"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26/ഭിന്നശേഷി കുട്ടികൾക്കുളള പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 51: | വരി 51: | ||
|[[പ്രമാണം:19042 3 Computer Training.jpg|thumb|നടുവിൽ|300x300ബിന്ദു]] | |[[പ്രമാണം:19042 3 Computer Training.jpg|thumb|നടുവിൽ|300x300ബിന്ദു]] | ||
|} | |} | ||
ഡിജിറ്റൽ ലോകത്തിൽ എല്ലാവർക്കും അവസരം ഉണ്ടെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സമഗ്രമായ കമ്പ്യൂട്ടർ പരിശീലന പരിപാടി ആരംഭിച്ചു. കുട്ടികളുടെ മനോവൈകല്യങ്ങളോ ശാരീരിക വെല്ലുവിളികളോ അതിർത്തിയാകാതെ, '''എല്ലാവർക്കും സാങ്കേതിക വിദ്യയിൽ പങ്കാളികളാകാനാവുന്ന ഒരു പഠനാന്തരീക്ഷം''' സൃഷ്ടിക്കുകയാണ് ലിറ്റിൽ കൈറ്റ്സ്. പദ്ധതി പൂർത്തിയാകുമ്പോൾ, പഠിതാക്കൾക്ക് ചെറുകിട ഓഫീസ് ജോലികൾ മുതൽ ഡിജിറ്റൽ ഡാറ്റ മാനേജ്മെന്റ് വരെ ചെയ്യുന്ന മേഖലകളിൽ പങ്കാളികളാകാനും കഴിവ് തെളിയിക്കാനും അവസരം ലഭിക്കും. പരിശീലനത്തിന്റെ ഭാഗമായി '''കമ്പ്യൂട്ടറിന്റെ അടിസ്ഥാനങ്ങൾ''', '''ലളിതമായ സോഫ്റ്റ്‌വെയർ കൈകാര്യം''', '''ടൈപ്പിംഗ് പരിശീലനം''', '''ഡാറ്റ എൻട്രി പ്രവർത്തനങ്ങളുടെ പരിചയം''' എന്നിവ ഉൾപ്പെടുത്തിയ പുതിയ മോഡ്യൂളുകൾ അവതരിപ്പിച്ചിട്ടുണ്ട്. | ഡിജിറ്റൽ ലോകത്തിൽ എല്ലാവർക്കും അവസരം ഉണ്ടെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സമഗ്രമായ കമ്പ്യൂട്ടർ പരിശീലന പരിപാടി ആരംഭിച്ചു. നവംബറിൽ ആരംഭിച്ച കോഴ്‍സിലൂടെ കുട്ടികളുടെ മനോവൈകല്യങ്ങളോ ശാരീരിക വെല്ലുവിളികളോ അതിർത്തിയാകാതെ, '''എല്ലാവർക്കും സാങ്കേതിക വിദ്യയിൽ പങ്കാളികളാകാനാവുന്ന ഒരു പഠനാന്തരീക്ഷം''' സൃഷ്ടിക്കുകയാണ് ലിറ്റിൽ കൈറ്റ്സ്. പദ്ധതി പൂർത്തിയാകുമ്പോൾ, പഠിതാക്കൾക്ക് ചെറുകിട ഓഫീസ് ജോലികൾ മുതൽ ഡിജിറ്റൽ ഡാറ്റ മാനേജ്മെന്റ് വരെ ചെയ്യുന്ന മേഖലകളിൽ പങ്കാളികളാകാനും കഴിവ് തെളിയിക്കാനും അവസരം ലഭിക്കും. പരിശീലനത്തിന്റെ ഭാഗമായി '''കമ്പ്യൂട്ടറിന്റെ അടിസ്ഥാനങ്ങൾ''', '''ലളിതമായ സോഫ്റ്റ്‌വെയർ കൈകാര്യം''', '''ടൈപ്പിംഗ് പരിശീലനം''', '''ഡാറ്റ എൻട്രി പ്രവർത്തനങ്ങളുടെ പരിചയം''' എന്നിവ ഉൾപ്പെടുത്തിയ പുതിയ മോഡ്യൂളുകൾ അവതരിപ്പിച്ചിട്ടുണ്ട്. | ||
വീഡിയോ കാണാൻ [https://drive.google.com/file/d/1iTXkGhkWP_jXdLJ87yKO4q828wHh3-Fa/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യൂ | വീഡിയോ കാണാൻ [https://drive.google.com/file/d/1iTXkGhkWP_jXdLJ87yKO4q828wHh3-Fa/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യൂ | ||
