"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''കവിത രചന മത്സരം - ആഗസ്റ്റ് 2025''' == | |||
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി നടത്തിയ കവിതാ രചന മത്സരത്തിലെ കവിതകൾ | |||
=== '''<u>കനൽപ്പൂവ്</u>''' === | |||
കടന്നുപോയത് കനൽ പാതകൾ കറുത്ത മേഘങ്ങൾ | |||
കരിമ്പുതപ്പിട്ടൊരോരങ്ങൾ . | |||
കരിമ്പട്ട് പുതക്കേണ്ടിവരുമെന്നൊരാധിയെന്നാൽ - | |||
കരവിരുതിൽ കേൾവികേട്ടൊരു ഭിഷഗ്വരൻ | |||
കനലായ് നീറ്റിയഎന്നിലെമരണകാരകത്തെ എടുത്തുമാറ്റി. | |||
കയ്പേറിയ വേളയിൽ കടലോളം ക്ഷമിച്ച് കൂടെ നിന്നയെൻ പാതി | |||
കടപ്പാടിന്നതിരില്ല , കരൾ പകുത്തു തന്നാലുമില്ല പകരം വെക്കാൻ | |||
കടുപ്പിച്ചു പറയാം കറുത്ത കിടനിലംകാണും വരേയും കൂടെ നിൽക്കാമെന്നും | |||
=== '''<u>'ക'പടം</u>''' === | |||
കടലോളം സ്നേഹം | |||
കരയോളം ഉപ്പുരസം | |||
കണ്ണിൽ തുടങ്ങി | |||
കർണ്ണത്തിൽ അവസാനിക്കുന്ന | |||
കലഹം നിത്യ സംഭവം | |||
കയറിൽ തുടങ്ങിയവനാസിക്കുന്ന | |||
കഴുത്തിൻ ഭാരം | |||
കഥ തുടരുന്നു | |||
=== '''<u>കനൽ</u>''' === | |||
കരിങ്കുപ്പായക്കാരന്റെ | |||
കണ്ണുനീരിൽ വിരിഞ്ഞ | |||
കർണ്ണികാരങ്ങൾ | |||
കത്തിജ്വലിക്കുന്നു. | |||
കല്ലറകൾക്കുള്ളിൽ മുഴങ്ങുന്നു | |||
കർണകഠോര നാദങ്ങൾ | |||
കരുത്തിൽ തകർന്ന ഹൃദയത്തിൽ | |||
കനലെരിയുന്നു | |||
=== '''<u>കനവ്</u>''' === | |||
കടുത്ത ചായം തേച്ചോരുലകം | |||
കണിയായ് മുന്നിൽ തെളിയുമ്പോൾ | |||
കനത്ത മഴയിൽ കതിരോനല്പം | |||
കയർത്തു നീങ്ങി പോകുമ്പോൾ | |||
കനത്ത ചിന്തകൾ താഴെ ഇറക്കൂ | |||
കനിഞ്ഞു ചുറ്റും നോക്കീടു | |||
കണ്ണാൽ കോരിയെടുക്കൂ നന്മകൾ | |||
കനവിൻ കോണിൽ കരുതീടാൻ | |||
=== '''<u>കണ്ണന്റെ കൃഷ്‌ണ</u>''' === | |||
കണ്ണാ,വീണ്ടും കൃഷ്‌ണയാണ് | |||
കരഞ്ഞുകലങ്ങിയ കണ്ണുമായല്ല | |||
കറുത്ത കൂന്തലഴിച്ചിട്ടുമല്ല | |||
കള്ളച്ചിരിതൻ കാവലിനായല്ല | |||
കനിവിൻ കനകാംബരത്തിനായല്ല | |||
കൺ മൂടിയിരിപ്പോരുടെ കൺതുറപ്പിക്കാൻ | |||
കരുത്തുനേടുന്നുവെന്നോതിടാൻ മാത്രം | |||
കണ്ണാ കൃഷ്‌ണയെത്തി വീണ്ടും.... | |||
