"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ ശാസ്ത്രമേള |
ബഡ്സ് സ്കൂൾ സന്ദർശനം |
||
| വരി 86: | വരി 86: | ||
സോഷ്യൽ സയൻസ് വിഭാഗത്തിൽ നദീമാർഗം, മഴനിഴൽ പ്രദേശം, പല തരത്തിലുള്ള മണ്ണ്, ആഗോള മർദ്ദ മേഖലകൾ, water cycle എന്നിവയുടെ പ്രദർശനവും നടന്നു. LP വിഭാഗത്തിൽ നിന്ന് വിവിധ ഔഷധ സസ്യങ്ങളുടെ വേരുകളുടെ പ്രദർശനം, സസ്യഭാഗങ്ങൾ, തൂവലുകൾ, കേരള കലാ രൂപങ്ങളുടെ പ്രദർശനം എന്നിവയും ഉണ്ടായിരുന്നു. കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. | സോഷ്യൽ സയൻസ് വിഭാഗത്തിൽ നദീമാർഗം, മഴനിഴൽ പ്രദേശം, പല തരത്തിലുള്ള മണ്ണ്, ആഗോള മർദ്ദ മേഖലകൾ, water cycle എന്നിവയുടെ പ്രദർശനവും നടന്നു. LP വിഭാഗത്തിൽ നിന്ന് വിവിധ ഔഷധ സസ്യങ്ങളുടെ വേരുകളുടെ പ്രദർശനം, സസ്യഭാഗങ്ങൾ, തൂവലുകൾ, കേരള കലാ രൂപങ്ങളുടെ പ്രദർശനം എന്നിവയും ഉണ്ടായിരുന്നു. കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. | ||
== '''ബഡ്സ് സ്കൂൾ സന്ദർശനം''' == | |||
'''സെപതംബർ 18''' | |||
2024-27 ബാച്ചിൻെറ ഭിന്നശേഷി സ്കൂൾ (ബഡ്സ് സ്കൂൾ പള്ളിക്കൽ) സന്ദർശനം 18.09.2025 -ന് നടന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ - ഫാത്തിമ ഷാജി,നൂറ ഷാനവാസ്, സഫ്ന അൻസാരി,അസ്ന.എസ്, നാസില.എസ് എന്നിവരും LK മെൻററായ ശ്രീമതി ഉമ ടീച്ചർ,ശ്രീമതി രമ ടീച്ചർ എന്നിവർ ഉൾപ്പെട്ട സംഘമാണ് ബഡ്സ് സ്കൂളിൽ എത്തിയത്. പല തരത്തിലുള്ള ഗെയിമുകൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ കുട്ടികൾ ബാൻറ് മേളത്തിൻെറ പരിശീലനത്തിലായിരുന്നു. കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. ഒരു മണിക്കൂറിന് ശേഷം ഞങ്ങൾ അവിടെ നിന്നും തിരികെ സ്കൂളിലെത്തി. | |||
18:07, 6 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
-
പ്രവേശനോത്സവം
പ്രവേശനോത്സവം
2025 ജൂൺ 2
കുടശ്ശനാട് തണ്ടാനുവിള ഗവൺമെന്റ് എസ് വി എച്ച് എസ് എസ് സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെ ആഘോഷപൂർവ്വം സ്വാഗതം ചെയ്തുകൊണ്ട് ജൂൺ 2 ന് പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ പ്രവേശനോത്സവം പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. എസ്. ആർ മനോജ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സ്കൂൾ ശ്രീമതി അനു റേച്ചൽ വർഗീസ് സ്വാഗതം ആശംസിച്ചു. ഭരണിക്കാവ് ബ്ലോക്ക് അംഗമായ ശ്രീമതി ആർ സുജ പഠനോപകരണ വിതരണം ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. മിനി രാജു, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. രാധിക ദേവി. ആർ, എസ് എം സി ചെയർമാൻ ശ്രീ. ഉമ്മൻ തോമസ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ. സുകുമാരൻ, ഹയർസെക്കൻറി കോ- ഓർഡിനേറ്റർ ശ്രീ. സത്യ ജ്യോതി. എസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി. മഞ്ജു പൊന്നച്ചൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ശ്രീ. എബ്രഹാം വീരപ്പള്ളിൽ, സീനിയർ അസിസ്റ്റന്റ് ശ്രീ. ജി. സെബാസ്റ്റ്യൻ, മുൻ എസ്.