11:09, 25 ജനുവരി 2026-നു നിലവിലുള്ള രൂപം
ലിറ്റിൽ കൈറ്റിന്റെ പുതുവത്സര സമ്മാനം- ഭിന്നശേഷി കുട്ടികൾക്കും,പ്രൈമറി കുട്ടികൾക്കുമായി മലയാളം അക്ഷരമാല ഗെയിം - 2026 ജനുവരി 9
ഭിന്നശേഷി കുട്ടികൾക്കും,പ്രൈമറി കുട്ടികൾക്കുമായി മലയാളം അക്ഷരമാല ഗെയിം. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും എളുപ്പവുമാക്കുന്ന പുതുമയാർന്ന സംരംഭവുമായി സ്കൂളിലെ പത്താം ക്ലാസ് ലിറ്റിൽ കൈറ്റ് യൂണിറ്റ് ശ്രദ്ധേയമായി. മലയാളം അക്ഷരമാലയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഡിജിറ്റൽ ഗെയിമുകളുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ബാബുരാജ് പി. എസ്. നിർവഹിച്ചു.
ചടങ്ങിൽ ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ സംസാരിച്ചു. പഠനത്തിൽ സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കുട്ടികളിൽ സൃഷ്ടിപരത വളർത്തുന്നതിൽ ഇത്തരം പ്രവർത്തനങ്ങളുടെ പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നാം മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ചടങ്ങിൽ സന്നിഹിതരായി, കുട്ടികൾക്കായുള്ള ഈ നവീന പഠനോപകരണത്തെ ആവേശത്തോടെ സ്വാഗതം ചെയ്തു.
എച്ച്.ടി.എം.എൽ (HTML) സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മലയാളത്തിലെ അക്ഷരങ്ങൾ ചേർത്തു കളിച്ചു പഠിക്കാവുന്ന രീതിയിലാണ് ഗെയിം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഠനത്തോടൊപ്പം കളിയുടെ സന്തോഷവും കുട്ടികൾക്ക് അനുഭവപ്പെടുന്ന തരത്തിലാണ് ഗെയിം തയ്യാറാക്കിയിരിക്കുന്നത്.
പത്താം ക്ലാസ് 10 സി വിഭാഗത്തിലെ ഫാത്തിമ ലുബ്ന, ഫാത്തിമ ഹന്ന, അൻസിയ, മിസിരിയ കെ, റിയ ഫാത്തിമ പി, നെസ്‌ല എന്നിവരാണ് ഈ ഗെയിം നിർമ്മിച്ചത്. അവരുടെ സാങ്കേതിക വൈദഗ്ധ്യവും സംഘപ്രവർത്തന ശേഷിയും ഈ സംരംഭത്തിലൂടെ തെളിഞ്ഞതായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ സൃഷ്ടിപരമായ ഉപയോഗത്തിന് മികച്ച ഉദാഹരണമായ ഈ ലിറ്റിൽ കൈറ്റ് പദ്ധതിയിലൂടെ, പഠനം കുട്ടികൾക്ക് ഒരു ആഘോഷമായി മാറ്റാനുള്ള ശ്രമമാണ് സ്കൂൾ മുന്നോട്ടുവയ്ക്കുന്നത്.
അന്താരാഷ്ട്ര ഭിന്നശേഷി ദിനം 2025 ഡിസംബർ 3 ബുധൻ
പഠനം ഒരു ആഘോഷമാക്കിയാണ് ലിറ്റിൽ കൈറ്റ് പേരശ്ശന്നൂർ വീണ്ടും നവീകരണത്തിന്റെ പുതിയ വഴികൾ തുറന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിന്റെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കും പഠന പിന്നോക്കം നേരിടുന്നവർക്കുമായി എച്ച്.ടീ.എം.എൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഏറ്റവും പുതിയ മലയാളം പഠന സഹായി ഇന്ന് പുറത്തിറക്കി.
