"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:


[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/വായനവസന്തം - വായനദിനം 2025|'''<big>വായനവസന്തം</big>''' '''<big>- വായനദിനം 2025</big>''']]
[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/വായനവസന്തം - വായനദിനം 2025|'''<big>വായനവസന്തം</big>''' '''<big>- വായനദിനം 2025</big>''']]
വായനവസന്തം:  പരിപാടി കൾക്ക് തുടക്കം
ആഹാരം ആരോഗ്യത്തിലേക്കുള്ള ഗോവണിപ്പടികളാണെങ്കിൽ പുസ്തകം അറിവിലേക്കും അതുവഴി മനസിൻ്റെ ആരോഗ്യത്തിലേക്കുമുള്ള ഏണിപ്പടികളാണെന്ന് ആക്റ്റിവിസ്റ്റും പ്രഭാഷകനുമായ സനിൽ ദിവാകർ പറഞ്ഞു. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായന പരിപോഷണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ് ലൈബ്രറികളുടെ സമർപ്പണം, മാധ്യമ ശില്പശാല, പുസ്തക പരിചയങ്ങൾ, സാഹിത്യ മത്സരങ്ങൾ എന്നിവയാണ് വായനവസന്തത്തിൻ്റെ ഭാഗമായി നടക്കുന്നത്. ഇരുപത്തിയൊന്ന് ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ നിർവ്വഹിച്ചു. മാധ്യമപ്രവർത്തകൻ ജമാൽ കല്ലാച്ചി മുഖ്യ പ്രഭാഷണം നടത്തി. അസ്‌ലം കളത്തിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പിടിഎ വൈസ് പ്രസിഡന്റ് സി എച്ച് ഹമീദ് മാസ്റ്റർ പ്രകാശനം ചെയ്തു. വായന ക്വിസ് വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് ഉപഹാരം നൽകി.
മികച്ച ക്ലാസ് ലൈബ്രറി സജ്ജീകരണത്തിനുള്ള മത്സരത്തിൽ 9A ഒന്നാം സ്ഥാനവും 8F രണ്ടാം സ്ഥാനവും 8A മൂന്നാം സ്ഥാനവും നേടി. 8B, 10A ക്ലാസ്സുകൾ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി. അഹമദ് സി എച്ച്, കെ രഞ്ജിനി ടീച്ചർ, പി പി അബ്ദുൽ ഹമീദ്, ടി ബി മനാഫ് മാസ്റ്റർ, ഇ ഷമീർ മാസ്റ്റർ, ശ്രുതി ടീച്ചർ എന്നിവർ പ്രസംഗിച്ചു. എൻ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ സ്വാഗതവും വിദ്യാരംഗം കൺവീനർ മിൻഹ ഫാത്തിമ നന്ദിയും പറഞ്ഞു.
വായനദിനത്തിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മധുരം മലയാളം പരിപാടി യുവ കഥാകൃത്ത് മഹമൂദ് ഇടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പിടി അബ്ദുറഹിമാർ അധ്യക്ഷത വഹിച്ചു. വി താജു മാസ്റ്റർ, എം ടി രേണുക ടീച്ചർ, റസാഖ് മാസ്റ്റർ, ഡോ: ദിനേശൻ കല്ലുനിര, ടി കെ ജാബിർ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.