ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 429: വരി 429:


https://www.youtube.com/watch?v=p75KBYLZDPE
https://www.youtube.com/watch?v=p75KBYLZDPE
== എസ് പി സി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ==
സുൽത്താൻബത്തേരി അസം ഷൻ ഹൈസ്കൂളിൽ എസ്പിസി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ല അഡിഷണൽ എസ്പിശ്രീ ജയരാജൻ ഭദ്രദീപം തെളിയിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ തോമസ് പുലവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,വയനാട് ജില്ല ജനമൈത്രി പോലീസ് ശ്രീ ശശിധരൻ, സുൽത്താൻ ബത്തേരി സബ് ഡിവിഷ ൻ ADNO ശ്രീ ജയകുമാർ , സ്‌കൂൾ NCC ഒഫിസർ ശ്രീ അർജുൻ തോമസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു എം.എസ്, CPO ശ്രീ ലിനോജ് ജോസഫ് ACPO ശ്രീമതി റ്റിൻ്റു മാത്യു എന്നിവർ സംസാരിച്ചു.
[[പ്രമാണം:15051 spc unit inauguration.jpg|ലഘുചിത്രം|499x499ബിന്ദു]]
[[പ്രമാണം:15051 spc unit ina.jpg|ഇടത്ത്‌|ലഘുചിത്രം|471x471ബിന്ദു]]
...


== എസ്എസ്എൽസി പ്രത്യേക പിടിഎ വിളിച്ചു ചേർത്തു. ==
== എസ്എസ്എൽസി പ്രത്യേക പിടിഎ വിളിച്ചു ചേർത്തു. ==
[[പ്രമാണം:15051 sslc PTA.jpg|ലഘുചിത്രം|361x361ബിന്ദു]]
എസ്എസ്എൽസി വിദ്യാർത്ഥികളുടെ സെക്കൻഡ് ടേം പരീക്ഷാ ഫലം വിലയിരുത്തുന്നതിനും എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പ്രത്യേക പിടിഎ മീറ്റിംഗ് വിളിച്ചുചേർത്തു.ആദ്യം പൊതുവായ മീറ്റിങ്ങിനു ശേഷം ക്ലാസ് സ്ഥലത്തിൽ രക്ഷിതാക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും രക്ഷിതാക്കളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
എസ്എസ്എൽസി വിദ്യാർത്ഥികളുടെ സെക്കൻഡ് ടേം പരീക്ഷാ ഫലം വിലയിരുത്തുന്നതിനും എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പ്രത്യേക പിടിഎ മീറ്റിംഗ് വിളിച്ചുചേർത്തു.ആദ്യം പൊതുവായ മീറ്റിങ്ങിനു ശേഷം ക്ലാസ് സ്ഥലത്തിൽ രക്ഷിതാക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും രക്ഷിതാക്കളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.


== എസ്എസ്എൽസി ക്യാമ്പ് ആരംഭിച്ചു. ==
== എസ്എസ്എൽസി ക്യാമ്പ് ആരംഭിച്ചു. ==
അസംപ്ഷൻ ഹൈസക്കൂളിൽ എസ്എസ്എൽസി ക്യാമ്പ് ആരംഭിച്ചു.രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയാണ് ക്യാമ്പ് .രാവിലെയും വൈകുന്നേരവുമായി നാലു പീരിഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
അസംപ്ഷൻ ഹൈസക്കൂളിൽ എസ്എസ്എൽസി ക്യാമ്പ് ആരംഭിച്ചു.രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയാണ് ക്യാമ്പ് .രാവിലെയും വൈകുന്നേരവുമായി നാലു പീരിഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
[[പ്രമാണം:1505 sslc camp 26.jpg|ഇടത്ത്‌|ലഘുചിത്രം|1037x1037ബിന്ദു]]


== എസ് പി സി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ==
സുൽത്താൻബത്തേരി അസം ഷൻ ഹൈസ്കൂളിൽ എസ്പിസി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ല അഡിഷണൽ എസ്പിശ്രീ ജയരാജൻ ഭദ്രദീപം തെളിയിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ തോമസ് പുലവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,വയനാട് ജില്ല ജനമൈത്രി പോലീസ് ശ്രീ ശശിധരൻ, സുൽത്താൻ ബത്തേരി സബ് ഡിവിഷ ൻ ADNO ശ്രീ ജയകുമാർ , സ്‌കൂൾ NCC ഒഫിസർ ശ്രീ അർജുൻ തോമസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു എം.എസ്, CPO ശ്രീ ലിനോജ് ജോസഫ് ACPO ശ്രീമതി റ്റിൻ്റു മാത്യു എന്നിവർ സംസാരിച്ചു
    
    




66
70
== ഫോട്ടോ ഗാലറി. ==
== ഫോട്ടോ ഗാലറി. ==
<gallery widths="230" heights="180">
<gallery widths="230" heights="180">

06:50, 14 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം


ആമുഖം

1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.സ്കൂളിലെ ഈ വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിലെ  പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം.....

ജ‍ൂൺ 2.സ്കൂൾ പ്രവേശനോത്സവം-2025

പ്രവേശനോത്സവം .

സ്കൂൾ പ്രവേശനോത്സവം-2025

ഈവർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .രാവിലെ 9 മണിയോടെ പുതുതായി പ്രവേശനം നേടിയ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ സ്കൂളിൻറെ പ്രവേശന കവാടത്തിൽ എത്തുകയും അവിടെ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചാനയിക്കുകയും ചെയ്തു . പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ നിരനിരയായി നിന്ന് ആശംസകൾ അർപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടേനാൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ് മറ്റ് പിടിഎ അംഗങ്ങൾ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികളോടൊപ്പം അവരുടെ രക്ഷിതാക്കളും സ്വീകരണ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. തുടർന്ന് അസംബ്ലി ചേർന്ന് വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും എട്ടാം ക്ലാസിലെ ചാർജുള്ള അധ്യാപകർ പുതിയ വിദ്യാർത്ഥികളെ ക്ലാസ്സുകളിലേക്ക് വിളിച്ചുകൊണ്ടു പോവുകയും ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് വിദ്യാർഥികൾക്ക് മികച്ചൊരു അധ്യയനവർഷം ആശംസിച്ചു.

ബാൻഡ് മേളത്തിന്റെ അകമ്പടി

വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് പിടിഎയും അധ്യാപകരും ബാൻഡ് മേളം തയ്യാറാക്കിയിരുന്നു.ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയുള്ള സ്വീകരണം പുതിയ വിദ്യാർത്ഥികൾക്ക് വലിയ ആവേശമായി.............കൂടുതൽ വായിക്കാം

പ്രവേശനോത്സവം 2025 വീഡിയോ കാണാം താഴെ link ൽ click

https://www.facebook.com/watch?v=577835452042115

സ്കൂൾപ്രവേശനത്തിന് ലഹരി വിമുക്ത പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ .

ജൂൺ 2 സ്കൂൾ പ്രവേശനത്തോടൊപ്പംപ്രധാന അധ്യാപകന്റെയും രക്ഷിതാവിന്റെയും മുൻപിൽ വച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് എട്ടാം ക്ലാസ്സ വിദ്യാർത്ഥികൾ . വിദ്യാർത്ഥികൾ പ്രതിജ്ഞ ഉറക്കെ വായിച്ച് അതിൽ ഒപ്പിട്ട് ഹെഡ്മാസ്റ്റർക്ക് നൽകണം.വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം ഉറപ്പിക്കുക,ലഹരി വിമുക്ത നവകേരളം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ വേറിട്ടൊരു പദ്ധതി അസംപ്ഷൻ ഹൈസ്കൂളിൽ ഈ വർഷം നടപ്പിലാക്കുന്നത്.ഇത് അസംപ്ഷൻ ഹൈസ്കൂളിന്റെ ഒരു പ്രത്യേക പദ്ധതിയായി തുടരുകയും കൂടുതൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യും.സ്കൂൾ പിടിഎയും മാനേജ്മെൻറ് പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പ്രത്യേക ശ്രദ്ധനൽകി നടപ്പിലാക്കുന്ന പരിപാടിയാണിത് .ലഹരി വിരുദ്ധ പരിപാടിയുടെ കോഡിനേറ്റർ ശ്രീ ഷാജു MS ആണ് .

ലഹരിവിമുക്ത പ്രതിജ്ഞയെടുക്കുന്ന വിദ്യാർത്ഥികൾ,വാർത്ത കാണാം താഴെ link ൽ click

https://www.facebook.com/reel/634698836237556

ജ‍ൂൺ 2."എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു" പദ്ധതി .

"എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു" പദ്ധതിയുടെഉദ്ഘാടനം

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയാണ് "എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു".എല്ലാവരുംഎഴുതുന്നു എല്ലാവരും വായിക്കുന്നു പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾമാനേജർ റവ. ഫാദർ തോമസ് മണക്കുന്നേൽ ലോഗോ പ്രകാശനം ചെയ്തു് നിർവഹിച്ചു. ലോഗോ എല്ലാവരും കാണുന്നവിധത്തിൽ സ്കൂളിൽ, വർഷം മുഴുവൻ പ്രദർശിപ്പിക്കും. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൽ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.ജൂൺ 2 സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച ചടങ്ങിലാ യിരുന്നു പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.സ്കൂളിലെ മുഴുവൻ വിദ്യാർഥികളും എഴുതാനും വായിക്കാനും ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒപ്പം വിദ്യാർഥികളെ കൂടുതൽ വായനയിലേക്ക് നയിക്കുന്നതിനുള്ള പ്രത്യേക കർമ്മപദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കും.പദ്ധതിയുടെ മേൽനോട്ടത്തിനായി മലയാളം ക്ലബ് അധ്യാപകരുടെ സഹകരണമുണ്ടാവും .

സൂര്യ നന്ദനെ അഭിനന്ദിച്ചു .

ജ‍ൂൺ 2.സൂര്യനന്ദനെ ആദരിച്ചു.

ദേശീയ അന്തർദേശീയ തലങ്ങളിൽ ആം റസലിംഗ് കൊമ്പറ്റീഷനിൽ രാജ്യത്തിനുവേണ്ടി മികവാർന്ന മൽസരം കാഴ്ചവച്ച സൂര്യനന്ദനെ അഭിനന്ദിച്ചു.സ്കൂളിൽ വെച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ സൂര്യനന്ദനെ ഷാൾ അണിയിച്ച് ആദരിച്ചു.

ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു.

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ , തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ.ഷാജി.സി.സി വിദ്യാർഥികൾക്ക് സന്ദേശം നൽകി..സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ പച്ചക്കറി തോട്ടം പുല്ലുകൾ നീക്കി വൃത്തിയാക്കി .അന്നേദിവസം വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കൂടാതെ പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്വിസ് മത്സരം നടത്തി.വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ പോസ്റ്ററുകൾ നിർമ്മിച്ച പ്രദർശിപ്പിച്ചു .

പരിസ്ഥിതി ദിനം 2025 വീഡിയോ കാണാം താഴെ link ൽ click

https://youtu.be/e1JiNYha-Xc

എസ്എസ്എസ്എൽസി പരീക്ഷയിൽ ഈവർഷവും (2024-25)മികച്ച വിജയം

മികച്ച വിജയം

100 ശതമാനം വിജയം ,ബത്തേരി മുനിസിപ്പാലിറ്റിയിൽ മുൻപിൽ

290 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്ന 2024 -25 എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം കരസ്ഥമാക്കാനായി. പങ്കെടുത്ത 290 വിദ്യാർഥികളും പരീക്ഷയിൽ വിജയിക്കുകയും 71 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. 11 വിദ്യാർഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു .12വിദ്യാർഥികൾക്ക് 8വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു .കഴിഞ്ഞവർഷം 77 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നത് .വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച സ്കൂളുകളുടെ നിരയിൽ രണ്ടാം സ്ഥാനമാണ് അസംപ്ഷൻ ഹൈസ്കൂളിന്.മികവാർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും പി.ടി.എ യും മാനേജ്മെൻ്റും അഭിനന്ദിച്ചു.

വയനാട് ജില്ല മുൻപിൽ

ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ട് വന്നപ്പോൾ സംസ്ഥാനതലത്തിൽ വയനാട് ജില്ലയ്ക്ക് മികവാർന്ന വിജയം കരസ്ഥമാക്കുവാൻ കഴിഞ്ഞു.സംസ്ഥാനതലത്തിൽ വയനാട് ജില്ലയ്ക്ക് ആറാം സ്ഥാനം ലഭിച്ചു.11640 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്ന 2024 -25 എസ്എസ്എൽസി പരീക്ഷയിൽ 11592 പേർ വിജയിച്ചു (99.59 വിജയം).വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.ശരചന്ദ്ര സാറിന്റെ മേൽനോട്ടത്തിൽ പ്രത്യേകമായ മോണിറ്ററിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.അദ്ദേഹം സ്കൂളുകൾ സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.വയനാട് ജില്ല മുന്നിലേക്ക് എത്തിക്കുക എന്ന് ലക്ഷ്യത്തോടുകൂടി വിവിധ പദ്ധതികൾ അദ്ദേഹം ആസൂത്രണം ചെയ്തു നടപ്പിലാക്കി.വിദ്യാർത്ഥികളെ ദത്തെടുക്കുക,പ്രത്യേകമായ ക്യാമ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തി റിസൽട്ട് മികച്ചതാക്കുക,തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധിച്ചു.അദ്ദേഹത്തിന്റെ പ്രത്യേകമായി ഇടപെടൽ ജില്ലയിൽ എസ്എസ്എൽസി റിസൾട്ട് മികച്ചതാവുന്നതിന് അവസരം ഒരുങ്ങി ..........കൂടുതൽ വായിക്കാം.

ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്കൂളിന് നേട്ടം.

പോണ്ടി ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ ഹൈസ്കൂളിലെ ആര്യൻ .എൻ എൻ മികച്ച വിജയം കൈവരിച്ചു. ചാസ്യൻഷിപ്പിൽ ഒരു വെള്ളി മെഡലും, 2 ബ്രോൺസ് മെഡലും ആര്യൻ സ്വന്തമാക്കി. മാനേജ്മെൻ്റും പി.ടി.എ യും  ആര്യനെ അഭിനന്ദിച്ചു.

