"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/വിദ്യാരംഗം (മൂലരൂപം കാണുക)
06:35, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
,ആത്രേയകം | |||
<nowiki>--------</nowiki> | |||
"കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത "നമ്മോട് പറഞ്ഞ ആർ .രാജശ്രീ ടീച്ചറുടെ രണ്ടാമത്തെ നോവലാണ് ആത്രേയകം. ആദ്യ നോവലിന് തന്നെ 2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ എഴുത്തുകാരി ആത്രേയകത്തെ തിരഞ്ഞ് പിടിച്ചത് വീണ്ടും വീണ്ടും കഥകൾ പിറക്കുന്ന മഹാഭാരതത്തിൽ നിന്നാണ്. മഹാഭാരതത്തെ പല എഴുത്തുകാരുടെ അഭിരുചിക്കനുസരിച്ച് പല രീതിയിൽ വായിച്ചവരാണ് നമ്മൾ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ആരും ശ്രദ്ധിക്കപെടാതെ പോയൊരു കഥാപാത്രത്തെ'നിരമിത്ര രാജകുമാരനായി 'ടീച്ചർ നമുക്ക് പരിചയപ്പെടുത്തുന്നു. ജയിച്ചിട്ടും തോറ്റുപോയ രാജകുമാരൻ്റെ കഥ. ശരീരവും മനസും രണ്ടായി അല്ലെങ്കിൽ ഒരെ സമയം നിരമിത്രനായും നിരമിത്രയായും മാറുന്ന രാജകുമാരനിലൂടെ , ആത്രേയകത്തിൻ്റെയും,മറ്റു പല മനുഷ്യരുടെയും രാജ്യത്തിൻ്റെയും, ഭരണത്തിൻ്റെയും,യുദ്ധത്തിൻ്റെയും, ജയപരാജയങ്ങളുടെയും, സ്നേഹത്തിൻ്റെയും ,സമർപ്പണത്തിൻ്റെയും ,ചതിയുടെയും, വെറുപ്പിൻ്റെയും,രതിയുടെയും ചേരുവകൾ ചേർത്ത വായനക്കാരന് വീണ്ടും വീണ്ടും രുചിക്കാൻ തോന്നുന്ന ഒരു വിഭവം തന്നെയാണ് ആത്രേയകം. പാഞ്ചാലത്തിൻ്റെയോ ഹസ്തിനിപുരത്തിൻ്റെയോ എന്നവകാശപ്പെടാൻ സാധ്യമാവാത്ത രണ്ടു രാജ്യത്തിൻ്റെ യും പരിചരണമേൽക്കാത്ത വൈദ്യഗ്രാമം. പരാജിതരും മുറിവേറ്റവരും രാജ്യദ്രോഹികളുംഅശരണരും രോഗികളുമെല്ലാം കൊണ്ട് തളപ്പെടുന്നൊരിടം ആത്രേയകം. കഥയിലുടനീളം പല ജീവിതങ്ങൾക്കും ജയപരാജയങ്ങൾക്കും ആത്രേയകം സാക്ഷ്യം വഹിക്കുന്നു. ആ പച്ചില കുട്ടുകളുടെ മണം പിടിച്ച് വായനക്കാരനും മടുപ്പില്ലാതെ മുന്നോട്ട് പോവാം. | |||
