 | Lk47064 |

ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| 2024 – 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ | ||
| നമ്പർ | പേര് | അഡ്മിഷൻ നമ്പർ |
| 1 | അബൂബക്കർ സിദ്ധീഖ്. എ.പി | 32781 |
| 2 | അഹമ്മദ് സൈൻ | 33118 |
| 3 | അൽഫ നൂറ .കെ.സി | 32862 |
| 4 | അനന്തു സുനീഷ് | 32774 |
| 5 | അനന്തു .എൻ.എം | 33018 |
| 6 | അൻഷദ് .യു.കെ | 32803 |
| 7 | ആയിഷ നഹ്ദ.സി.കെ | 32828 |
| 8 | ആയിഷ സന.എം | 32854 |
| 9 | ദിയ മെഹർ | 32962 |
| 10 | ദിയ തമന്ന.യു.കെ | 33250 |
| 11 | ഫാത്തിമ ഹിബ.പി.സി | 32864 |
| 12 | ഫാത്തിമ നിദ.കെ.കെ | 32858 |
| 13 | ഫാത്തിമ ഷഹാന.പി | 32923 |
| 14 | ഫസ മെഹറിൻ.ഇ.ടി | 32859 |
| 15 | ഹയ ഫാത്തിമ .വി.ടി | 32840 |
| 16 | ഇർഫാൻ അലി .എ.കെ | 32991 |
| 17 | ജസ്രിയ .എം.കെ | 32939 |
| 18 | കദീജ നഫ്ല .എ.പി | 32884 |
| 19 | ലിയ ഫാത്തിമ .വി.വി | 32919 |
| 20 | മിൻഹ ഫാത്തിമ .ഇ.കെ | 32824 |
| 21 | മുഹമ്മദ് അൽത്താഫ് അലി .കെ.പി | 32941 |
| 22 | മുഹമ്മദ് അറാഫത്ത് | 32996 |
| 23 | മുഹമ്മദ് അർഷദ് .പി | 33012 |
| 24 | മുഹമ്മദ് ആഷിഖ് .വി.കെ | 32805 |
| 25 | മുഹമ്മദ് അഷ് മിൽ | 32907 |
| 26 | മുഹമ്മദ് അയാൻ .ടി | 33268 |
| 27 | മുഹമ്മദ് ഹാദി .ആർ .സി | 32814 |
| 28 | മുഹമ്മദ് ഹാദി .സി.കെ | 32849 |
| 29 | മുഹമ്മദ് ഇംതിയാസ് .സി.കെ | 32917 |
| 30 | മുഹമ്മദ് നാദി.പി.പി | 32800 |
| 31 | നഫീസ നെഹ്ദ .സി.പി | 38706 |
| 32 | നജ ഫാത്തിമ | 32908 |
| 33 | നിരൻജ് .എസ് | 32830 |
| 34 | നിയ മെഹ്ബിൻ | 32776 |
| 35 | റഹൽ മുഹമ്മദ് .ഇ.ടി | 32837 |
| 36 | റമീഷ് .പി.സി | 33126 |
| 37 | റന ഫാത്തിമ .എം.എം | 32850 |
| 38 | റഷ ഫാത്തിമ | 32957 |
| 39 | ഷഹൽ സമീർ .കെ.കെ | 32838 |
| 40 | ഷാൻ മുഹമ്മദ് .ഒ.കെ | 32826 |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ
ലിറ്റിൽ കൈറ്റ്സ് മാസാന്ത്യ വാർത്താപത്രിക, മാസാന്ത്യ വാർത്താ അവതരണം
ലിറ്റിൽ കൈറ്റ്സ് ടീം,സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തി ശേഖരിച്ച് വെച്ച് എല്ലാ മാസാന്ത്യത്തിലും വാർത്താ പത്രികയുണ്ടാക്കി സ്കൂളുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ കൊണ്ട് പ്രകാശനം ചെയ്യിക്കുന്നു.
