"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശൂന്യമായ താൾ സൃഷ്ടിച്ചു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== സ്‍ക്കുൾ പ്രവർത്തനങ്ങൾ 2025-26 == | |||
=== മഴ മേഘങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിമേളങ്ങളുമായി മറ്റൊരു പ്രവേശനോൽസവദിനം === | |||
ഹൈറേഞ്ചിന്റെ മണ്ണിൽ വിജ്ഞാനത്തിന്റെ ദീപം തെളിയിച്ച് കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ജൈത്ര യാത്ര തുടരുന്ന ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിന്റെ 64 മത്പ്രവേശന ഉത്സവം ലോക്കൽ മാനേജർ റവ. സിസ്റ്റർ പവിത്രയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.വാർഡ് മെമ്പർ കെ കെ രാജു സാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന ചർച്ച് വികാരി റവ .ഡോ ജോസഫ് വെളഞ്ഞാലിൽ നവാഗതർക്ക് പഠന കിറ്റ് വിതരണം ചെയ്തു. പി റ്റി എ പ്രസിഡൻ്റ് അഡ്വക്കേറ്റ് പ്രവീൺ ജോർജ്, സിഎംസി കാർമൽ ഗിരി പ്രൊവിൻസ് കൗൺസിലർ സി.സീജാ മരിയ,പ്രിൻസിപ്പൽ വിൽസി മരിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.,വിമുക്തി എക്സൈസ് ഡിപ്പാർട്ട്മെൻറ് കോഡിനേറ്റർ ശ്രീ റോയിച്ചൻ കെ പി ലഹരി എന്ന ചതിക്കുഴിയിൽ കുട്ടികൾ വീഴാതിരിക്കുന്നതിനുള്ള സന്ദേശം നൽകി.പ്രസ്തുത യോഗത്തിൽ കഴിഞ്ഞവർഷം ആദ്യമേഖലയിൽ മികവുപുലർത്തിയ എൽ.എസ്.എസ്, യു.എസ്.എസ് , എൻ.എം.എം.എസ് സ്കോളർഷിപ്പ് വിജയികളെയും, കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 41 കുട്ടികളെയും ആദരിച്ചു.ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് ഒന്നാം ക്ലാസിലേക്ക് വന്ന കുരുന്നുകളെ എതിരേറ്റത് സ്കൂളിലെ ടീച്ചർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്ലാസ്റ്റിക് ഫ്രീ കളിപ്പാട്ടങ്ങളും വർണവിശറികളും കുട്ടികളെ ഏറെ ആകർഷിച്ചു പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിക്കുകയുണ്ടായി. പ്രവേശനോത്സവ ദിനത്തിൽ തന്നെ എല്ലാ പുതിയ കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും മുന്നിൽവച്ച് കിട്ടിയ ആദരം അവരുടെ മുന്നോട്ടുള്ള വിദ്യാഭ്യാസ ജീവിതത്തിൽ ഒരുപാട് പ്രചോദനമായി തീരും എന്നതിൽ സംശയമില്ല. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ആയ ശ്രീകുമാറിന്റെയും അടിമാലിയുടെ സ്വന്തം ഗായികയായ ശ്രീലക്ഷ്മി രഞ്ജിത്തിന്റെയും സ്കൂളിലെ മറ്റ് പ്രതിഭകളുടെയും മനോഹരമായ ഗാനാലാപനം പ്രവേശനോത്സവ ദിനത്തെ സംഗീത സാന്ദ്രമാക്കി. കണ്ണീരിന്റെ നനവോടെ എത്തിയ കുഞ്ഞുങ്ങൾ പോലും സന്തോഷത്തോടെയാണ് പ്രവേശനോത്സവ ദിനത്തിൽ തിരികെ പോയത് അത്രയും സ്നേഹോഷ്മളമായ വരവേൽപ്പാണ് ഫാത്തിമ മാതാ കുടുംബം ഈ വർഷവും കുട്ടികൾക്കായി നൽകിയത്. ലഹരിയുടെ ഉപയോഗം നമ്മുടെ പുതുതലമുറയിൽ കൂടി വരുന്ന സാഹചര്യത്തിൽ അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അത് ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന ആരോഗ്യപരവും മാനസികവുമായ പ്രശ്നങ്ങളെ കുറിച്ചും നമ്മുടെ കുട്ടികൾ ലഹരിക്ക് അടിമയാണ് എന്ന് തിരിച്ചറിയാനുള്ള ലക്ഷണങ്ങളെക്കുറിച്ചും എക്സൈസ് ഇൻസ്പെക്ടർ നടത്തിയ ക്ലാസ് മാതാപിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്രദമായി. ഉച്ചയോടെ യോഗനടപടികൾ അവസാനിപ്പിച്ച് കുട്ടികളെയെല്ലാം ക്ലാസ്സിലേക്ക് അയച്ചു. മികവിന്റെയും നിറവിന്റെയും പുതിയൊരു അധ്യയന വർഷത്തിലേക്ക് ഫാത്തിമ മാതാ കുടുംബം ഒന്നായി ചുവടുവെച്ചു. | |||
=== പരിസ്ഥിതി ദിനാഘോഷം === | |||
" ഭൂമിയെ സംരക്ഷിക്കുക ഭാവിയെ രക്ഷിക്കുക "എന്ന വലിയ ആഹ്വാനവുമായി ഒരു ലോക പരിസ്ഥിതി ദിനം കൂടി എത്തിക്കഴിഞ്ഞു . വിവിധങ്ങളായ പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾക്കാണ് ഇത്തവണ നമ്മുടെ സ്കൂൾ സാക്ഷ്യം വഹിച്ചത് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം എല്ലാ കുട്ടികളും അധ്യാപകരും ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ സിനോജ് കെ എസ് മരത്തൈ നട്ടു" നമ്മൾ പ്രകൃതിയുടെ ഭാഗമാണെന്നും "അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചും നാളെയുടെ വാഗ്ദാനങ്ങൾ ആയ കുട്ടികൾക്ക് അദ്ദേഹം പകർന്നു നൽകി "പരിസ്ഥിതി തന്നെ ലഹരി" എന്ന വിഷയത്തെ അടിസ്ഥാനമാക്കി എല്ലാ ക്ലാസിലെയും കുട്ടികൾ ചുവർപത്രിക നിർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു .എൽ പി ,യു പി, എച്ച് എസ് ,സെക്ഷൻ തിരിഞ്ഞ് പരിസ്ഥിതി ദിന ക്വിസ് നടത്തുകയും അതിൽനിന്നും മുൻനിരയിൽ വന്ന കുട്ടികളെ അനുമോദിക്കുകയും ഉണ്ടായി . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ "ഇന്ന് സംരക്ഷിക്കു നാളെയുടെ ഭൂമിയെ "എന്ന സന്ദേശം ഉൾക്കൊള്ളുന്ന സ്ലൈഡ് പ്രസന്റേഷൻ വളരെ ആകർഷകം ആയിരുന്നു സ്കൗട്ട് അൻഡ് ഗൈഡ് , ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബിൻറെ ,പിന്തുണയോടെ നടത്തിയ പ്ലാസ്റ്റിക് മാലിന്യ ശേഖരണം , 2025ലെ പരിസ്ഥിതി ദിന സന്ദേശമായ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക "എന്ന സന്ദേശത്തെ പൂർണമായും കുട്ടികളിലേക്ക് എത്തിക്കാൻ പ്രാപ്യമായിരുന്നു .അങ്ങനെ" പ്രകൃതിയോട് പകയില്ലാതെ ജീവിക്കാം" എന്ന ബൃഹത് സന്ദേശം വിവിധങ്ങളായ ബോധവൽക്കരണ പരിപാടികളിലൂടെ കുട്ടികളുടെ മനസ്സിൽ ആഴ്ന്നിറങ്ങുന്നതായിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനം. | |||