കുട്ടികൾക്ക് കളിയിലൂടെ മലയാളം അക്ഷരങ്ങൾ മനസിലാക്കാനും ആവർത്തിച്ച് അഭ്യസിക്കാനും സാധിക്കും. ഓരോ അക്ഷരത്തിന്റെയും ഇന്ററാക്ടീവ് മോഡ്യൂളുകൾ കുട്ടികളുടെ പഠന പ്രക്രിയ ആസ്വാദ്യകരമാക്കും
പഠന സഹായിയുടെ ഒരു വലിയ പ്രത്യേകത —
രക്ഷിതാക്കളുടെ സഹായത്തോടൊപ്പം വീട്ടിൽ നിന്ന് തന്നെ പഠിക്കാനാകുന്നു എന്നതാണ്. ഇത് സ്കൂൾ വിടുകയും പോകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന കുട്ടികൾക്ക് വലിയ പിന്തുണയാകുമെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
ലിറ്റിൽ കൈറ്റ് പേരശ്ശന്നൂർ ടീം ഭിന്നശേഷിയുളള കുട്ടികൾക്ക് നൽകി വരുന്ന നടത്തുന്ന പ്രത്യേക കമ്പ്യൂട്ടർ പരിശീലന പരിപാടിയുടെ ഭാഗമായാണ് ഈ മെച്ചപ്പെട്ട പഠന ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ പഠനരംഗത്ത് കുട്ടികളുടെ കഴിവുകൾ പുറത്തെടുക്കാനും അവരെ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകാനും ഈ സംരംഭം സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
"എനിക്കും കഴിയും": ലിറ്റിൽ കൈറ്റിന്റെ ചിറകിലേറി ഉൾചേർന്ന പഠനം 2025 നവംബർ 19 ബുധൻ
ഡിജിറ്റൽ ലോകത്തിൽ എല്ലാവർക്കും അവസരം ഉണ്ടെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സമഗ്രമായ കമ്പ്യൂട്ടർ പരിശീലന പരിപാടി ആരംഭിച്ചു. നവംബറിൽ ആരംഭിച്ച കോഴ്‍സിലൂടെ കുട്ടികളുടെ മനോവൈകല്യങ്ങളോ ശാരീരിക വെല്ലുവിളികളോ അതിർത്തിയാകാതെ, എല്ലാവർക്കും സാങ്കേതിക വിദ്യയിൽ പങ്കാളികളാകാനാവുന്ന ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലിറ്റിൽ കൈറ്റ്സ്. പദ്ധതി പൂർത്തിയാകുമ്പോൾ, പഠിതാക്കൾക്ക് ചെറുകിട ഓഫീസ് ജോലികൾ മുതൽ ഡിജിറ്റൽ ഡാറ്റ മാനേജ്മെന്റ് വരെ ചെയ്യുന്ന മേഖലകളിൽ പങ്കാളികളാകാനും കഴിവ് തെളിയിക്കാനും അവസരം ലഭിക്കും. പരിശീലനത്തിന്റെ ഭാഗമായി കമ്പ്യൂട്ടറിന്റെ അടിസ്ഥാനങ്ങൾ, ലളിതമായ സോഫ്റ്റ്‌വെയർ കൈകാര്യം, ടൈപ്പിംഗ് പരിശീലനം, ഡാറ്റ എൻട്രി പ്രവർത്തനങ്ങളുടെ പരിചയം എന്നിവ ഉൾപ്പെടുത്തിയ പുതിയ മോഡ്യൂളുകൾ അവതരിപ്പിച്ചിട്ടുണ്ട്.
വീഡിയോ കാണാൻ [https://drive.google.com/file/d/1iTXkGhkWP_jXdLJ87yKO4q828wHh3-Fa/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യൂ