ജൂൺ 9.ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.

സ്കൂൾക്യാമ്പ് ശ്രീ ബിനു തോമസ് സാർ ഉദ്ഘാടനം ചെയ്യുന്നു

അസംപ്ഷൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ചീരാലിലെ മലയാള അധ്യാപികയായ ശ്രീമതി സിന്ധു കെ സി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ.രാവിലെ 9 30 ന് ആരംഭിച്ച ക്ലാസ് വൈകിട്ട് 4 30ന് സമാപിച്ചു.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കാണ് സ്കൂൾക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂൾ 2024- 27 ബാച്ച് യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.പ്രധാനമായും റീൽ നിർമ്മാണം,പ്രമോഷൻ വീഡിയോ നിർമ്മാണം വീഡിയോ എഡിറ്റിംഗ് തുടങ്ങിയ രസകരമായ പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർഥികൾക്കായി അവതരിപ്പിച്ചത്.രാവിലെ 9 30ന് ഉദ്ഘാടനത്തോടുകൂടിയായിരുന്നു സ്കൂൾക്യാമ്പ് ആരംഭിച്ചത്.പരിപാടിയുടെ ഉദ്ഘാടന കർമ്മം അസംപ്ഷൻ ഹൈസ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി ജോസ് കെ സ്വാഗതവും ശ്രീ വി എം ജോയ് നന്ദിയും അറിയിച്ചു.......കൂടുതൽ വായിക്കാം.

ജൂൺ 11.സുംബാ ഡാൻസ് സംഘടിപ്പിച്ചു.

ഹൈസ്കൂളിൽ സൂംബാ ഡാൻസ് അവതരിപ്പിക്കുന്നു

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ വളർച്ച കൈവരിക്കുകകയും ഒപ്പം വ്യക്തിത്വവികാസവും കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സർക്കാരിൻറെ ദശദിനപരിപാടിയുടെ ഭാഗമായി അസംപ്ഷൻ ഹൈസ്കൂളിൽ സൂംബാ ഡാൻസ് സംഘടിപ്പിച്ചു.വിദ്യാർഥികളെ മൊത്തമായി അസംബ്ലിയായി അണിനിരത്തി പശ്ചാത്തല സംഗീതത്തിന് അനുസരിച്ച് ചുവട് വയ്ക്കുകയായിരുന്നു.10 കുട്ടികൾ അടങ്ങുന്ന ഒരു സംഘം മറ്റു വിദ്യാർത്ഥികൾക്ക് മുൻപിൽ കൃത്യമായി ചുവടുവെച്ച് കാണിക്കുകയും വിദ്യാർത്ഥികൾ അത് അനുകരിച്ച് ചുവടുവയ്ക്കുകയുമാണ് ചെയ്യുന്നത്.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി.കായിക അധ്യാപകനായ ശ്രീ അർജുൻ തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകുകയും ചെയ്തു.

ഓരോ ദിവസത്തേയും തീം താഴെപ്പറയുന്ന പ്രകാരമാണ്:

03/06/2025:LP: പൊതു കാര്യങ്ങൾ,UP: മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ,

HS: മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ..........കൂടുതൽ വായിക്കാം

ജൂൺ 13.സ്കൂൾപാർലമെൻറ് ഇലക്ഷൻ 2025.

വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്ന വിദ്യാർഥികൾ

അസംപ്ഷൻ ഹൈസ്കൂളിൽ 2025 -26 വർഷത്തെ സ്കൂൾപാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ജനാധിപത്യബോധം വളർത്തുകയും ജനാധിപത്യപ്രക്രിയ എന്തെന്ന് മനസ്സിലാക്കി കൊടുക്കുവാനും ഉതകുന്നതായിരുന്നു സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്. ജൂൺ പതിമൂന്നാം തീയതിയാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചത് നേരത്തെ 18 ക്ലാസ്സ് ഡിവിഷനുകളിൽ നിന്നായി വിദ്യാർഥികൾക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് അവസരം ഒരുക്കിയിരുന്നു.

പോളിംഗ് പ്രക്രിയ.

സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന്റെ ഭാഗമായി 18 ഡിവിഷനുകളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നാമനിർദ്ദേശപത്രിക സ്വീകരിച്ചു.തുടർന്നുള്ള രണ്ടു ദിവസങ്ങൾ സൂക്ഷ്മ പരിശോധനയും നടത്തി. സ്കൂൾ പാർലമെൻറ് ഇലക്ഷനിൽ മത്സരിക്കുന്ന വിദ്യാർത്ഥികൾക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് അവസരം ഒരുക്കി അതാത് ക്ലാസുകളിൽ മത്സരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്വയം പരിചയപ്പെടുത്തി തങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്യുന്നതിന് അവസരം ഒരുക്കി........കൂടുതൽ വായിക്കാം.

പ്രതിജ്ഞയെടുക്കുന്ന വിദ്യാർത്ഥികൾ,താഴെ link ൽ click

https://www.facebook.com/100057222319096/videos/732924856086623

ജൂൺ 17."അതുല്യം 2025 "എസ്എസ്എൽസി വിദ്യാർത്ഥികളെ അനുമോദിച്ചു.

വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് അതുല്യം 2025

2024- 25 വർഷത്തെ എസ്എസ്എൽസി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് അതുല്യം 2025 സ്കൂളിൽ സംഘടിപ്പിച്ചു.മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ റവ ഫാദർ സിജോ ഇളകുന്നമ്പുഴ ചടങ്ങ് ഉദ്ഘാടനം ചെയ്തു.റവ ഫാദർ ജൂഡ് അധ്യക്ഷൻ ആയിരുന്നു.ഈ വർഷം 71 വിദ്യാർത്ഥികൾക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.വിദ്യാർത്ഥികളെ അന്നേദിവസം പ്രത്യേകമായി ക്ഷണിക്കുകയും ചടങ്ങിൽ വച്ച് നൽകി ആദരിച്ചു.ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു.പ്രസിഡൻറ് ശ്രീ ബിജു ഇടയനാൽ ശ്രീ ടോം ജോസഫ് എം പി കെ പ്രസിഡണ്ട് ശ്രീമതി ബിന്ദു പി കെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികൾ അവരുടെ അനുഭവം പങ്കുവച്ചു.ചടങ്ങുകൾക്ക് ശേഷം വിഭാർത്ഥികൾക്ക് സ്നേഹ വിരുന്ന് നൽകി. രാവിടെ 10 മണിക്ക് ആരാഭിച്ച ചടങ്ങ് 1.30 മണിക്കൂർ നീണ്ടു നിന്നു. 2024 -25 എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം കരസ്ഥമാക്കാനായി. പങ്കെടുത്ത 290 വിദ്യാർഥികളും പരീക്ഷയിൽ വിജയിക്കുകയും 71 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. 11 വിദ്യാർഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു .12വിദ്യാർഥികൾക്ക് 8വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു .കഴിഞ്ഞവർഷം 77 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നത് .വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച സ്കൂളുകളുടെ നിരയിൽ രണ്ടാം സ്ഥാനമാണ് അസംപ്ഷൻ ഹൈസ്കൂളിന്.മികവാർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും പി.ടി.എ യും മാനേജ്മെൻ്റും അഭിനന്ദിച്ചു......കൂടുതൽ ചിത്രങ്ങൾ.

വീഡിയോ കാണാം താഴെ link ൽ click

https://www.facebook.com/100057222319096/videos/3944915555772581

ജൂൺ17. 2025-26 വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം"നവതരംഗം" സംഘടിപ്പിച്ചു.

ക്ലബ്ബുകളുടെ ഉദ്ഘാടനം

അസംപ്ഷൻ ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന 20ൽ പരം ക്ലബ്ബുകളുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്.പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ശ്രീ റോയ്സൺ പിലാക്കാവ് ആണ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് അധ്യക്ഷനായിരുന്നു. ശ്രീ ഷാജി ജോസഫ് ശ്രീമതി ബിന്ദു ടി കെ ,ശ്രീ വി എം ജോയ് എന്നിവർ സംസാരിച്ചു .ഉച്ചക്കുശേഷം 1.30നാണ് പരിപാടി ആരംഭിച്ചത്. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.ലിറ്റിൽ കൈറ്റ്സ് ഓട്ടോമാറ്റിക് ടോൾ ബൂത്ത് സംവിധാനം അവതരിപ്പിച്ചു. കൂടാതെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കപ്പെട്ട പരിപാടികളും അവതരിപ്പിക്കപ്പെട്ടു. ഉദ്ഘാടന പരിപാടിയെ തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും വേദിയിൽ അവതരിപ്പിച്ചു.വിദ്യാർത്ഥികളുടെ ബഹുമുഖമായ കഴിവുകളുടെ വികസനത്തിന് ഉചിതമായ വേദിയാണ് വ്യത്യസ്തങ്ങളായ ക്ലബ്ബുകൾ എന്ന് ശ്രീ പിലാക്കാവ് പറഞ്ഞു . അദ്ദേഹം ആർ.സി.എച്ച്.എസ് സ്കൂളിൽ അധ്യാപകാനായി പ്രവർത്തിക്കുന്നു.വിദ്യാർത്ഥികൾ ക്ലബ്ബുകളിൽ ചേരുകയും അവരുടെ സർവതോൻമുകമായ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യണം.

ജൂൺ19. വായനാ വാരാചരണം സംഘടിപ്പിച്ചു.

വായനവാരം പരിപാടികൾ

ഈ വർഷത്തെ വായനാവാരം വൈവിധ്യമാർന്ന പരിപാടികളോടടെ ആചരിച്ചു .പ്രശ്നോത്തരി, സാഹിത്യ ചർച്ച ,വായനാദിന പ്രതിജ്ഞ,ഒരുമിച്ചൊരുവായന ,വായനാദിന സന്ദേശം, കുട്ടികളും ടീച്ചറും ഒരുമിച്ച് വായന,പുസ്തക പ്രദർശനം, വായനാദിന പോസ്റ്ററുകൾ തുടങ്ങിയ കാര്യങ്ങൾ സംഘടിപ്പിച്ചു.

വായനവാരം 2025

ജൂൺ :19 വ്യാഴം;ഒരുമിച്ചൊരു വായന വായന സദസ്സ്.3.40 :വായനദിന സന്ദേശം, 3.45 - 4.15: ക്ലാസ് ടീച്ചറും കുട്ടികളും ഒരുമിച്ച് പുസ്തകവായന

( എല്ലാ കുട്ടികളും ഒരു പുസ്തകം കൊണ്ടുവരണം) ( കഥ , കവിത, നോവൽ etc...)

ജൂൺ 20* വെള്ളിയാഴ്ച  ഓരോ ക്ലാസിലെയും മലയാളം അടിസ്ഥാന പാഠാവലിപുസ്തകം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളും ജൂൺ 1 മുതൽ 18 വരെയുള്ള പത്രവാർത്തകളുമായി ബന്ധപ്പെടുത്തി ഒരു ക്വിസ് മത്സരം ഉണ്ടായിരിക്കുന്നതാണ്

ജൂൺ.അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

സ്കൂളിലെ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു . കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.എൻസിസി അധ്യാപകൻ ശ്രീ അർജുൻ തോമസ്സ് വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി .അസംപ്ഷൻ സ്കൂളിൽ നിന്നുള്ള 40 കുട്ടികൾ യോഗാദിന പരിപാടികളിൽ പങ്കെടുത്തു.ബത്തേരി നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്കൂളുകളിൽ നിന്നും എൻസിസി കേഡറ്റ്സ് ആണ് ഈ പരിപാടിയിൽ പങ്കെടുത്തത്.പരിപാടികൾക്ക് മുതിർന്ന എൻസിസി ഓഫീസർമാർ നേതൃത്വം നൽകി.

അസംപ്ഷൻ ഹൈസ്കൂളിൽ ലഹരിക്കെതിരെ പ്രവർത്തനങ്ങൾ

1.പ്രതിജ്ഞാകവാടം. ക്ലാസ് മുറികളുടെ പ്രവേശന കവാടത്തിൽ  ചെറിയ ഒരു പ്രതിജ്ഞാവാചകം എഴുതിയിട്ടുണ്ട്.

അതുറക്കെ വായിച്ചതിനുശേഷമാണ് കുട്ടികൾ ക്ലാസ്മുറികളിലേക്ക് പ്രവേശിക്കേണ്ടത്.

ലഹരിക്കെതിരെ ചങ്ങല.

പ്രവർത്തനം 2: A4 വലുപ്പമുള്ള  പോസ്റ്റർ  നിർമ്മാണം (വ്യക്തിഗതം )വരയ്ക്കാനുള്ള പേപ്പറും നിറങ്ങളും മറ്റു ഉപകരണങ്ങളും കുട്ടികൾ കൊണ്ടു വരണം. (3 pm - 4 pm )

പ്രവർത്തനം 3: കൊളാഷ് നിർമ്മാണം (ക്ലാസ് തലം).ലഹരിവിരുദ്ധ സന്ദേശം നൽകുന്ന കൊളാഷ് ക്ലാസിനെ പ്രതിനിധീകരിച്ച് രണ്ടു പേരടങ്ങുന്ന ടീം ആണ് തയ്യാറാക്കേണ്ടത്. (3 pm- 4 pm ) പോസ്റ്റർ നിർമ്മാണത്തിൽ പങ്കെടുക്കുന്നില്ലാത്ത 2 കുട്ടികൾ ചേർന്നാണ് ടീം രൂപീകരിക്കേണ്ടത്. ലഹരിവിരുദ്ധ ചിത്രങ്ങൾ, വാർത്തകൾ എന്നിവ ക്ലാസിലെ എല്ലാ കുട്ടികളും നാളെ ശേഖരിച്ചു കൊണ്ടുവരണം. അത് ടീം അംഗങ്ങളെ ഏൽപ്പിക്കുകയാണ് വേണ്ടത്. കത്രിക, പശ തുടങ്ങിയവ ഓരോ ടീമും കൈയ്യിൽ കരുതണം

"ലഹരിക്കെതിരേ ഒന്നിച്ചൊന്നായ് നാം മുന്നോട്ട് "

ലഹരിക്കെതിരെ ചങ്ങലതീർത്ത് വിദ്യാർത്ഥികൾ .