എം.സി ചെയർമാൻ ശ്രീ. മാധവക്കുറുപ്പ്, ഹയർസെക്കൻഡറി അധ്യാപകൻനായ ശ്രീ. വിനോദ് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സജീന.പി. എസ് കൃതജ്ഞത രേഖപ്പെടുത്തി. സ്കൂൾ പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെ പുതുതായി പ്എത്തിയ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ഒന്നാം ക്ലാസ് പ്രവേശനോത്സവംഒന്നാം തരം എന്ന പേരിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുരുന്നുകളെ അക്ഷര തൊപ്പി ധരിപ്പിച്ച് അറിവിന്റെ ദീപം പ്രകാശിപ്പിച്ച് അക്ഷരമുറ്റത്തേക്ക് സ്വീകരിച്ചു. തുടർന്ന് മക്കൾ മരം എന്ന സൃഷ്ടി രൂപീകരിച്ച് തികച്ചും കൗതുകപരമായ രീതിയിലുള്ള ഒരു പ്രവേശനോത്സവമാണ് സ്കൂളിൽ അരങ്ങേറിയത് വർണ്ണാഭമായി നടന്ന പ്രവേശനോത്സവ ചടങ്ങിൽ സ്കൂൾ പി.ടി.എ, എം.പി.ടി. എ അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ പങ്കെടുത്തു.
ലോക പരിസ്ഥിതി ദിനം
ജൂൺ 5
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. അസംബ്ലിയിൽ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു. ക്വിസ് മത്സരം,പോസ്റ്റർ, പ്രസംഗം,കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. എക്കോ ക്ലബ്ബ്, സോഷ്യൽ സർവ്വീസ് സ്കീം, ശുചിത്വ ക്ലബ്ബ്, JRC എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വൃക്ഷത്തൈ നടൽ, പൂന്തോട്ട പരിപാലനം, അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതിയെ കൂടുതൽ അടുത്തറിയുന്നതിനായി പരിസ്ഥിതി ദിന ക്യാമ്പെയിൻ നടത്തി.

വായനാ ദിനം
ജൂൺ 19
ജൂൺ 19 ദേശീയ വായനാദിനാചരണവും വിദ്യാരംഗത്തിൻറെ ഉദ്ഘാടനവും ഗവ.എസ്.വി.എച്ച്.എസ്സ്കുടശ്ശനാട് സ്കൂളിൽ വച്ച് നിരവധി പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. അധ്യക്ഷ സ്ഥാനത്തേയ്ക്കും സ്വാഗതം ആശംസിക്കാനും നന്ദി പ്രകാശനത്തിനുമായി കുട്ടികളിൽ നിന്ന് പ്രതിനിധികളെ കണ്ടെത്തുകയായിരുന്നു. കുട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ്സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്. വാരാചരണ പ്രവർത്തനങ്ങൾ 19-ാം തീയതി തുടങ്ങി 27-ാം തീയതി വരെ നടത്തി. ഒന്നാം ദിവസത്തെ ദിനാചരണം ഇപ്രകാരമായിരുന്നു. പൊതു സമ്മേളനത്തിൻറെ അധ്യക്ഷൻ ശ്രീ ജോസൻ ആയിരുന്നു. ഈശ്വര പ്രാർത്ഥനയോടെ പരിപാടികളാരംഭിച്ചു. യോഗത്തിന് സ്വാഗതം ആശംസിച്ചത് ശ്രീ അക്ഷയ് ആയിരുന്നു. സമ്മേളനത്തിൻറെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനു ടീച്ചർ ആയിരുന്നു. ദിനവുമായി ബന്ധപ്പെട്ട് മുഖ്യ പ്രഭാഷണം നടത്തിയത് ഇംഗ്ളീഷ് അധ്യാപകനായ ശ്രീ രാഗിൻ സർ ആയിരുന്നു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഒരു വ്യക്തി എങ്ങനെയാണ് വായനയിലൂടെ സമൂഹത്തിന് നന്മ ചെയ്യുന്നവർ ആകുന്നതെന്നും വളരെ വിശദമായി സംസാരിച്ചു. സാഹിത്യം ഇപ്പോൾ സാമൂഹിക ജീവിതത്തിൻറെ ഭാഗമാണ്.