"ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
[[പ്രമാണം:42085 freedomfestex4.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് 2023 എക്സിബിഷൻ |ഇടത്ത്]] | [[പ്രമാണം:42085 freedomfestex4.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് 2023 എക്സിബിഷൻ |ഇടത്ത്]] | ||
[[പ്രമാണം:42085 freedom festex2.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് 2023 എക്സിബിഷൻ |നടുവിൽ]] | [[പ്രമാണം:42085 freedom festex2.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് 2023 എക്സിബിഷൻ |നടുവിൽ]] | ||
01:07, 27 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ആഗസ്റ്റ് 12-15 വരെ തിരുവനന്തപുരം ടാഗോർ തീയറററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023-ന്റെ ഭാഗമായി 09/08/2023 -ൽ സ്കൂളിൽ പ്രത്യേക അസംബ്ളി സംഘടിപ്പിക്കുകയും ഫ്രീഡം ഫെസ്റ്റ് 2023-നെ സംബന്ധിച്ച വിവരം കുട്ടികളെ അറിയിക്കുകയും ചെയ്തു.10/08/2023-ൽ ഫ്രീഡം ഫെസ്റ്റ് 2023-ഉം ആയി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിച്ചു. 11/08/2023-ൽ സ്കൂൾ തലത്തിൽ എക്സിബിഷനും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.13/08/2023-ൽ തിരുവനന്തപുരം ടാഗോർ തീയറററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 കാണുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സ്കൂളിൽ കൊണ്ടുപോകുകയും ചെയ്തു.











സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനാഘോഷം 2025
ഇക്കൊല്ലത്തെ സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം ചുവടെ ചേർത്തിട്ടുളള വിവിധ പരിപാടികളോടെ ആഘോഷിച്ചു.
റോബോട്ടിക് ഫെസ്റ്റ്
19/09/2025 രാവിലെ 9.30 മുതൽ റോബോട്ടിക് ഫെസ്റ്റ് ആരംഭിച്ചു.സ്കൂൾ ഐ.ടി ലാബിൽ സംഘടിപ്പിച്ച ഫെസ്ററ് സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ.ആർ.ശാന്തകുമാർ ഉദ്‍ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ നിർമ്മിച്ച വിവധതരം റോബോട്ടിക് ഉപകരണങ്ങൾ,അനിമേഷൻ ഉൽപ്പന്നങ്ങൾ,സ്ക്രാച്ച് ഉൽപ്പന്നങ്ങൾ എന്നിവ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു.സ്കൂളിലെ എല്ലാക്ലാസുകളിലേയും കുട്ടികളും അധ്യാപകരും ഈ ഫെസ്റ്റിന്റെ ഭാഗമായി മാറി.
സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം സെമിനാർ
19/09/2025 ഉച്ചയ്ക്ക് 2.00 മണി മുതൽ "ഫ്രീ സോഫ്റ്‍വെയർ എന്ത്? അതിന്റെ ഉപയോഗവും പ്രാധാന്യവും"എന്ന വിഷയത്തിൽ കുട്ടികൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങളായ ദക്ഷവിനേഷ്,ഗൗരി പാർവതി,റിസ്വാന എന്നിവരാണ് സെമിനാർ അവതരിപ്പിച്ചത്.