വിവാഹമെന്നത് പലപ്പോഴും രജ്യ തന്ത്രമോ, സ്വാർത്ഥ താൽപര്യങ്ങൾക്കോ, രണ്ടു രാജ്യങ്ങളുടെ കൂട്ടി ചേർക്കലുമൊക്കെയാണ് രാജാക്കൻമാർക്കിടയിൽ. അത്തരത്തിലുള്ള പല വിവാഹങ്ങൾ ഈ നോവലിൽ പലയിടത്തായി കാണാം. അത്തരത്തിലൊരു വിവാഹവും ഘോഷയാത്രയുമായാണ് നോവലാരംഭിക്കുന്നത്.കഥകൾ കൊണ്ട് ന്യൂനതകൾ മറക്കുന്ന അതിനായി ഒരു കഥാകാലക്ഷേപസംഘങ്ങളുള്ള പാഞ്ചാലത്തിൻ്റെ രാജകുമാരൻ നിരമിത്രൻ്റെ ജന്മ രഹസ്യം മറച്ചുവെച്ചുകൊണ്ടുള്ള ദശാർണ്ണ രാജകുമാരിയുമായുള്ള വിവാഹം. തൻ്റെ ജന്മരഹസ്യം മറച്ചുവെക്കാൻ വേണ്ടി അവിശ്വാസങ്ങളും നുണകളും കഥകളം പൊതിഞ്ഞ് പൊതിഞ്ഞ് താനെ രു മനുഷ്യനെയല്ലാതായി തീർന്നിരിക്കുന്നു എന്ന് സ്വയം വിശ്വസിക്കുന്ന രാജകുമാരൻ. തൻ്റെ കുട്ടിക്കാലം തൊട്ടെ അപമാനങ്ങളും അക്ഷേപങ്ങളും നേരിടേണ്ടി വന്ന രാജകുമാരൻ ഭയത്താലും അപമാനത്താലും വിവാഹത്തിൽ നിന്ന് രക്ഷപെട്ടോടാൻ ശ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്യുന്നു. അതീവ ശ്രദ്ധയോടെയും സുരക്ഷയോടെയും വിവാഹം നടന്നെങ്കിലും ആദ്യരാത്രിയിൽ തന്നെ ദശാർണ്ണ രാജകുമാരി തൻ്റെ ഭർത്താവൊരു പുരുഷനല്ലായെന്ന് തിരിച്ചറിയുകയും സ്വരാജ്യത്തേക്ക് മടങ്ങുകയും ചെയ്യുന്നു. ദശാർണ്ണ രാജകുമാരിയെ അപമാനിച്ചു എന്ന പേരിൽ ദശാർണ്ണം പാഞ്ചാലവുമായി യുദ്ധത്തിനൊരുങ്ങുമോയെന്ന ദ്രുപത രാജാവിൻ്റെ ഭയവും പുരുഷാ നാവേണ്ടയിടത്തെല്ലാം തോറ്റു പോയി രാജ്യത്തെ അപമാനിച്ച നിരമിത്രനോടുള്ള അടങ്ങാത്ത ക്രോധവും രാജാവിനെ മൃഗതുല്യനാക്കുന്നു. അമ്മ മഹാറാണിയെ നിരമിത്രനു മുമ്പിലിട്ട് ബലാൽകാരമായി പ്രചണ്ഡമായ വേഗതയിൽ ഭോഗിച ദ്രുപതൻ നിരമിത്രനോട് പറയുന്നു നിനക്കിതിനു പറ്റുമോ ഇല്ലെങ്കിൽ പോ എന്നും .ഇതാണ് രാജ്യത്തെ അപമാനിച്ച നിരമിത്രനും ഒരു ക്ലീബയെ പ്രസവിച്ചതിന് അമ്മമഹാറാണിക്കുമുള്ള രാജ ശിക്ഷ എന്ന് രാജാവ് വിധിക്കുന്നു. യുവരാജനായി പ്രഖ്യാപിക്കപെട്ട ദിവസം "മനുഷ്യർ മറ്റു മനുഷ്യരോടുള്ള ചെയ്യുന്ന അവമതികൾ കർശനമായി വിലക്കണമെന്ന്" ഉന്നയിച്ച മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്ന നിരമിത്രന് ഈ രാജശിക്ഷ മരണതുല്യമായിരുന്നു. അപമാനഭാരത്താൽ ദയനീയമായ നോട്ടം മകനെ നോക്കുന്ന അമ്മ മഹാറാണി പിന്നീട് മനസിനും ശരീരത്തിനും ജ്വരം ബാധിച്ച് കൊട്ടാര അന്തപുരത്തിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. പാഞ്ചാലം വിട്ട നിരമിത്രൻ ഉപേക്ഷിക്കപെട്ടവരുടെയും