ഉള്ളടക്കത്തിലേക്ക് പോവുക

"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Cnnbhs (സംവാദം | സംഭാവനകൾ)
Cnnbhs (സംവാദം | സംഭാവനകൾ)
വരി 18: വരി 18:
പ്രമാണം:22002lahari.jpg
പ്രമാണം:22002lahari.jpg
പ്രമാണം:22002laharii.jpg
പ്രമാണം:22002laharii.jpg
പ്രമാണം:22002antilahari.JPG
</gallery>
</gallery>



11:15, 16 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


CNN ബോയ്സ് ഹൈസ്കൂൾ പ്രവേശനോത്സവം 2025

ചേർപ്പ് :പുത്തൻ ഉടുപ്പും പുതിയ പുസ്തകവു മായെത്തിയ കുട്ടികൾക്ക് പ്രവേശന കാവടത്തിൽ spc വൻ സ്വീകരണം ഒരുക്കി

സി.എൻ.എൻ ബോയ്സ് ഹൈസ്കൂൾ വിദ്യാലയത്തിലെ 2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വിദ്യാർത്ഥികളുടെ ചെണ്ടമേളത്തിൻ്റെ നാദമാസ്മരികതയോടെ ആരംഭം കുറിച്ചു. ചേർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുജിഷ കളിയത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിശിഷ്ടാതിഥികളായി എത്തിച്ചേർന്ന സി.എൻ.എൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ ശാസ്ത്രജ്ഞനുമായ ശ്രീ. പ്രൊഫ. ഡോ. എടത്തിൽ വിജയൻ അവർകളും, ടെലിവിഷൻ അവതാരകനും സംവിധായകനുമായ ഹരി പി നായരും പഠനകാലത്ത് ആർജ്ജിച്ചെടുക്കേണ്ട മൂല്യങ്ങളെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് കുട്ടികൾക്ക് ആശംസകൾ നേർന്നു. സി.എൻ.എൻ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ.അജോഷ് മാസ്റ്റർ, സി.എൻ.എൻ ബോയ്സ് ഹൈസ്കൂൾ പ്രധാനധ്യാപിക ശ്രീമതി രജനി ടീച്ചർ,പി.ടി .എ പ്രസിഡൻ്റ് ശ്രീ. മണികണ്ഠൻ കിഴക്കൂട്ട്, പി.ടി.എ വൈസ് പ്രസിഡൻ് ശ്രീ. ഹരികുമാർ ഭട്ടതിരിപ്പാട് എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ.മധുസൂദനൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. സി.എൻ.എൻ സ്കൂളിലെ 2024-25 അധ്യയന വർഷത്തിൽ USS , NMMS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിനവ് അവതരിപ്പിച്ച മാജിക് ഷോ കുട്ടികൾക്ക് നവ്യാനുഭവമായി.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

3-5-2025 ചൊവ്വാഴ്ച്ച സി എൻ എൻ ബോയ്സ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ് നടത്തുകയുണ്ടായി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ കെ വി രാജേഷ് ക്ലാസിന് നേതൃത്വം നൽകി. ,ലഹരി വിമുക്ത പരിപാടിയിൽ എങ്ങനെ വിദ്യാർത്ഥികൾക്കും പങ്കുചേരാം എന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് ജീവിതത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന കുട്ടികൾ ഇടപെട്ട് ലഹരി കേസുകളുടെ യാഥാർത്ഥ്യവും അദ്ദേഹം ലളിതമായി കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു. ലഹരിയെ കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ അധികാരികളെ അറിയിക്കും എന്നതിനെക്കുറിച്ചും വ്യക്തമായി അദ്ദേഹം പറയുകയുണ്ടായി.ചടങ്ങിൽ എസ് പി സി പ്രതിനിധിയായ ദിലീപ് കുമാർ കെ സ്വാഗതമേകുകയും. ഹെഡ്മിസ്ട്രസ് പിഎം രജനി അധ്യക്ഷപദം അലങ്കരിക്കുകയും സംഗീത അധ്യാപകനായ യദു എസ്.മാരാർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ദാഹമകറ്റാൻ കൂളറും വാട്ടർ പ്യൂരിഫയർ യൂണിറ്റുമായി കെഎസ്എഫ്ഇ

