"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) AI പരിശീലനം |
|||
| വരി 370: | വരി 370: | ||
[[പ്രമാണം:Image.png76.png|ലഘുചിത്രം|റോബോട്ടിക്സ് ക്ലാസ്]] | [[പ്രമാണം:Image.png76.png|ലഘുചിത്രം|റോബോട്ടിക്സ് ക്ലാസ്]] | ||
[[പ്രമാണം:Image.png77.png|ലഘുചിത്രം|റോബോട്ടിക്സ് ക്ലാസ്]] | [[പ്രമാണം:Image.png77.png|ലഘുചിത്രം|റോബോട്ടിക്സ് ക്ലാസ്|നടുവിൽ]] | ||
14:02, 17 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 37012-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 37012 |
| യൂണിറ്റ് നമ്പർ | LK/2018/37012 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പുല്ലാട് |
| ലീഡർ | ആദിദേവ് |
| ഡെപ്യൂട്ടി ലീഡർ | ഓസ് ഗ്രേറ്റ് എം ജൂലിയസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അപർണ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജ്യോതി ലക്ഷ്മി പി |
| അവസാനം തിരുത്തിയത് | |
| 17-02-2026 | Nhs37012 |
അംഗങ്ങൾ
| ക്രമ നമ്പർ | കുട്ടിയുടെ പേര് | അഡ്മിഷൻ നമ്പർ | ഡിവിഷൻ |
|---|---|---|---|
| 1 | ആദിദേവ് വി | 10871 | ഇ |
| 2 | ആദിദേവ് | 10928 | ബി |
| 3 | ആരുഷി എസ് ആർ | 10954 | ഇ |
| 4 | അബിഗെയ്ൽ സൂസൻ സിബി | 11528 | ഇ |
| 5 | ആദിഷ് ആർ നായർ | 10958 | ഇ |
| 6 | ആൽഫിൻ സുനിൽ | 11284 | ഇ |
| 7 | അമൽ ബിനു തോമസ് | 10813 | എഫ് |
| 8 | അമൃത ജയകുമാർ | 11698 | ഡി |
| 9 | അനഘ മനോജ് | 11695 | ഇ |
| 10 | അനന്ദു രഞ്ജിത് | 10906 | ബി |
| 11 | അനന്ദു ശ്രീകുമാർ | 11597 | എ |
| 12 | ഏഞ്ചെൽ എലിസ്ബത് ജോമോൻ | 10966 | എഫ് |
| 13 | അഞ്ജന കൃഷ്ണ | 10943 | ഇ |
| 14 | അനുശ്രീ കെ എ | 11587 | ഡി |
| 15 | അനുശ്രീ രാകേഷ് | 11571 | ഡി |
| 16 | ആര്യനന്ദ ശ്രീകുമാർ | 11634 | ഡി |
| 17 | ആഷിൻ വി മനോജ് | 11274 | ഇ |
| 18 | ഭദ്ര അനിൽ | 10858 | ബി |
| 19 | ബിന്ധ്യ ബിനു | 11699 | ഡി |
| 20 | ബിന്റ ജോർജി | 10835 | ബി |
| 21 | ക്രിസ്‌വിൻ പി | 10842 | എ |
| 22 | ദേവനന്ദ ഉദയൻ | 11493 | എഫ് |
| 23 | ജഗദീഷ് ബുനിയ | 10929 | സി |
| 24 | ജയകൃഷ്ണൻ ജെ | 11693 | ബി |
| 25 | ജെറിൻ ജിനു വർഗീസ് | 11438 | സി |
| 26 | ജിയ ജിനു | 10837 | ഇ |
| 27 | കാർത്തിക് ഷിജു | 10948 | സി |
| 28 | കീർത്തന പി രാജീവ് | 10971 | എഫ് |
| 29 | ലക്ഷ്മി പി ആർ | 11051 | എഫ് |
| 30 | മെതു ജെ എസ് | 11372 | ബി |
| 31 | ഔസ്ഗ്രീറ് എം ജൂലിസ് | 11037 | സി |
| 32 | പീറ്റർ അഗസ്റ്റിൻ റോയ് | 10834 | സി |
| 33 | പ്രവിജിത്‌ലാൽ എം പി | 10832 | എഫ് |
| 34 | രഘുനാഥൻ | 11301 | ബി |
| 35 | സിദ്ധാർഥ് രാജ് | 10785 | ബി |
| 36 | സിദ്ധാർഥ് എസ് കുമാർ | 11696 | ഡി |
| 37 | ശ്രീലക്ഷ്മി എസ് | 11320 | എഫ് |
| 38 | സൂര്യമോൾ | 11593 | ഡി |
| 39 | തിമോത്തി സുനു | 11511 | ഇ |
| 40 | വിശാഖ് എസ് വി | 11600 | എ |
| 41 | യെഹൂദാ സാം സനു | 11510 | സി |
പ്രവർത്തനങ്ങൾ
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃകാ പരീക്ഷ 24-06-2025ൽ നടത്തി. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരീക്ഷയിൽ സീനിയർ കൈറ്റ് മെമ്പേഴ്സ് വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 107 വിദ്യാർഥികളിൽ 99 പേരും മാതൃക പരീക്ഷയിൽ പങ്കെടുത്തു.