അശരണരുടെയും ആത്രേയത്തിൽ എത്തിപ്പെടുകയും ചെയ്യുന്നു. തൻ്റെ മകൾ വിവാഹത്താൽ അപമാനിക്കപ്പെട്ടതറിഞ്ഞ ദശാർണ്ണ രാജാവ് ഹിരണ്യ വർമ്മാവ് നിരമിത്ര രാജകുമാരൻ്റെ പൗരുഷം പരിശോധിക്കാനെത്തുന്നു എന്ന വാർത്ത മൂലം പാഞ്ചാലത്തിൽ വിണ്ടും പാപങ്ങൾ മറയ്ക്കാൻ കഥകൾ തുടരുന്നു നിരമിത്ര കുമാരൻ സന്യാസം സ്വീകരിച്ച് വനവാസം തിരഞ്ഞെടുത്തെന്ന്. മറ്റൊരു യാഗത്തിൻ്റെ പുകമറയിലൂടെ ഭരണാവകാശികളായി ദ്രുപതൻ തൻ്റെ പ്രണയിനി ഹരിണിയേയും മക്കളായ ദൃഷ്ടദ്യുമ്നനനേയും കൃഷ്ണയേയും കൊട്ടാരത്തിലെത്തിക്കുന്നു. രോഗശയ്യയിൽ കിടക്കുന്ന മഹാറാണിയും കൊട്ടരത്തിലെ ധർമ്മാധർമ്മങ്ങളും ,നിരമിത്രൻ്റെ പരാജയമൂലം യുവരാജാവായി മാറിയ മകൻദൃഷ്ടനിൽ വന്ന സ്വാർത്ഥമായ മാറ്റങ്ങളും ഹരിണിയിൽ ഭയം നിറക്കുന്നു. രാജ്ഞിയെന്നൊക്കെ കേൾക്കുമ്പോൾ ശരീരരത്തിൽ മറ്റൊരു അവയവം സ്ഥാനം പിടച്ചത് പോലെയുള്ള അപരിചിതത്വം തോന്നുന്നെന്ന് ഹരിണി പറയുന്നുണ്ട്. കൊട്ടാരത്തിനു പുറത്തുള്ള ജീവിതമായിരുന്നു നല്ലതെന്ന് കുറഞ്ഞ ദിവസങ്ങൾ കൊണ്ട്തന്നെ ഹരിണി തിരിച്ചറിയുന്നു. അമ്മ മഹാറാണിയെ പദവി കൊണ്ടല്ല ഹൃദയം കൊണ്ടു തന്നെ അമ്മയായി സ്വീകരിക്കണമെന്ന് ഹരിണി മക്കളെ പഠിപ്പിക്കുന്നു കൃഷ്ണ അത് അംഗീകരിക്കുകയും ചെയ്യുന്നു.ദശാർണ്ണത്തിനു മുന്നിൽ തോൽക്കാതിരിക്കാൻ രാജാവിനേക്കാൾ രാജ്യത്തെ സ്നേഹിച്ച ഉപ സേനാധിപതി ' വിപുലൻ' അത്രേയകത്തെ രാജാവിന് ഓർമപ്പെടുത്തുന്നു. നഷ്ടപ്പെട്ടു പോയ കന്യാകാത്വം വരെ പെണ്ണിന് തിരിച്ചു കൊടുക്കാൻ പറ്റുന്ന ആത്രേയകത്തിന് സ്ത്രൈണതയുള്ള നിരമിത്രകുമാരനെ കുറച്ചു ദിവസത്തേക്കെങ്കിലും പുരുഷനാക്കാൻ സാധിക്കുമെന്നും . രാജകൽപ്പനയനുസരിച്ച് ആത്രേയക വൈദ്യൻ ചൂഡകനും കൊച്ചുമകൾ ഇളയും ചേർന്ന് പല ചികിത്സാവിധികളിലൂടെ നിരമിത്രകുമാരനെ ദശാർണ്ണ രാജാവിൻ്റെ പരിശോധനയിൽ വിജയിപ്പിച്ചെടുക്കുകയും വീണ്ടും ദശാർണ്ണരാജകുമാരി വേദനയോടെ തോൽവിയേറ്റു വാങ്ങുകയും അപമാനിക്കപെടുകയും ചെയ്യുന്നു. പരീക്ഷണ വിജയത്തോടെ വീണ്ടും ദശാർണ്ണ രാജകുമാരിയോട് അതിക്രമം ചെയ്തു എന്ന കനത്ത കുറ്റബോധത്താൽ നിരമിത്രൻ ധർമ്മസങ്കടത്തിലാവുന്നു. പാഞ്ചാലത്തിൽ നിന്ന് മടങ്ങും മുമ്പ് അമ്മയെ കാണുന്നു. 