ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 143: വരി 143:
പ്രവേശനോത്സവ ദിവസത്തെ ഡോക്കുമെന്റേഷനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ചെയ്യുകയും kdenlive software ഉപയോഗിച്ച് വീഡിയോ തയ്യാറാക്കുകയും ചെയ്തു.
പ്രവേശനോത്സവ ദിവസത്തെ ഡോക്കുമെന്റേഷനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ചെയ്യുകയും kdenlive software ഉപയോഗിച്ച് വീഡിയോ തയ്യാറാക്കുകയും ചെയ്തു.
[[പ്രമാണം:36064 praveshanolsavam 2025-26 3.jpg|ലഘുചിത്രം]]
[[പ്രമാണം:36064 praveshanolsavam 2025-26 3.jpg|ലഘുചിത്രം]]


== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
[[പ്രമാണം:36064-promo envi day 2025.jpg|ലഘുചിത്രം]]
[[പ്രമാണം:36064-promo envi day 2025.jpg|ലഘുചിത്രം]]
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2025 ജൂൺ അഞ്ചാം തീയതി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പരിപാടിയുടെയും പ്രമോ വീഡിയോ ലിറ്റിൽ കൈറ്റ്സ്സ്  അംഗങ്ങൾ തയ്യാറാക്കി. അന്നേ ദിവസത്തെ ഡോക്കുമെന്റേഷനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ചെയ്യുകയും kdenlive software ഉപയോഗിച്ച് വീഡിയോ തയ്യാറാക്കുകയും ചെയ്തു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2025 ജൂൺ അഞ്ചാം തീയതി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പരിപാടിയുടെയും പ്രമോ വീഡിയോ ലിറ്റിൽ കൈറ്റ്സ്സ്  അംഗങ്ങൾ തയ്യാറാക്കി. അന്നേ ദിവസത്തെ ഡോക്കുമെന്റേഷനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ചെയ്യുകയും kdenlive software ഉപയോഗിച്ച് വീഡിയോ തയ്യാറാക്കുകയും ചെയ്തു.

15:19, 8 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36064
യൂണിറ്റ് നമ്പർLK/2018/36064
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SUDHA DEVI R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SREELETHA S L
അവസാനം തിരുത്തിയത്
08-06-202536064

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 2087 ABHIMANYU R
2 2022 ABHISHEK M
3 2367 ABINAMOL A R
4 2299 AKSHARA S
5 2356 AMRUTHA PRAMOD
6 2365 ANSWARA SANTHOSH
7 2057 AROMAL S
8 2049 ARYA RATHEESH
9 2363 AVANTHIKA S
10 2263 CRESTEENA BINU
11 2322 DEVANAND. R. S.
12 2021 DIYA MADHAVAN
13 2353 KRISHNA SREE P S
14 2242 NEHA ABRAHAM
15 2035 PRANAV PRAMOD
16 2378 RENJITHA RAJU
17 2361 SAJANA SANTHOSH
18 2101 SOORAJ KRISHNA S
19 2019 STEEVE SOLOMON
20 2020 VAIGA HARIDAS
21 2104 VAIGA VIMAL

നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

പ്രിലിമിനറി ക്യാമ്പ്

2024 -27 ബാച്ച് ലിറ്റിൽ കൈറ്റ്‌സിനെ എട്ടാം ക്ലാസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 22/07/2024 തിങ്കൾ രാവിലെ 9 30 മുതൽ സ്കൂളിലെ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് മാസ്റ്റർ ട്രെയിനർ ആയ ശ്രീ അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ നടത്തി. എട്ടാം ക്ലാസിലെ 20 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും പേര് നൽകുകയും ഗ്രൂപ്പ് ലീഡർമാരെ തിരഞ്ഞെടുക്കുകയും ചെയ്തു.പ്രവർത്തനങ്ങളെ പറ്റിയും അതിന്റെ പ്രയോജനങ്ങളും എല്ലാം സർ വിശദമാക്കി. റോബോട്ടിക്സ്, ആനിമേഷൻ തുടങ്ങിയ മേഖലകൾ വിശദമാക്കി.ഗെയിംസ് ചോദ്യാവലി ഇവകളിലൂടെ ഓരോ ഗ്രൂപ്പിനും പോയിൻസു നൽകിക്കൊണ്ടിരുന്നു.