മാസാന്ത്യ വാർത്താപത്രിക
| No. | മാസം | ഡിജിറ്റൽ മാസാന്ത്യ വാർത്താപത്രിക |
|---|---|---|
| 1 | ജൂൺ | Click Here to View Digital News Paperപ്രമാണം:47064 June 2024.pdf |
| 2 | ജൂലായ് | Click Here to View Digital News Paperപ്രമാണം:47064 July 2024.pdf |
| 3 | ആഗസ്റ്റ് | Click Here to View Digital News Paper-പ്രമാണം:47064 August 2024.pdf |
| 4 | സെപ്റ്റംബര് | Click Here to View Digital News Paper-പ്രമാണം:47064 september 2024.pdf |
| 5 | ഒക്ടോബര് | Click Here to View Digital News Paperപ്രമാണം:47064 october 2024.pdf |
| 6 | നവംബർ | Click Here to View Digital News Paperപ്രമാണം:47064 November 2024.pdf |
| 7 | ഡിസംബർ | Click Here to View Digital News Paperപ്രമാണം:47064 December 2024.pdf |
| 8 | ജനുവരി | Click Here to View Digital News Paperപ്രമാണം:47064 January25.pdf |
| 9 | ഫെബ്രുവരി | Click Here to View Digital News Paperപ്രമാണം:47064 news february25.pdf |
| 10 | മാർച്ച് | Click Here to View Digital News Paperപ്രമാണം:47064 March 25.pdf |
| 11 | ഏപ്രിൽ | Click Here to View Digital News Paperപ്രമാണം:47064 news April 25.pdf |
| 12 | മെയ് | Click Here to View Digital News Paperപ്രമാണം:47064 News May 25.pdf |
പ്രവേശനോത്സവം [03/06/24]
പുതിയ അധ്യായന വർഷത്തെ വരവേറ്റുകൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആശംസ പോസ്റ്ററുകൾ തയ്യാറാക്കി. 2024..25 അധ്യയന വർഷത്തിലെ പ്രവേശനോത്സവത്തിനോടനുബന്ധിച്ച് പുതിയ കുട്ടികളെ വരവേൽക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ എ ഐ റോബോട്ട് ലിസ ടീച്ചറെ തയ്യാറാക്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പുതിയൊരു അനുഭവമായി കുട്ടികളുടെ എഐ ടീച്ചർ. ഓരോ ക്ലാസ് മുറികളിലും കയറിയിറങ്ങി റോബോട്ട് ലിസ ടീച്ചർ കുട്ടികൾക്ക് മിഠായികൾ നൽകുകയും അവരോട് സംവദിക്കുകയും പുതിയ അക്കാദമിക വർഷത്തിന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. കൂടാതെ റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ മറ്റൊരു ഹ്യൂമൻ ഓയ്ഡ് റോബോട്ട് കുട്ടികൾക്ക് റോസാപ്പൂ നൽകി സ്വീകരിച്ചു.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിക്കുകയും സ്കൂളിൽ സെൽഫി കോർണറുകൾ ഒരുക്കുകയും ചെയ്തു. കുട്ടികൾ ഒരുക്കിയ സ്കൂൾ റേഡിയോ പരിപാടികൾ ആ ദിവസത്തെ കൂടുതൽ ആകർഷകമാക്കി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികൾ തന്നെ പുതിയ കുട്ടികൾക്ക് ക്ലബ്ബിനെ പരിചയപ്പെടുത്തി. കൂടാതെ ക്ലാസ് ലീഡർമാർക്ക് ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തെക്കുറിച്ച് ക്ലാസുകൾ നൽകി.
അഭിരുചി പരീക്ഷ[15/06/24]
ജൂൺ ആദ്യവാരത്തിൽ തന്നെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു. 148 കുട്ടികൾ അപേക്ഷ തരുകയും അവരിൽ 128 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ജൂൺ പതിനഞ്ചാം തീയതി അഭിരുചി പരീക്ഷ നടന്നു. തുടർന്ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അതിൽ താല്പര്യമുള്ള 40 കുട്ടികളുടെ ഫൈനൽ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു.
അനുമോദനം[20/06/24]
ജൂൺ ഇരുപതാം തീയതി 2023 - 24 അക്കാദമിക വർഷത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളെ ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് പൂർവ്വ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, സഞ്ജിത് സിനാൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു . വൈ ഐപി സംസ്ഥാനതലത്തിലെ വിജയികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അസീം മുഹമ്മദ്,ഫാത്തിമ ഷെറിൻ കെ ടി, അമാനി അമീൻ എന്നീ വിദ്യാർത്ഥികളെയും ട്രോഫി നൽകി അനുമോദിച്ചു. എ ഐ റോബോട്ട് തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എടിഎൽ സ്റ്റുഡൻസ് അംബാസിഡർമാരായ ജാസിബ് എം എം, അനീബ് വി പി എന്നിവരെയും അനുമോദിച്ചു.
