"ഒതയമ്മാടം യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== ഒതയമ്മാടം == | == ഒതയമ്മാടം == | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഒതയമ്മാടം. | കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഒതയമ്മാടം. പിലാത്തറ പാപ്പിനിശ്ശേരി സംസ്ഥാന പാതയുടെ കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശം ഇന്ന് ജനനിബിഡമായിക്കഴിഞ്ഞിട്ടുണ്ട്. കുന്നനങ്ങാട്, കവിണിശ്ശേരി കുന്നുകൾക്ക് കീഴെയായി താഴ്ന്ന സമനിരപ്പുള്ള പ്രദേശമാണിത്. കുന്നനഞ്ഞാട്, പനങ്ങോട്, പാടിയിൽ, കവിണിശ്ശേരി, ചിടങ്ങിൽ, വേങ്കിയിൽ തുടങ്ങിയ ഭാഗങ്ങളിലായാണ് ഒദയമ്മാടം പരന്ന് കിടക്കുന്നത്. നെല്ല്, വാഴ തുടങ്ങിയവയാണ് പ്രധാന കൃഷിയിനങ്ങൾ. ക്ഷീര കർഷകരും ധാരാളമായി ആ പ്രദേശത്തുണ്ട്. പാടിയിൽ ഭാഗം വിശാലമായ കായൽപ്പരപ്പുകൊണ്ട് മനോഹരമാണ്. ഇവിടെ മത്സ്യക്കൃഷിയും നടന്നു വരുന്നു.നാനാജാതി മത വിഭാഗക്കാർ ഇടകലർന്നു താമസിക്കുന്നു എന്ന പ്രത്യേകതയും ഒദയമ്മാടത്തിനുണ്ട്. | ||
കുന്നിൻ മതിലകം ക്ഷേത്രം, സുബ്രഹ്മണ്യൻ കോവിലകം, സോമേശ്വരി ക്ഷേത്രം, ഒദയമ്മാടം മൂവർ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ. ചെറുകുന്ന് ഡി പോറസ് കോൺമെൻറ് ഹോസ്പിറ്റൽ ഇതിന് തൊട്ടടുത്താണ്. കണ്ണപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നു കി മീ ദൂരം മാത്രമാണ് ഇവിടുത്തേക്കുള്ളത്. പള്ളിച്ചാൽ ബസ്സ്റ്റോപ്പിലിറങ്ങി കിഴക്കുഭാഗത്തേക്ക് നടന്നാൽ ഒദയമ്മാടത്തെത്താം. |
10:58, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഒതയമ്മാടം
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഒതയമ്മാടം. പിലാത്തറ പാപ്പിനിശ്ശേരി സംസ്ഥാന പാതയുടെ കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശം ഇന്ന് ജനനിബിഡമായിക്കഴിഞ്ഞിട്ടുണ്ട്. കുന്നനങ്ങാട്, കവിണിശ്ശേരി കുന്നുകൾക്ക് കീഴെയായി താഴ്ന്ന സമനിരപ്പുള്ള പ്രദേശമാണിത്. കുന്നനഞ്ഞാട്, പനങ്ങോട്, പാടിയിൽ, കവിണിശ്ശേരി, ചിടങ്ങിൽ, വേങ്കിയിൽ തുടങ്ങിയ ഭാഗങ്ങളിലായാണ് ഒദയമ്മാടം പരന്ന് കിടക്കുന്നത്. നെല്ല്, വാഴ തുടങ്ങിയവയാണ് പ്രധാന കൃഷിയിനങ്ങൾ. ക്ഷീര കർഷകരും ധാരാളമായി ആ പ്രദേശത്തുണ്ട്. പാടിയിൽ ഭാഗം വിശാലമായ കായൽപ്പരപ്പുകൊണ്ട് മനോഹരമാണ്. ഇവിടെ മത്സ്യക്കൃഷിയും നടന്നു വരുന്നു.നാനാജാതി മത വിഭാഗക്കാർ ഇടകലർന്നു താമസിക്കുന്നു എന്ന പ്രത്യേകതയും ഒദയമ്മാടത്തിനുണ്ട്.
കുന്നിൻ മതിലകം ക്ഷേത്രം, സുബ്രഹ്മണ്യൻ കോവിലകം, സോമേശ്വരി ക്ഷേത്രം, ഒദയമ്മാടം മൂവർ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ. ചെറുകുന്ന് ഡി പോറസ് കോൺമെൻറ് ഹോസ്പിറ്റൽ ഇതിന് തൊട്ടടുത്താണ്. കണ്ണപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നു കി മീ ദൂരം മാത്രമാണ് ഇവിടുത്തേക്കുള്ളത്. പള്ളിച്ചാൽ ബസ്സ്റ്റോപ്പിലിറങ്ങി കിഴക്കുഭാഗത്തേക്ക് നടന്നാൽ ഒദയമ്മാടത്തെത്താം.