യോഗാ ദിനാചരണം നടത്തി.
നാഷണൽ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖത്തിൽ 24-06-2025 ൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ ഉത്ഘാടനം ചെയ്തു. യോഗ ഗുരു മുരുകൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവരുടെ നിർദ്ദേശപ്രകാരം യൂണിറ്റിലെ മുഴുവൻ മെമ്പർമാരും ദിനാചരണത്തിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ 2025 - 2028 ബാച്ചിന്റെ അഭിരുചി പരീക്ഷ 25-06-2025 ൽ നടന്നു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണപി എന്നിവർക്ക് പരീക്ഷ നടത്തുന്നതിന് വേണ്ട സഹായം ഒമ്പതാം ക്ലാസിലെ കൈറ്റ് മെംബേർസ് നൽകി. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ 107 പേരിൽ 106 പേരും പരീക്ഷയിൽ പങ്കെടുത്തു.

ലഹരി വിരുദ്ധ ദിനം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ദീപം തെളിയിച്ച് വള്ളംകുളം നാഷണൽ ഹൈസ്ക്കൂൾ. 26-06-2025ൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്ക്കൂൾ പ്രഥമ അധ്യാപകൻ ദിലീപ്കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഒമ്പതാം ക്ലാസിലെ കൈറ്റ് മെമ്പേഴ്സ് ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസ്സെടുത്തു. ലഹരിക്കെതിരായ ദീപം തെളിയിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർക്ക് കൈമാറുകയും, ആ ദീപം കുട്ടികൾ ഏറ്റുവാങ്ങുകയും ചെയ്തു. ചടങ്ങിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.

2025 - 28 ബാച്ചിലെ നവാഗതർക്ക് സ്വീകരണം
25-06-2025 ൽ നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ നിന്നും തെരഞ്ഞെടുത്ത 41 കുട്ടികളെയും 11-07-2025 ൽ സ്കൂൾ ഐടി ലാബിൽ വച്ച് അനുമോദിച്ചു. നവീന സാങ്കേതികവിദ്യയുടെയും, നിർമ്മിത ബുദ്ധിയുടെയും ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു ഭാഗ്യമാണെന്ന് കുട്ടികളിൽ പലരും പറഞ്ഞു. ആനിമേഷനിലും, സാങ്കേതികവിദ്യയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, മികച്ച സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറണം മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും എന്ന് പ്രധാനാധ്യാപകൻ ശ്രീ ദിലീപ് കുമാർ പറഞ്ഞു. സ്കൂളിലെ 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ പഠനാനുഭവങ്ങൾ പങ്കുവച്ചു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു.
ചാന്ദ്രദിനവും/എപിജെ അബ്ദുൽ കലാം അനുസ്മരണവും ആചരിച്ചു
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 21/07/2025 തിങ്കളാഴ്ച ചാന്ദ്രദിനവും, എപിജെ അബ്ദുൽ കലാം അനുസ്മരണവും നടന്നു. സ്കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വയം തയ്യാറാക്കിയ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ഡോക്യുമെന്റേഷൻ സ്കൂളിലെ മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തി. അബ്ദുൽ കലാമിന്റെ മഹത് വചനങ്ങളുടെ പ്രദർശനവും നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ അധ്യാപകരായ കെ ജോതിലക്ഷ്മി, ആർ രമേഷ് ബാബു, കൈറ്റ് മാസ്റ്ററായ അപർണ്ണ എന്നിവർ പ്രസംഗിച്ചു.

ഔഷധ തോട്ടം നിർമ്മിച്ചു.
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ഔഷധത്തോട്ടം നിർമ്മിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് 28-07-2025 ൽ ഔഷധത്തോട്ട നിർമ്മാണം ആരംഭിച്ചത്. സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗമായ പത്താം ക്ലാസ് വിദ്യാർത്ഥിനി മാലതി ഗോവിന്ദ് ആണ് സ്വന്തം വീട്ടിലുള്ള ഔഷധസസ്യങ്ങൾ സ്കൂളിൽ എത്തിച്ചത്. പ്രധാനാധ്യാപകൻ ദിലീപ് കുമാർ ആര്യവേപ്പിന്റെ തൈ സ്കൂൾ അങ്കണത്തിൽ നട്ട് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി, അപർണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.അത് പരിപാലിക്കുന്നതിന് വേണ്ട നിർദേശങ്ങൾ കൈറ്റ് അംഗങ്ങൾക്ക് നൽകി .


ഐഡന്റിറ്റി കാർഡ് യൂണിഫോം വിതരണം
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 04-08-2025 തിങ്കളാഴ്ച രാവിലെ 10. 30 ന് 2025-2028 ബാച്ചിലെ പുതിയ അംഗങ്ങളെ വിളിച്ചു കൂട്ടി സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ ദിലീപ് കുമാർ കൈറ്റ് അംഗങ്ങൾക്ക് യൂണിഫോം, ഐഡന്റിറ്റി കാർഡ് എന്നിവ വിതരണം ഉദ്ഘാടനം ചെയ്തു.സ്കൂൾ എസ് ഐ റ്റി സി ശ്രീമതി പി ശ്രീജ , കൈറ്റ് മാസ്റ്റേഴ്സ് ആയ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

യുദ്ധവിരുദ്ധ ദിനാചരണം
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽസ് കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 08-008-2025 ൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. സ്കൂളിലെ ഒമ്പതാം ക്ലാസ്സ് കൈറ്റ് അംഗങ്ങളായ അബിയ, അനഘ, നിവേദ്യ എന്നിവർ ചേർന്ന് തയ്യാറാക്കിയ ഡോക്യുമെന്ററിയും, യുദ്ധവിരുദ്ധ സന്ദേശങ്ങളും സ്കൂളിലെ മുഴുവൻ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. 1945ൽ നടന്ന രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ജപ്പാനെ കീഴടക്കിയത് അണുബോംബ് ആക്രമണത്തിലൂടെയാണെന്നും, അതിന്റെ ദൂഷ്യഫലങ്ങൾ ഇപ്പോഴും ആ ജനത അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും കുട്ടികളിൽ ഞെട്ടൽ ഉണ്ടാക്കി. യുദ്ധം ഒരിക്കലും ലോക ജനതയ്ക്ക് മേന്മകൾ സമ്മാനിക്കുന്നില്ല എന്നും, സമാധാനത്തിന്റെ പാത പിന്തുടരുന്നതാണ് എപ്പോഴും നല്ലത് എന്ന തിരിച്ചറിവ് സൃഷ്ടിക്കാൻ ഈ ഡോക്യുമെന്ററി ഉപകാരപ്രദമായി. യുദ്ധവും, സമാധാനവും മനുഷ്യമനസ്സുകളിലാണ് ഉടലെടുക്കുന്നതെന്നും, സമാധാനത്തിന്റെ പാതയിലൂടെ എല്ലാവരെയും സ്നേഹിക്കാൻ പഠിക്കാം എന്ന തീരുമാനത്തിലേക്ക് അവർ എത്തുന്നു. സ്കൂൾ പ്രഥമ അധ്യാപകൻ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിന് കൈറ്റ് മാസ്റ്റേഴ്സ് ആയ ജ്യോതിലക്ഷ്മി അപർണ്ണ, മുൻ കൈറ്റ് മാസ്റ്ററായ അപർണ എന്നിവർ നേതൃത്വം നൽകി.