സ്ക്രാച്ച് പ്രോഗ്രാമിംഗ് കോഡ് എഴുതുന്ന രീതി സാർ വിശദമാക്കി. കുട്ടികളെ കൊണ്ട് ഗെയിം ചെയ്യിപ്പിച്ചു.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് പേരന്റ്സിനായി മീറ്റിംഗ് നടത്തി 14 കുട്ടികളുടെ പേരൻസ് പങ്കെടുത്തു ലിറ്റിൽ കൈസിന്റെ പ്രാധാന്യത്തെ പറ്റി അഭിലാഷ് സാർ രക്ഷകർത്താക്കളോട് വിശദമാക്കി..

റോബോട്ടിക് ഫെസ്റ്റ്

സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 21 ഫെബ്രുവരി 2025ന് സംഘടിപ്പിച്ചു.Arduino kit ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച fire alarm, tollgate, dancing LED,smart walking stick for blind,smart dustbin,automatic hand sanitizer എന്നിവയുടെ പ്രദർശനം ഉണ്ടായിരുന്നു. Arduino kit  കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി അതിന്റെ ഡിസ്പ്ലേ ഉണ്ടായിരുന്നു. Gaming section ൽ scratch ഉപയോഗിച്ചുള്ള ഗെയിമുകൾ ഉൾപ്പെടുത്തി.നമ്മുടെ സ്കൂളിലെ കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കിയിരുന്നു. പ്രദർശനം പൂർണ്ണമായും ക്യാമറയിൽ പകർത്താനും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻകൈയെടുത്തു.

[1] school camp -phase 1

2024-2027 LK ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം   26/05/2025 തിങ്കളാഴ്ച നടത്തി.കാരക്കാട് സ്കൂളിലെ ശ്രീമതി ബിന്ദു G കുമാർ external RP ആയും നമ്മുടെ സ്കൂളിലെ LK master Smt.സുധദേവീ R internal RP ആയും കുട്ടികൾക്ക് ക്ലാസ് നയിച്ചു.19 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ചു.Social media guess game ആയ മഞ്ഞുരുക്കൽ എന്ന പ്രവർത്തനത്തിലൂടെ ഓരോ ഗ്രൂപ്പിനും പേരുകൾ കണ്ടെത്തി.

സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ കളുടെ പേരുകൾ പരിചയപ്പെടുത്തുന്നു. ആശയവിനിമയ മാധ്യമം എന്ന രീതിയിൽ സോഷ്യൽ മീഡിയ റീലുകളുടെ പ്രസക്തി വ്യക്തമാക്കുന്നു. ആക്ടിവിറ്റി ഫോൾഡറിലെ വീഡിയോസ് പ്രദർശിപ്പിച്ച ശേഷം ഗ്രൂപ്പുകളായി കുട്ടികൾ ഒരു റീൽ നിർമ്മിക്കാൻ ആവശ്യപ്പെടുന്നു.

11.30 മുതൽ 12.30 വരെ കുട്ടികൾക്ക് സമയം നൽകി. 5 ഗ്രൂപ്പുകളും മൊബൈൽ ക്യാമറ ഉപയോഗിച്ച് റീൽസ്  തയ്യാറാക്കി അവതരിപ്പിച്ചു.

കുട്ടികൾക്ക് സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം നൽകി. ഉച്ചഭക്ഷണത്തിനുശേഷം മികവാർന്ന വീഡിയോ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് വീഡിയോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നു. ആർപി ഫോൾഡറിലെ പ്രമോഷൻ വീഡിയോകൾ പ്രദർശിപ്പിക്കുന്നു.

തുടർന്ന് സ്കൂൾ സ്പോർട്സ് ഡേ സംബന്ധിക്കുന്ന പ്രമോഷൻ വീഡിയോ എങ്ങനെ തയ്യാറാക്കാം എന്ന് ചർച്ച ചെയ്യുന്നു. റിസോഴ്സസ് നൽകിയിരിക്കുന്ന സ്ക്രിപ്റ്റ് മാതൃക പ്രദർശിപ്പിക്കുന്നു.

പ്രമോ വീഡിയോ നിർമ്മാണത്തിന് DSLR ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആർ പി വിശദമാക്കി. ആവശ്യമായ ക്ലിപ്പുകൾ ഫോൾഡറിൽ നൽകിയിട്ടുണ്ടെന്നും അതുകൂടാതെ സ്കൂളിന്റെ ദൃശ്യങ്ങളും കഥാപാത്രങ്ങളും അഭിനേതാക്കളെയും ഉൾപ്പെടുത്തി ഷൂട്ടിംഗ് എങ്ങനെ ചെയ്യണം എന്നും വിശദമാക്കി. ചിത്രീകരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ shot, ക്യാമറ മൂവ്മെന്റ് ഫ്രെയിം കോമ്പോസിഷൻ മുതലായ കാര്യങ്ങൾ ആർപി വിശദീകരിക്കുന്നു.

കുട്ടികളെ ശബ്ദത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ സൗണ്ട് ഫോൾഡറിലെ ക്ലിപ്പ് ഉപയോഗിച്ച് സൗണ്ട് മ്യൂട്ട് ആക്ടിവിറ്റി നടത്തുന്നു. ഇത് കുട്ടികളെ ശബ്ദവും ദൃശ്യവും തമ്മിലുള്ള ബന്ധം കൂടുതലായി മനസ്സിലാക്കുവാൻ സഹായിച്ചു.

ചർച്ചയിലൂടെ പരിചയപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി സ്കൂൾ സ്പോർട്സ് പ്രമോഷൻ വീഡിയോ തയ്യാറാക്കാനായി കുട്ടികളെ ഗ്രൗണ്ടിലേക്ക് അയച്ചു ആങ്കറിങ് മത്സര അനുഭവം പ്രമോഷൻ മീഡിയയുടെ അവസാന ഭാഗം ഇവ ഷൂട്ട് ചെയ്തു വരാൻ ആവശ്യപ്പെട്ടു.

പകർത്തിയ വീഡിയോ എഡിറ്റ് ചെയ്യുന്നതിനായി അതിനെ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യുന്നു. തുടർന്ന് Kdenlive എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ  സഹായത്തോടെ എഡിറ്റിംഗ് എങ്ങനെ നടത്താം എന്ന് വിശദമാക്കുന്നു. Kdenlive ടൂളുകൾ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യുന്ന വിധം വിശദീകരിക്കുന്നു. Background മ്യൂസിക് ടൈറ്റിലുകൾ ഇവ ആഡ് ചെയ്യുന്നു. പൂർത്തിയാക്കിയ വീഡിയോ ഫയലിന്റെ render ചെയ്യുന്ന വിധവും വിശദമാക്കുന്നു. കുട്ടികൾ തയ്യാറാക്കിയ പ്രമോ വീഡിയോ ഫയലുകൾ പ്രദർശിപ്പിക്കുന്നു. വിലയിരുത്തലിനു ശേഷം ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഓരോ ടീമിനെയും അഭിനന്ദിക്കുന്നു.

തുടർന്ന് കുട്ടികൾക്ക് അസൈൻമെന്റ് നൽകി. ജൂൺ മാസത്തിൽ സ്കൂളിൽ നടക്കുന്ന പ്രവേശനോത്സവം പരിസ്ഥിതി ദിനം പരീക്ഷ എന്നിവയുടെ പ്രമോഷണൽ വീഡിയോ ഗ്രൂപ്പ് അടിസ്ഥാനത്തിൽ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. 4.30 ഓടുകൂടി ക്ലാസ് അവസാനിച്ചു.




പ്രവേശനോത്സവം

PROMO VIDEO

സ്കൂൾ ക്യാമ്പ് നടത്തിയപ്പോൾ കുട്ടികളോട് പ്രവേശനോത്സവത്തിന്റെ പ്രമോ വീഡിയോ തയ്യാറാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകാരം വാട്സ്ആപ്പ് ഗ്രൂപ്പ് 2025 june 2 സ്കൂളിൽ നടക്കുന്ന പ്രവേശനോത്സവത്തിന്റെ പ്രമോ വീഡിയോ kdenlive software ഉപയോഗിച്ച് തയ്യാറാക്കി. അവതാരികയായി സജന ശബ്ദം നൽകുകയും ബാക്കി കുട്ടികൾ എല്ലാവരും ചേർന്ന് പ്രമോ വീഡിയോ തയ്യാറാക്കുകയും ചെയ്തു.പ്രവേശനോത്സവ ദിവസം ഇത് പ്രദർശിപ്പിക്കുകയും ചെയ്തു.

പ്രവേശനോത്സവ ദിവസത്തെ ഡോക്കുമെന്റേഷനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ചെയ്യുകയും kdenlive software ഉപയോഗിച്ച് വീഡിയോ തയ്യാറാക്കുകയും ചെയ്തു.






പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2025 ജൂൺ അഞ്ചാം തീയതി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പരിപാടിയുടെയും പ്രമോ വീഡിയോ ലിറ്റിൽ കൈറ്റ്സ്സ്  അംഗങ്ങൾ തയ്യാറാക്കി. അന്നേ ദിവസത്തെ ഡോക്കുമെന്റേഷനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ചെയ്യുകയും kdenlive software ഉപയോഗിച്ച് വീഡിയോ തയ്യാറാക്കുകയും ചെയ്തു.