'പരാജയപ്പെട്ട രണ്ടുപേരുടെ കൂടികാഴ്ച' എന്നാണ് നിരമിത്രൻ അതിനെ വിശേഷിപ്പിച്ചത് "മറ്റാരും അംഗീകരിച്ചില്ലെങ്കിലും എൻ്റെ കുഞ്ഞായിരുന്നു "എന്നു പറഞ്ഞ അമ്മ മനം.മകൻ്റെ വിജയം കാണാനാണ് ഞാൻ ജീവിതത്തിൽ കടിച്ചുതൂങ്ങുന്നതെന്ന് തൻ്റെ അവസാനനാളുകള ളിലും വിലപിച്ച അമ്മ ആ കൂടികാഴ്ചയോടെ മരണത്തിനു കീഴടങ്ങുന്നു. സർവ്വവും നഷ്ടമായ നിരമിത്രൻ വീണ്ടും അത്രേയത്തിൽ അഭയം തേടുന്നു. അത്രേയകം നിരമിത്രകുമാരനൊരു രണ്ടാം ജന്മം നൽകുന്നു. വെറും പച്ചമരുന്നുകളുടെ വൈദ്യഗ്രാമം മാത്രമല്ല ആത്രേയകം. പാഞ്ചാലത്തിൻ്റെ യുദ്ധക്കളരിയുടേയും ഇടമാണത്. അവിടെ നിരമിത്രന് അപമാനങ്ങളേൽക്കേണ്ടി വരുന്നില്ല. ദിനേനെയുള്ള പരിശീലനം നിരമിത്രനെ നല്ലൊരു യോദ്ധാവു കൂടിയാക്കുന്നു. ആത്രേയകത്തിനെതിരെ യുദ്ധത്തിനു വന്ന ഹസ്തിനി പുരത്തെ നിരമിത്രൻ തോൽപ്പിക്കുകയും ആത്രേയകത്തിൻ്റെ ആദ്യയുദ്ധം വിജയിക്കുകയും ചെയ്യുന്നു. നിരമിത്രനെ ആത്രേയകത്തിൻ്റെ രാജകുമാരനായി അവർ അംഗീകരിക്കുന്നു. | |||
പാഞ്ചാല കുമാരി കൃഷ്ണയുടെ സ്വയം വരത്തോടെയാണ് കഥ നിരമിത്ര കുമാരനെ വിട്ട് മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുന്നത് . പാണ്ഡവൻമാരിൽ മൂന്നാമനായ അർജ്ജുനൻ കൃഷ്ണയെ വിവാഹം കഴിക്കുകയും അമ്മ കുന്തിദേവിയുടെ ആജ്ഞപ്രകാരം അവരുടെ അഞ്ച് മക്കൾക്കും ഭാര്യയായിരിക്കേണ്ടി വരുന്ന കൃഷ്ണ. അവർ കടന്നു പോകുന്ന അവസ്ഥകൾ ദയനീയമായി കഥാകാരി പറഞ്ഞു വെക്കുന്നുണ്ട്. പാണ്ഡവരുടെ മറ്റു പല വിവാഹങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ടി വരുന്ന പാണ്ഡവപത്നി കൃഷ്ണയെ ഇന്നും പലയിടത്ത് നമുക്ക് കാണാം സ്ത്രീയായതിൻ്റെ പേരിൽ എല്ലാം സഹിക്കുന്ന പലരെയും,. എന്നും ഉടയാത്ത ശരീരം നിലനിർത്താൻ കൃഷ്ണയുടെ ചികിത്സക്കായി ആ ത്രയ കത്തിലെ ഇളയെ പാണ്ഡവകൊട്ടാരത്തിലെത്തിക്കുന്ന തോടെ ചൂഡകന് തൻ്റെ ചെറുമകളെ മാത്രമല്ല നഷ്ടപെടുന്നത് അത്രേയ കത്തിൽ വൈദ്യ പാരമ്പര്യം തുടരേണ്ട കണ്ണിയെ കൂടിയാണ് ഇതോടെ ആത്രേയകം അനാഥമാകുന്നു. | |||