അഭിമുഖം [11/07/24]
പ്രശസ്ത കവിയും സ്കൂളിലെ പൂർവ്വ അധ്യാപകനും ആയ ശ്രീ ദേവേശൻ പേരൂരുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അഭിമുഖം നടത്തി. അദ്ദേഹത്തിന്റെ അധ്യാപന ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും കുട്ടികൾ അദ്ദേഹത്തോട് സംസാരിച്ചു. ഈ വർഷത്തെ ബഷീർ പുരസ്കാര ജേതാവായ അദ്ദേഹം കുട്ടികളോട് സംവദിക്കാൻ സാധിച്ചതിൽ സന്തോഷം അറിയിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആയിഷ തൻഹ ഫാത്തിമ മെഹജബിൻ എന്നീ വിദ്യാർത്ഥികൾ അഭിമുഖ സംഭാഷണത്തിന് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് [05/08/24]
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രീലിമിനറി ക്യാമ്പ് നടന്നു. ക്യാമ്പ് എച്ച് എം ഇൻ ചാർജ് കെ ജെ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു .കൈറ്റ് മാസ്റ്റർ ട്രെയിനർ നൗഫൽ കെ പി ക്ലാസുകൾ കൈകാര്യം ചെയ്തു . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്റസുമാരായ ഗോപകുമാർ സി ടി ,റീഷ പി എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്ശേഷം 2024 -27 ബാച്ചിലെ അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസുകളും നടന്നു. ചടങ്ങിൽ 2023 -24 വർഷത്തെ മാസാന്ത്യ വാർത്താപത്രികകളുടെ പുസ്തകരൂപത്തിലുള്ള പ്രകാശനംനടന്നു .കൂടാതെ ജൂലൈ മാസത്തെ മാസാന്ത്യ വാർ ത്താപത്രിക പ്രകാശനവും നടത്തി. രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് പിടിഎ പ്രസിഡണ്ട് ടി പി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തതു. .ചടങ്ങിൽ എസ് ആർ ജി കൺവീനർ ബഷീർ കെ എൻ ,സ്റ്റാഫ് സെക്രട്ടറി മധു ഒ കെ എന്നിവരും പങ്കെടുത്തു.
റിവേര 2024[28,29,30/08/24]
റിവേര 2024 എന്ന പേരിൽ നടന്ന സ്കൂൾ കലോത്സവം ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ നടത്തി. സ്കൂൾ യൂട്യൂബ് ചാനലിൽ ലൈവ് സ്ട്രീമിംഗ് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗ ങ്ങളായ ജാസിബ്, ആദിൽ റജ് വാൻ, അംബരീഷ് പി എൽ എന്നിവർ ഡോക്യുമെന്റേഷന് നേതൃത്വം നൽകി.ആഗസ്റ്റ് 28,29,30 തീയതികളിലാണ് യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി കലോത്സവം നടന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
അധ്യാപകദിനം [05/09/24]
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 8,9 ,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ ആശംസ കാർഡുകൾ തയ്യാറാക്കുകയും യുപി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അധ്യാപകർക്കും ആശംസ കാർഡുകൾ നൽകി ആദരിക്കുകയുംചെയ്തു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ ഡോക്യുമെന്റേഷൻ ടീമിൻറെനേതൃത്വത്തിൽ പരിപാടികളുടെ ഡോക്യുമെന്റേഷൻ നടത്തി.
പ്രസന്റേഷൻ അവതരണം[14/11/24]
കൊടുവള്ളിഗവൺമെന്റ് ഹയർ സെക്കൻ ഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയും എടിഎൽ ടാലന്റ്ക്ലബ് അംഗവുമായജാസിബ് എം എം പ്രസന്റേഷൻ അവതരണം നടത്തി. കോഴിക്കോട് ഡയറ്റ് ഐഎ സ്ആർഒ പിന്തുണയോടെ പ്രവർത്തിക്കുന്ന യു എൽ ബേസ് ക്ലബ്, ജില്ലാ ശാസ്ത്ര ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യ ത്തിൽ നടന്ന ലോഞ്ച് സ്പെയ്സ് സമ്മിറ്റിൽ പങ്കെടുത്ത ജാസിബ് ബഹിരാകാശത്ത് ഇന്ത്യയുടെ മുന്നേറ്റങ്ങളും വിദ്യാർത്ഥികൾക്കുള്ള അവസരങ്ങളും എന്ന വിഷയത്തിലാണ് പ്രസന്റേഷൻ അവതരിപ്പിച്ചത് . എടിഎൽ ടാലന്റ് ക്ലബ് അംഗങ്ങളും, 8, 9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളും ആണ് പ്രസന്റേഷനിൽ പങ്കെടുത്തത്.