കെഎസ്എഫ്ഇ ചേർപ്പ് സി എൻ എൻ ബോയ്സ് വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികൾക്കായി വാട്ടർ പ്യൂരിഫയർ നൽകി.  എക്കോ ക്ലബ് കൺവീനർ പിഎസ് റോഷ് സ്വാഗത ഭാഷണമേകുകയും ഹെഡ്മിസ്ട്രസ് ശ്രീ പി എം രജനി അധ്യക്ഷത വഹിക്കുകയും ചെയ്തു. കെഎസ്എഫ്ഇ തൃശൂർ അസിസ്റ്റൻറ് ജനറൽ മാനേജർ ശ്രീ അനിൽകുമാർ പി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു. കെഎസ്എഫ്ഇ ചേർപ്പ് ബ്രാഞ്ച് മാനേജർ ശ്രീമതി ഷെർലി ജെ ജി ആശംസകൾ രേഖപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് വെള്ളം എന്നുംഅദ്ദേഹം രേഖപ്പെടുത്തി വിദ്യാർഥികൾക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യാൻ ആയതിൽ ഒരുപാട് അഭിമാനിക്കുന്നു എന്നും. മികച്ച   വിജയം നേടുന്ന സി എൻ എൻ ബോയ്സ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് വാട്ടർ പ്യൂരിഫയർ നൽകാൻ ആയതിൽ അതിയായ സന്തോഷവും രേഖപ്പെടുത്തി. കെഎസ്എഫ്ഇ ബ്രാഞ്ച് ഉദ്യോഗസ്ഥരും, അധ്യാപകരായ ഡിജിൽ കെ ഡി, രഞ്ജിത്ത് കെ ആർ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു

ജില്ലാതല പരിസ്ഥിതി ദിന ഉദ്ഘാടനം

ഓയസ്ക ഇൻറർനാഷണൽ പരിസ്ഥിതി ക്ലബ്ബിൻറെ ജില്ലാതല ഉദ്ഘാടനം സി എൻ എൻ ബോയ്സ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ വച്ച് നടക്കുകയുണ്ടായി. ഇക്കോ ക്ലബ് കൺവീനർ പി എസ് റോഷ് സ്വാഗതമേകുകയും . ഹെഡ്മിസ്ട്രസ് ശ്രീ പി എം രജനി അധ്യക്ഷത വഹിക്കുകയും . പരിസ്ഥിതി പ്രവർത്തകനും ഗാന്ധി ദർശൻ സമിതി കൺവീനറും റിട്ടയേർഡ് ഹെഡ്മാസ്റ്ററും ആയ ശ്രീ വേണുഗോപാൽ എ പി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഓയിസ്ക ഇൻറർനാഷണൽ ക്ലബ് മെമ്പറും പരിസ്ഥിതി പ്രവർത്തകയും ആയ നളിനി ടീച്ചർ.കുട്ടികൾക്ക് പരിസ്ഥിതി ദിനം സന്ദേശം പകരുകയും വിദ്യാലയത്തിലെ പിടിഎ വൈസ് പ്രസിഡണ്ട് ഹരികുമാർ എ ജെ  ആശംസകൾ രേഖപ്പെടുത്തുകയും പ്രസ്തുത പരിപാടിയിൽ അധ്യാപികയായ കെ വി ബിന്ദു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.  തുടർന്ന് വിദ്യാലയ അങ്കണത്തിൽ മഞ്ഞൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. പരിസ്ഥിതി ദിന പരിപാടികളായി കുട്ടികളുടെ പ്രതിജ്ഞ, പ്രസംഗം തുടങ്ങിയവയും പരിപാടിക്ക് മിഴിവേകി. യുപി വിഭാഗം സീനിയർ അധ്യാപകനായ എം. കെ പ്രസാദ് അധ്യാപകരായ ശരണ്യ വിജയൻ ഇ, ഹൃദ്യ കെ , ബിജിൻ ടി കെ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി

സൈബർ സുരക്ഷയും വിദ്യാർത്ഥികളും

സി എൻ എൻ ബോയ്സ് വിദ്യാലയത്തിൽ സൈബർ അച്ചടക്കത്തോടെ കുട്ടികൾക്ക്  ഇടയിൽ  സുരക്ഷിതമായ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനും വിദ്യാർത്ഥികൾക്കായി ഐടി -ലിറ്റിൽകൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി . പ്രസ്തുത പരിപാടിയിൽ ഐടി ക്ലബ് കോഡിനേറ്റർ അർച്ചന വി സി സ്വാഗതമേകുകയും. ഹെഡ്മിസ്ട്രസ് പി എം രജനി അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു.സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥനായ ശ്രീ വിനോദ് മുളങ്കുന്നത്തുകാവ് കുട്ടികളെ അഭിമുഖീകരിച്ച് ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി .,

നാടക രചയിതാവ്, സംവിധായകൻ, ചിത്രകലാ പരിശീലകൻ, ഷോർട്ട് ഫിലിം ഡയറക്ടർ, മോണോ ആക്ട് പരിശീലകൻ , സ്കിറ്റ്, മോട്ടിവേഷൻ സ്പീച്ചർ എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം .ലഹരി വിരുദ്ധ ക്ലാസ്, സൈബർ ക്രൈം, നവമാധ്യമങ്ങളുടെ ചതിക്കുഴികൾ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കുട്ടികളെ രസിപ്പിക്കുന്ന രീതിയിൽ മികച്ച ക്ലാസ് നയിക്കുകയുണ്ടായി .

പൊതുമുതൽ സംരക്ഷണം, നിയമ ബോധം

ചേർപ്പ് സി എൻ എൻ ബോയ്സ് ഹയർസെക്കൻഡറി വിദ്യാലയത്തിൽ നിയമ സുരക്ഷയും പൊതുമുതൽ  സംരക്ഷണ ബോധവൽക്കരണം നടത്തുകയുണ്ടായി. അധ്യാപികയായ അഞ്ജന എൻ  സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ്  പി എം രജനി അധ്യക്ഷഭാഷണമേകുകയും തൃശൂർ ജില്ല നിയമ സേവന  അതോറിറ്റി പാനൽ ലോയർ അഡ്വക്കറ്റ് . ഡസ്റ്റിൻ ജോ കുട്ടികൾക്ക് വിവിധതരത്തിലുള്ള പൊതുമുതൽ സംരക്ഷണ കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ വീക്ഷണവും ഐപിസി സെക്ഷൻസും ഗൗരവകരമായ അവസ്ഥകളെ കുറിച്ചും ഉദ്ബോധിപ്പിക്കുകയുണ്ടായി. ഒരു നല്ല വിദ്യാർത്ഥി തലമുറ എങ്ങനെയായിരിക്കണം എന്നും  പങ്കുവച്ചു. പ്രസ്തുത പരിപാടിയിൽ സാമൂഹ്യശാസ്ത്ര വിഭാഗ അധ്യാപകനായ പ്രശാന്ത് പി ആർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു

ആൻ്റി റാഗിംങ് സന്ദേശവുമായി റെഡ് ക്രോസ്

ആൻറി റാഗിംഗ് സന്ദേശവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നന്മ നാടകം അരങ്ങേറി പ്രധാന കഥാപാത്രങ്ങളായ ആദിനാഥ് , ഘനശ്യാം,എന്നിവരോടൊപ്പം 12 ഓളം വിദ്യാർത്ഥികളും ഈ നാടകത്തിൻറെ ഭാഗമായി .ബിജിൻ മാസ്റ്റർ എഴുതിയ തിരക്കഥ ഒരു രംഗാവിഷ്കാരമായി ഓരോരുത്തരുടെയും മനസ്സിനെ സ്പർശിക്കുന്ന കാഴ്ചകളായി മാറി പ്രസ്തുത പരിപാടിയിൽ റെഡ് ക്രോസ് അധ്യാപകനായ ഡിജിൽ കെഡി സ്വാഗതം ആശംസിക്കുകയും ബിജിൻകൃഷണ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.