"സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
St. ANTONY'S HIGH SCHOOL -കാലത്തിന്റെ തിരശീലയിൽ അറിവിന്റെ പൊൻപ്രഭ തൂകി, തലമുറകളുടെ സ്വപ്നങ്ങൾക്ക് ചിറകേകിയ ഈ വിദ്യാസങ്കേതം ഇന്ന് അതിന്റെ സുവർണ്ണയാത്രയുടെ ധന്യമുഹൂർത്തത്തിലാണ്.അറിവിന്റെ വെളിച്ചം പകർന്നുനൽകി, തലമുറകളെ നന്മയുടെ പാതയിലേക്ക് നയിക്കുന്ന പുണ്യസങ്കേതമാണ് നമ്മുടെ ഈ വിദ്യാലയം. വിദ്യയുടെ പൂമരത്തണലിൽ അക്ഷരമുത്തുകൾ കോർത്തെടുത്ത ആയിരക്കണക്കിന് ബാല്യങ്ങളുടെ സ്വപ്നങ്ങൾക്ക് ഈ വിദ്യാലയമുറ്റം ചിറകുകൾ നൽകി. കാലത്തിന്റെ കുത്തൊഴുക്കിലും തളരാതെ, അറിവിൻ്റെയും സ്നേഹത്തിൻ്റെയും സൗരഭ്യം പരത്തിക്കൊണ്ട് സുവർണ്ണ ശോഭയിൽ നിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രം ഇന്ന് അതിന്റെ ഐതിഹാസികമായ ജൂബിലി നിറവിലാണ്. കഴിഞ്ഞുപോയ വസന്തകാലങ്ങളിലെ മധുരസ്മരണകളും വരാനിരിക്കുന്ന പുതുപുലരികളുടെ പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ട് ഈ ദശകങ്ങളുടെ ചരിത്രതാളുകളിലേക്ക് നമുക്ക് ഒന്നിച്ച് കണ്ണോടിക്കാം. | |||
മലബാർ കുടിയേറ്റ ചരിത്രത്തിൽ തങ്ക ലിപികളാൽ ഇഴ ചേർത്ത് വെച്ച് അഞ്ചു പതിറ്റാണ്ടുകളായി കണ്ണോത്ത് ഗ്രാമത്തിന്റെ വൈജ്ഞാനിക സാംസ്കാരിക കേന്ദ്രമായി സെന്റ് ആന്റണീസ് ഹൈസ്കൂൾ നിലകൊള്ളുന്നു. അതിജീവനത്തിന്റെ പരാധീനതകളിലും മക്കളുടെ ശോഭനമായി ഭാവിക്കായി അധ്വാനിച്ച് കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാത്കാരമാണ് ഈ വിദ്യാലയം. | |||
ഹൈസ്കൂൾ വിദ്യാഭ്യാസം ഒരു മരീചികയായിരുന്ന കാലഘട്ടത്തിൽ അന്നത്തെ ഇടവക വികാരി തീക്ഷ്ണമതിയായ ബഹു. മാത്യു ജെ കൊട്ടുകാപ്പിള്ളി അച്ചനാണ് ഇടവകക്കാരുടെ സഹകരണത്തോടെ നിർമിച്ച സ്കൂൾ കെട്ടിടത്തിൽ 1976 ജൂൺ 1 ന് ആദ്യ ക്ലാസുകൾ ആരംഭിച്ചത്. അന്നത്തെ സ്ഥലം എംഎൽഎ ആയിരുന്ന ബഹുമാനപ്പെട്ട സിറിയക് ജോൺ ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. | |||
ശ്രീമതി വി വി ഫിലോമിന ടീച്ചറെ എച്ച് എം എൻ ചാർജ് ആയി നിയമിച്ചു. | |||
1979 ൽ ആദ്യത്തെ പത്താം ക്ലാസ് ബാച്ച് പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. ഈ സ്കൂളിന്റെ പ്രഥമ മാനേജർ ആയിരുന്ന റവ ഫാദർ മാട്ടുകാപ്പിള്ളിക്ക് ശേഷം 1979 തലശ്ശേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലും തുടർന്ന് 1987 മുതൽ താമരശ്ശേരി രൂപത എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലും ഈ സ്ഥാപനം സുഖമമായി പ്രവർത്തിച്ചുവരുന്നു. | |||