ഹസ്തിനി പുരവും പാഞ്ചാലവും തമ്മിൽ ഉള്ള കുരുക്ഷേത്രയുദ്ധത്തിലാണ് നാം വായിച്ച മഹാഭാരതത്തിലെ വീരപുരുഷൻമാരുടെ ചതിയുടെ പകയുടെ മുഖം കൂടി എഴുത്തുക്കാരി നമുക്ക് കാണിച്ചു തരുന്നത്. യുദ്ധത്തിലേക്ക് അത്രേയക സൈന്യത്തെയും നാഗന്മാരെയും ലഭിക്കാൻ പാഞ്ചാലം നിരമിത്രനെ തിരികെ വിളിക്കുന്നു. പാഞ്ചാലത്തെ വലിയൊരപകടത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നതോടെ താനെല്ലാവർക്കും പ്രിയപ്പെട്ടവനാവുമെന്നതിൽ നിരമിത്രന് അൽഭുതം തോന്നുന്നു. യുദ്ധത്തിനു മുമ്പായി ദശാർണ്ണ രാജ്യത്തേക്ക് ഹിരണ്യ വർമ്മാവ് നിരമിത്രനെ ക്ഷണിക്കുകയും യുദ്ധത്തിൽ അവർ ഹസ്തിനിപുരത്തോടൊപ്പം ചേരുന്നു എന്നും അറിയിക്കുന്നു. വീണ്ടും ദശാർണ രാജകുമാരിയെ കണ്ടുമുട്ടുന്ന നിരമിത്രൻ ചെയ്തു പോയ പാപങ്ങൾക്കെല്ലാം മാപ്പുപറയുകയും യുദ്ധാനന്തരം ജീവൻ ബാക്കിയുണ്ടെങ്കിൽ ആജീവനാന്തം രാജകുമാരിയെ സേവിച്ചുകൊള്ളാം എന്നും ഉറപ്പുനൽകുന്നു. ഒരർഥത്തിൽ നാമിരുവരും ഒരെ പാപമാണ് ചെയ്തതെന്ന് രാജകുമാരി മറുപടി നൽകുകയും ചെയ്യുന്നു. യുദ്ധത്തിലുടനീളം ജയത്തിനു വേണ്ടിയുള്ള പാണ്ഡവരുടെ സ്വാർത്ഥ തീരുമാനങ്ങളെ വായനക്കാരനെ വല്ലാതെ വേദനിപ്പിക്കുന്നു. ഉലൂപിയിൽ പിറന്ന തൻ്റെ സ്വന്തം മകൻ ഇരാവാനെ സ്നേഹം നടിച്ച് ബലികുണ്ഡത്തിലേക്കിരുത്തുന്ന അർജ്ജുനന് ചതിയുടെ മുഖമാണ് ആത്രേയകത്തിൽ. ഒടുവിൽ യുദ്ധത്തിൻ്റെ പതിനെട്ടാം നാൾ ഹസ് തിനി പുരത്തെ കീഴടക്കി പാഞ്ചാലം ജയിക്കുന്നു. ചതിയുടെ പകയുടെ കണ്ണീരിൻ്റെ ആത്മനിന്ദയുടെ കറ പുരണ്ട ജയം. ആർക്കുവേണ്ടിയാണ് താങ്കൾ വാളെടുക്കുക എന്ന ചോദ്യത്തിന്," അകത്തും പുറത്തുമുള്ള അനന്തമായ യുദ്ധങ്ങളിലേക്ക് സ്വയം വരം കൊണ്ട് വലിച്ചെറിയപ്പെട്ട ഒരു സ്ത്രീക്ക് വേണ്ടിയാകട്ടെ തിരമിത്രൻ്റെ അവസാന യുദ്ധം" എന്നായിരുന്നു മറുപടി..തൻ്റെ അർധ സഹോദരി കൃഷ്ണയെയാണ് റ്റിരമിത്രനിവിടെ പറയുന്നത് തൻ്റെ അമ്മക്ക് അവസാന നാളിൽ കൂട്ടിരുന്നു എന്ന കാര്യം കൊണ്ട് നിരമിത്രന് തൻ്റെ അർധ സഹോദരിയോട് കടപ്പാടുണ്ട്. അത് മൂലം ഉപ പാണ്ഡവകുമാരന്മാരുടെ സംരക്ഷകനായും യുദ്ധത്തിൽ നിലകൊണ്ട് നിരമിത്രനും വിടവാങ്ങുന്നു. കണ്ണീർ വീഴാത്ത നേട്ടങ്ങളെ ജയമെന്ന് വിശേഷിപ്പിക്കാം എന്നു പറഞ്ഞ എഴുത്തുക്കാരി കുരുക്ഷേത്ര യുദ്ധത്തിൻ്റെ ജയപരാജയം വായനക്കാരന് വിടുന്നു. മണ്ണിൽ പുതിയൊരു അത്രേയകത്തിന് വിത്തിട്ട് കൊണ്ട് കഥാകാരി കഥയവസാനിപ്പിക്കുന്നു. | |||