സാഹിത്യത്തിൻറെ പുരോഗതിക്കൊപ്പം മനുഷ്യസമൂഹം മുന്നോട്ട് കുതിക്കുകയാണ്. സമ്പന്ന രാഷ്ട്രങ്ങളുടെ പുരോഗതി സാഹിത്യത്തിൻറെ വിവിധ വായനയിലൂടെയാണ്.സമൂഹത്തെ ബാധിച്ച അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിയാൻ സാഹിത്യ സൃഷ്ടികളുടെ മുന്നേറ്റത്തിലൂടെ സാധിച്ചു. ആധുനിക ലോകത്തിൻറെ അടിസ്ഥാനം തന്നെ സാഹിത്യത്തിലാണെന്നും വന്നിരിക്കുന്നു. വായനാദിനാചരണവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്ത മത്സരങ്ങൾ തുടർന്ന് നടന്നു. വായനാ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, കവിതാലാപനം, ഇഷ്ടപ്പെട്ട കവികളെ പരിച.പ്പെടുത്തൽ, ജീവചരിത്ര കുറിപ്പിൻറെ അവതരണം, പ്രമുഖർ വായനയെക്കുറിച്ച് പറഞ്ഞതിൻറെ അവതരണം, വായനാ അനുഭവം പങ്കു വയ്ക്കൽ എന്നിവ ഒന്നാം ദിവസം നടന്നു.

തുടർന്നുള്ള ദിവസങ്ങളിൽ 20.06.2025 കാറ്റഗറി തിരിച്ച് (LP,UP,HS)ക്വിസ് മത്സരവും നടത്തി. ഐശ്വര്യ ഒന്നാം സ്ഥാനം നേടി. 23.06.2025-ൽ ക്ലാസ്സ് ലൈബ്രറി ഒരുക്കൽ, വായനാ മത്സരം എന്നിവ നടത്തി. വായനാ മത്സരം എന്നിവ നടത്തി. വായനാ മത്സരം നടത്തിയവരിൽ നിന്ന് 8B യിലെ ഏബൽ.ബി. മാത്യുവിനെ തിരഞ്ഞെടുത്തു. രണ്ടും മൂന്നും സ്ഥാനം യഥാക്രമം ആരോൺ, തീർത്ഥ എന്നിവർ നേടി. 24.06.2025 - ൽ കയ്യെഴുത്ത് മത്സരം നടത്തി. ഒന്നാം സ്ഥാനം 8ബിയിൽ നിന്ന് ലാൽ കൃഷ്ണ നേടി. രണ്ടാം സ്ഥാനം വർഷയും മൂന്നാം സ്ഥാനം ശ്രീനേഷും നേടി. 26.06.2025-ൽ കഥാരചന,കവിതാരചന എന്നിവ നടന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം 8ബിയിൽ നിന്നുള്ള ഏബൽ മനോജ്,ശ്രീനേഷ്, അക്ഷര എന്നിവർ കരസ്ഥമാക്കി. ഏഴാം ദിവസം 27.06.2025 വായനാ വാരാചരണ സമാപനം നടത്തി. അന്നേ ദിവസം പുസ്തക പ്രദർശനവും സ്പെഷ്യൽ അസംബ്ലിയും നടത്തി.


ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾ
ജൂൺ 26ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. സ്പെഷ്യൽ അസംബ്ലി നടത്തി, ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. ലഹരി വിരുദ്ധ റാലി, മനുഷ്യ ചങ്ങല, പോസ്റ്റർ നിർമ്മാണം, ലഹരിയുടെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ സന്ദേശം, സൂംബാ ഡാൻസ് എന്നിവ നടത്തി. ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 27ന് കുട്ടികൾക്ക് ലഘുവ്യായാമങ്ങളും യോഗാ ക്ലാസ്സുകളും സംഘടിപ്പിച്ചു.
-
സ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി
-
ലഹരി വിരുദ്ധ റാലി സ്കൂളിൽ നിന്നും പുറപ്പെടുന്നു
ബഷീർ ദിനം
ജൂലൈ 5
ബഷീർ ദിനാചരണത്തിൻറെ ഭാഗമായി ജൂലൈ 5-ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ പോസ്റ്റർ പ്രദർശനം, ബഷീർ പതിപ്പ് നിർമ്മാണം, ബഷീർ കൃതികൾ ശേഖരണം, ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ, കഥാപാത്രങ്ങളുടെ വേഷ പകർച്ച എന്നിവ അവതരിപ്പിച്ചു. ക്ലാസ്സ് തലത്തിൽ ബഷീർ ദിന ക്വിസ് നടത്തുകയും ചെയ്തു.
ലോക ജനസംഖ്യാ ദിനം
ജൂലൈ 11
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ക്വിസ് പ്രോഗ്രാം നടത്തി.
ചാന്ദ്രദിനം
ജൂലൈ 21
ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ക്വിസ് മത്സരം, പോസ്റ്റർ രചന, ചന്ദ്രയാൻ വിക്ഷേപണ വീഡിയോ പ്രദർശനം എന്നിവ നടത്തി. ചാന്ദ്രദിന പതിപ്പ് തയ്യാറാക്കി.
ഹിരോഷിമ ദിനം
ആഗസ്റ്റ് 6
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ രചന, ഹിരോഷിമ ഗാനാലാപനം എന്നിവ നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഇനിയൊരു യുദ്ധം വേണ്ട എന്ന ആശയത്തെ മുൻ നിർത്തി സ്കൂൾ തല റാലിയും സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനം
ശാസ്ത്രമേള
സെപ്തംബർ 17
2025 സെപതംബർ 17 ന് സാമൂഹിക-ഗണിത-ശാസ്ത്ര-പ്രവർത്തി പരിചയ വിഭാഗങ്ങളിൽ കുട്ടികളുടെ മികവുകൾ കണ്ടെത്തുന്നതിനായി ശാസ്ത്രമേള സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രാധികാ ദേവി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾ വിവിധ തരത്തിലുള്ള പ്രോജക്ടുകൾ ശാസ്ത്രമേളയിൽ പ്രദർശിപ്പിച്ചു.ശാസ്ത്ര വിഭാഗത്തിൽ hydrolic car, neuron, digestive system, green house effect, വിവിധ തരം മലിനീകരണം, ജലശുദ്ധീകരണം എന്നിവയും ഗണിത വിഭാഗത്തിൽ geometric chart, വിവിധ പരീക്ഷണങ്ങൾ തുടങ്ങിയവയും കുട്ടികൾ പ്രദർശിപ്പിച്ചു.
സോഷ്യൽ സയൻസ് വിഭാഗത്തിൽ നദീമാർഗം, മഴനിഴൽ പ്രദേശം, പല തരത്തിലുള്ള മണ്ണ്, ആഗോള മർദ്ദ മേഖലകൾ, water cycle എന്നിവയുടെ പ്രദർശനവും നടന്നു. LP വിഭാഗത്തിൽ നിന്ന് വിവിധ ഔഷധ സസ്യങ്ങളുടെ വേരുകളുടെ പ്രദർശനം, സസ്യഭാഗങ്ങൾ, തൂവലുകൾ, കേരള കലാ രൂപങ്ങളുടെ പ്രദർശനം എന്നിവയും ഉണ്ടായിരുന്നു. കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.
ബഡ്സ് സ്കൂൾ സന്ദർശനം
സെപതംബർ 18
2024-27 ബാച്ചിൻെറ ഭിന്നശേഷി സ്കൂൾ (ബഡ്സ് സ്കൂൾ പള്ളിക്കൽ) സന്ദർശനം 18.09.2025 -ന് നടന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ - ഫാത്തിമ ഷാജി,നൂറ ഷാനവാസ്, സഫ്ന അൻസാരി,അസ്ന.എസ്, നാസില.എസ് എന്നിവരും LK മെൻററായ ശ്രീമതി ഉമ ടീച്ചർ,ശ്രീമതി രമ ടീച്ചർ എന്നിവർ ഉൾപ്പെട്ട സംഘമാണ് ബഡ്സ് സ്കൂളിൽ എത്തിയത്. പല തരത്തിലുള്ള ഗെയിമുകൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ കുട്ടികൾ ബാൻറ് മേളത്തിൻെറ പരിശീലനത്തിലായിരുന്നു. കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. ഒരു മണിക്കൂറിന് ശേഷം ഞങ്ങൾ അവിടെ നിന്നും തിരികെ സ്കൂളിലെത്തി.