ഇലക്ട്രോണിക്സ് ശില്പശാല
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ലാബിൽ കുട്ടി പൈ എന്ന നൂതന മൈക്രോ കൺട്രോളർ ഉപയോഗിച്ചുള്ള ഇലക്ട്രോണിക്സ് ശില്പശാല സംഘടിപ്പിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഇന്നവേഷൻ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ,കോഴിക്കോട് ഡയറ്റിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡയറ്റ് പ്രിൻസിപ്പൽ യുകെ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ആർ വി അബ്ദുൽ റഷീദ് അധ്യക്ഷതവഹിച്ചു. എസ് എം സി ചെയർമാൻ മുഹമ്മദ് കൊണ്ടങ്ങര അഡൽ ലാബിനെ പരിചയപ്പെടുത്തി എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു കെ ജെ സെബാസ്റ്റ്യൻ കെ ഷംസീറ എന്നിവർ പ്രസംഗിച്ചു 46 വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു. യൂണിവേഴ്സിറ്റിയിലെ പരിശീലകരായ മുഹമ്മദ് ഷിബിൻ, നിഹാൽ മുഹമ്മദ് എന്നിവരാണ് നേതൃത്വം നൽകിയത്. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും നേരത്തെ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വർഷോപ്പിൽ മറ്റു വിദ്യാർഥികളെ സഹായിച്ചു.എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റിഷ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
മാഗസിൻ പ്രകാശനം[22/11/24]
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാഗസിൻ പ്രകാശനം നടത്തി.. 2022- 25 ബാച്ചിലെ വിദ്യാർഥികളുടെ ഇവാലുവേഷന്റെ ഭാഗമായി മാഗസിൻ പ്രകാശനം നടന്നു. പ്രധാന അധ്യാപിക സുബിത ടീച്ചറാണ് മാഗസിൻപ്രകാശനം ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഫാത്തിമ ഷെറിൻ കെ ടി ,ഫാത്തിമ മിന, സജാമിൻഹ എന്നീ വിദ്യാർ ത്ഥികളാണ് അവരുടെ ഇൻഡിവിജ്വൽ വർക്കിന്റെ ഭാഗമായി മാഗസിനുകൾ തയ്യാറാക്കിയത്. തൂലിക, ലെറ്റർ ക്യാസിൽ, ഡിജിറ്റൽ ഡോസർ ഈ പേരുകളിലാണ് കുട്ടികൾ മാഗസിൻ തയ്യാറാക്കിയത്. മാഗസിനുകൾ തയ്യാറാക്കിയ വിദ്യാർത്ഥികളെ പ്രധാനാധ്യാപിക സുബിത ടീച്ചർ പ്രത്യേകം അനുമോദിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഒക്ടോബർ മാസത്തെ മാസാന്ത്യ പത്രിക പ്രകാശനവും നടന്നു. ഫിർദൗസ് ബാനു ടീച്ചർ,റീഷ ടീച്ചർ ഗോപകുമാർ സാർ,എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത് .
ക്ലാസുകൾ [2/12/24 ......6/12/24]
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ ക്ലാസുകൾ സംഘ ടി പ്പിച്ചു. ലോക ഭിന്നശേഷി ദിനത്തോടനു ബന്ധിച്ച് ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ആനി മേഷൻ ക്ലാസുകൾ നടത്തി. 2022 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസുകൾ യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ചു. കൂടാതെ ഡോക്യുമെന്റേഷനിൽ താല്പര്യമുള്ള കുട്ടികൾക്ക് ക്യാമറ ട്രെയിനിങ് നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസുമാരായ ഗോപകുമാർ സി ടി, റീഷ പി എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ സംഘടിപ്പി ച്ചത്.
ഇലക്ട്രോണിക്സ് ശില്പശാല[17/12/24]
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻ ഡറി സ്കൂളിൽ കൊടുവള്ളി ഉപജില്ലയിലെ യുപി വിഭാഗം സയൻസ് അധ്യാപകർക്കായി ഇലക്ട്രോണിക്സ് ശില്പശാല സംഘടിപ്പിച്ചു. സ്കൂളിലെ അടൽ ടിങ്കറിങ് ലാബിന്റെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് ശി ല്പശാല സംഘടിപ്പിച്ചത്. പിടിഎ പ്രസിഡണ്ട് അബ്ദുൽ റ ഷീദ് ആർ വി ഏകദിന ശില്പ ശാല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ് എം സി ചെയർ മാൻ മുഹമ്മദ് കുണ്ടുങ്ങ ര , പ്രധാനാധ്യാപിക സുബിത ടീച്ചർ, സീനിയർ അസിസ്റ്റ ന്റ് അഹമ്മദ് അഷ്റഫ് ,സ്റ്റാഫ് സെക്ര ട്ടറി മധു ഒ കെ , എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു ഷംസീറ എ ന്നിവരും സംസാരിച്ചു. എടിഎൽ ട്രെയിനർ അക്ബർ സാ റാണ് അധ്യാപകർക്കായി ക്ലാസുകൾ കൈകാര്യം ചെ യ്തത്. 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ശില്പ ശാലയിൽ അധ്യാപകരെ സഹായിച്ചു. കൊടുവള്ളി ഉപജില്ല യിലെ ഇരുപതോളം സയൻസ് അധ്യാപകർ ശി ല്പശാലയിൽ പങ്കെടുത്തു. അർഡിനോ ഉപയോഗിച്ചു കൊ ണ്ടുള്ള സിമ്പിൾ സർക്യൂട്ടുകളും ടിങ്കർ കാർഡ് എന്ന പ്ലാ റ്റ്ഫോമും അധ്യാപകർക്ക് പരിചയപ്പെടുത്തി. ശില്പശാല യിൽ പങ്കെടുത്ത എല്ലാ അധ്യാപകർക്കും പ്രത്യേകം ഡി സൈൻ ചെയ്ത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എ ടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു, ഷംസീറ ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ പി എന്നീ അധ്യാപകരുടെ നേതൃ ത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.
വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക്സ് ശില്പശാല[ജനുവരി മാസം]
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ വച്ച് അയൽപക്ക വിദ്യാർത്ഥികൾക്ക് എല്ലാവർഷവും നൽകിപ്പോരുന്ന റോബോട്ടിക്സ് ഇലക്ട്രോണിക്സ് ശില്പശാല ഈ തവണയും സംഘടിപ്പിച്ചു..സ്കൂളിന് തൊട്ടടുത്തുള്ള ജിഎംഎൽപി എസ് കൊടുവള്ളി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന 90 കുട്ടികളാണ് ഒന്നാം ഘട്ട ശില്പശാലയിൽ പങ്കെടുത്തത്. പല ദിവസങ്ങളിലായി നടത്തിയ ശില്പശാല മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി ശിവദാസൻ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർ വി, എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര പിടിഎ എക്സിക്യൂട്ടീവ് അംഗം ജബ്ബാർ എം ഹെഡ്മിസ്ട്രസ് സുബിത എം എന്നിവർ പങ്കെടുത്തു. യുപി സീനിയർ അസിസ്റ്റൻറ് നിഷ എസ് ആർ ജി കൺവീനർ അസീസ എടിഎൽ ഇൻചാർജ് ഫിർദൗസ് ബാനു , ഷംസീറ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ പി,ഹൈദ്രോസ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ജി എം എ ൽ പി സ്കൂൾ കള രാന്തിരി,എ എം എൽ പി എസ് പറമ്പത്ത് കാവ്, എ എം എൽ പി എസ് പാലക്കുറ്റി എന്നീ സ്കൂളിലെയും കുട്ടികൾക്ക് ഓരോ ദിവസങ്ങളിലായി ശില്പശാല നടത്തി. എ ടി എൽ ട്രെയിനർമാരുടെ നേതൃത്വത്തിൽ എടിഎൽ ടാലന്റ് ടീമിലെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെയും വിദ്യാർത്ഥികളാണ് പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് ടീമിന്റെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷനും നടത്തി.
എക്സ്പേർട്ട് ക്ലാസ്സ് [09/01/25]
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2023- 26 ബാച്ച് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ് നൽകി. അടൽ ലാബ് ട്രെയിനർ ആയ മുഹമ്മദ് ഷാൻ സാറാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. റോബോട്ടിക് വിഭാഗത്തിലാണ് ക്ലാസുകൾ നടന്നത്. രാവിലെ മുതൽ ഉച്ചവരെ അടൽ ടിങ്കിറിങ് ലാബിൽ വെച്ചാണ് ക്ലാസുകൾ നടന്നത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സ് റീഷ ടീച്ചറും ഫിർദൗസ് ഭാനു ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി.
റോബോ ഫെസ്റ്റ് [14/02/25]
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിന്റെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആ ർ വി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാന അധ്യാപിക സുബിത എം, എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു, ലിറ്റിൽ കൈറ്റ് മാസ്റ്റർ മിസ്ട്രെസ്സുമാരായ ഗോപകുമാർ. സി. ടി, റീഷ. പി എന്നിവരും പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളും എ ടി എൽ ടാലെന്റ് ക്ലബ്ബ് അംഗങ്ങളും ആയ വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടിക് ഉൽപ്പന്നങ്ങളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. സ്മാർട്ട് ബ്ലാക്ക് ബോർഡ് ഡെസ്റ്റർ, ഓട്ടോമാറ്റിക് മെഡിസിൻ ഡിസ്പെൻസർ ആൻഡ് ടൈം അലാം ഫോർ ബെഡ്റിഡൻ പേഷ്യൻസ് , ഗ്യാസ് ലീക്ക് ഡിറ്റ ക്ഷൻ ആൻഡ് ഓട്ടോമാറ്റിക് ഗ്യാസ് ബ്ലോക്കിങ് സിസ്റ്റം, ഫാൻ ക്ലീനിങ് സിസ്റ്റം വിത്ത് റിമോട്ട് കൺട്രോൾ , റോങ്ങ് വേ ഡിഫൻഡർ ഓഫ് വെഹിക്കിൾസ് ഫോർ റോഡ് സേഫ്റ്റി,ട്രാഫിക് സിഗ്നൽ സിസ്റ്റം, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ വിവിധ ഇനങ്ങൾ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
അനുമോദനവും യാത്രയയപ്പും[20/02/2025]
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദനവും യാത്രയയപ്പും നടത്തി. ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും, എസ്എസ്എൽസി വിദ്യാർത്ഥികളായ 2022- 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും യാത്രയയപ്പ് നൽകി. പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സുബിത എം ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ഈ വർഷം വിരമിക്കുന്ന സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും മൊമെന്റോ നൽകി ആദരിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ പ്രവർത്തന മികവിനെ അനുമോദിച്ചു. ജനുവരി മാസത്തെ മാസാന്ത്യ വാർത്താപത്രിക ചടങ്ങിൽ പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസുമാരായ ഗോപകുമാർ സി ടി, റീഷ ഫിർദൗസ് ബാനു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
കാണാൻ ഇവിടെ ക്ലിക് ചെയ്യുക
മാഗസിൻ പ്രകാശനം[15/3/2025]
കൊടു വള്ളി ഗവൺമെന്റ് ഹയ ർ സെക്കൻഡറി സ്കൂളി ൽ 2023- 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥി കൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം ചെയ്തു. അക്ഷരമിഠായി എന്ന പേരിൽ ത യ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ സ്കൂൾ പി ടിഎ പ്രസിഡ ണ്ട് ശ്രീ അബ്ദുൽ റഷീദ് പ്ര കാശനം ചെയ്തു.
വൈ ഐ പി ശാസ്‌ത്രപഥം (21,22/04/25)
കൊടുവള്ളി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ നടന്ന വൈഐപി ശാസ്ത്രപതം നവീനം ദ്വിദിന ശിൽപ്പശാലയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് ടീമുകൾ പങ്കെടുത്തു.. ഏപ്രിൽ 21, 22 തീയതികളിൽ താമരശ്ശേരിയിൽ വച്ച് നടന്ന ക്യാമ്പിലാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്. താമരശ്ശേരി സാർ ആണ് ശില്പശാല ഉദ്ഘാടനം ചെയ്തത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ജാസിബ് എം എം, അസ്മർ, എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ദിയ തമന്ന, നജാ ഫാത്തിമ,റന ഫാത്തിമ, ഹിബ ഫാത്തിമ,ജസറിയ, ഫസാ മെഹറിൻ എന്നീ വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. എല്ലാവരും ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് അംഗങ്ങളാണ്.
ലിറ്റിൽകൈറ്റ്സ് യുണിറ്റ് ക്യാമ്പ് ഫെയ്സ് 1(29/05/25)
കൊടുവള്ളി ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് 2024 27 ബാച്ചിന്റെ വേനൽക്കാല യൂണിറ്റ് ക്യാമ്പ് ഫെയ്സ് വൺ സംഘടിപ്പിച്ചു. സീനിയർ അധ്യാപകൻ കെ ജെ സെബാസ്റ്റ്യൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്. എം. എച്ച്. എസ് കൂടത്തായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീന ടീച്ചർ, സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഫിർദൗസ് ബാനു ടീച്ചർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. റീൽസ് നിർമ്മാണം മീഡിയ ഡോക്യൂമെന്റേഷൻ എന്നീ പ്രവർത്തനങ്ങളാണ് യൂണിറ്റ് ക്യാമ്പിൽ നടത്തിയത്.
മീറ്റിംഗ്(20/06/25)
കൊടുവള്ളി. കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കാണ് പ്രത്യേകം മീറ്റിംഗ് സംഘടിപ്പിച്ചത്.. 8, 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ച് മീറ്റിങ്ങിൽ ചർച്ച ചെയ്തു. എൽ കെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികൾ, സംസ്ഥാനതല ക്യാമ്പിലെ പങ്കാളിത്തം, എന്റെ കേരളം പ്രദർശന പങ്കാളിത്തം എന്നിവ രക്ഷിതാക്കളുമായി ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു, റീഷ എന്നിവരുടെ നേതൃത്വത്തിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.
മാഗസിൻ സമിതി(28/06/25)
ജൂലായ് മാസത്തിൽ തന്നെ 2024 - 27 ബാച്ചിന്റെ മാഗസിൻ തയ്യാറാക്കുന്നതിനുള്ള മാഗസിൻ സമിതി രൂപീകരിച്ചു .2024 - 27 ബാച്ചിലെ മാഗസിൻ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള 13 കുട്ടികളെയാണ് മാഗസിൻ സമിതിയിലേക്ക് തിരഞ്ഞെടുത്തത്. തുടർന്ന് കലോത്സവത്തിലെ രചനാ മത്സരങ്ങളിൽ നിന്നും മറ്റ് എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികളുടെ രചനകൾ സ്വീകരിച്ച് മാഗസിൻ അംഗങ്ങൾ പ്രവർത്തനം ആരംഭിച്ചു.ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ച് അംഗങ്ങ ളായ നിദ ഫാത്തിമ കെ കെ ,ആയിഷ നഹദ സി കെ, ദിയ മഹർ ,ഫാത്തിമ ഹിബ ,ജസ്രിയ എം കെ, കദീജ നഫ്‌ല , മിൻഹാ ഫാത്തിമ, നഫീസ നഹ്ദ, ലിയ ഫാത്തിമ, നിയ മെഹബിൻ, റണ ഫാത്തിമ ,റഷാ ഫാത്തിമ എന്നീ വിദ്യാർഥികളെയാണ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ആയി തിരഞ്ഞെടുത്തത്. തുടർന്ന് വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളുമായി ചേർന്ന് മാഗസിൻ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് ഫെയ്സ് 2 (22/10/25).
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 -27 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു കുന്നമംഗലം സബ് ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സാർക്ലാസുകൾ കൈകാര്യം ചെയ്തു സ്കൂൾ പ്രധാന അധ്യാപകൻ മുസ്തഫ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ആനിമേഷൻ നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. 2024 -27 ബാച്ചിലെ 39 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
.
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്(27,29/12/25)
കൊടുവള്ളി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 2024 27 ബാച്ച് ലിറ്റിൽസ് അംഗങ്ങൾക്കുള്ള ഉപജില്ല ക്യാമ്പ് ജിഎച്ച്എസ്എസ് കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. പ്രോഗ്രാമിൽ ആനിമേഷൻ എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് ഡിസംബർ 27 ,29 എന്നീ ദിവസങ്ങളിൽ ആയി നടന്ന ക്യാമ്പിൽ സ്കൂളിൽ നിന്നും എട്ടു കുട്ടികൾ പങ്കെടുത്തു .അനന്തു സുനീഷ് , നിരഞ്ജ് എസ് ,മുഹമ്മദ് ആഷിക്ക് മുഹമ്മദ് ഇമംതിയാ സ് എന്നീ വിദ്യാർത്ഥികൾ പ്രോഗ്രാമിംഗ് വിഭാഗത്തിലും മുഹമ്മദ് ഹാദി സി കെ, അൻഷാദ് യുകെ , ഫാത്തിമ നിത കെ കെ, ലിയ ഫാത്തിമ ,വി വി, , മുഹമ്മദ് ഹാദി സി കെ എന്നീ വിദ്യാർത്ഥികൾ ആനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു.