സമൂഹത്തെ കാർന്നു തിന്നുന്ന മാരക വിപത്തായ ലഹരി ഉപയോഗത്തിനെതിരെ സമൂഹമനസാക്ഷിയെ ഉണർത്തുകയെന്ന ലക്ഷ്യത്തോടെ തീർത്ത മനുഷ്യചങ്ങലയിൽ അസംപ്ഷൻ സ്കൂളിലെ വിദ്യാർത്ഥികളും പങ്കുചേർന്നു. ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ചങ്ങല ബീനാച്ചി സ്കൂളിലെ വിദ്യാർത്ഥികളും ചേർന്ന് പൂർത്തിയാക്കി.പോലീസ് ഡിപാർട്ട്മെൻ്റും അസംപ്ഷൻ ഹൈസ്കൂൾ ബീനാച്ചി ഹൈസ്കൂളുകളും സംയുക്തമായിട്ടാണ് ലഹരിവിരുദ്ധ ചങ്ങല തീർത്തത്. റോഡിന് ഓരം ചേർന്ന് നിന്ന വിദ്യാർത്ഥികൾ ലഹരിവിരുദ്ധ മുദ്രാവാക്യം മുഴക്കി .അസംപ്ഷൻ സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബും, സോഷ്യൽ സയൻസ് ക്ലബ്ബും സഹകരിച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.ശ്രീ ഷാജി സി.സി, ശ്രീ.അർജുൻ തോമസ് ശ്രീമതി.ജീന അഗസ്റ്റിൻ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി.

ജൂൺ 25. ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ.

അസംപ്ഷൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.രാവിലെ 9 30 ന് പരീക്ഷ പ്രവേശന ആരംഭിച്ചു.ഈ വർഷം പ്രവേശനത്തിനായി യൂണിറ്റ് ലേക്കുള്ള 140 ഓളം വിദ്യാർത്ഥികൾ അപേക്ഷ നൽകിയിരുന്നു.ആകെ 40 വിദ്യാർഥികളെയാണ് എൻട്രൻസ് പരീക്ഷയിലൂടെ അസംപ്ഷൻ ഹൈസ്കൂൾ യൂണിറ്റിലേക്കുള്ള അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്.പരീക്ഷ ഓൺലൈൻ ആയിട്ടാണ് സംഘടിപ്പിച്ചത്.പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക രജിസ്റ്റർ നമ്പർ നൽകിയാണ്  പങ്കെടുപ്പിക്കുന്നത്.പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് എന്നിവർ നേതൃത്വം നൽകി.പരീക്ഷയുടെ സുതാര്യത നിലനിർത്തുന്നതിനായി പ്രത്യേക പാസ്സ്‌വേർഡ് സെറ്റ് ചെയ്താണ് പരീക്ഷ സോഫ്റ്റ്‌വെയർ രാവിലെ തുറക്കുന്നത്.കൈറ്റ് പനമരത്ത് നിന്നുള്ള ഇൻസ്പെക്ഷൻ ടീം പരീക്ഷക്കിടയിൽ വിവിധ സ്കൂളുകളിൽ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.നേരത്തെ പരീക്ഷയുടെ മാതൃക മനസ്സിലാക്കുന്നതിനായി മോഡൽപരീക്ഷ സംഘടിപ്പിച്ചിരുന്നു. അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകി.പരീക്ഷ കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ റിസൾട്ട് പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷയുടെ മാതൃകയിൽ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്താണ്പരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷക്കുശേഷം ലിറ്റിൽ കൈറ്റ്സ് എക്സാം സൈറ്റിൽ എക്സ്പോർട്ട് ഫയലുകൾ അപ്‌ലോഡ് ചെയ്യുകയുമായായിരുന്നു .

ജൂൺ 25.സ്റ്റുഡൻസ് പോലീസ് കായിക ക്ഷമതാ പരീക്ഷ സംഘടിപ്പിച്ചു.

എസ് പി സി കായിക ക്ഷമതാ പരീക്ഷ.

ഹൈസ്കൂൾ ഈവർഷം ആരംഭിക്കുന്ന സ്റ്റുഡൻസ് പോലീസ് കായികക്ഷമതാ പരീക്ഷ നടത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കായികക്ഷമതാ പരീക്ഷ ഉണ്ടായിരുന്നു .ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തുടങ്ങിയ കായികക്ഷമത പരീക്ഷ ഉച്ചവരെ നീണ്ടുനിന്നു. പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്റ്റുഡൻറ് പോലീസ് ചാർജ് ശ്രീ ലിനോജ് ജോസഫ് എസിപി ശ്രീമതി.ടിൻ്റു തോമസ്എന്നിവർ നേതൃത്വം നൽകി .ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരീക്ഷകൾക്ക് നേതൃത്വം നൽകി.കഴിഞ്ഞവർഷം എസ് പി സി ആരംഭിക്കുന്നതിന് പെർമിഷൻ ലഭിച്ചുഎങ്കിലും ഈ വർഷമാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് സാധിച്ചത് .യൂണിറ്റ് രജിസ്ട്രേഷൻ കഴിഞ്ഞ വർഷം അവസാനമാണ് പൂർത്തിയായത് .ഈ വർഷം 60 കുട്ടികളെ യൂണിറ്റിൽ അംഗങ്ങളായി ചേർക്കും .30 ആൺകുട്ടികളും 30 പെൺകുട്ടികളും ആണ് യൂണിറ്റിൽ ഉണ്ടാവുക .

ജൂൺ 26. ലഹരിക്കെതിരെ സ്പോർട്‌സ്' മുദ്രാവാക്യവുമായി ബത്തേരിയിൽ മെഗാ വാക്കത്തൺ സംഘടിപ്പിച്ചു.

ഒളിമ്പിക് ദിനാഘോഷം, ബത്തേരിയിൽ വാക്കത്തൺ .

അന്തർദേശീയ ഒളിമ്പിക് ദിനാഘോഷത്തിൻ്റെ ഭാഗമായ വാക്കത്തൺ സുൽത്താൻ ബത്തേരി ചുങ്കത്തുനിന്ന് തുടങ്ങുന്നു .

ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ, ജില്ല ഒളിമ്പിക് അസോസിയേഷൻ, ജില്ല സ്പോർട്‌സ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ അന്തർ ദേശീയ ഒളിമ്പിക് ദിനാഘോഷം നടത്തി.പരിപാടിയിൽ സ്കൂൾ എൻ സി സി ഓഫീസർ ശ്രീ അർജുൻ തോമസ് നേതൃത്വത്തിൽ ഹൈസ്കൂളിൽ നിന്നുള്ള എൻസിസി വിദ്യാർഥികൾ പങ്കെടുത്തു. 2036ൽ ഒളിമ്പിക്സ് ഇന്ത്യയിലേക്ക് എത്തുന്നതിന്റെ ഭാഗമായി 'ലഹരിക്കെതിരെ സ്പോർട്‌സ്' മുദ്രാവാക്യവുമായി സുൽത്താൻ ബത്തേരിയിൽ മെഗാവാക്കത്തൺ സംഘടിപ്പിച്ചു. ചുങ്കം ബസ് സ്റ്റാൻഡിൽ നിന്നാണ് വാക്കത്തോൺ ആരംഭിച്ചത്.ദീപശിഖ ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഗോപകുമാർ വർമ തെളിയിച്ച് നഗരസഭ അധികൃതർക്ക് കൈമാറി. തുടർന്ന് ദേശീയ വനിത ക്രിക്കറ്റ് താരം ജോഷിതക്ക് കൈമാറി. നഗരസഭ ചെയർമാൻ ഫ്ലാഗ്ഓഫ് ചെയ്തു.സമാപന സമ്മേളനം ചെയർമാൻ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ചെയർപേഴ്‌സൻ എൽസി പൗലോസ് അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ടോം ജോസ്, പി.എസ്. ലിഷ, കെ. റഷീദ്, സാലി പൗലോസ്, അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്‌മാസ്റ്റർ ബിനു തോമസ്, സ്പോർട്‌സ് കൗൺസിൽ ഭാരവാഹികളായ കെ. റഫീഖ്, സലീം കടവൻ, സുബൈർ ഇളകുളം എന്നിവർ സംസാരിച്ചു.

ജൂൺ .സ്കൂൾ കലോത്സവം "ഹർഷം 2025" മത്സരങ്ങൾ ആരംഭിച്ചു.

സ്കൂൾ കലോത്സവം മത്സരങ്ങൾ

സർഗധനരായ  കുട്ടികളുടെ വിദ്യാലയമാണ് അസംപ്ഷൻ. സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ നമ്മുടെ കുട്ടികൾ ഓരോ വർഷവും നിസ്തുല നേട്ടങ്ങൾ സ്വന്തമാക്കാറുണ്ട്. ഇത്തവണ നമുക്ക് കുറച്ചു കൂടി നന്നായി ഒരുങ്ങുന്നു. കലോത്സവം തിങ്കളാഴ്ച മുതൽ 3 ഘട്ടങ്ങളിലായി നടക്കുകയാണ്. പഠനപ്രവർതനങ്ങളെ ബാധിക്കാത്ത വിധമാണ്  ആദ്യഘട്ട മത്സരങ്ങൾ  നടത്തുന്നത്.ഒരു വിദ്യാർത്ഥിക്ക് 3 രചന മത്സരങ്ങളിലും 3 സ്റ്റേജ് ഇനങ്ങളിലും 2 ഗ്രൂപ്പിനങ്ങളിലും പങ്കെടുക്കാം.

സാഹിത്യോത്സവം

ജൂൺ 23 , 24 , 25 (തിങ്കൾ, ചൊവ്വ, ബുധൻ)ദിവസങ്ങളിൽ  യഥാക്രമം മലയാളം കഥ, കവിത , ഉപന്യാസം മത്സരങ്ങൾ നടത്തുന്നതാണ്. ( 4 മണി മുതൽ 5 മണി വരെ) കുട്ടികൾ എഴുതാനുള്ള പേപ്പർ കൊണ്ടു വരണം. ഇതര ഭാഷകളിലെ രചനാമത്സരങ്ങൾ വ്യാഴാഴ്ച മുതൽ നടക്കും.തീയ്യതിയും സമയക്രമവും  പിന്നീട് അറിയിക്കും.ഭാഷാധ്യാപകരുടെ കൈവശം പേരു കൊടുത്ത കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്.പ്രധാന സ്റ്റേജ് ഉൾപ്പെടെ 4 വേദികൾ കലാ പരിപാടികൾക്കായി സജ്ജീകരിക്കും..........കൂടുതൽ വായിക്കാം

ജൂൺ 26.പഞ്ചസാരയുടെ അമിത ഉപയോഗം: ബത്തേരി അസംപ്ഷൻ ഹൈസ്കൂ‌ളിൽ ഷുഗർബോർഡ് സ്ഥാപിച്ചു.

ഷുഗർ ബോർഡ് ബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ സ്ഥാപിക്കുന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്യുന്നു.

സുൽത്താൻ ബത്തേരി: കുട്ടികൾക്കിടയിലെ പഞ്ചസാരയുടെ അമിത ഉപയോഗത്തിനെതിരെ ബോധവത്കരണ പദ്ധതിയുമായി ബത്തേരി ടൗൺ ലയൺസ് ക്ലബ്ബ് ,ജില്ലാ ഭരണകൂടവും ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും ലയൺസ് ഇന്റർനാഷണലിനൊപ്പം ചേർന്ന് ലഘുപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ഷുഗർ ബോർഡ് ബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ സ്ഥാപിച്ചു. .ആധുനിക കാലഘട്ടത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിച്ചു വരുന്നതായി നമുക്ക് കാണാം. മിഠായികൾ പോലുള്ള മധുര പലഹാരങ്ങളിൽ അമിതമായി പഞ്ചസാരയുടെ അളവ് പുതിയ തലമുറയിൽ വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. സ്കൂളിൽ ബോർഡ് സ്ഥാപിക്കുന്നതോടൊപ്പം കൂടുതൽ ബോധവൽക്കരണ പരിപാടികളും ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ഹെസ്മാസ്റ്റർ ശ്രീ ബിനു തോമസ് അറിയിച്ചു.അസംപ്ഷൻ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബത്തേരി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം നി ർവഹിച്ചു. ബത്തേരി ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് പി.ഐ.സാജൻ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ ബിനു തോമസ്, ല യൺസ് ക്ലബ് മുൻ പ്രസിഡന്റ് പ്രതീഷ് വർഗീസ്, ക്ലബ്ബ് ഭാരവാഹികളായ എ.ജെ. മാത്യു, എ.ജെ. ലിജോ, പി.പി. ബിനുരാജ്, അസംപഷൻ സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി എം.എസ്. ഷാജു തുടങ്ങി യവർ പ്രസംഗിച്ചു.കുട്ടികളോടൊപ്പം തന്നെ രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന് ശ്രമം നടത്തും .ഇതിനായി പിടിഎ പോലുള്ള സമിതികളിൽ പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

ജൂൺ 30.വിദ്യാർത്ഥികൾ പേവിഷ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനുള്ള പ്രതിജ്ഞ ചൊല്ലി .

വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലുന്നു.

