"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
== വായനാദിനം == | == വായനാദിനം == | ||
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി .എൻ പണിക്കരുടെ ചരമദിനമായ ജൂൺ പത്തൊൻപത് -വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .10എ ക്ലാസ്സിലെ കുട്ടികൾ ആണ് ഈ ദിനത്തിലെ അസംബ്‌ളിക്ക് നേത്യത്വം നൽകിയത് . കുട്ടികൾ പ്ലേ കാർഡുകൾ നിർമിക്കുകയും ഹെഡ്മിസ്ട്രസ് സി . മെറിൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു . കുട്ടികൾ അവതരിപ്പിച്ച പി .എൻ പണിക്കരെ കുറിച്ചുള്ള കവിതാലാപനം ,പുസ്തക നിരൂപണം , എന്നിവ ഏറെ ശ്രദ്ധേയയാമായിരുന്നു . ഒരാഴ്ച നീണ്ടു നിൽക്കുന്ന മത്സരങ്ങളും വിവിധ പരിപാടികളും മലയാളം അധ്യാപകർ ഷെല്ലി സിറിയക് , അഞ്ചു ടീച്ചർ ബിബീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടന്നു . | കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി .എൻ പണിക്കരുടെ ചരമദിനമായ ജൂൺ പത്തൊൻപത് -വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .10എ ക്ലാസ്സിലെ കുട്ടികൾ ആണ് ഈ ദിനത്തിലെ അസംബ്‌ളിക്ക് നേത്യത്വം നൽകിയത് . കുട്ടികൾ പ്ലേ കാർഡുകൾ നിർമിക്കുകയും ഹെഡ്മിസ്ട്രസ് സി . മെറിൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു . കുട്ടികൾ അവതരിപ്പിച്ച പി .എൻ പണിക്കരെ കുറിച്ചുള്ള കവിതാലാപനം ,പുസ്തക നിരൂപണം , എന്നിവ ഏറെ ശ്രദ്ധേയയാമായിരുന്നു . ഒരാഴ്ച നീണ്ടു നിൽക്കുന്ന മത്സരങ്ങളും വിവിധ പരിപാടികളും മലയാളം അധ്യാപകർ ഷെല്ലി സിറിയക് , അഞ്ചു ടീച്ചർ ബിബീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടന്നു . | ||
[[വർഗ്ഗം:28041 - എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം സ്ക്കൂളിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ]] | [[വർഗ്ഗം:28041 - എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം സ്ക്കൂളിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ]] | ||
18:52, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
ക്ലാസ് പി . ടി . എ
പത്താം ക്ലാസിലെ കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ള ക്ലാസ് പി.ടി.എ മെയ് 30-ാം തീയതി വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.മെറിൻ സി. എം.സി പരിശീലകൻ ശ്രീ. ടിറ്റോ ജോണി കണ്ണാട്ടിനെ സ്വാഗതം ചെയ്തു. പ്രൊഫഷണൽ കൗൺസിലറായ അദ്ദേഹം സൗദി അറേബ്യയയിലെ നോർക്ക കോവിഡ് 19 ഹെല്പ് ഡെസ്ക് കൗൺസിലിങ് ടീമിന്റെ തലവനായിരുന്നു. ലോകമെമ്പാടും വ്യത്യസ്ത പാഠ്യപദ്ധതികളെക്കുറിച്ച് പരിചയമുള്ള അദ്ദേഹം ഇപ്പോൾ ആവശ്യക്കാർക്ക് തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായി ഒരു ഗൈഡൻസ് സെന്റർ (ഇൻസ്പൈറ ഗൈഡൻസ് സെന്റർ) വാഴക്കുളത്ത് നടത്തുന്നു.
സ്മാർട്ട് ലേർണിംഗ് എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസ് നടത്തിയത്. പഠനം എങ്ങനെ ആസ്വാദ്യകരമാക്കാം, ലഹരിയുടെ വിപത്തുകൾ, മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാകേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഏറെ വിജ്ഞാനപ്രദമായിരുന്ന ക്ലാസിൽ പത്താം ക്ലാസിലെ ഭൂരിപക്ഷം കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. ഗണിതാധ്യാപിക സി. മരിയ ജോസ് ക്ലാസിന് നന്ദി ആശംസിച്ചു. 12 മണിയോടുകൂടി ക്ലാസ് അവസാനിച്ചു. തുടർന്ന് പുതിയ പാഠ്യപദ്ധതി സമീപനത്തിൽ വന്നിട്ടുള്ള കാഴ്ചപ്പാടുകൾ അധ്യാപകർ പങ്കുവെച്ചു.
-
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ ജി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു
-
കൗൺസിലർ ശ്രീ. ടിറ്റോ ജോണി
-
ഹെഡ്മിസ്ട്രസ് സി. മെറിൻ സി എം സി സ്വാഗതം നൽകുന്നു
-
ടിറ്റോ ജോണി ക്ലാസ് നയിക്കുന്നു
-
പി ടി എ യിൽ പങ്കെടുക്കുന്ന പത്താം ക്ലാസിലെ കുട്ടികളും മാതാപിതാക്കളും
-
ഗണിതാധ്യാപിക സി. മരിയ ജോസ് കൃതജ്ഞത പറയുന്നു
പ്രവേശനോൽസവം
സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ പ്രവേശനോത്സവം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ ജി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു . ലോക്കൽ മാനേജർ സി.ആൻഗ്രേയ്സ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി യോഗത്തിന് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ. റെബി ജോസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി . ഡിനി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സി. ശാലിനി യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നവാഗതരായ കുട്ടികളെ ക്ലാസിലേക്ക് ആനയിക്കുകയും അവർക്ക് മധുര പലഹാര വിതരണം നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോയും എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കുകയും നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ എന്നിവ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.
-
-
പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു
-
-
കെ സി എസ് എൽ
ആത്മീയ ധാർമ്മിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാകണം നമ്മുടെ വിദ്യാഭ്യാസരംഗം എന്ന കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കുന്ന സംഘടനയാണ് കേരള കാത്തലിക് സ്റ്റുഡന്റസ് ലീഗ് (KSCL). വിദ്യാർത്ഥികളുടെ ആത്മീയ, ശാരീരിക, ബൗദ്ധിക തലങ്ങളിലെ സമഗ്രമായ വളർച്ചയിൽ ഈ സംഘടന പ്രധാന പങ്കുവഹിക്കുന്നു. കെ സി എസ് എൽ സംഘടനയുടെ 2025 - 26 പ്രവർത്തനവർഷ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ജോസ് മോനിപ്പിള്ളി അച്ഛൻ നിർവഹിച്ചു. സ്‌കൂൾ വർഷാരംഭത്തിന്റെ ഭാഗമായി സ്‌കൂൾ ബസ് വെഞ്ചിരിപ്പും നടന്നു.
-
ഉദ്‌ഘാടനം ബഹുമാനപ്പെട്ട ജോസ് മോനിപ്പിള്ളി അച്ഛൻ നിർവഹിക്കുന്നു
-
പരിസ്ഥിതി ദിനാചരണം
ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ അസംബ്ലി നടത്തി. 10C ക്ലാസിലെ കുട്ടികളാണ് അസംബ്ലിക്ക് നേതൃത്വം നൽകിയത്. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾ പത്രവാർത്ത വായിക്കുകയും പരിസ്ഥിതിദിന പോസ്റ്റർ പ്രദർശിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയായ ജോൺപോൾ കാവ്യാലാപനം നടത്തുകയും ആൽബർട്ട് ജീമോൻ ജോർജ് പ്രഭാഷണം നടത്തുകയും ചെയ്തു. സ്കൂൾ കൊയർ പരിസ്ഥിതിദിന ഗാനം ആലപിച്ചു. അവധിക്കാല പ്രവർത്തനങ്ങളായ പത്രവാർത്ത, ഡിക്ഷണറി, ഡയറി എന്നിവ തയ്യാറാക്കിയവർക്ക് സി.മെറിൻ സി.എം.സി സമ്മാനങ്ങൾ നൽകി. നവാഗതരായ സി.ജെറിൻ, ഫെമിന എന്നീ അധ്യാപകരെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം നടത്തി. അസംബ്ലിക്ക് ശേഷം എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി എന്നീ ക്ലബ്ബുകളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് വൃക്ഷത്തൈ നട്ടു. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ഡോണി ജോർജ് ഇതിന് നേതൃത്വം നൽകി. തുടർന്ന് പരിസ്ഥിതി ക്ലബിന്റെ ഭാഗമായി സോഷ്യൽ സയൻസ് അദ്ധ്യാപിക സുനിത ജേക്കബിന്റെയും സയൻസ് അധ്യാപികയായ സി. ജെറിന്റെയും നേതൃത്വത്തിൽ ശലഭോദ്യാനപാർക്ക് ഉദ്‌ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി അമ്മയോടൊപ്പം ഒരു വൃക്ഷത്തൈ നട്ട് ഫോട്ടോ അയക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
-
ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുന്നു
-
സ്കൂൾ കൊയർ
-
-
പോസ്റ്റർ പ്രദർശനം
-
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് വൃക്ഷത്തൈ നടുന്നു
-
ശലഭോദ്യാനപാർക്ക് ഉദ്‌ഘാടനം
-
Scout & Guide
-
SPC
മെറിറ്റ് ഡേ
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലിന്റെ ഭാഗമായി ജൂൺ ആറാം തീയതി വെള്ളിയാഴ്ച മെറിറ്റ് ഡേ നടത്തി. ഹെഡ്മിസ്ട്രസ് സി. മെറിൻ സി എം സി യോഗത്തിന് സ്വാഗതം ആശംസിച്ചു. മൂവാറ്റുപുഴ എം എൽ എ ഡോ. മാത്യു കുഴൽനാടൻ യോഗം ഉദ്‌ഘാടനം ചെയ്യുകയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവരെയും, ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് കിട്ടിയവരെയും ആദരിക്കുകയും ചെയ്തു. ലോക്കൽ മാനേജർ സി . ആൻഗ്രേയ്സ് അധ്യക്ഷപദവി അലങ്കരിച്ചു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസി ജോസ് പെരുമ്പിളിക്കുന്നേൽ, വാർഡ് മെമ്പർ ജോസ് പെരുമ്പിളിക്കുന്നേൽ, പി ടി എ പ്രസിഡന്റ് റെബി ജോസ്, എം പി ടി എ പ്രസിഡന്റ് ഡിനി മാത്യു, അധ്യാപക പ്രതിനിധി സി. ജിബി സി എം സി എന്നിവർ ആശംസകൾ നൽകി. USS, NMMS വിജയികളെ യോഗത്തിൽ ആദരിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി ദേവിക എം നായർ യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
-
മെറിറ്റ് ഡേ
-
ഡോ. മാത്യു കുഴൽനാടൻ എം എൽ എ വിദ്യാർത്ഥികളെ ആദരിക്കുന്നു
-
കലാപരിപാടികൾ
ബാലവേല വിരുദ്ധ ദിനം
ബാലവേല തടയുന്നതിനുള്ള അവബോധവും പ്രവർത്തനവും വളർത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ലോക ബാലവേല വിരുദ്ധ ദിനം ജൂൺ പന്ത്രണ്ടാം തീയതി സ്‌കൂളിൽ സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് സി . മെറിൻ സി എം സി ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളെ ഓർമ്മപ്പെടുത്തി. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. കുട്ടികൾ വിവിധ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു.
