ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gghsscottonhill (സംവാദം | സംഭാവനകൾ)
Gghsscottonhill (സംവാദം | സംഭാവനകൾ)
വരി 39: വരി 39:
[[പ്രമാണം:43085-sports6.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43085-sports6.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43085-sports4.jpeg|ലഘുചിത്രം]]
[[പ്രമാണം:43085-sports4.jpeg|ലഘുചിത്രം]]
[[പ്രമാണം:43085-sports2.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43085-sports2.jpeg|ഇടത്ത്‌|ലഘുചിത്രം|228x228ബിന്ദു]]
[[പ്രമാണം:43085-sp.jpeg|നടുവിൽ|ലഘുചിത്രം|246x246ബിന്ദു]]
[[പ്രമാണം:43085 sports1.jpeg|ലഘുചിത്രം|236x236ബിന്ദു]]
[[പ്രമാണം:43085-sp1.jpeg|നടുവിൽ|ലഘുചിത്രം|215x215ബിന്ദു]]
[[പ്രമാണം:43085 sports1.jpeg|നടുവിൽ|ലഘുചിത്രം|1x1px]]
[[പ്രമാണം:43085 sports1.jpeg|നടുവിൽ|ലഘുചിത്രം|1x1px]]

21:29, 10 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025-26

അലീന വരച്ച ചിത്രം

മധ്യവേനലവധി കഴിഞ്ഞ് 2024-25 വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. മുത്തുക്കുടകളും വർണ്ണക്കൊടികളും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ചെണ്ടമേളങ്ങളോടെ കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. പുതിയ കുട്ടികളെ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഓഡിറ്റോറിയത്തിൽ ഇരുത്തി. 9.30 പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ തല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണവും മുഖ്യമന്ത്രിയുടെ സന്ദേശവും വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.പ്രസ്തുത പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗ്രീഷ്മ വി സ്വാഗതം ആശംസിച്ചു. ചടങ്ങിൻ്റെ അധ്യക്ഷപദം സ്കൂൾ പിറ്റി എ പ്രസിഡൻ്റ് ഡോ. അരുൺ മോഹൻ അലങ്കരിച്ചു. ഉദ്ഘാടനം സ്കൂളിൻ്റെ പൂർവ്വവിദ്യാർത്ഥിനിയും വാർഡ് കൗൺസിലറുമായ അഡ്വ. രാഖി രവികുമാർ നിർവ്വഹിച്ചു. നാടകപ്രവർത്തകൻ ശ്രീ. സാം ജോർജ് മുഖ്യാതിഥി ആയിരുന്നു.ചടങ്ങിൽ എച്ച് എം ശ്രീമതി.ഗീത ജി, എസ്.എം.സി ചെയർമാൻ ശ്രീ.ബ്രിജിത്ത് ലാൽ എം എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. നജ്മത്ത് ,എം പി ടി എ പ്രസിഡൻ്റ് എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രോഗ്രാം കൺവീനർ ശ്രീ പ്രവീൺരാജ്ച ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയും യു എസ് എസ് വിജയികൾക്ക് സമ്മാനം വിതരണംചെയ്തു . ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ കുട്ടികളെ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്തു. 5 മുതൽ 12 വരെ എല്ലാ കുട്ടികൾക്കും മധുരവിതരണം ചെയ്തു. നേതൃത്വത്തിൽ ഡോക്കുമെൻേറഷൻ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സും , മറ്റ് പ്രവർത്തനങ്ങളിൽ എൻ സി സി, എസ് പി സി കുട്ടികളും കർമ്മ നിരതരായിരുന്നു.

പ്രവേശനോത്സവം 2025

പരിസ്ഥിതിദിന ആഘോഷം 2025-26

പരിസ്ഥിതി ദിന പ്രതിജ്ഞ
മരം നടൽ
ഹിമാചൽ പ്രദേശിൽ നിന്ന് വന്ന 18 കുട്ടികളും രണ്ട് അധ്യാപകരും
ഹിമാചൽ പ്രദേശിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ

2025 26 അക്കാദമിക വർഷത്തെ പരിസ്ഥിതി ദിന ആഘോഷം വളരെയധികം സമുചിതമായി സ്കൂളിൽ ജൂൺ അഞ്ചാം തീയതി ആഘോഷിച്ചു. ഹിമാചൽ പ്രദേശിൽ നിന്ന് വന്ന 18 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന ടീം നമ്മുടെ സ്കൂളിലെ ആഘോഷങ്ങളിൽ പങ്കെടുത്തു .പരിസ്ഥിതി ദിന ആഘോഷത്തിൻെറ ഭാഗമായി പരിസ്ഥിതി ദിന പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം, മരം നടൽ ,മുത്തശ്ശി ആൽ മരത്തെ ആദരിക്കൽ ,പരിസ്ഥിതി ദിന പ്രസന്റേഷൻ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂളിലെ മാലിന്യങ്ങളെ പലതായി തരംതിരിച്ച് ബാസ്കറ്റുകളിൽ ആക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകി .പരിസ്ഥിതി ദിന ഗാനവും , പ്രഭാഷണവും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. ഐടി ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സിൻെറയും നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രമോ വീഡിയോ മത്സരവും, ഡിജിറ്റൽ പോസ്റ്റർ മത്സരവും നടത്തി .കൂടാതെ ഹിമാചൽ പ്രദേശം നിന്ന് വന്ന കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഡോക്യുമെന്റേഷനും ,റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനവും ,ആനിമേഷൻ ,സ്ക്രാച്ച് ,പ്രോഗ്രാമിംഗ് തുടങ്ങിയവയുടെ പ്രദർശനവും ഉണ്ടായിരുന്നു .സ്കൂളിൽ കണ്ടതിൽ ഏറ്റവും അധികം ഇന്നവേറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കണ്ടത് ലിറ്റിൽ കൈറ്റ്സിലെ യൂണിറ്റിൽ ആണ് എന്നുള്ളത് ഹിമാചൽപ്രദേശിൽ നിന്നും വന്ന അധ്യാപകരും കുട്ടികളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു .മലയാളം ക്ലബ്ബിൻറെ നേതൃത്വത്തിൽ പോസ്റ്റർ കോമ്പറ്റീഷൻ നടത്തി .ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിന ആഘോഷങ്ങൾ വളരെ ഗംഭീരമായി നടത്തുവാൻ കുട്ടികളും അധ്യാപകരും ശ്രദ്ധിച്ചു .ഹിമാചൽ പ്രദേശിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ കൊണ്ട് നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിന ആഘോഷം വളരെയധികം സമ്പുഷ്ടമായി