എ ഐ പരിശീലന പരിപാടി (18/02/26)
കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിലെയും തെരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും മെന്റർമാർക്കും കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. രക്ഷിതാക്കൾക്ക് എ ഐ പരിശീലനം നൽകുന്നതിന്റെ മുന്നോടിയായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത് . ജില്ലാ മാസ്റ്റർ ട്രെയിനർ നൗഫൽ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിൽ നിന്നും മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിൽ നിന്നും ഓരോ ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഓരോ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. സ്കൂളിലെ എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അൽഹാൻ ഉനൈസ് സ്‌ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മുന്നിൽ അവതരിപ്പിച്ചു. കൂടാതെ പരിശീലനത്തിൽ പങ്കെടുക്കാൻ എത്തിയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്കൂളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് സന്ദർശിക്കുന്നതിനും അവസരം ഒരുക്കി. 2025- 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് അസ്‌മിൽ, അൽഹാൻ ഉനൈസ് , നിതാ ഫാത്തിമ, സ്രിയ പിടി, റിസ അലി എ എന്നീ വിദ്യാർത്ഥികൾ ലാബിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു.
സ്കൂൾ വിക്കി (23,24/02/26)
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ വിക്കി പരിചയപ്പെടുത്തി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സ്കൂൾ വിക്കി ടീം അംഗങ്ങളാണ് സ്കൂൾ വിക്കി കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ റീഷ പി, ഫിർദൗസ് ഭാനു കെ, വിജിത എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
സർവ്വം എ ഐ മയം (25/02/26)
രക്ഷിതാക്കൾക്ക് എ ഐ ബോധവൽക്കരണ ക്ലാസ് നടത്തി. ഫെയ്സ് 1
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് എ ഐ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസാണ് നൽകിയത്. 2024 - 27 ബാച്ചിലെ രക്ഷിതാക്കൾക്കാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സർ പരിപാടി ഉദ്ഘാടനം ചെയ്തു. 2024 27 ബാച്ചിലെ നിതാ ഫാത്തിമ, ഫസ മെഹറിൻ, ദിയ തമന്ന എന്നീ വിദ്യാർത്ഥികൾ ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത് . കൊടുവള്ളി സബ്ജില്ലാതലത്തിൽ കുട്ടികൾക്കായി നടത്തിയ എ ഐ പരിശീലന പരിപാടിയിൽ മൂന്ന് കുട്ടികളും നേരത്തെ പങ്കെടുത്തിരുന്നു. എ എയുടെ സാധ്യതകൾ, മൊബൈലിൽ ഉള്ള ആപ്പുകളുടെ പ്രവർത്തനങ്ങൾ, മെറ്റാ ഐഐ , ഗൂഗിൾ ലെൻസ്, എന്നിവ നമ്മുടെ നിത്യജീവിതത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ പ്രവർത്തനങ്ങളാണ് രക്ഷിതാക്കൾ മൊബൈലിലൂടെ പരിചയപ്പെട്ടത്. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാർ നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുബൈദ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ ഫിർദൗസ് ബാനു, റീഷ, വിജിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അതിനുശേഷം രക്ഷിതാക്കൾക്ക് സ്കൂളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിലെ പ്രവർത്തനങ്ങൾ കാണാനും ആസ്വദിക്കാനും അവസരം നൽകി.
സർവ്വം എ ഐ മയം ഫെയ്സ് 2 (28/02/26)
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നൽകി. എഐയുടെ സാധ്യതകൾ, മൊബൈലിലുള്ള ആപ്പുകളുടെ പ്രവർത്തനങ്ങൾ, ഗൂഗിൾ ലെൻസ് എന്നിവ നമ്മുടെ നിത്യജീവിതത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ വിശദീകരിച്ചത്. 2024 - 27 ബാച്ചിലെ അംഗങ്ങളായ നിതാ ഫാത്തിമ, ആയിഷ സന എന്നീ വിദ്യാർഥികളാണ് ക്ലാസ് കൈകാര്യം ചെയ്തത്. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ 35 ഓളം അധ്യാപകർ ക്ലാസിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ഭാനു. കെ, റീഷ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.