"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 12: വരി 12:
== ചികിത്സ സഹായം കൈമാറി ==
== ചികിത്സ സഹായം കൈമാറി ==
രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗോതമ്പ് റോഡ് സ്വദേശി പ്ലസ് ടു വിദ്യാർഥി അൽത്താഫിന്റെ ചികിത്സ സഹായനിധിയിലേക്ക് കൂമ്പാറ ഫാത്തിമാബി സ്കൂളിൽ നിന്നും എൻഎസ്എസ് വിദ്യാർത്ഥികൾ സമാഹരിച്ച ഫണ്ട് കൈമാറി .സ്കൂൾ പ്രിൻസിപ്പൽ നാസർ ചെറുവാടി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ യഹ് യ എംപി എന്നിവരിൽ നിന്ന് ചികിത്സാ സമിതി പ്രതിനിധി അഡ്വക്കറ്റ് ഷമീർ ഏറ്റുവാങ്ങി. വളണ്ടിയർമാരായ ലീഡർ ഷഹബാസ് ,നിദാ ഫാത്തിമ സംബന്ധിച്ചു,[https://www.instagram.com/p/CyD_8WxvMC6/?igsh=MTc4MmM1YmI2Ng== കൂടുതൽ അറിയാൻ]
രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗോതമ്പ് റോഡ് സ്വദേശി പ്ലസ് ടു വിദ്യാർഥി അൽത്താഫിന്റെ ചികിത്സ സഹായനിധിയിലേക്ക് കൂമ്പാറ ഫാത്തിമാബി സ്കൂളിൽ നിന്നും എൻഎസ്എസ് വിദ്യാർത്ഥികൾ സമാഹരിച്ച ഫണ്ട് കൈമാറി .സ്കൂൾ പ്രിൻസിപ്പൽ നാസർ ചെറുവാടി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ യഹ് യ എംപി എന്നിവരിൽ നിന്ന് ചികിത്സാ സമിതി പ്രതിനിധി അഡ്വക്കറ്റ് ഷമീർ ഏറ്റുവാങ്ങി. വളണ്ടിയർമാരായ ലീഡർ ഷഹബാസ് ,നിദാ ഫാത്തിമ സംബന്ധിച്ചു,[https://www.instagram.com/p/CyD_8WxvMC6/?igsh=MTc4MmM1YmI2Ng== കൂടുതൽ അറിയാൻ]
== മെഡിക്കൽ പരിശോധന ക്യാമ്പ് ==
സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളും കൂടരഞ്ഞി പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും ഹീമോഗ്ലോബിൻ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. സ്കൂളിൽ വെച്ച് നടന്ന ഈ ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ നാസർ ചെറുവാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ യഹ് യ എം പി, സീനിയർ അസിസ്റ്റൻറ്  അഷ്റഫ് കെ ,നാസർ വയനാട്, ആരോഗ്യപ്രവർത്തകരായ ക്രിസ്റ്റി ,ജിജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.[https://www.instagram.com/p/CyBqTQPvNmf/?igsh=MTc4MmM1YmI2Ng== കൂടുതൽ അറിയാൻ]

20:55, 7 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

"സമൃദ്ധി"പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് കൂമ്പാറ ഫാത്തിമാബി സ്കൂളിൽ തുടക്കം കുറിച്ചു

എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമൃദ്ധി 2024 പദ്ധതി പ്രവർത്തനങ്ങൾക്ക് കൂമ്പാറ ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം കുറിച്ചു. പദ്ധതി കൂടരഞ്ഞി പഞ്ചായത്ത്‌ കൃഷി വകുപ്പ് അസിസ്റ്റന്റ്  ഓഫീസർ അനൂപ് കൃഷിബ് വാർഡ്‌ മെമ്പർ ബിന്ദു ജയൻ എന്നിവർ ചേർന്ന് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി തൈ വിതരണം, ക്യാമ്പസ്‌ വനവത്കരണം, ഹരിത ഉദ്ദ്യാനം, കൽപക വൃക്ഷ വത്കരണം , തനതിടം ശുചീകരണം എന്നിവക്ക് തുടക്കം കുറിച്ചു. പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പൽ നാസർ ചെറുവാടി ആദ്യക്ഷത വഹിച്ചു, പ്രോഗ്രാം ഓഫീസർ യഹ്‌യ പദ്ധതി വിശദീകരണം നടത്തി, ഡോ. അഷ്‌റഫ്‌, ഡോ. നാസർ കുന്നുമ്മൽ വോളന്റീർസ് എന്നിവർ സംബന്ധിച്ചു. കൂടുതൽ അറിയാൻ

ഏകദിന ശിൽപ്പശാല

കേരള വനം വകുപ്പ്‌ പീടികപ്പാറ സെക്ഷനും കൂമ്പാ ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റും സംയുക്തമായി കാട്ട് തീ പരിശീലന ഏകദിന ശിൽപ്പശാല സംഘടിച്ചു. പരിപാടിയുടെ ഭാഗമായി മോക്ക് ഡ്രിൽ,പ്രസന്റേഷൻ എന്നിവ നടന്നു.

പീടികപ്പാറ സെക്ഷൻ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പ്രസന്നകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിനോയ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. കാട്ട് തീഉണ്ടാകുന്നതിനുള്ള സാഹചര്യവും അത് വരുത്തി തീർക്കുന്ന തിക്തഫലങ്ങളെ ക്കുറിച്ചും കൃത്യമായ ദിശാബോധംനൽകാൻ പരിപാടിയുടെ ഭാഗമായി സാധിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ നാസിർ ചെറുവാടി ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ എം.പി യഹ്‌യ വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശം നൽകി.Dr. Nazar കുന്നുമ്മൽ, ഫാത്തിമ ഷഹല എന്നിവർ പസംഘിച്ചു.കൂടുതൽ അറിയാൻ

മാലിന്യപ്രദേശം സ്നേഹാരാമമാക്കി എൻഎസ്എസ് വളണ്ടിയർമാർ

കാരശ്ശേരി ആനയാംകുന്ന് ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന സപ്തദിന ക്യാമ്പിൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സ്നേഹാരാമം പാർക്ക് നിർമ്മിച്ചു .കാടുമൂടി മലിനമായി കിടന്ന ഗവൺമെന്റ് എൽപി സ്കൂളിനകത്തെ സ്ഥലത്താണ് പാർക്ക് പണിതത്. കുരുന്നുകൾക്ക് വിദ്യാഭ്യാസ ആവശ്യത്തിനും കളിസ്ഥലമായും പാർക്ക് ഉപയോഗപ്പെടുത്താം. പ്രകൃതിദത്തമായ ഇരിപ്പിടങ്ങളും മനോഹരമായ മലയും ചെടികളും ഉൾപ്പെടെയുള്ളവ സംവിധാനിച്ച് കൊണ്ടാണ് പാർക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ക്യാമ്പിന്റെ ഭാഗമായി കൃഷിത്തോട്ടം ,ക്യാമ്പസ് ക്ലീനിങ്, ലഹരിക്കെതിരെയുള്ള പോസ്റ്റർ പ്രദർശനം, മാലിന്യത്തിനെതിരെ ഗ്രീൻ ക്യാൻവാസ് എന്നിവ സംഘടിപ്പിച്ചു.വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് സ്നേഹാരാമം ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽ നാസർ ചെറുവാടി ,പ്രോഗ്രാം ഓഫീസർ യഹ് യ എംപി ,പി മോയിൻ, ചെറിയ നാഗൻ, സുബ്ഹാൻ ബാബു, സലാം വി.കെ, നഷീദ യുപി ,ലീഡർമാരായ ഷഹബാസ്, ലയ രമേശ് എന്നിവർ സംസാരിച്ചു.കൂടുതൽ അറിയാൻ

ചികിത്സ സഹായം കൈമാറി

രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗോതമ്പ് റോഡ് സ്വദേശി പ്ലസ് ടു വിദ്യാർഥി അൽത്താഫിന്റെ ചികിത്സ സഹായനിധിയിലേക്ക് കൂമ്പാറ ഫാത്തിമാബി സ്കൂളിൽ നിന്നും എൻഎസ്എസ് വിദ്യാർത്ഥികൾ സമാഹരിച്ച ഫണ്ട് കൈമാറി .സ്കൂൾ പ്രിൻസിപ്പൽ നാസർ ചെറുവാടി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ യഹ് യ എംപി എന്നിവരിൽ നിന്ന് ചികിത്സാ സമിതി പ്രതിനിധി അഡ്വക്കറ്റ് ഷമീർ ഏറ്റുവാങ്ങി. വളണ്ടിയർമാരായ ലീഡർ ഷഹബാസ് ,നിദാ ഫാത്തിമ സംബന്ധിച്ചു,കൂടുതൽ അറിയാൻ

മെഡിക്കൽ പരിശോധന ക്യാമ്പ്

സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളും കൂടരഞ്ഞി പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും ഹീമോഗ്ലോബിൻ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. സ്കൂളിൽ വെച്ച് നടന്ന ഈ ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ നാസർ ചെറുവാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ യഹ് യ എം പി, സീനിയർ അസിസ്റ്റൻറ്  അഷ്റഫ് കെ ,നാസർ വയനാട്, ആരോഗ്യപ്രവർത്തകരായ ക്രിസ്റ്റി ,ജിജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.കൂടുതൽ അറിയാൻ