വൈ ഐ പി 7.0

വൈ ഐ പി ശാസ്ത്രപഠനം 7.0 ജില്ലാതല വിജയികളായി അംഗങ്ങൾ ആയിട്ടുള്ള(23-25 ബാച്ച് )ബി ആർ ദേവശ്രീ നായർ ദേവശ്രീ എസ് ജെ അക്ഷയ പ്രദീപ് സിദ്ധി ജയരാജ്(2024-26 ബാച്ച് ) വൈഗ എം പ്രശാന്ത് ഫാത്തിമ നശ്രീൻ എന്നിവർക്ക് ജില്ലാതലത്തിൽ വിജയിച്ച 25,000 രൂപ സമ്മാനമായി ലഭിക്കുകയും സംസ്ഥാന തലമത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്ത

തിങ്കർ ഫെസ്റ്റ് 2025

തിരുവനന്തപുരം ജില്ലയിൽ നിന്ന് തിങ്കർ ഫെസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നന്ദന വൈഗ അനഘ

വൈ ഐ പി 8.0 2025

വൈ ഐ പി 8.0 കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനുവേണ്ടി കെ ഡിസ്ക് നിന്നും എത്തുകയും കുട്ടികൾക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നും എന്തെല്ലാം ആശയങ്ങൾ നൽകാം എന്നും വ്യക്തത വരുത്തുന്നത്തിന് സഹായിച്ചു. ലിറ്റിൽകൈറ്റ്സിനെയും സയൻസ് ക്ലബ്ബിലെയും അംഗങ്ങളാണ് ക്ലാസിൽ പങ്കെടുത്തത്. ഈ ഒരു പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത് കെമിസ്ട്രി അധ്യാപികയും സിന്ധു എസ് ടീച്ചറും എച്ച് രേഖ ടീച്ചർ അധ്യക്ഷ പ്രസംഗം നടത്തുകയും തുടർന്ന് അഭിജിത്ത് സാറ് ക്ലാസ്സ് എടുക്കുകയും ചെയ്തു

വയനാട് ഓർമ്മ ദിനം

വയനാടിനെ ചേർത്തുപിടിച്ച് ആ മഹാദുരന്തത്തിന്റെ ഓർമ്മ ദിനത്തിൽ ബഹുമാനപ്പെട്ട നമ്മുടെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ നമ്മുടെ സ്കൂളിലെ കുട്ടികളോടൊപ്പം

പാട്ടായ കഥ

പാട്ടായ കഥ 25 ജൂലൈ തീയേറ്ററിൽ.നമ്മുടെ സ്കൂളിലെ 9 ക്ലാസ്സ് വിദ്യാർത്ഥിനി അനുഗ്രഹ അഭിനയിച്ച ചിത്രം

ഹിരോഷിമ ദിനം

ഓഗസ്റ്റ് 6 ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി റാലി നടത്തുകയും യുദ്ധവിരുദ്ധ ഗാനം കുട്ടികൾ ആചരിക്കുകയും പ്രത്യേക അസംബ്ലി കൂടുകയും സുഡാക്കോ പക്ഷികളെ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും ചെയ്തു

സ്പോർട്സ് ദിനം

2025 അക്കാദമിക വർഷത്തിൽ സ്പോർട്സ് പൂർവാധികംഭംഗിയായി ആഘോഷിച്ചു. നാല് ഹൗസുകളുടെ നേതൃത്വത്തിൽ 27 മത്സരങ്ങളും നടക്കുകയും മാർച്ച് ഫാ, മാർച്ച് ഫാസ്റ്റ് സുമ്പ ഡാൻസ്,ബാൻഡ് മേളം എന്നിവ മാറ്റുരച്ചു. ചന്ദ്രശേഖരനായ സ്റ്റേഡിയത്തിൽ നടന്ന സ്പോർട്സ് മത്സരത്തിലെ ഉദ്ഘാടനം ചെയ്തത് പ്രദീപ് സി എസ് അഡിഷണൽ ഡയറക്ടർ ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫെയർസ്. സ്പോർട്സ് ഡേ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ രേഷ്മ സ്വാഗതം ചെയ്യുകയും അരുൺമോഹൻ പിടിഎ പ്രസിഡണ്ട് അധ്യക്ഷ പ്രസംഗം നയിക്കുകയും ആശംസകൾ അറിയിക്കുന്നതിനായിട്ട് എസ്എസ്എൽസി ചെയർമാൻ അഡിഷണൽ എക്സാം രേഖാ എം പി ടി പ്രസിഡൻറ് രാജീവൻ നിന്ദ ജനൽ സെക്രട്ടറി നജ്മത്ത് ഈ പരിപാടിക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രിൻസിപ്പാൾ എച്ച് എം ഗീത ജി