-
അസംബ്ലി
-
പോസ്റ്റർ രചന
-
വാർത്ത
സ്കൂൾ പ്രയർ ഗ്രൂപ്പ്
"ദൈവഭക്തിയാണ് അറിവിന്റെ ഉറവിടം " (സുഭാഷിതങ്ങൾ 1: 7 )
പ്രാർത്ഥന ആത്മാവിനും ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്നു. ദൈവത്തിൽ ആശ്രയിച്ചുള്ള പഠനവും പ്രവർത്തനവും കൂടുതൽ ഫലദായകമാണ് എന്ന ബോധ്യം സ്വന്തമാക്കി ആത്മീയതയിൽ വളർന്നു വരുവാൻ കുട്ടികളെ പ്രചോദിപ്പിച്ചു കൊണ്ട് ജൂൺ പതിനേഴാം തീയതി സ്കൂൾ പ്രയർ ഗ്രൂപ്പിന് ആരംഭം കുറിച്ചു. സിസ്റ്റർ കാരുണ്യ സി എം സി പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ എടുക്കുകയും ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി തിരിതെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. ഓരോ ക്ലാസിലെയും ലീഡേഴ്സിന് ദീപം തെളിച്ചു നൽകി ദൈവം അവരുടെ ജീവിതത്തിൽ ഉടനീളം പ്രകാശമായിരിക്കട്ടെ എന്ന് ആശംസിച്ചു.
-
സി. കാരുണ്യ സി എം സി ക്ലാസെടുക്കുന്നു
-
ക്ലാസ്
-
പ്രയർ ഗ്രൂപ്പ് ഉദ്‌ഘാടനം
-
ക്ലാസ് ലീഡേഴ്സ് ദീപവുമായി
ഡയാലിസിസ് സെന്ററിന് ഒരു കൈത്താങ്ങ്
നിർദ്ധനരായ ഡയാലിസിസ് രോഗികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിൽ ഒരു കോടി രൂപ സമാഹരണം എന്ന യജ്ഞവുമായി വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് മുന്നിട്ടിറങ്ങി. വാഴക്കുളം സെന്റ് . ജോർജ് ആശുപത്രിയോട് ചേർന്ന് ഒരു ഡയാലിസിസ് സെന്റർ ഒരുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇവരെ സഹായിക്കാനും ഡയാലിസിസ് സെന്റർ ആരംഭിക്കാനുമായി കുട്ടികൾ പണം സമാഹരിച്ച് ട്രസ്റ്റിലേക്ക് കൈമാറി.
-
കുട്ടികൾ ശേഖരിച്ച തുക ട്രസ്റ്റിന് കൈമാറുന്നു
വായനാദിനം
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി .എൻ പണിക്കരുടെ ചരമദിനമായ ജൂൺ പത്തൊൻപത് -വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .10എ ക്ലാസ്സിലെ കുട്ടികൾ ആണ് ഈ ദിനത്തിലെ അസംബ്‌ളിക്ക് നേത്യത്വം നൽകിയത് . കുട്ടികൾ പ്ലേ കാർഡുകൾ നിർമിക്കുകയും ഹെഡ്മിസ്ട്രസ് സി . മെറിൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു . കുട്ടികൾ അവതരിപ്പിച്ച പി .എൻ പണിക്കരെ കുറിച്ചുള്ള കവിതാലാപനം ,പുസ്തക നിരൂപണം , എന്നിവ ഏറെ ശ്രദ്ധേയയാമായിരുന്നു . ഒരാഴ്ച നീണ്ടു നിൽക്കുന്ന മത്സരങ്ങളും വിവിധ പരിപാടികളും മലയാളം അധ്യാപകർ ഷെല്ലി സിറിയക് , അഞ്ചു ടീച്ചർ ബിബീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടന്നു .