"ജി.ബി.എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/മാസ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/മാസ്ക് എന്ന താൾ ജി.ബി.എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/മാസ്ക് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
| |
11:11, 18 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
മാസ്ക്
കൊറോണക്കാലത്ത് വീട്ടിലിരിക്കുമ്പോഴാണ് അമ്മയുടെ തയ്യൽ മിഷ്യൻ എൻെറ ശ്രദ്ധയിൽപ്പെട്ടത്. കൊറോണരോഗം തടയുന്നതിൽ മാസ്കിനുള്ള പ്രാധാന്യം മനസിലാക്കിയ ഞാൻ കൗതുകത്തിനായി മാസ്ക് തയിച്ചാലോ എന്നാലോചിച്ചു. അമ്മയോട് കാര്യം പറഞ്ഞു. അമ്മയാകട്ടെ ഏറെ സന്തോഷത്തോടെ വൃത്തിയായ തുണി സംഘടിപ്പിച്ചു തന്നു. അമ്മയുടെ സഹായത്തോടെ തന്നെ തുണി തയിക്കാൻ തുടങ്ങിയപ്പോഴാണ് നൂല് കോർക്കുന്നതു മുതൽ മിഷ്യൻ കറക്കുന്നതുവരെ നല്ല കഷ്ടപ്പാടാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. എന്നും ആ ജോലി ചെയ്യുന്ന അമ്മയോട് സ്നേഹവും ആദരവും തോന്നി. അമ്മയുടെ സഹായത്തോടെ ഞാൻ ആദ്യത്തെ മാസ്ക് തയിച്ചു. പിന്നീടങ്ങോട്ട് ജോലി എളുപ്പമായി. മാസ്ക് എൻെറ അയൽപക്കക്കാർക്ക് നൽകിവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുകൂടി പറഞ്ഞുകൊടുത്തു. മാസ്ക് ഉപയോഗിച്ചശേഷം വലിച്ചെറിയരുത്. അത് രോഗം പകരാൻ ഇടയാക്കും. ഇങ്ങനെ ലോക്ഡൗൺ കാലത്ത് സമൂഹത്തിന് ഉപകാരമുള്ള ഒരു പ്രവർത്തി ചെയ്തതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 10/ 2025ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം