"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 32: | വരി 32: | ||
==== പാഴ് വസ്തുകൾ കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കൾ നിർമിച്ച് അൽഫാറൂഖിയ്യ വിദ്യാർത്ഥികൾ. ==== | ==== പാഴ് വസ്തുകൾ കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കൾ നിർമിച്ച് അൽഫാറൂഖിയ്യ വിദ്യാർത്ഥികൾ. ==== | ||
നമ്മുടെ പൈതൃക സ്വത്തുക്കളായിട്ടുള്ള എണ്ണമറ്റ കരകൗശലവിദ്യകൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും പാഴ് വസ്തുക്കളെ എങ്ങനെ ഉപയോഗപെടുത്താം എന്ന് ബോധ്യപെടുത്തുന്നതിനും ആവിശ്കരിച്ച പരിപാടി കുട്ടികളെ ആവേശഭരിതരാക്കി.കരകൗശല പരിശീലകനും സ്കൂൾ പൂർവവിദ്യാർത്ഥിയുമായ ശ്രീ.ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓലകൊണ്ടുള്ള കരകൗശലവസ്തുക്കൾ നിർമിച്ചാണ് അദ്ദേഹം കുട്ടികളുടെ മനസ്സ് കീഴടക്കിയത്.കരവിരുതും നൈപുണ്യവും ഇതിൽ ഉൾചേർന്നിരിക്കുമെന്നും അത് കുട്ടികളിൽ വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. തുടർന്ന് 5 സെഷനുകളായി നടന്ന പ്രോഗ്രാമിൽ വിദ്യാർത്ഥികൾ ഓല കൊണ്ടു വ്യത്യസ്ഥ ഉൽപന്നങ്ങൾ നിർമിച്ചു. സിന്ധു,അബ്ദുൽ ജലീൽ,ബിബിത എന്നിവർ നേതൃത്വം നൽകി.പാഴ് വസ്തുക്കൾ കൊണ്ട് വിപ്ലവം തീർത്ത ഈ സ്കൂൾ എസ്.സി.ആർ.ടി യുടെ മികവ് സീസൺ -5 പുരസ്കാര ചർച്ചയിൽ പ്രത്യാക അഭിനന്ദനകൾക്കർഹരാകുകയും അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. | നമ്മുടെ പൈതൃക സ്വത്തുക്കളായിട്ടുള്ള എണ്ണമറ്റ കരകൗശലവിദ്യകൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും പാഴ് വസ്തുക്കളെ എങ്ങനെ ഉപയോഗപെടുത്താം എന്ന് ബോധ്യപെടുത്തുന്നതിനും ആവിശ്കരിച്ച പരിപാടി കുട്ടികളെ ആവേശഭരിതരാക്കി.കരകൗശല പരിശീലകനും സ്കൂൾ പൂർവവിദ്യാർത്ഥിയുമായ ശ്രീ.ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓലകൊണ്ടുള്ള കരകൗശലവസ്തുക്കൾ നിർമിച്ചാണ് അദ്ദേഹം കുട്ടികളുടെ മനസ്സ് കീഴടക്കിയത്.കരവിരുതും നൈപുണ്യവും ഇതിൽ ഉൾചേർന്നിരിക്കുമെന്നും അത് കുട്ടികളിൽ വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. തുടർന്ന് 5 സെഷനുകളായി നടന്ന പ്രോഗ്രാമിൽ വിദ്യാർത്ഥികൾ ഓല കൊണ്ടു വ്യത്യസ്ഥ ഉൽപന്നങ്ങൾ നിർമിച്ചു. സിന്ധു,അബ്ദുൽ ജലീൽ,ബിബിത എന്നിവർ നേതൃത്വം നൽകി.പാഴ് വസ്തുക്കൾ കൊണ്ട് വിപ്ലവം തീർത്ത ഈ സ്കൂൾ എസ്.സി.ആർ.ടി യുടെ മികവ് സീസൺ -5 പുരസ്കാര ചർച്ചയിൽ പ്രത്യാക അഭിനന്ദനകൾക്കർഹരാകുകയും അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. | ||
== സ്കൂൾതല ജാഗ്രത സമിതി രൂപീകരിച്ചു == | |||
ചേരാനല്ലൂർ അൽ ഫാറൂഖിയ്യ സ്കൂളിൽ ഹെഡ്മാസ്റ്റർ ചെയർമാൻ ആയി സ്കൂൾതല ജാഗ്രത സമിതി രൂപീകരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൻ എസ് എസ്, എസ്. പി. സി എന്നിവരുടെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളും ദൂഷ്യവശങ്ങളും വിളംബരം ചെയ്ത് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.രണ്ട് സെഷനുകളിലായി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നൽകി സബ് ഇൻസ്പെക്ടർ സാബു കെ ,കുമാരി മേഘനാ മുരളി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.സംശയനിവാരണ സെഷനുകളും ഉണ്ടായിരുന്നു.ജാഗ്രത സമിതിയിലുള്ള കുട്ടികളുടെ യോഗം ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടി ബോധവൽക്കരണം നടത്തി.രഹസ്യനിരീക്ഷണത്തിനായി 2 എസ് പി സി കുട്ടികളെ ചുമതലപ്പെടുത്തി. പരാതി പെട്ടി സ്ഥാപിച്ചു. | |||
== ഒക്ടോബർ 2 ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തന റിപ്പോർട്ട് == | |||
[[പ്രമാണം:Anti narcotic 26009.jpg|ലഘുചിത്രം|447x447ബിന്ദു|ലഹരി വിരുദ്ധ പ്രവർത്തനം ]] | |||
[[പ്രമാണം:Anti narcotic 2.jpg|ലഘുചിത്രം|445x445ബിന്ദു|ലഹരി വിരുദ്ധ പ്രവർത്തനം ]] | |||
ഒക്ടോബർ 2 ബുധനാഴ്ച ജനങ്ങൾ തിങ്ങി താമസിക്കുന്നതും അൽ ഫാറൂഖിയ്യയിലെ വിദ്യാർഥികൾ താമസിക്കുന്നതുമായ ചിറ്റൂർ പ്രദേശത്ത് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ അദ്ധ്യക്ഷസ്ഥാനം നിർവ്വഹിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. ബയോളജി അദ്ധ്യാപിക ശ്രീമതി ഷബ്ന അബ്ദുള്ള സ്വാഗതപ്രസംഗം നടത്തി. ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ എച്ച്.എസ്. ഒ. ശ്രീ വിനോദ് സാർ ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. എൻ.എസ്.എസ്., എസ്.പി.സി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് , സ്കിറ്റ്, നൃത്താവിഷ്കാരം. എന്നിവ ചുറ്റുപാടിനും സമൂഹത്തിനും പുത്തനുണർവ് നൽകി. ഓരോ പരിപാടിയും ലഹരിയുടെ ദുരന്തങ്ങളെ എങ്ങനെയൊക്കെ ചെറുക്കാമെന്ന് സാധാരണക്കാരെയും യുവാക്കളെയും ബോധവത്കരിക്കാൻ ഉതകുന്നതായിരുന്നു. |
13:54, 3 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2024
നാടിന്റെ ഉത്സവമായി പ്രവേശനോത്സവം
ചേരാനല്ലൂർ: കുരുന്നുകൾക്ക് അക്ഷര ലോകത്തേക്ക് ഗംഭീര വരവേൽപ്പ് നൽകി അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. പി ടി എ പ്രസിഡൻ്റ് ഷാലു കെ.എസ്.ന്റെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ കെ.ജി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മാനേജ്മെന്റെ പ്രതിനിധി KSM ഷാജഹാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫാ മുഹമ്മദ്, വികസന ക്ഷേമകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാൻ ഷിമ്മി ഫ്രാൻസിസ്, ശരത് ചന്ദ്രൻ, ശ്രീദേവി ടീച്ചർ, ബിന്ദു ടീച്ചർ , നിയാസ് സാർ ,ജലീൽ സാർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ സാർ നന്ദിയും രേഖപെടുത്തി. കലാപരിപാടികൾ ഒരുക്കിയും മധുരം വിളമ്പിയും അക്ഷരലോകത്തേക്ക് കുരുന്നുകൾക്ക് വൻവരവേൽപ്പ് ആണ് നൽകിയത്.
വായനാ ദിനം
പുസ്തകങ്ങൾ കൊണ്ട് വായനയുടെ വസന്തം തീർത്ത് ടീം അൽഫാറൂഖിയ്യ
വ്യക്തിപരവും സാമൂഹികവുമായ വളർച്ചയ്ക്കുള്ള ഒരു ഉപാധിയായി വായനയെ പ്രോത്സാഹിപ്പിച്ച പി എൻ പണിക്കരോടുള്ള ആദര സൂചകമായി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനം ആഘോഷിച്ചു.വായന ദിനാചരണം,അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ പുസ്തക വിതരണം,വിദ്യാരംഗം കലാസാഹിത്യ സമിതിയുടെ ഉദ്ഘാടനം എന്നിങ്ങനെ വ്യത്യസ്ഥ പ്രോഗ്രാമുകളാൽ വായനാ ദിനം ധന്യമായി.പിടിഎ പ്രസിഡണ്ട് ഷാലു കെ എസ് ന്റെ അധ്യക്ഷതയിൽ ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെൻസ്ലാവോസ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ മുഹ്സിൻ അലി മുഖ്യ പ്രഭാഷണം നടത്തി. പുസ്തക വിതരണം അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ചെയർമാൻ നന്ദകുമാർ കുഴിപ്പള്ളി നിർവഹിച്ചു.
ചടങ്ങിൽ പണ്ഡിറ്റ് കറുപ്പൻ കുടുംബാംഗം ശരത് ചന്ദ്രൻ, അബ്ദുൽ ജലീൽ,ബിന്ദുമതി,ഫാരിഷ ബീവി ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ നന്ദിയും പറഞ്ഞു.
യോഗ ദിനം
ജീവിതപ്രവർത്തനത്തിൻ്റെ പര്യവേക്ഷണം വിളിച്ചോതി യോഗ ദിനം
ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന് യോഗയ്ക്കുള്ള വലിയ പങ്ക് മനസ്സിലാക്കി യോഗ ദിനം ആചരിച്ചു. അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം യോഗാ മാസ്റ്റർ വേണുഗേപാൽ കെ ശിവരാമൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് SPC വിദ്യാർത്ഥികൾക്കായി സിസ്റ്റർ ജയ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ് എന്ന ആശയം കുട്ടികൾക്ക് അദ്ദേഹം നൽകി.ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു.ശാരീരികക്ഷമതയെ ഊട്ടി ഉറപ്പിക്കുന്ന വിവിധതരം യോഗാസന രീതികൾ പരിപാടിയിൽ അവതരിപ്പിച്ചു. യോഗ ദിന സന്ദേശം അൻസിയ ബൈജു അവതരിപ്പിച്ചു.ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിട്ടു കൊണ്ട് നടന്ന പ്രോഗ്രാം കുട്ടികളെ ആകർഷിക്കുന്നതായി മാറി. തുടർന്ന് UP സ്കൂൾ വിദ്യാർഥികൾക്കായി മാളവിക അജികുമാർ, അഞ്ചു വി.ആർ എന്നിവർ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.സുമേഷ് കെ സി, ഷബന അബ്ദുള്ള, മുഹമ്മദ് ഷരീഫ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
ലോക സംഗീത ദിനാചരണം
സംഗീതത്തിൻറെ പാലാഴി തീർത്ത് ടീം അൽഫാറൂഖിയ്യ
വിവിധ സമൂഹങ്ങളുടെ സൗന്ദര്യാത്മക കലാസ്വാദനം വർദ്ധിപ്പിച്ചും അത് പരസ്പരം കൈമാറിയും ആസ്വദിച്ചു കൊണ്ടും ലോക സംഗീത ദിനാചരണം ആചരിച്ചു.മഴയുടെ നേർമ്മ പോലെ സംഗീതത്തിൻറെ സാഗരം ലോകമെങ്ങും പടരുമ്പോൾ ആ ലോകത്തിൽ ജീവിക്കുകയും നീന്തിത്തുടിക്കുകയും ചെയ്ത് അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകൾ എന്നും ഓർമിക്കുന്ന ദിനമായി മാറ്റി.സംഗീത പെരുമഴ തീർത്ത ഈ ദിനംഹെഡ്മാസ്റ്റർ നിയാസ് ചോല ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന വ്യത്യസ്ഥ ഭാഷകളിൽ മനോഹരമായ സംഗീതമാണ് പെയ്തിറങ്ങിയത്. സംഗീത ദിന സന്ദേശം അഞ്ചു V. R അവതരിപ്പിച്ചു. തുടർന്ന് പഠന പാട്ടുകളുടെ അവതരണവും വേറിട്ടതായി മാറി. ഒട്ടേറെ പുതിയ പ്രതിഭകളെ കണ്ടെത്താൻ സാധിച്ചതും ഈ ദിനത്തെ കൂടുതൽ ആവേശമാക്കി മാറ്റി.ദിനേന പഞ്ച ഭാഷ പ്രാർത്ഥനയും, സംഗീത ക്ലാസും നടക്കുന്നു എന്നതും ഈ സ്കൂളിൻ്റെ മികവ് എടുത്ത് കാണിക്കുന്നു.മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്. അറബി എന്നീ ഭാഷകളിലെ പ്രാർത്ഥനകളാണ് ആഴ്ചയിൽ നടന്നുവരുന്നത്.അതുവഴി എല്ലാ ഭാഷകളെയും കുട്ടികൾക്ക് അടുത്തറിയാനും, താല്പര്യം ഉണ്ടാക്കാനും സാധിക്കുന്നതും സ്കൂളിന്റെ മികവായി മാറുന്നു.സംഗീത ദിന പ്രോഗ്രാമുകൾക്ക് സ്മിത പി. ഐ നേതൃത്വം നൽകി.
കരവിരുതിൻ്റെ ചാതുര്യത്തിൽ പാഴ് വസ്തുക്കൾ കൊണ്ട് വിസ്മയം തീർത്ത് വിദ്യാർത്ഥികൾ
പാഴ് വസ്തുകൾ കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കൾ നിർമിച്ച് അൽഫാറൂഖിയ്യ വിദ്യാർത്ഥികൾ.
നമ്മുടെ പൈതൃക സ്വത്തുക്കളായിട്ടുള്ള എണ്ണമറ്റ കരകൗശലവിദ്യകൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും പാഴ് വസ്തുക്കളെ എങ്ങനെ ഉപയോഗപെടുത്താം എന്ന് ബോധ്യപെടുത്തുന്നതിനും ആവിശ്കരിച്ച പരിപാടി കുട്ടികളെ ആവേശഭരിതരാക്കി.കരകൗശല പരിശീലകനും സ്കൂൾ പൂർവവിദ്യാർത്ഥിയുമായ ശ്രീ.ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓലകൊണ്ടുള്ള കരകൗശലവസ്തുക്കൾ നിർമിച്ചാണ് അദ്ദേഹം കുട്ടികളുടെ മനസ്സ് കീഴടക്കിയത്.കരവിരുതും നൈപുണ്യവും ഇതിൽ ഉൾചേർന്നിരിക്കുമെന്നും അത് കുട്ടികളിൽ വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. തുടർന്ന് 5 സെഷനുകളായി നടന്ന പ്രോഗ്രാമിൽ വിദ്യാർത്ഥികൾ ഓല കൊണ്ടു വ്യത്യസ്ഥ ഉൽപന്നങ്ങൾ നിർമിച്ചു. സിന്ധു,അബ്ദുൽ ജലീൽ,ബിബിത എന്നിവർ നേതൃത്വം നൽകി.പാഴ് വസ്തുക്കൾ കൊണ്ട് വിപ്ലവം തീർത്ത ഈ സ്കൂൾ എസ്.സി.ആർ.ടി യുടെ മികവ് സീസൺ -5 പുരസ്കാര ചർച്ചയിൽ പ്രത്യാക അഭിനന്ദനകൾക്കർഹരാകുകയും അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.
സ്കൂൾതല ജാഗ്രത സമിതി രൂപീകരിച്ചു
ചേരാനല്ലൂർ അൽ ഫാറൂഖിയ്യ സ്കൂളിൽ ഹെഡ്മാസ്റ്റർ ചെയർമാൻ ആയി സ്കൂൾതല ജാഗ്രത സമിതി രൂപീകരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൻ എസ് എസ്, എസ്. പി. സി എന്നിവരുടെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളും ദൂഷ്യവശങ്ങളും വിളംബരം ചെയ്ത് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.രണ്ട് സെഷനുകളിലായി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നൽകി സബ് ഇൻസ്പെക്ടർ സാബു കെ ,കുമാരി മേഘനാ മുരളി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.സംശയനിവാരണ സെഷനുകളും ഉണ്ടായിരുന്നു.ജാഗ്രത സമിതിയിലുള്ള കുട്ടികളുടെ യോഗം ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടി ബോധവൽക്കരണം നടത്തി.രഹസ്യനിരീക്ഷണത്തിനായി 2 എസ് പി സി കുട്ടികളെ ചുമതലപ്പെടുത്തി. പരാതി പെട്ടി സ്ഥാപിച്ചു.
ഒക്ടോബർ 2 ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തന റിപ്പോർട്ട്
ഒക്ടോബർ 2 ബുധനാഴ്ച ജനങ്ങൾ തിങ്ങി താമസിക്കുന്നതും അൽ ഫാറൂഖിയ്യയിലെ വിദ്യാർഥികൾ താമസിക്കുന്നതുമായ ചിറ്റൂർ പ്രദേശത്ത് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ അദ്ധ്യക്ഷസ്ഥാനം നിർവ്വഹിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. ബയോളജി അദ്ധ്യാപിക ശ്രീമതി ഷബ്ന അബ്ദുള്ള സ്വാഗതപ്രസംഗം നടത്തി. ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ എച്ച്.എസ്. ഒ. ശ്രീ വിനോദ് സാർ ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. എൻ.എസ്.എസ്., എസ്.പി.സി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് , സ്കിറ്റ്, നൃത്താവിഷ്കാരം. എന്നിവ ചുറ്റുപാടിനും സമൂഹത്തിനും പുത്തനുണർവ് നൽകി. ഓരോ പരിപാടിയും ലഹരിയുടെ ദുരന്തങ്ങളെ എങ്ങനെയൊക്കെ ചെറുക്കാമെന്ന് സാധാരണക്കാരെയും യുവാക്കളെയും ബോധവത്കരിക്കാൻ ഉതകുന്നതായിരുന്നു.