സ്കൂൾ പാർലമെന്റ് ഇലക്ഷൻ
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2025- 26 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 14-08-2025 ൽ നടത്തി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ ജോലി നിർവഹിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ അതേ മാതൃകയിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പൂർണ്ണമായും തെരഞ്ഞെടുപ്പ് നടന്നത്. സ്കൂൾ പ്രഥമ അധ്യാപകൻ ദിലീപ് കുമാർ, കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി, അപർണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ 2025 28 അധ്യയന വർഷത്തെ ലിറ്റിൽസ് യൂണിറ്റിന്റെ പ്രിലിമിനറി ക്യാമ്പ് 22-09-2025 ൽ നടന്നു. എട്ടാം ക്ലാസിലെ പുതിയ അംഗങ്ങൾക്ക് റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവ എന്നിവയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുന്നതിനോടൊപ്പം നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനിക്കുന്നു എന്നും, ഭാവിക്ക് എങ്ങനെ മുതൽക്കൂട്ടാകാം എന്നും മാസ്റ്റർ ട്രെയിനർ ആയ ബ്ലെസ്സി ഫിലിപ്പ് വിശദീകരിക്കുകയുണ്ടായി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്താക്കളുടെ മീറ്റിങ്ങിൽ വിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക പരിജ്ഞാനവും എങ്ങനെ മികച്ച രീതിയിൽ കൈവരിക്കാവുന്നതാണെന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ മുൻകാല റിപ്പോർട്ടിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തി.

സ്കൂൾതല ഐടി മേള നടത്തി
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 25-09-2025 ൽ സ്കൂൾതല ഐടി മേള നടത്തി . യുപി വിഭാഗത്തിൽ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, പ്രോഗ്രാമിംഗ്, പ്രസന്റേഷൻ, ആനിമേഷൻ എന്നീ ഇനങ്ങളിലും മത്സരങ്ങൾ നടത്തി. സ്കൂൾതല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു. വരുംദിവസങ്ങളിൽ കൂടുതൽ പരിശീലനം നൽകാൻ കൈറ്റ് മാസ്റ്റേഴ്സ് ആയ ജ്യോതിലക്ഷ്മി , അപർണ എന്നിവർ തീരുമാനിച്ചു.

സബ്ജില്ല ഐടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി
പുല്ലാട് സബ്ജില്ല ഐടി മേളയിൽ ഐടി ക്വിസ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്, വെബ് ഡിസൈനിങ്,രചനയും പ്രസന്റേഷനും എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും, മലയാളം ടൈപ്പിങ്ങും രൂപകല്പനയിൽ 2nd A ഗ്രേഡോടു കൂടി ജില്ലാ ഐ ടി മേളയിൽ പങ്കെടുക്കാൻ അർഹത നേടി. ആനിമേഷൻ വിഭാഗത്തിൽ തേർഡ് ബി ഗ്രേഡ് നേടാനും സാധിച്ചു എന്നത് സ്കൂളിന് അഭിമാനർഹമായ നേട്ടമാണ്.

ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ പത്താം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ പ്രത്യേക പിന്തുണ അർഹിക്കുന്ന കുട്ടികൾക്ക് ആഴ്ച തോറും വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനപാഠങ്ങൾ പകർന്നു നൽകി വരുന്നു.


ജില്ലാ ഐ ടി മേള
തിരുവല്ല എസ് സി എസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ഐ ടി മേളയിൽ പങ്കെടുത്ത 5 ഇനങ്ങളിലും കുട്ടികൾക്ക് മികവാർന്ന വിജയം കൈവരിക്കാൻ സാധിച്ചു'
സംസ്ഥാന പ്രതിഭ
പാലക്കാട് വെച്ച് നടന്ന സംസ്ഥാന ഐടി മേളയിൽ ഹൈസ്കൂൾ വിഭാഗം ഐ.ടി. ക്വിസ് മത്സരത്തിൽ ബി ആർവിൻ സി ഗ്രേഡ് നേടി.