=== <u>'''ക.മ.'''</u> === | |||
കണ്ടു ഞാൻ നിൻമിഴികളിൽ | |||
കടലിരമ്പുന്നതും പൊഴിയുന്നതും | |||
കതിർ മണ്ഡപത്തിൽ നീ കയറുമ്പോൾ | |||
കനലായിരുന്നു കനിവായിരുന്നു. | |||
കണ്ണടക്കുംവരെ കാത്തകെള്ളാമെന്ന് | |||
കണവൻ പറഞ്ഞതും നെഞ്ചിലേറ്റി | |||
കയറിൽ തൂങ്ങിയാടുന്ന നിൽ മേനി കണ്ട് | |||
കണ്ണു നിറഞ്ഞതല്ലാതെ പ്രതികരിച്ചില്ല ഞാൻ | |||
കണ്ണടച്ചു നിന്നു കണ്ടതൊന്നും പിന്നെ... | |||
=== '''<u>കിളിക്കൊഞ്ചൽ</u>''' === | |||
കതിരു കാണാക്കിളി | |||
കനൽലെരിയും മനസ്സോടെ | |||
കടലോരമെത്തിയ നേരത്ത് | |||
കഥപറയും കമിതാക്കൾ | |||
കളിയിലമരും കുരുന്നുകൾ | |||
കദനം വിളമ്പും കടലലകൾ | |||
കണ്ടു നിറഞ്ഞ മനമോടെ | |||
കനകച്ചിലങ്ക ചിരിച്ചിറക്കി | |||
=== '''<u>ക</u>''' === | |||
കണി കണിയായി കാണുമ്പോൾ | |||
കളി കളിയായി കളിക്കേണം | |||
കളം പലനിറങ്ങളാൽ നിറയ്ക്കുമ്പോൾ | |||
കട കാലിയായ് തീർക്കേണം | |||
കടയിലെ കടിക്കാൻ കലഹിക്കുമ്പോൾ | |||
കളി കളിയായ് കാണാതെ | |||
കള്ളം കളം നിറയുന്നു | |||
കരയുന്നു മനമിടിയുന്നു. | |||
=== '''<u>കനവിലെ ബാല്യം</u>''' === | |||
കർക്കിടക കുളിരിലെ കമ്പിളിക്കുള്ളിൽ ചുരുണ്ട പുലരിയിൽ | |||
കനവിൽ വന്നു കണ്ണൻ ചിരട്ടയിൽ മണ്ണപ്പം ചുട്ട | |||
കണ്ണാന്തളിരില തോരനുണ്ടാക്കിയ | |||
കളിവീട് കെട്ടിക്കളിച്ചോരെൻ ബാല്യത്തെ | |||
കട്ടൻ ചായക്കൊപ്പം കയ്യിലെ ചതുരക്കട്ടയിൽ | |||
കണ്ണുടക്കിയ നേരത്ത് കണ്ടതോ | |||
കത്തുന്ന വീഥിയിൽ കല്ലു കൂമ്പാരത്തിനിടയിൽ | |||
കളിമണ്ണ് തിന്നുന്ന മറ്റൊരു ബാല്യത്തെ | |||
=== '''<u>കനവിലെ കടൽ</u>''' === | |||
കനവിലെ കനൽ പോടെരിഞ്ഞു | |||
കണ്ടകിനാക്കൾ എരിഞ്ഞടങ്ങി | |||
കത്തിയമരുന്നു ചിതയായി | |||
കലശമായ് നീറുന്ന മനവുമായി | |||
കടലലയായി തിരയുടെ മാറിലാറാടാൻ | |||
കനവിലെ മധുര നാളങ്ങളണയാതെ | |||
കടലാടി തിമർത്തു കാറ്റായി | |||
കലിയായ് കടൽ തിരകൾ ഉയർന്നുപൊങ്ങി | |||
*[[{{PAGENAME}}/പ്രതീക്ഷ | പ്രതീക്ഷ]] | *[[{{PAGENAME}}/പ്രതീക്ഷ | പ്രതീക്ഷ]] | ||
*[[{{PAGENAME}}/കവിത | കവിത]] | *[[{{PAGENAME}}/കവിത | കവിത]] | ||