ക്ലാസ്സുകളിൽ പേവിഷ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനുള്ള പ്രതിജ്ഞ ചൊല്ലി വിദ്യാർത്ഥികൾ .ഇന്ന് സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷ വെല്ലുവിളിയാണ് പേവിഷബാധ അഥവാ റാബിസ്. നായകളിൽ നിന്നോ, പേവിഷബാധ പടർത്തുവാൻ സാദ്ധ്യതയുള്ള മറ്റു മൃഗങ്ങളിൽ നിന്നോ ഈ രോഗം മനുഷ്യരിലേക്ക് പകരാം. കുട്ടികൾക്ക് നായകളുടെ കടി പോറൽ മാന്തൽ, ഉമിനീരുമായി സമ്പർക്കം എന്നിവയുണ്ടാകുമ്പോൾ വിവിധ കാരണങ്ങൾകൊണ്ട് നിർദിഷ്ട പ്രഥമശുശ്രൂഷയും പ്രതിരോധകുത്തിവയ്പുകളും ലഭിക്കാത്തത് മരണകാരണമാകുന്നു. വേണ്ട പേവിഷബാധയേറ്റാൽ 100% മരണം സംഭവിക്കും. യഥാസമയം പ്രതിരോധനടപടികൾ എടുക്കാതെ സ്കൂളുകളിലും പൊതു നിരത്തുകളിലും കുട്ടികളെ നായകളിൽ നിന്നും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നായകളുടെ കടി, പോറൽ, മാന്തൽ, ഉമിനീരുമായി സമ്പർക്കം എന്നിവയുണ്ടാകുമ്പോൾ ഉടൻ തന്നെ പ്രഥമ ശുശ്രൂഷയും പ്രതിരോധ കുത്തിവെപ്പുകളും നൽകേണ്ടതുണ്ട്. ഇതിനായി കുട്ടികളിലും അധ്യാപകരിലും രക്ഷിതാക്കൾക്കിടയിലും പേവിഷബാധയെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും അവബോധം ആവശ്യമാണ് ............കൂടുതൽ വായിക്കാം.

ബത്തേരി സബ്ജില്ലാ സ്കൗട്ട് ഗൈഡ് ജനറൽ ബോഡി യോഗം അസംപ്ഷൻ ഹൈസ്കൂളിൽ .

സ്കൗട്ട് ഗൈഡ് ജനറൽ ബോഡി യോഗം

ഈ വർഷത്തെ ബത്തേരി സബ്ജില്ലാ സ്കൗട്ട് ഗൈഡ് ജനറൽ ബോഡി യോഗം അസംപ്ഷൻ ഹൈസ്കൂളിൽ വച്ച് സംഘടിപ്പിച്ചു.രാവിലെ 11 മണിക്ക് ആരംഭിച്ച യോഗം വൈകിട്ട് നാലുമണിവരെ നീണ്ടുനിന്നു.വരും വർഷത്തെ പ്രവർത്തന കാര്യങ്ങൾ ചർച്ച ചെയ്യുകയും നിലവിലെ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.കൂടുതൽ യൂണിറ്റുകൾക്ക് ഔട്ട് പ്രസ്ഥാനത്തിലേക്ക് വരുന്നതിനുള്ള അവസരങ്ങൾ ഒരുക്കും.ഇതിനായി കൂളുകൾ സന്ദർശിക്കുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. സുൽത്താൻബത്തേരി എ.ഇ.ഓ. ശ്രീമതി.ഷിജിത മുഖ്യ അതിഥി ആയിരുന്നു.യോഗത്തിന് സബ് ജില്ല സെക്രട്ടറി ശ്രീ.മാത്യു സ്വാഗതം ആശംസിച്ചു. യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചത് ശ്രീ പോലോസ് സാറാണ്. യോഗത്തിൽ സ്കൗട്ട് പ്രസ്ഥാനം ജില്ലാ പ്രസിഡണ്ട് ശ്രീ സതീഷ് ബാബു ,ഗൈഡ് വിഭാഗം ജില്ലാ ഓർഗനൈസർ ശ്രീമതി ഷൈനി , ശ്രീ. ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവരും സംസാരിച്ചു.സബ്ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ഷാജി ജോസഫ് ആശംസകൾ അറിയിച്ച് സംസാരിച്ചു. ഹൈസ്കൂൾ ഗൈഡ്സ് വിഭാഗം അധ്യാപിക ശ്രീമതി ജീന അഗസ്റ്റിൻ നന്ദിയും പറഞ്ഞു.

ജൂലൈ .അസംപ്ഷൻ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ചിത്രരചന മത്സരം

ലഹരി വിരുദ്ധ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

ലഹരിക്കെതിരേ ഒരുമവര.

അസംപ്ഷൻ ഹൈസ്കൂളിൽ ലഹരി വിരുദ്ധ സന്ദേശ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.മത്സരത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.മത്സരം ഇങ്ങനെയായിരുന്നു.എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധചിത്രരചനയിൽ പങ്കെടുക്കണം.എല്ലാ കുട്ടികളും A4 പേപ്പർ കൊണ്ടു വരണം. ഇതോടൊപ്പം തന്നെയാണ് കലോത്സവത്തിന്റെ ഭാഗമായുള്ള പെൻസിൽ ഡ്രോയിങ് മത്സരവും നടത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഒരു ചാർട്ടു പേപ്പറിന്റെ പകുതി ഭാഗം ഉപയോഗിക്കേണ്ടതാണ്.എന്നാൽ മത്സര അടിസ്ഥാനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പ്രത്യേകമായി ചാർട്ട് പേപ്പറിൽ വരക്കേണ്ടതാണ്.

ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം

കൊളാഷ് നിർമ്മാണ മത്സരത്തിൽ നിന്ന്

സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.ലഹരി വിരുദ്ധ ക്ലബ്ബിൻറെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്.മത്സരത്തിൽ ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുന്ന ചിത്രങ്ങൾ വേണം വരയ്ക്കുവാൻ .ചിത്രങ്ങൾ ചാർട്ട് പേപ്പറിൽ തയ്യാറാക്കേണ്ടതാണ്.സ്കൂളിലെ ലൈബ്രറിയിൽ വെച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്.

ലഹരി വിരുദ്ധ കൊളാഷ് നിർമ്മാണ മത്സരം.

സ്കൂളിൽ ലഹരിവിരുദ്ധ കൊളാഷ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു.വലിയ ചാർട്ട് പേപ്പറുകളിൽ തയ്യാറാക്കുന്ന കൊളാഷ് ചിത്രത്തിൽ ന്യൂസ് പേപ്പറിൽ നിന്നും മറ്റു മാഗസിനുകളിൽ നിന്നും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശേഖരിച്ച് മികച്ച ആശയമുള്ള ചിത്രമായി മാറ്റണം.ചിത്രങ്ങൾ ഒട്ടിച്ചു ചേർക്കുകയും ന്യൂസ് ക്ലിപ്പുകൾ പത്രത്താളുകളിൽ നിന്നും വെട്ടിയെടുക്കുകയും ചെയ്തു തയ്യാറാക്കാവുന്നതാണ്.

ജൂലൈ 3.ഇൻറർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് സംവദിച്ച് അസംപ്ഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾ .

അഞ്ജന ഷിനോജ് ,അലന്യ അജി ,അഗ്രജ് എം എസ് എന്നിവർ അധ്യാപകരോടൊപ്പം

ഇൻറർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിച്ചേർന്ന ഇന്ത്യക്കാരനായ ശ്രീ ശുഭാംശുക്കളെയുമായി സംസാരിച്ച് സ്കൂൾ വിദ്യാർത്ഥികൾ .അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള മൂന്നു വിദ്യാർത്ഥികൾക്കാണ് ബഹിരാകാശ യാത്രികനായ ശ്രീ ശുഭാംശു ശുക്ലയുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചത്.ഇസ്രായുടെ പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രമായ വിക്രം സാരാഭായി സ്പേസ് സെൻററിൽ വച്ച് സംഘടിപ്പിക്കപ്പെട്ട ആക്സിയോൺ 4 സ്റ്റുഡൻ്റ്സ് ഔട്ട് റീച്ച് പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള സുവർണ്ണ അവസരമാണ് സ്കൂളിലെ 3 വിദ്യാർഥികളെ തേടയെത്തിയത്.

ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് മുവരും.അഞ്ജന ഷിനോജ് ( 9B),അലന്യ അജി (9B),അഗ്രജ് എം എസ് (9D)എന്നിവർക്കാണ് ഈഅപൂർവ്വ അവസരം ലഭ്യമായത്. നേരത്തെ വിവിധ സ്കൂൾ മത്സരപരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളായിരുന്നു ഇവർ .ഈ അവസരം ലഭിച്ച വിദ്യാർത്ഥികളെ പിടിഎയും മാനേജ്മെന്റും അഭിനന്ദിച്ചു ......വിദ്യാർത്ഥികൾക് ലഭിച്ചത് സുവർണാവസരം .....കൂടുതൽ വായിക്കാം

ജൂലൈ 5.അസംപ്ഷൻ ഹൈസ്കൂൾ ക്ലാസ് പിടിഎ.കൾ സംഘടിപ്പിച്ചു.

ക്ലാസ് പിടിഎ

അസംപ്ഷൻ ഹൈസ്കൂളിന്റെ പാഠ്യ പാഠ്യേതര മേഖലകളിലെ പ്രവർത്തനങ്ങൾ രക്ഷിതാക്കളെ അറിയിക്കുന്നതിനും വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനും ഈ വർഷത്തെ ക്ലാസ് തല പിടിഎ കൾ സംഘടിപ്പിച്ചു .ഉച്ചയ്ക്ക് 1:30 ക്ലാസുകളിൽ വച്ച് അധ്യാപകർ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു .ക്ലാസ് അധ്യാപകർ രക്ഷിതാക്കളെ ഈ വർഷത്തെ പൊതുവായ കാര്യങ്ങൾ ബോധ്യപ്പെടുത്തി. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ വിദ്യാർഥികളുടെ പഠന മികവിന് ആവശ്യമായ നിർദ്ദേശങ്ങളും മറ്റും അവതരിപ്പിച്ചു. ക്ലാസുകളിലും വീടുകളിലും വിദ്യാർഥികൾ ചിട്ടയായും സമയബന്ധിതമായും ആവിഷ്കരിച്ച് നടപ്പിലാക്കേണ്ട പഠന ക്രമങ്ങളെ കുറിച്ച് അധ്യാപികമാർ രക്ഷിതാക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.രക്ഷിതാക്കൾ അവരുടെ മക്കളുടെ പഠന നിലവാരവുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റ് പാഠ്യേതര വിഷയങ്ങളെ സംബന്ധിച്ച് കാര്യങ്ങളും അധ്യാപകരുമായി ചർച്ച ചെയ്തു.ക്ലാസ് പിടിഎ യിൽ വെച്ച് സ്ത്രീകളുടെയും പുരുഷന്മാരുടെയും ഓരോ പ്രതിനിധികളെ തെരഞ്ഞെടുത്തു.

ജൂലൈ 5. അസംപ്ഷൻ ഹൈസ്കൂൾ പിടിഎ ജനറൽ ബോഡി.

പിടിഎ ജനറൽ ബോഡി.

അസംപ്ഷൻ സ്കൂളിന്റെ ഈ വർഷത്തെ പൊതുവായ പ്രവർത്തന രൂപരേഖ രക്ഷിതാക്കളെ അറിയിക്കുന്നതിനും പിടിഎ എക്സിക്യൂട്ടീവ് പുനസംഘടിപ്പിക്കുന്നതിനുമായി ജൂലൈ മാസം അഞ്ചാം തീയതി പിടിഎ ജനറൽബോഡി വിളിച്ചു ചേർത്തു.പിടിഎ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് രക്ഷിതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു.വരും വർഷത്തെ വിദ്യാർത്ഥികളുടെ പഠന പുരോഗതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അദ്ദേഹം രക്ഷിതാക്കൾ മുൻപിൽ അവതരിപ്പിച്ചു.പാഠ്യ മേഖലയോടൊപ്പം തന്നെ പാഠ്യേതര മേഖലയിലെയും വിദ്യാർത്ഥികളുടെ പുരോഗതി പ്രധാനമാണ്.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു .സീനിയർ അസിസ്റ്റൻറ് ശ്രീമതി ട്രീസാ സെബാസ്റ്റ്യൻ സ്വാഗതവും ശ്രീ ഷാജു എം എസ് നന്ദിയും അറിയിച്ചു. പിടിഎ സെക്രട്ടറി ശ്രീ ഷാജി ജോസഫ് ചടങ്ങിൽ ബജറ്റ് അവതരിപ്പിക്കുകയും തുടർന്ന് വരുംവർഷത്തേക്കുള്ള സാമ്പത്തിക ചിലവുകൾ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു.ജനറൽ പിടിഎയോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിന് ഒടുവിൽ പുതിയ വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു........കൂടുതൽ വായിക്കാം

ജൂലൈ 5.ബഷീർദിന അനുസ്മരണം.

ജന്മദിനത്തിന് പുസ്തകം സംഭാവനയായി നൽകുന്നു.

വൈക്കം മുഹമ്മദ് ബഷീറിൻറെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂളിൽ ബഷീർദിന അനുസ്മരണം സംഘടിപ്പിച്ചു.ബഷീർ ദിന സന്ദേശം,തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

ജന്മദിനത്തിന് ലൈബ്രറിയിലേക്ക് പുസ്തകം .

ജന്മദിനത്തിന് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവനയായി നൽകി മാതൃക കാണിച്ച് വിദ്യാർത്ഥിനി.ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് തൻറെ ജന്മദിനത്തിന് മറ്റു വിദ്യാർഥികൾക്ക് വായിക്കുവാനായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് സംഭാവനയായി നൽകിയത്. പുസ്തകം സംഭാവന നൽകിയ ആത്രേയലക്ഷ്മിയെ ലൈബ്രറിയേറിയ ശ്രീമതി ഡാലിയ പീറ്റർ അഭിനന്ദിച്ചു.ഈ പ്രവർത്തനം മറ്റുള്ളവർക്ക് മാതൃകയാവട്ടെ എന്ന് ആശംസിച്ചു.

ജൂലൈ 5.രക്ഷിതാക്കൾക്ക് ഉബുണ്ടു സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി.

രക്ഷിതാക്കൾക്ക് ഉബുണ്ടു സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നു

ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ ഐടി ലാബിൽ വച്ച് രക്ഷിതാക്കൾക്ക് ഉബുണ്ടു പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ്വിദ്യാർത്ഥികൾ തന്നെയാണ് രക്ഷിതാക്കൾക്ക് ഉബണ്ടുവിനെക്കുറിച്ച് പരിചയപ്പെടുത്തിയത്. രക്ഷിതാക്കൾ സോഫ്റ്റ്‌വെയറുകൾ പരിശോധിക്കുകയും പ്രവർത്തിപ്പിച്ചു നോക്കുകയും ചെയ്തു.പലർക്കും ഉബുണ്ടു സോഫ്റ്റ്‌വെയർ പരിചയമില്ലെങ്കിലും പഠിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചു.രക്ഷിതാക്കൾക്ക് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നതിന് കൂടുതൽ അവസരം ഉണ്ടാക്കി നൽകാമെന്ന് കൈറ്റ് അധ്യാപകർ അറിയിച്ചു.അതിനായി പ്രത്യേക പരിശീലന ദിവസം കണ്ടെത്തും.ജൂലൈ അഞ്ചിന് നടന്ന പിടിഎ ജനറൽ ബോഡിയോടനുബന്ധിച്ചാണ് രക്ഷിതാക്കൾക്ക് പരിപാടി സംഘടിപ്പിച്ചത് .രക്ഷിതാക്കളെ ഐടി ലാബിലേക്ക് ക്ഷണിക്കുകയും അവിടെവച്ച് അവർക്ക് പ്രൊജക്ടർ സ്ക്രീനിന്റെ സഹായത്തോടെ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.

ലോക ജനസംഖ്യാ ദിനം

ജൂലൈ 11.എസ് പി സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യദിനം ആചരിച്ചു

ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് വർദ്ധിച്ചുവരുന്ന ജനസംഖ്യയും അതുണ്ടാക്കുന്ന പ്രശ്നങ്ങളെയും കുറിച്ചുള്ള അവബോധം നൽകുന്നതിന് വേണ്ടി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഹൈസ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി ശ്രീജ സെമിനാർ നയിച്ചു.എസ്പിസി ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു.ഈ വർഷം മുതലാണ് സ്കൂളിൽ എസ്പിസിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്ഹെഡ്മാസ്റ്റർ ബിനു തോമസ് സിപി ഒ ലിനോജ്‌ ജോസഫ് എ സി പി ഒ ടിന്റു മാത്യു എന്നിവർ പങ്കെടുത്തു.

പ്രേംചന്ദ് ദിനം പരിപാടികൾ

ജൂലൈ 30.പ്രേംചന് ദിനം ആചരിച്ചു.

അസംപ്ഷൻ  ഹൈസ്കൂളിൽ പ്രേംചന്ദ് ദിനം ആചരിച്ചു.രാവിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രേംചന്ദ് ദിന സന്ദേശം,പ്രേംചന്ദ് ദിന ക്വിസ് മത്സരം പോസ്റ്റർ പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു.ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.പ്രവർത്തനങ്ങൾക്ക് ഹിന്ദി അധ്യാപകർ നേതൃത്വം നൽകി.

സ്കൂൾ ഐടി മത്സരങ്ങൾ സംഘടിപ്പിച്ചു.

ഈ വർഷത്തെ സ്കൂൾ ഐടി മത്സര പരിപാടികൾ സംഘടിപ്പിച്ചു.ഏഴോളം ഇനങ്ങളിലായി നടത്തിയ മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചു.ഡിജിറ്റൽ പെയിൻറിംഗ് ,ഐടി ക്വിസ്,വെബ് ഡിസൈനിങ്, മലയാളം ടൈപ്പിംഗ് ,ആനിമേഷൻ, തുടങ്ങിയ ഏഴോളം ജനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.രണ്ടുദിവസമായി സംഘടിപ്പിച്ച മത്സരങ്ങളിൽ എട്ടു ഒമ്പത് 10 ക്ലാസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രത്യേക ഇനങ്ങൾക്ക് ഒന്നര മണിക്കൂർ വീതം അനുവദിച്ചു.മലയാളം ടൈപ്പിങ്ങിന് 15 മിനിറ്റ് ആണ് അനുവദിച്ചത്.മത്സരവിധികർത്താക്കളായി പ്രത്യേക ടീമുകളെ ചുമതപ്പിച്ചു.എഡ്യൂക്കേഷൻ സോഫ്റ്റ്‌വെയർ ആയ ഉബുണ്ടു 22.04 സോഫ്റ്റ്‌വെയറിലെ വിവിധ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ആയിരുന്നു മത്സരങ്ങൾ .പ്രവർത്തനങ്ങൾക്ക് എസ് ഐ ടി സി ,ലിറ്റിൽ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.സ്കൂൾതല മത്സരങ്ങളിൽ വിജയികളായവർക്ക് പ്രത്യേക പരിശീലനം നൽകി അവരെ സബ്ജില്ലാതല മത്സരങ്ങൾക്കായി ഒരുക്കും.ഒഴിവുവേളകളിൽ വിദ്യാർഥികൾക്ക് ഐടി ലാബിൽ വന്ന് പരിശീലനം നേടുന്നതിനുള്ള അവസരവും ഒരുക്കും.

ജൂലൈ 27.സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര മത്സരങ്ങൾ സംഘടിപ്പിച്ചു.

ഗണിതശാസ്ത്ര മത്സരങ്ങൾ
പ്രവർത്തിപരിചയമേള

ഈ വർഷത്തെ സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര മത്സരങ്ങൾ സംഘടിപ്പിച്ചു.വിവിധ ഇനങ്ങളിലായി നിരവധി വിദ്യാർത്ഥികൾ മത്സര പരിപാടികളിൽ പങ്കെടുത്തു നേരത്തെ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേരുകൾ ക്ലബ്ബുകൾ മുഖേന സ്വീകരിക്കുകയും പേരു നൽകിയ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുകയും ആയിരുന്നു 27 28 തീയതികളിൽ ആയാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത് ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ വിവിധ തരം ശാസ്ത്ര പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി ഗണിതശാസ്ത്രമേളയിൽ ചാർട്ട് പസിൽ തുടങ്ങി ഇരുപതോളം ഇനങ്ങളിലായി മത്സരങ്ങൾ നടന്നു .മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സബ്ജില്ലതലത്തിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കും .ശാസ്ത്രമേള മത്സര പരിപാടികൾക്ക് സ്കൂൾ സയൻസ് ക്ലബ് അധ്യാപകർ നേതൃത്വം നൽകി.ഗണിതശാസ്ത്ര മേളയുടെ നടത്തിപ്പിന് സ്കൂൾ മാക്സ് ക്ലബ്ബ് അധ്യാപകർ നേതൃത്വം നൽകി.രണ്ടുദിവസമായാണ് ശാസ്ത്ര ഗണിതശാസ്ത്ര മത്സര പരിപാടികൾ സംഘടിപ്പിച്ചത്.കഴിഞ്ഞ നിരവധി വർഷങ്ങളായി സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും ഗണിതശാസ്ത്ര മത്സരങ്ങളിൽജേതാക്കളാണ് ഹൈസ്കൂൾ.

സ്കൂൾ പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു.

ജൂലൈ 27.ഈ വർഷത്തെ സ്കൂൾ പ്രവർത്തി പരിചയമേള സംഘടിപ്പിച്ചു .അംബ്രല്ല മേക്കിങ് ഫേബ്രിക് പെയിൻറിംഗ് എംബ്രോയിഡറി ,ടോയ് മേക്കിങ് ,ക്ലേ മോഡലിംഗ് ,വെജിറ്റബിൾ പ്രിന്റിംഗ് ,ഇലക്ട്രിക്കൽ ,വുഡ് കാർവിങ് തുടങ്ങി ഇരുപതോളം വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു.ഒരു ദിവസത്തെ സ്കൂൾ പ്രവർത്തി പരിചയമേള മത്സര പരിപാടിയാണ് സംഘടിപ്പിച്ചത്.പ്രവർത്തനങ്ങൾക്ക് പ്രവർത്തിപരിചയ ക്ലബ്ബ് അധ്യാപകർ നേതൃത്വം നൽകി .കഴിഞ്ഞ നിരവധി വർഷങ്ങളായി സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും സ്കൂൾ പ്രവർത്തി പരിചയമേള മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഹൈസ്കൂൾ കാഴ്ച വയ്ക്കുന്നത് .

ഓഗസ്റ്റ് 5."ഹർഷം 2025" ഹൗസ് ക്യാപ്റ്റൻമാരെ അവരോധിച്ചു .

ഹൗസ് ക്യാപ്റ്റൻമാർ അവരോധനം .

സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വിവിധ ഹൗസുകളുടെ ക്യാപ്റ്റന്മാരുടെ അവരോധന ചടങ്ങുകൾ സംഘടിപ്പിച്ചു.പ്രത്യേക അസംബ്ലിയിലാണ് ഹൗസ് ക്യാപ്റ്റൻമാരുടെ അവരോധന ചടങ്ങുകൾ സംഘടിപ്പിച്ചത്.വിദ്യാർത്ഥികളെ 4 ഹൗസുകൾ ആയി തിരിച്ച് ഹൗസ് ക്യാപ്റ്റൻമാരെ നിശ്ചയിച്ച്  കലോത്സവത്തിന് കൂടുതൽ മത്സര സ്വഭാവം നൽകുകയായിരുന്നു ഉദ്ദേശം.അസംബ്ലിയിൽ ഹൗസ് ക്യാപ്റ്റൻമാരെ വേദിയിലേക്ക്  ക്ഷണിക്കുകയും പ്രത്യേക നിറത്തിലുള്ള നാട അവരെ അണിയിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ എല്ലാ ഹൗസ് അംഗങ്ങൾക്കും ആശംസ അറിയിക്കുകയും  മികച്ച പ്രകടനം ആശംസിക്കുകയും ചെയ്തു.പിന്നീട് ഹൗസ് ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ പ്രത്യേക പരീശീലന പരിപാടകൾ ആസൂത്രണം ചെയ്യും. തങ്ങളുടെ ഹൗസിൻ്റെ ആഭിമുഖ്യത്തിൽ നടത്തേണ്ട പ്രത്യേക പരിപാടിക എന്തൊക്കെയെന്ന് ആലോചന നടത്തുകയും അതിനായ് അംഗങ്ങളെ ഒരുക്കുകയും ചെയ്യും. തങ്ങളുടെ ഗ്രൂപ്പിന് കൂടുതൽ പോയൻ്റ് നേടുന്നതിന് ഹൗസ് അംഗങ്ങൾ ഏറെ ശ്രമിക്കുന്നു.

ഓഗസ്റ്റ് 6.അസംപ്ഷൻ ഹൈസ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.

ഹിരോഷിമ ദിനത്തിൻറെ ഓർമ്മ പുതുക്കുന്ന ഓഗസ്റ്റ് ആറാം തീയതി അസംപ്ഷൻ ഹൈസ്കൂളിലെ വിവിധ സംഘടനകൾ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു.

എസ്.പി.സി യൂണിറ്റ് ഹിരോഷിമ ദിനാചരണം.

എസ് പി സി അസംപ്ഷൻ ഹൈസ്കൂൾ യൂണിറ്റ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു .രാവിലെ വിദ്യാർഥികൾ ഒത്തുചേർന്ന് സുഡാക്കോ കൊക്കുകൾ നിർമ്മിച്ചു.തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ ഒത്തുചേർന്ന് കൊക്കുകൾ പറത്തുകയും ചെയ്തു.ചടങ്ങിൽ എസ് പി സി. ഹൈസ്കൂളിന്റെ ചാർജുള്ള ഡി ഡി എൻ ഒ ശ്രീ മോഹൻദാസ് സാർ മുഖ്യാതിഥിയായിരുന്നു.സുഡോക്കോ കൊക്കുകൾ പറത്തുന്നതിൽ വിദ്യാർഥികളോടൊപ്പം അദ്ദേഹവും പങ്കെടുത്തു.കൂടാതെ സിവിൽ പോലീസ് ഓഫീസർ ശ്രീ ലല്ലു പി എൽ ,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ,എസ് പി സി സ്കൂൾ ഇൻ ചാർജ് ശ്രീ ലിനോജ് ജോസഫ്, ശ്രീമതി ടിന്റു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് വിദ്യാർത്ഥികൾക്ക് ഡിഎൻഒ ശ്രീ. മോഹൻദാസ് യുദ്ധവിരുദ്ധ സന്ദേശം നൽകി.

ഹിരോഷിമ ദിനാചരണം :സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ
എസ് പി സി അസംപ്ഷൻ യൂണിറ്റ് ഹിരോഷിമ ദിനാചരണം .





..

വീഡിയോ കാണാം താഴെ link ൽ click.

https://www.facebook.com/100057222319096/videos/23877883878561354

സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ഹിരോഷിമ ദിനാചരണം.

ക്ലാസുകളിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു .

അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലും ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ യൂണിഫോമിൽ വരികയും രാവിലെതന്നെ കൊക്കുകൾ നിർമ്മിക്കുകയും ചെയ്തു.തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ സ്കൗട്ട് ഗൈഡ് അധ്യാപകരുടെ നേതൃത്വത്തിൽ സുഡോക്കോ കൊക്കുകൾ പറത്തി.ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ പോസ്റ്റർ പ്രദർശനവും സ്കൗട്ട് ഗൈഡ് മീറ്റിംഗ് സംഘടിപ്പിച്ചു.സ്കൂളിൽ യുദ്ധവിരുദ്ധ മുദ്രാവാക്യം മുഴക്കി.

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ ക്ലാസുകളിൽ പ്രതിജ്ഞ ചൊല്ലി.

ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ക്ലാസ്സുകളിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.യുദ്ധവിരുദ്ധ പ്രതിജ്ഞ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം ഹിരോഷിമദിന അനുസ്മരണം സന്ദേശം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.........കൂ‍ടുതൽ വായിക്കാം.

ഹിരോഷിമ ദിന വീഡിയോ കാണാം താഴെ link ൽ click.

https://www.facebook.com/100057222319096/videos/716284457911813

അശ്വിൻ രാജ് ജെ കെ : തൈക്കോണ്ട ബ്രോൺസ് മെഡൽ

വയനാട് ജില്ലാ ജൂനിയർ,സീനിയർ അ‍ത്‍ലറ്റിക് ചാമ്പ്യൻഷിപ്പ്, സ്കൂളിന് മികവ് .

വയനാട് ഡിസ്ട്രിക്ട് ജൂനിയർ,സീനിയർ അ‍ത്‍ലറ്റിക്ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ സ്കൂളിന് മികച്ച നേട്ടം .കഴി‍ഞ്ഞ മാസം നടന്ന വയനാട് ജില്ലഅത്‌ലറ്റിക്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം കൈവരിക്കാനായി .അണ്ടർ 16 ബോയ്സ് ഡിസ്കസ് ത്രോയിൽ അസിൽ അമീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 60 മീറ്റർ അണ്ടർ 14 ബോയ്സ് മൂന്നാം സ്ഥാനം അസംപ്ഷൻ ഹൈസ്കൂൾ കരസ്ഥമാക്കി. അണ്ടർ 16 നൂറ് മീറ്റേഴ്സ് ഗേൾസ് റേസ് 3 സ്ഥാനം നേടി. ഷോട്ട്പുട്ട് മത്സരത്തിൽ അസംപ്ഷൻഹൈസ്കൂളിലെ ബേസിൽ പൈലി രണ്ടാംഘട്ടം കരസ്ഥമാക്കി. ഹൈജമ്പ് ബോയ്സ് സൂര്യ നന്ദന് രണ്ടാം സ്ഥാനം ലഭിച്ചു .

സ്റ്റേറ്റ് ഓപ്പൺ തൈക്കോണ്ട ചാമ്പ്യൻഷിപ്പിൽ നേട്ടം .

കേരള സ്റ്റേറ്റ് ഓപ്പൺ തൈക്കോണ്ട ചാമ്പ്യൻഷിപ്പിൽ അണ്ടർ 45 കിലോഗ്രാം ആൺകുട്ടികളുടെ വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ അശ്വിൻ രാജ് ജെ കെ ബ്രോൺസ് മെഡൽ കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും അവരെ ഒരുക്കിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.

ഓഗസ്റ്റ് 7."ഹർഷം 2025" സ്കൂൾ കലോത്സവം.

സീരിയൽ ആർട്ടിസ്റ്റ് ശ്രീ .മഹേഷ് മോഹൻ കലോത്സവം ഉദ്ഘാടനം ചെയ്യുന്നു .

അസംപ്ഷൻ ഹൈസ്കൂളിൽ കലയുടെ മാമാങ്കം സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു.ഹർഷം 2025 എന്ന് പേരിട്ടിരിക്കുന്ന സ്കൂൾകലോത്സവം പ്രമുഖ സീരിയൽ മിമിക്രി ആർട്ടിസ്റ്റ് മഹേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 ന് ആയിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.സ്കൂൾ മാനേജർ റവ ഫാതോമസ് മണക്കുന്നേൽ അധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പരിപാടിക്ക് സ്വാഗതമോതി. പിടിഎ പ്രസിഡണ്ട് ശ്രീ തോമസ് ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഗീത തുടങ്ങിയവർ ആശംസകൾ അറിയിച്ചു .സ്റ്റേജിതര മത്സരങ്ങൾ നേരത്തെ നടത്തി പൂർത്തിയാക്കിയിരുന്നു.ഉദ്ഘാടന ചടങ്ങിന് ശേഷം സംഘഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത് .പ്രധാന ഗ്രൂപ്പിനങ്ങളും നാടകവും ഒന്നാം ദിവസം തന്നെ പൂർത്തിയാക്കി.ഓഗസ്റ്റ് 7 വ്യാഴാഴ്ച ആരംഭിച്ച കലോത്സവം രണ്ട് ദിവസം നീണ്ടുനിൽക്കും.മേളയുടെ സുഗമമായ നടത്തിപ്പിന് സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി ,എൻസി,പസി തുടങ്ങിയ സംഘടനകളുടെ സേവനം ലഭ്യമാക്കി.നേരത്തേ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വിവിധ ഹൗസുകളുടെ ക്യാപ്റ്റന്മാരുടെ അവരോധന ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു .പ്രത്യേക അസംബ്ലിയിലാണ് ഹൗസ് ക്യാപ്റ്റൻമാരുടെ അവരോധന ചടങ്ങുകൾ സംഘടിപ്പിച്ചത്.വിദ്യാർത്ഥികളെ 4 ഹൗസുകൾ ആയി തിരിച്ച് ഹൗസ് ക്യാപ്റ്റൻമാരെ നിശ്ചയിച്ച്  കലോത്സവത്തിന് കൂടുതൽ മത്സര സ്വഭാവം നൽകുകയായിരുന്നു ഉദ്ദേശം. ഹൗസ് ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ പ്രത്യേക പരീശീലന പരിപാടകൾ ആസൂത്രണം ചെയ്യുകയും ചെയ്തു ........കൂടുതൽ വായിക്കാം

സ്കൂൾ കലോത്സവം ഉദ്ഘാടനം വീഡിയോ കാണാം താഴെ link ൽ click.

വന്ദേമാതരം: പങ്കെടുത്ത വിദ്യാർത്ഥികൾ

https://www.facebook.com/100057222319096/videos/1001060375343866

മലനാട് കമ്മ്യൂണിക്കേഷൻ ദേശഭക്തിഗാന മത്സരത്തിൽ ഹൈസ്കൂളിന് മൂന്നാം സ്ഥാനം .

മലനാട് കമ്മ്യൂണിക്കേഷൻ കൽപ്പറ്റയിൽ വെച്ച് നടത്തിയ വന്ദേമാതരം സീസൺ ഫോർ എന്ന പേരിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. പ്രായഭേദമന്യേ പങ്കെടുക്കാൻ കഴിയുന്ന ഈ മത്സരത്തിൽ 35 ടീമുകളാണ് പങ്കെടുത്തത്.മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും അവരെ ഒരുക്കിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.

ഓഗസ്റ്റ് 12.ലൈബ്രേറിയൻ ദിനം ആഘോഷിച്ചു .

അസംപ്ഷൻ ഹൈസ്കൂളിൽ ലൈബ്രേറിയൻ ദിനം ആചരിച്ചു. ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ലൈബ്രേറിയനായ ശ്രീമതി ഡാലിയ പീറ്റർ ടീച്ചറെ ആദരിച്ചു.ശ്രീമതി ഡാലിയ ടീച്ചറാണ് അസംപ്ഷൻ ഹൈസ്കൂളിലെ ലൈബ്രേറിയൻ .ദിനാചരണത്തോടനുബന്ധിച്ച് കുട്ടികളിൽ പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് പദ്ധതി തയ്യാറാക്കി.ഒഴിവു സമയങ്ങളിൽ പുസ്തകങ്ങൾ കൂടുതലായി വായിക്കുന്നതിന് കുട്ടികൾക്ക് പ്രോത്സാഹനം നൽകും.പുസ്തകങ്ങൾ വായിച്ച് മികച്ച വയനാകുറുപ്പ് തയ്യാറാക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകും. ദിനാചരണത്തോടനുബന്ധിച്ച് മലയാള ഭാഷ ക്വിസ് മത്സരവും സംഘടിപ്പിച്ചു

സ്വാതന്ത്ര്യ ദിനാഘോഷം

ഓഗസ്റ്റ് 15.സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഭാരതത്തിൻറെ 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.രാവിലെ യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സോജി ജോസഫ് പതാക ഉയർത്തി.ശ്രീ ഷാജി ജോസഫ്  സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.ഹൈസ്കൂൾ യുപി സ്കൂൾ സംയുക്തമായാണ് ഈ വർഷം സ്വാതന്ത്ര്യ ദിനചടങ്ങ് സംഘടിപ്പിച്ചത്.ഹൈസ്കൂൾ യുപി സ്കൂൾ പിടിഎ പ്രസിഡണ്ട്മാർ അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.എൻസിസി സ്കൗട്ട് ,ജെ ആർ സി ,സ്റ്റുഡൻറ് പോലീസ് ,കേഡറ്റ് മുതലായവർ യൂണിഫോമിൽ അണിനിരന്നു. വിദ്യാർത്ഥികൾ ദേശീയഗാനവും വന്ദേമാതരവും ആലപിച്ചു.സ്വാതന്ത്ര്യദിന ചടങ്ങിനോടനുബന്ധിച്ച് വിദ്യാർഥികൾക്ക് ലഡു വിതരണം ചെയ്തു.

ഓഗസ്റ്റ് 29. ഈ വർഷത്തെ ഓണം ഹർഷ ഉല്ലാസത്തോടെ സംഘടിപ്പിച്ചു.

മാവേലി


അസംപ്ഷൻ ഹൈസ്കൂളിൽ ഈ വർഷത്തെ ഓണം ഹർഷ ഉല്ലാസത്തോടെ സംഘടിപ്പിച്ചു. മാവേലിയും ഓണപ്പാട്ടും ഓണപ്പൂക്കളവും നൃത്തവും കളികളും മേളങ്ങളുമായി ആരവത്തിന്റെതായി ഈ വർഷത്തെ ഓണം .രാവിലെതന്നെ വിദ്യാർത്ഥികൾ വർണ്ണമനോഹരമായ വസ്ത്രങ്ങളും കേരളത്തിന് സാരിയും മുണ്ടും ധരിച്ച് ആഘോഷത്തിന് കൊഴുപ്പുകൂട്ടി.ഓണം കേരളത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണല്ലോ, കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന മഹോത്സവമാണ്. മഹാബലി രാജാവിന്റെ സുവർണ്ണയുഗത്തെ അനുസ്മരിപ്പിക്കുന്നതിനായാണ് ഓണം ആഘോഷിക്കുന്നത് എന്ന് വിശ്വാസം.ഓണം പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്.

അസംപ്ഷൻ ഹൈസ്കൂളിൽ ഹൗസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ വടംവലി മത്സരം സംഘടിപ്പിച്ചു.നാല് ഹൗസുകളായി തിരിഞ്ഞുള്ള മത്സരത്തിൽ ഗ്രീൻ ഹൗസ് ഒന്നാംസ്ഥാനത്തെ 'ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ഓണഗാനാലാപന മത്സരവും സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്ക് ഓണസദ്യയും പായസവും വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് വിദ്യാർത്ഥികൾക്ക് ആശംസകൾ നേരുകയും ഓണം സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെതും ആവട്ടെ എന്ന് ആശംസിച്ചു .

ഓണപ്പൂക്കളം
ഓണാഘോഷം
ഗ്രീൻ ഹൗസ് ഒന്നാംസ്ഥാനം


ഓണാഘോഷം വീഡിയോ കാണാം താഴെ link ൽ click.

വടംവലി മത്സരം. https://www.facebook.com/100057222319096/videos/1680690415948127

മാവേലി. https://www.facebook.com/100057222319096/videos/628367466706241

സെപ്റ്റംബർ 8. അധ്യാപക ദിനാചരണം സംഘടിപ്പിച്ചു .

അധ്യാപക ദിനാചരണം

അസംപ്ഷൻ ഹൈസ്കൂളിൽ അധ്യാപകദിനം വളരെ ഗംഭീരമായി ആചരിച്ചു. രാവിലെ അസംബ്ലിയിൽ വച്ചായിരുന്നു അധ്യാപകരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിച്ചത്. പ്രവർത്തനങ്ങൾക്ക് പി ടി എ ആണ് നേതൃത്വം നൽകിയത്. അധ്യാപകരെ പൊന്നാട അണിയിച്ചു .ചടങ്ങിന് പി ടി എ പ്രസിഡൻ്റ് ശ്രീ തോമസ് അധ്യക്ഷകത വഹിച്ചു.അധ്യാപക ദിനം ഇന്ത്യയിൽ എല്ലാ വർഷവും സെപ്റ്റംബർ 5-ന് ആഘോഷിക്കുന്നു. അധ്യാപകരുടെ സമൂഹത്തിനും വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും നൽകിയ സംഭാവനകളെ ആദരിക്കാനാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഈ ദിവസം ഡോ. സർവപള്ളി രാധാകൃഷ്ണൻ എന്ന മഹാനായ ദാർശനികനും പണ്ഡിതനും അധ്യാപകനും ഇന്ത്യയുടെ രണ്ടാം രാഷ്ട്രപതിയും ആയ വ്യക്തിയുടെ ജന്മദിനമാണ്. വിദ്യാർഥികൾ അധ്യാപകർക്ക് പൂക്കൾ നൽകി ആദരിച്ചു .പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് മധുര നൽകി .

വിദ്യാർഥികൾ അധ്യാപകരെ ആദരിക്കാൻ തയ്യാറായി നിൽക്കുന്നു. വീഡിയോ കാണാം താഴെ link ൽ click.

https://www.facebook.com/100057222319096/videos/772985489027146

വിദ്യാർഥികൾ  ഓസോൺ ദിന പ്രതിജ്ഞയെടുക്കുന്നു .

സെപ്റ്റംബർ 16.സ്കൂളിൽ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു.

സ്കൂളിൽ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു.2025 സെപ്റ്റംബർ 16 ഓസോൺ ദിനാചരണം നടത്തി. സ്കൂൾ ഹരിത സേന കൺവീനർ ഷാജി ജോസഫ് മുഖ്യ സന്ദേശം നൽകി.ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ രചന മത്സരം , ഓസോൺ ദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ വർഷത്തെ  ഓസോൺ ദിനത്തിലെ പ്രമേയമായ ശാസ്ത്രത്തിൽ നിന്നും ആഗോള പ്രവർത്തനങ്ങളിലേക്ക് എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വിദ്യാർഥികൾ  പ്രതിജ്ഞയെടുത്തു.

വയനാട് ജില്ലാ തയ് കൊണ്ട മത്സരത്തിൽ സ്കൂളിന് മികവ് .

വയനാട് ജില്ല തയ് കൊണ്ട അണ്ടർ 44 ,അണ്ടർ 46 വിഭാഗങ്ങളിൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു .u/44 വിഭാഗത്തിൽ അശ്വന്ത് രാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി . u/46 വിഭാഗത്തിൽ സാരംഗ് കെ എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .രണ്ടുപേരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.വിജയികളെ പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.

സയൻസ് സെമിനാർ: ഹമനാ ഫാത്തിമക്ക് വിജയം.

വയനാട് ജില്ലാ നാഷണൽ സയൻസ് സെമിനാറിൽ സ്കൂളിലെ ഹമ്‍ന ഫാത്തിമക്ക് A ഗ്രേഡും 3ാം സ്ഥാനവും കരസ്തമാക്കി.

10-ാം ക്ലാസ്സ് പി.റ്റി.എ മീറ്റിംഗ് .

സെപ്റ്റംബർ 16.10-ാം ക്ലാസ്സ് പി.റ്റി.എ മീറ്റിംഗ് .

ഓണപ്പരീക്ഷക്ക് ശേഷം പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവലോകനം ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിച്ചുചേർത്തു.വൈകിട്ട് 3 30 മുതൽ ആയിരുന്നു യോഗം .യോഗത്തിൽ പ്രധാനാദ്ധ്യാപകൻ വിദ്യാർത്ഥികളുടെ പഠനപുരോഗതിക്കുതകുന്ന കാര്യങ്ങൾ രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ക്ലാസ് ടീച്ചർമാർ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രക്ഷിതാക്കൾ നിർദ്ദേശങ്ങൾ പ്രസ്തുത യോഗത്തിൽ അവതരിപ്പിക്കുകയും,ചർച്ചചെയ്യുകയും ചെയ്തു.പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ പ്രത്യേകം കാണുകയും വിദ്യാർത്ഥികൾക്ക് വേണ്ട പഠന പിന്തുണ കാര്യങ്ങൾ അവരെ അറിയിക്കുകയും ചെയ്തു.

സെപ്റ്റംബർ 18. ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

പ്രിലിമിനറി ക്യാമ്പ്

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.സെപ്റ്റംബർ പതിനെട്ടാം തീയതി സ്കൂളിലെ ഐടി ലാബിൽ വച്ചായിരുന്നു ക്യാമ്പ് .രാവിലെ 9 30ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് മൂന്നുമണിക്ക് സമാപിച്ചു. മൂന്നുമണി മുതൽ നാലുമണിവരെ രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ മനോജ് എംകെ ക്ലാസ്സിന് നേതൃത്വം നൽകി.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ വി എം ജോയ് പ്രവർത്തനങ്ങൾക്ക് സഹായസഹകരണങ്ങൾ നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാവിലെ വൈവിധ്യമാർന്ന ഗ്രൂപ്പ് പ്രവർത്തനങ്ങളോടെയാണ് ക്ലാസുകൾ ആരംഭിച്ചത്.വിദ്യാർത്ഥികൾ ക്ലാസുകൾ നന്നായി ആസ്വദിക്കുകയും പ്രവർത്തകനോട് സഹകരിക്കുകയും ചെയ്തു.സ്ക്രാച്ച് ഗെയിമുകൾ ആനിമേഷൻ റോബോട്ടിക് മേഖലകളിൽ വിദ്യാർഥികൾക്ക് പ്രത്യേകമായ പരിശീലനം നൽകി.

രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസുകൾ.

രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസുകൾ.

ലിലിറ്റിൽ കൈറ്റ്സ് 2025 28 ബാച്ച് വിദ്യാർത്ഥികൾക്കുള്ളിൽമിനറി ക്യാമ്പിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കും പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുതിയ ബാച്ച് വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ ഐടി അധിഷ്ഠിത പ്രത്യേക പരിശീലന ക്ലാസുകൾ, ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ. പ്രവർത്തന രീതികൾ. പ്രത്യേകതകൾ .തുടങ്ങിയവ രക്ഷിതാക്കൾക്ക് വിശദീകരിച്ച് കൊടുത്തു. ഗ്രേസ് മാർക്ക് ലഭ്യമാക്കുക എന്നതിനേക്കാൾ ഉപരി തങ്ങളുടെ ഐടി നൈപുണികൾ വികസിപ്പിക്കുന്നതിനുള്ള വലിയ അവസരങ്ങൾ വിദ്യാർഥികൾക്ക് ഇതിലൂടെ സംലഭ്യമാകുന്നു.രക്ഷിതാക്കൾക്കുള്ള ക്ലാസ് മൂന്നുമണി മുതൽ നാലുമണി വരെയായിരുന്നു.രക്ഷിതാക്കൾക്ക് ലിറ്റിൽ ക്ലബ്ബിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും, തങ്ങളുടെ സംശയനിവാരണത്തുള്ള അവസരവും ലഭിച്ചു .

ദീപശിഖ തെളിയിച്ചപ്പോൾ .

സെപ്റ്റംബർ 17 .സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു.

അസംപ്ഷൻ ഹൈസ്കൂളിന്റെ ഈ വർഷത്തെ സ്കൂൾ സ്പോർട്സ് വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .കൽപ്പറ്റ ജിനചന്ദ്രൻ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു മേള സംഘടിപ്പിച്ചത്. വയനാട് ഡി ഇ ഓ ശ്രീ മൻമോഹൻ സി വി മുഖ്യ അതിഥിയായിരുന്നു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു .സ്കൂൾ മാനേജർ റവ. ഫാ.തോമസ് മണക്കുന്നേൽ അധ്യക്ഷനായിരുന്നു ,ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പതാക ഉയർത്തി. 'രാവിലെ 7 മണിയോടെ ദീർഘദൂര ഓട്ട മത്സരങ്ങളിൽങ്ങൾ ആരംഭിച്ചു.

വിദ്യാർത്ഥികളുടെ പരേഡ്.

വയനാട് ജില്ലവിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ വിദ്യാർത്ഥികളുടെ സല്യൂട്ട് സ്വീകരിക്കുന്നു .

സ്കൂൾ സ്പോർട്സ് നോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ പ്രത്യേക പരേഡ് സംഘടിപ്പിച്ചു.എൻസിസി, ജെ ആർ സി ,എസ് പി സി തുടങ്ങിയവർ മുൻനിരയിലും പിന്നിൽ വിവിധ ഹൗസുകളുടെ ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അണിനിരന്നു.വയനാട് ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ അവർകൾ വിദ്യാർത്ഥികളുടെ സല്യൂട്ട് സ്വീകരിച്ചു.

വിദ്യാർത്ഥികളുടെ സൂമ്പാഡാൻസ് .

സ്പോർട്സ് മേളയുടെ ഭാഗമായിമേളയുടെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മനോഹരമായ സൂംബാ ഡാൻസ് കാണികളെ ആവേശഭരിതരാക്കി.20 വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ സൂബാഡാൻസ് ഉദ്ഘാടന പരിപാടികളുടെ സമാപനമായാണ് അരങ്ങേറിയത്.

വീഡിയോ കാണാം താഴെ link ൽ click.

https://www.facebook.com/100057222319096/videos/585702871202411

https://www.facebook.com/100057222319096/videos/1745888509395990

സെപ്റ്റംബർ 19,20.സ്കൗട്ട്  ഗൈഡ് യൂണിറ്റ് ക്യാമ്പ്.

ഈ വർഷത്തെ സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പ് വെള്ളി ശനി ദിവസങ്ങളിൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.വെള്ളിയാഴ്ച വൈകിട്ട് 4. 30 ന് ഫ്ലാഗ് സെറിമണിയോടെ യൂണിറ്റ് ക്യാമ്പിന് തുടക്കമായി.ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.തുടർന്ന് വിവിധങ്ങളായ സ്കൗട്ട് ഗൈഡ് ഗെയിമുകൾ, ആക്ടിവിറ്റികൾ മുതലായവ സംഘടിപ്പിച്ചു.ലാഷിംഗ് , നോട്ടിംഗ് തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം സംഘടിപ്പിച്ചിരുന്നു. മുതിർന്ന സ്കൗട്ട് അധ്യാപകനായ ശ്രീ പൗലോസ് മാസ്റ്റർ പ്രത്യേക ക്ഷണിതാവായി ക്യാമ്പിൽ സംബന്ധിച്ചിരുന്നു.സ്കൗട്ട് ഗൈഡ് വിഭാഗങ്ങളിലായി രണ്ട് വീതം യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു .കമ്പനി ട്രൂപ്പ് അംഗങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകുന്നു.

സ്കൗട്ട് വിദ്യാർഥികൾ.
ഗൈഡ് വിദ്യാർഥികൾ

ക്യാമ്പ് ഫയർ ,ഹൈക്ക്

സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ പ്രത്യേകമായ ഒരു സെറിമണിയാണ് ക്യാമ്പ് ഫയർ. രാത്രി 7 30ന് ക്യാമ്പ് ഫയർ സെറിമണി സംഘടിപ്പിച്ചു. ക്യാമ്പ് ഫയർ സെർമണിയിൽ വിദ്യാർത്ഥികൾ പ്രത്യേകമായപരിപാടികൾ അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കുന്നു. ക്യാമ്പ് ഫെയർ സെറിമണി വിശിഷ്ട അതിഥികൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്നു.സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പിന്റെ ഭാഗമായി ഈ വർഷം വിദ്യാർഥികൾക്കായി ഹൈക്ക് സംഘടിപ്പിച്ചു.സമാപനദിവസം ഉച്ചയ്ക്ക് സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ രണ്ടു കിലോമീറ്ററോളം ദൂരെയുള്ള പ്രദേശങ്ങളിൽ കാൽനടയായി സഞ്ചരിച്ച് അവിടെയുള്ള പ്രകൃതിയുടെ പ്രത്യേകതകൾ മനസ്സിലാക്കുകയും പരിചയപ്പെടുകയും ചെയ്യുന്നു.

അഡ്വഞ്ചർ ഗെയിമുകൾ, ട്രെയിനിങ് പ്രോഗ്രാം

രണ്ടു ദിവസമായി നടക്കുന്ന സ്കൗട്ട് ഗൈഡ് ക്യാമ്പിനോട് അനുബന്ധിച്ച് വിദ്യാർഥികൾക്ക് വ്യത്യസ്തങ്ങളായ അഡ്വഞ്ചർ ഗെയിമുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സാഹസിക ബോധവും ധൈര്യവും വളർത്തുന്നതിന് ഇത്തരത്തിലുള്ള ഗെയിമുകൾ സഹായിക്കുന്നു.കൂടാതെ ലോജിക്കൽ ഗെയിമുകളും സംഘടിപ്പിക്കുന്നു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്കായി പ്രത്യേകം പരിശീലന പരിപാടി സംഘടിപ്പിച്ചു.പ്രത്യേകമായ രീതിയിൽ ലാഷിഗുകൽ ,കെട്ടുകൾ ,നോട്ട്സ് മുതലായവ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പരിശീലിപ്പിച്ചു.

വീഡിയോ കാണാം താഴെ link ൽ click.

https://www.facebook.com/100057222319096/videos/24411712838512842

സെപ്റ്റംബർ 26.സോഫ്റ്റ് വെയർ ഫ്രീഡം ഡേ.

സോഫ്റ്റ് വെയർ ഫ്രീഡം ഡേ.

സെപ്റ്റബർ 20 ഫ്രീ സോഫ്റ്റ് വെയർ ഡേയോട് അനുബന്ധിച്ച് ലറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവധ ങ്ങളായ പ്രവർത്തനങ്ങൾ.അസംപ്ഷൻ ഹൈസ്കൂളിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ആസൂത്രണംചെയ്തു നടപ്പിലാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് .രാവിലെ 10.30 ന് പ്രധാനാധ്യാപകൻ ശ്രീ ബിനു തോമസ് സാർ സോഫ്റ്റ്‌വെയർ ദിനാചരണം ഉദ്ഘാടനം ചെയ്തു.അന്നേദിവസം സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ ദിനാചരണ പ്രതിജ്ഞ ചൊല്ലി.പ്രവർത്തനങ്ങൾക്ക് കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് എന്നിവർ നേതൃത്വം നൽകി.ഐടി ലാബിൽ പ്രദർശനങ്ങൾ ഒരുക്കി.വിവിധ സോഫ്റ്റ്‌വെയർ അധിഷ്ഠിത പ്രവർത്തനങ്ങൾ ,സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, വിദ്യാർഥികൾക്ക് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ ,ഉബുണ്ടു സോഫ്റ്റ്‌വെയർ പ്രസന്റേഷൻ ,സോഫ്റ്റ്‌വെയർ അധിഷ്ഠിത ഗെയിമുകൾ ,ആർഡിനോ റോബോട്ടിക്സ് പ്രവർത്തനങ്ങൾ അധിഷ്ഠിത പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.വിദ്യാർഥികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ഒരുക്കി .ക്ലാസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ പ്രദർശനം വീക്ഷിച്ചു.നേരത്തെ വിദ്യാർത്ഥികൾ നേതൃത്വത്തിൽ ഐടി ലാബിൽ വ്യത്യസ്തങ്ങളായ സ്റ്റാളുകൾ തയ്യാറാക്കിയിരുന്നു .റഡാർ ,ചിക്കൻ ഫീഡിങ് ,ട്രാഫിക് ,റോബോട്ട് ,സൗണ്ട് സെൻസർ ,വ്യത്യസ്തങ്ങളായ സെൻസറുകൾ തുടങ്ങിയവ പ്രദർശനങ്ങളിൽ അവതരിപ്പിച്ചു.

വീഡിയോ കാണാം താഴെ link ൽ click.

https://www.facebook.com/100057222319096/videos/1091874909763656

കശുമാവിൻ തൈകൾ വിതരണം

https://www.facebook.com/100057222319096/videos/2875276449530158

സെപ്റ്റംബർ27. കശുമാവിൻ തൈകൾ വിതരണം ചെയ്തു

അസംപ്ഷൻ വിദ്യാർത്ഥികൾക്ക് നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കശുമാവിൻ തൈകൾ വിതരണം ചെയ്തു.മികച്ച വിളവ് നൽകുന്ന കഷ്മാവിൻ തൈയാണ് കശുമാവ് വിതരണം ചെയ്തത് .കശുമാവിൻ തൈയുടെ തയ്യുടെ വിതരണം ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഫ്രീ തോമസ് നിർവഹിച്ചു.പ്രവർത്തനങ്ങൾക്ക് നേതൃത്വം പ്രവർത്തനങ്ങൾക്ക് നേതൃത്വം കോഡിനേറ്റർ ശ്രീ ഷാജി ജോസഫ് നേതൃത്വം നൽകി

സെപ്റ്റംബർ 29.സ്വച്ഛഭാരത് അഭിയാൻ

വിദ്യാർഥികൾ സ്കൂളും പരിസരവും വൃത്തിയാക്കുന്നു ..

വിദ്യാർഥികളിൽ ശുചിത്വ ബോധവും ആരോഗ്യകരമായ ജീവിത വീക്ഷണങ്ങളും ഉൾ ചേർക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നേതൃത്വത്തിലുള്ള സ്വച്ഛഭാരത്പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും പങ്കെടുത്തു.വിദ്യാർഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി.പ്രവർത്തനങ്ങൾക്ക് ക്ലാസ് അധ്യാപകർ നേതൃത്വം നൽകി.വിദ്യാർഥികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ വിഭജിച്ചു നൽകി.


. .

ഒക്ടോബർ 7,8 .സ്കൂൾ ടൂർ സംഘടിപ്പിച്ചു.

സ്കൂൾ ടൂർ

അസംപ്ഷൻ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സ്കൂൾ ടൂർ സംഘടിപ്പിച്ചു.മൈസൂർ ബാംഗ്ലൂർ റൂട്ടിൽ ആയിരുന്നു പഠന യാത്ര.ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠന യാത്രയിൽ പങ്കെടുത്തു.മൈസൂരിലെ പ്രശസ്തമായ .ആദ്യം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾ സന്ദർശനം നടത്തി .രാജകൊട്ടാരം മൃഗശാല മ്യൂസിയം കെ ആർ എസ് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ച പ്രധാന ഇടങ്ങൾ.തുടർന്ന് ബാംഗ്ലൂരിലേക്ക് യാത്ര.അവിടെ വണ്ടർലാ കാർ മ്യൂസിയംതുടങ്ങിയ വിനോദസഞ്ചാരം മേഖലകളിൽ സന്ദർശനം നിർത്തി.രണ്ടുദിവസത്തെ പഠനയാത്രയായിരുന്നു വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചത്.ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള അധ്യാപക സംഘം വിദ്യാർത്ഥികളോടൊപ്പം യാത്രയിൽ പങ്കെടുത്തു.

9 ,10 ഒക്ടോബർ. സബ്ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഗണിതശാസ്ത്രമേള സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.

ഗണിതശാസ്ത്രമേളയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ

9 ,10 ഒക്ടോബർ ദിവസങ്ങളെ ദിവസങ്ങളിലായി നടന്ന ബത്തേരി സബ്ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.12 ഇനങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ അഞ്ച് ഇനങ്ങളിലും സ്കൂളിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാനായി. സ്കൂളിന് ആകെ 88 പോയിൻറ് ലഭിച്ചു.കൂടാതെ നാലു വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കാനായിട്ടുണ്ട്.

വീഡിയോ കാണാം താഴെ link ൽ click.

https://www.facebook.com/photo/?fbid=1339804487936949&set=a.527266499190756

സബ്ജില്ലാ ശാസ്ത്രോത്സവം ഐടി മേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .

9,10 തീയതികളിൽ നടന്ന ബത്തേരി സബ്ജില്ല ശാസ്ത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച.ഐടിമേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് '.ഒരു ഒന്നാം സ്ഥാനം മൂന്ന് മൂന്നാംസ്ഥാനം ഒരു സീഗ്രേഡ് ഉൾപ്പെടെ മൊത്തം 27 പോയിൻറ് സ്കൂൾ കരസ്ഥമാക്കി.മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ അലൻഡ് സാം എൽദോ എ ഗ്രേഡ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.ഡിജിറ്റൽ പെയിൻറിംഗ് ഫിലിപ്പ്, പ്രസന്റേഷൻ നിവേദ് സുധി ,വെബ് ഡിസൈനിങ് അനെയ് കൃഷ്ണ ,ആനിമേഷൻ അൽഫാസ് എന്നിവർ മത്സരത്തിൽ മികവ് പുലർത്തി .നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ ഒരുക്കിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.തുടർന്ന് ജില്ലാതല മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കും.ജില്ലാതല മത്സരത്തിൽ മലയാളം ടൈപ്പിംഗ് വിഭാഗത്തിൽഅലൻഡ് സാം എൽദോ സ്കൂളിലെ പ്രതിനിധീകരിക്കും.

4 മേളകളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .

സ്കൂൾ ശാസ്ത്രോത്സവം സാമൂഹ്യശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .

ഈ കഴിഞ്ഞ ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ അസം ഹൈസ്കൂളിന് മികച്ച നേട്ടം.സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി മികവ് പുലർത്താനായി .സ്കൂളുകളുടെ പോയിൻറ് നിലയിൽ 51 പോയിൻറ് നേടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.മൂന്ന് ഒന്നാം സ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവും വിദ്യാർത്ഥികൾക്ക് നേടാനായി .നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ ഒരുക്കിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.

സ്കൂൾ ശാസ്ത്രോത്സവം സയൻസ് മേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .

9,10 തീയതികളിൽ നടന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ സയൻസ് വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം.സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി മികവ് പുലർത്താനായി .സ്കൂളുകളുടെ പോയിൻറ് നിലയിൽ 51 പോയിൻറ് നേടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.മൂന്ന് ഒന്നാം സ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവും വിദ്യാർത്ഥികൾക്ക് നേടാനായി .നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ ഒരുക്കിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.

ജില്ലാ ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .

ഈ വർഷത്തെ ജില്ല ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്രം ,ഐടി മേളയിലും ഹൈസ്കൂളിന് മികച്ച നേട്ടം കൈവരിക്കാനായി .ഐടി മേള മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ അലൻഡ് സാം എൽദോ എ ഗ്രേഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .

ഒക്ടോബർ 27 ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസുകാർക്കുള്ള സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.ഒന്നാം ഘട്ട പരിശീലനത്തിന് തുടർന്നുള്ള രണ്ടാം ഭാഗമാണ് ഇപ്പോൾ നടക്കുന്നത്.ഒന്നാംഘട്ട പരിശീലനത്തിൽ വീഡിയോ ,നിർമ്മാണം വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകിയിരുന്നു.തുടർന്ന് നടന്ന പരിശീലനത്തിൽ ഓപ്പൺ ടൂൺസ് ആനിമേഷൻ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി.നേരത്തെ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകിയിരുന്നു . സ്കൂൾ തലത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ഒരു ദിവസ ക്ലാസ്സാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. സ്കൂൾ ഐടി ലാബിൽ വച്ച് തന്നെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.വിദ്യാർത്ഥികളെ 5 ഗ്രൂപ്പുകൾ ആയി തിരിച്ചായിരുന്നു പ്രവർത്തനങ്ങൾ നടത്തിയിരുന്നത് .ഗെയിമുകൾ നിർമ്മിക്കൽ, ആനിമേഷൻ വീഡിയോ നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു .ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് നിർവഹിച്ചു.കൈമാസ്റ്റർ ശ്രീ വി എം ജോയ് സ്വാഗതവും ശ്രീമതി ജസ്‌ന ജോസ് നന്ദിയും അറിയിച്ചു.

സബ്ജില്ലാ സ്കൂൾ കലോത്സവം; അസംപ്ഷൻ ഹൈസ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.

സുൽത്താൻബത്തേരിയിൽ വെച്ച് നടന്ന ഈ വർഷത്തെ സബ്ജില്ലാ കലാമേളയിൽ ജനറൽ വിഭാഗത്തിലും സംസ്കൃതോത്സവത്തിലും അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ജനറൽ വിഭാഗത്തിൽ 200 പോയിൻറ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ മിന്നുന്ന വിജയമാണ് കരസ്ഥമാക്കിയത്.സംസ്കൃതോത്സവത്തിൽ 83 പോയിന്റ് നേടിയാണ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.വിജയികളെ പിടിഎയും മാനേജ്മെൻ്റും അഭിനന്ദിച്ചു.




...

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .

പാലക്കാട് വച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത വിഭാഗത്തിൽ രണ്ട് A ഗ്രേഡ്കളും (നേഹ സജി_അദർ ചാർട്ട് , റിതു നന്ദ _സ്റ്റിൽ മോഡൽ),ഐ ടി വിഭാഗത്തിൽ ഒരു A ഗ്രേഡും (അലൻഡ് സാം എൽദോ - മലയാളം ടൈപ്പിംഗ്) കരസ്ഥമാക്കി .

കലോത്സവ വേദിയിൽ വിദ്യാർഥികൾ .

നവംബർ. വയനാട് ജില്ല സ്കൂൾ കലോത്സവത്തിൽ മികവ് .

മാനന്തവാടിയിൽ വച്ച് നടന്ന വയനാട് ജില്ല സ്കൂൾ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ഓവറോൾ തേർഡ് കരസ്ഥമാക്കി.മാർഗംകളി, ദേശാഭക്തിഗാനം ,സംഘഗാനം ,വൃന്ദവാദ്യം തുടങ്ങിയ ഗ്രൂപ്പ് ഐറ്റങ്ങൾ തുടങ്ങി മറ്റ് വ്യത്യസ്ത ഗ്രൂപ്പിനങ്ങളിലും ആയി സ്കൂളിന് 60 പോയിൻറ് കരസ്ഥമാക്കാനായി. സംസ്കൃതോൽസവത്തിൽ ആകെ 40 പോയിൻറ്കൾ കരസ്ഥമാക്കി . കൂടിയാട്ടം ,സംസ്കൃതംസംഘഗാനം പാഠകം ,ഗാനാലാപനം, അഷ്ടപതി ,സംസ്കൃതം പദ്യം ചൊല്ലൽ തുടങ്ങിയ ഇനങ്ങളിൽ സ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.നേട്ടം കൈവരിച്ച വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു

ദ്വിതീയ സോപാൻ ക്യാമ്പ്.

നവംബർ 19 ,20 തീയതികളിൽ കാക്കവയൽ ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് സംഘടിപ്പിച്ച ബത്തേരി സബ്ജില്ല ദ്വിതീയ സോപാൻ ക്യാമ്പിൽ സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർഥികൾ പങ്കെടുത്തു. സ്കൗട്ട് വിഭാഗത്തിൽ 20 ആൺകുട്ടികളും ഗൈഡ് വിഭാഗത്തിൽ 20 പെൺകുട്ടികളും പങ്കെടുത്തു.സ്കൗട്ട് ഗൈഡ് അധ്യാപകർ വിദ്യാർഥികൾക്ക് നേതൃത്വം നൽകി.

നവംബർ 26 .ഭരണഘടന ദിനം ആചരിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ .ബിനു തോമസ് സംസാരിക്കുന്നു

അസംപ്ഷൻ ഹൈസ്കൂളിൽ നവംബർ 26 ഭരണഘടനാ ദിനം ആചരിച്ചു.സ്കൂൾ എസ് പി സി വിദ്യാത്ഥികളുടെ ആഭിമുഖ്യത്തിലായിരുന്നു ദിനാചരണം.ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചു . എസ് പിസി ഐ പി.എസ്.എച്. ഒ. ശ്രീ. ശ്രീകാന്ത് എസ് നായർ സന്ദേശം നൽകി. ബത്തേരി സബ് ഡിവിഷൻ എസ്.പി സി.എ.എൻ.ഒ. ശ്രീ . ജയകുമാർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ .ബിനു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ചു .പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് ഇൻ ചാർജ് ശ്രീ. ലിനോജ് ജോസഫും ശ്രീമതി ടിന്റു മാത്യുവും നേതൃത്വം നൽകി.ചടങ്ങിൽ വിദ്യാർഥികൾ ഭരണഘടനയുടെ പ്രിയാമ്പിൾ അഥവാ ആമുഖം ഉറക്കെ ഏറ്റുചൊല്ലി .

ചടങ്ങിൽ വിദ്യാർഥികൾ ഭരണഘടനയുടെ പ്രിയാമ്പിൾ ഏറ്റുചൊല്ലുന്നു .
എൻ.ഒ. ശ്രീ . ജയകുമാർ വിദ്യാർത്ഥികളോട് സംസാരിക്കുന്നു.

...

വീഡിയോ കാണാം താഴെ link ൽ click.

https://www.youtube.com/watch?v=p75KBYLZDPE

എസ് പി സി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

സുൽത്താൻബത്തേരി അസം ഷൻ ഹൈസ്കൂളിൽ എസ്പിസി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ല അഡിഷണൽ എസ്പിശ്രീ ജയരാജൻ ഭദ്രദീപം തെളിയിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ തോമസ് പുലവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,വയനാട് ജില്ല ജനമൈത്രി പോലീസ് ശ്രീ ശശിധരൻ, സുൽത്താൻ ബത്തേരി സബ് ഡിവിഷ ൻ ADNO ശ്രീ ജയകുമാർ , സ്‌കൂൾ NCC ഒഫിസർ ശ്രീ അർജുൻ തോമസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു എം.എസ്, CPO ശ്രീ ലിനോജ് ജോസഫ് ACPO ശ്രീമതി റ്റിൻ്റു മാത്യു എന്നിവർ സംസാരിച്ചു.





...

എസ്എസ്എൽസി പ്രത്യേക പിടിഎ വിളിച്ചു ചേർത്തു.

എസ്എസ്എൽസി വിദ്യാർത്ഥികളുടെ സെക്കൻഡ് ടേം പരീക്ഷാ ഫലം വിലയിരുത്തുന്നതിനും എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പ്രത്യേക പിടിഎ മീറ്റിംഗ് വിളിച്ചുചേർത്തു.ആദ്യം പൊതുവായ മീറ്റിങ്ങിനു ശേഷം ക്ലാസ് സ്ഥലത്തിൽ രക്ഷിതാക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും രക്ഷിതാക്കളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.


എസ്എസ്എൽസി ക്യാമ്പ് ആരംഭിച്ചു.

അസംപ്ഷൻ ഹൈസക്കൂളിൽ എസ്എസ്എൽസി ക്യാമ്പ് ആരംഭിച്ചു.രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയാണ് ക്യാമ്പ് .രാവിലെയും വൈകുന്നേരവുമായി നാലു പീരിഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്.




70

ഫോട്ടോ ഗാലറി.