പഠനയാത്ര
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവല്ല പാമലയിൽ പ്രവർത്തിക്കുന്ന കിൻഫ്ര വ്യവസായ പാർക്കിലേക്ക് 21-11-2025 ൽ പഠനയാത്ര നടത്തി. ഇലക്ട്രോണിക് വാഹനങ്ങളുടെ പ്രവർത്തനവും, ഘടനയും മനസ്സിലാക്കാനും, അസാപ്പിന്റെ കീഴിലുള്ള വിവിധ സ്കിൽ ഡെവലപ്മെന്റ് കോഴ്സുകളെ കുറിച്ച് അറിയാനും പഠിതാക്കൾക്ക് സാധിച്ചു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി, അപർണ എന്നിവരുടെ നേതൃത്വത്തിലാണ് 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠനയാത്ര പോയത്.


എൻ എച്ച് എസ് ന്യൂസ് ഡസ്ക് ആരംഭിച്ചു.
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവം റിപ്പോർട്ട് ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പത്തോളം വിദ്യാർത്ഥികളും, കായിക അധ്യാപകനായ ഗൗതം മുരളീധരനും ചേർന്നാണ് റെക്കോർഡിങ്, എഡിറ്റിംഗ് ഉൾപ്പെടെയുള്ള എല്ലാ ജോലികളും പൂർത്തിയാക്കിയത്. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി, അപർണ എന്നിവരും, സ്കൂൾ പ്രഥമാധ്യാപകൻ ദിലീപ് കുമാറും പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും, പിന്തുണയുമേകി.
ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനാചരണം നടത്തി
ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തൊട്ടടുത്തുള്ള എൽപി സ്കൂളിലെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ പകർന്നു നൽകുകയുണ്ടായി.

റോബോട്ടിക്സ് ക്ലാസ്
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ പത്താം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് ക്ലാസുകൾ എടുത്തു. 9-01-2026, 12-01-2026 തീയതികളിലാണ് സ്കൂളിലെ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 12 പന്ത്രണ്ടോളം കുട്ടികളാണ് പത്താം ക്ലാസിലെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തത്. ഒമ്പതാം ക്ലാസിലെ കുട്ടികൾ പഠിപ്പിച്ചത് നവ്യ അനുഭവമാണെന്ന് പഠിതാക്കൾ പലരും പ്രതികരിച്ചു. വളരെ മികച്ച ക്ലാസ് ആണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.




ജില്ല സഹവാസ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് പത്തനംതിട്ട ജില്ല സഹവാസ ക്യാമ്പ് ഫെബ്രുവരി 7, 8 തീയതികളിൽ അടൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടന്നു. പുല്ലാട് സബ്ജയിൽ നിന്നും തിരഞ്ഞെടുത്ത നാലു കുട്ടികളിൽ മൂന്നുപേരും വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ കുട്ടികളായിരുന്നു.
പ്രോഗ്രാമിംഗ് വിഭാഗത്തിൽ അഭേദ് സുരേഷ്, ആനിമേഷൻ വിഭാഗത്തിൽ നന്ദന പ്രശാന്ത്, നിവേദ്യ എന്നിവരും പങ്കെടുത്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് വിതരണവും ഈ ക്യാമ്പിനോട് അനുബന്ധിച്ച് നടന്നു



AI പരിശീലനം
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനഘ രാജു, ആദിത്യൻ, നിരഞ്ജൻ എന്നിവരും, കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മിയും, അപർണയും 16-02-2026 ൽ പുല്ലാട് വിവേകാനന്ദ ഹൈസ്കൂളിൽ വച്ച് നടന്ന AI പരിശീലനത്തിൽ പങ്കെടുത്തു. രക്ഷിതാക്കൾക്ക് വേണ്ടിയുള്ള AI പരിശീലനമാണ് നടന്നത്. ഇതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും പരിശീലനം നൽകാൻ തീരുമാനിച്ചു.