ഇന്നിൻ്റെ വായനയിൽ ആത്രയകം പല ഭാഗങ്ങൾ കൊണ്ടും പ്രസക്തമാണ്. കഥാനായകൻ നിരമിത്രൻ തന്നെ മനസും ശരീരവും രണ്ടായ ഒരു സമൂഹത്തിൻ്റെ പ്രതികമാണ് സമൂഹത്തിൽ അവരനുഭവിക്കുന്ന വേദനകൾ നിരമിത്രനിലൂടെ നമുക്ക് വായിച്ചെടുക്കാനാവും ഒരിടത്ത് നിരമിത്രൻ പറയുന്നുണ്ട് "ഭൂമി സുന്ദരമാണെങ്കിലും എല്ലാവർക്കും അതങ്ങനെയല്ല അതറിയണമെങ്കിൽ ശൂദ്രയോനിയിലോ, സ്ത്രീയായോ നപുംസകമായോ ജനിക്കണം" . കഥയുടെ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ അധികാര വടംവലികളും പ്രജകൾ അടിച്ചമർത്തപ്പെടേണ്ടവരാണെന്നുള്ള തീരുമാനങ്ങളും കൽപ്പനകളുമെല്ലാം അന്നും ഇന്നും എക്കാലവും നിലകൊള്ളുന്നു എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. സത്രീ അന്നു മിന്നും സ്വാതന്ത്രം നേടിയിട്ടില്ല നേടിയതായി നടിക്കുകയാണെന്നതും, ഒരിത്തിരി പരിഗണനക്കും സനേഹത്തിനും വേണ്ടി സ്ത്രി എക്കാലവും യാജിക്കുന്നവളാണെന്നും കൃഷ്ണയിലൂടെയും ഉലൂപിയിലൂടെയും നമുക്ക് മനസിലാക്കാം. ജീവിയുടെ ഏറ്റവും വലിയ ഭയം ഭയം തന്നെയാണെന്ന് കഥ സമർഥിക്കുന്നു. ദുഷ്ടദ്യുമനൻ്റെ അധികാര മോഹത്താൽരാജ്യം നഷ്ടപെട്ട രാജാവായ ദ്രുപതൻ നിരമിത്രന് നൽകുന്ന ഒരു ഉപദേശം എക്കാലവും പ്രസക്തമാണ്" മനുഷ്യൻ ഏതു യോനിയിൽ ജനിക്കുന്നു വെന്നും ഏത് രൂപത്തിലാണെന്നതും പ്രസക്തമല്ലല നിരാകാരമാണ് ആവശ്യമായ സമയത്ത് അത് വിവിധങ്ങളായ ആകാരം കൈ കൊള്ളും മനുഷ്യനും അങ്ങനെ തന്നെയാണ്" | |||
ചിലപ്പോ സ്നേഹത്തിൻ്റെ ചിലപ്പോ വാത്സല്യത്തിൻ്റെചിലപ്പോ പകയുടെ മറ്റു ചിലപ്പോ ചതിയുടെ വിവിധങ്ങളായ മുഖമുടികളിൽ പല ആകാരങ്ങളിൽ മനുഷ്യനിന്നും നിലകൊള്ളുന്നു. ഒരു വനിലൂടെ ഒരു ഭൂമിക കേന്ദ്രമാക്കി പല കഥ പറഞ്ഞ അത്രേയകം വായനക്കാരനെ തീർത്തും മറ്റൊരു ലോകത്ത് കൊണ്ടെത്തിക്കും തീർ | |||
=== വായന മാസാചരണ പ്രവർത്തനങ്ങൾ 2025-26 === | === വായന മാസാചരണ പ്രവർത്തനങ്ങൾ 2025-26 === | ||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | ||