"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 23: | വരി 23: | ||
=== '''സ്വാതന്ത്ര്യദിനാഘോഷം''' === | === '''സ്വാതന്ത്ര്യദിനാഘോഷം''' === | ||
[[പ്രമാണം:35026 ss22.jpg|ഇടത്ത്|ലഘുചിത്രം]] | |||
ദേശഭക്തിഗാനം, പ്രസംഗം വന്ദേ ഭാരതം , ക്വിസ് മത്സരം. ടാബ്ലോ , തുടങ്ങി വിവിധ പരിപാടികൾ ക്ലബിൻ്റെ നേതൃത്ത്വത്തിൽ നടത്തി. | ദേശഭക്തിഗാനം, പ്രസംഗം വന്ദേ ഭാരതം , ക്വിസ് മത്സരം. ടാബ്ലോ , തുടങ്ങി വിവിധ പരിപാടികൾ ക്ലബിൻ്റെ നേതൃത്ത്വത്തിൽ നടത്തി. | ||
സ്കൂൾ മാനേജർ , HM , പ്രിൻസിപ്പാൾ , പി.ടി.എ പ്രസിഡൻ്റ് എന്നിവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി | സ്കൂൾ മാനേജർ , HM , പ്രിൻസിപ്പാൾ , പി.ടി.എ പ്രസിഡൻ്റ് എന്നിവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി | ||
== ''2023-24 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ'' == | == ''2023-24 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ'' == |
18:15, 20 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സോഷ്യൽ സയൻസ് ക്ലബ്ബ്
നടുവട്ടം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
- ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഉപന്യാസരചന, ക്വിസ് മത്സരം. സെമിനാർ. തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു.
- ആഗസ്റ്റ് 6, 9, ഹിരോഷിമാ നാഗസാക്കി ദിനങ്ങളുടെ ഭാഗമായി സഡാക്കോ കൊക്ക് നിർമ്മാണം പോസ്റ്റർ നിർമ്മാണം, യുദ്ധ വിരുദ്ധ റാലി എന്നിവ സംഘടിപ്പിക്കാറുണ്ട്.
- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസംഗം, പതാക നിർമ്മാണം, തുടങ്ങിയ പരിപാടികൾ നടത്തുന്നു.
- ഗാന്ധി ജയന്തിയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപനം, ഭജൻസ് , പ്രച്ഛന്ന വേഷം എന്നിവ നടത്തുന്നു.
- ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു.
- കൂടാതെ കുട്ടികളിലെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്.
- ഉപജില്ലാ ജില്ലാ തല സാമൂഹ്യശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
2024-25 ലെ പ്രവർത്തനങ്ങൾ
ഹിരോഷിമാ - നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി സാമൂഹ്യശാസ്ത്രക്ലബിൻ്റെ നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിച്ചു .
യുദ്ധവിരുദ്ധപ്രതിഞ്ജ , ഗാനം, പ്രസംഗം, പ്രശ്നോത്തരി എന്നിവ നടത്തി. കൂടാതെ ക്ലാസ് തല പ്രവർത്തനമായി പ്രശ്നോത്തരി, യുദ്ധവിരുദ്ധമുദ്രാവാക്യങ്ങൾ, പോസ്റ്റർ രചന എന്നിവയും നടത്തി.
സ്വാതന്ത്ര്യദിനാഘോഷം
ദേശഭക്തിഗാനം, പ്രസംഗം വന്ദേ ഭാരതം , ക്വിസ് മത്സരം. ടാബ്ലോ , തുടങ്ങി വിവിധ പരിപാടികൾ ക്ലബിൻ്റെ നേതൃത്ത്വത്തിൽ നടത്തി.
സ്കൂൾ മാനേജർ , HM , പ്രിൻസിപ്പാൾ , പി.ടി.എ പ്രസിഡൻ്റ് എന്നിവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി
2023-24 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ
2023 - 2024 അക്കാദമിക വർഷം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ മാസം രണ്ടാമത്തെ ആഴ്ച തന്നെ ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.
- ആദ്യം തന്നെ ക്ലബ്ബിന്റെ മീറ്റിംഗ് സംഘടിപ്പിക്കുകയും ക്ലബ്ബിൽ ചേരാൻ താല്പര്യമുള്ള കുട്ടികൾക്ക് അംഗത്വം കൊടുക്കുകയും തുടർന്ന് ഏവരെയും സംഘടിപ്പിച്ചുകൊണ്ട് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുമുണ്ടായി.
- ഹിരോഷിമ നാഗസാക്കി ദിനാചരണം നടന്നു.
- വിപുലമായ സ്വാതന്ത്രദിന പരിപാടികളാണ് സംഘടിപ്പിച്ചത്.
- കുട്ടികളുടെ ഏറെ പ്രിയപ്പെട്ട ദിവസം ചാച്ചാജിയുടെ ജന്മദിനo (ശിശു ദിനം ) വളരെ ഭംഗിയായി സംഘടിപ്പിക്കുവാൻ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനു സാധിച്ചു.
- സ്കൂൾതലസാമൂഹ്യ ശാസ്ത്ര മേളയിൽ ധാരാളം കുട്ടികൾ അവരുടെ മികവുകളുമായി പങ്കെടുക്കുകയുണ്ടായി.
- തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു
- സ്കൂൾതല STEPS( സാമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടി) പരീക്ഷയിൽ മുഴുവൻ ആറാം ക്ലാസ്സ് വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കുകയും. മൂന്നു കുട്ടികളെ സബ് ജില്ലാ തല പരീക്ഷയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.
- ജനുവരി 26 റിപ്പബ്ലിക്ക് ദിനം നല്ല രീതിയിൽ സംഘടിപ്പിക്കുവാൻ ക്ലബ്ബിനു സാധിച്ചു.
2022-23 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ
2022-23 അക്കാദമിക വർഷം സാമൂഹ്യ ശാസ്ത്ര ക്ലബ് വളരെയധികം പ്രവർത്തനങ്ങൾ കാഴ്ച വെച്ചു.
- സാമൂഹ്യ ശാസ്ത്ര മേളയ്ക്കു ധാരാളം കുട്ടികൾ പങ്കെടുക്കുകയും നല്ല working model കളും Still model കളും സ്കൂൾ തലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. Still modelനു 5 D യിലെ അഭിനവിനേയും ആവണിയേയും Working model നു 6 B യിലെ ഗൗരിനന്ദനയും അനുപമായേയും തിരഞ്ഞെടുത്തു. സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ still model ന് B ഗ്രേഡും Working model നു Cഗ്രേഡും ലഭിച്ചു.
- ഹൈസ്കൂൾ തലത്തിൽ സാമൂഹ്യ ശാസ്ത്ര മേളയ്ക്ക് ധാരാളം കുട്ടികൾ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ 10 Bയിലെ നിരജ്ഞന രാജേഷ് മൂന്നാം സ്ഥാനം നേടി. പ്രസംഗ മത്സരത്തിൽ 8 Eയിലെ ശ്രേയ എസ് നായർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. Still model ന് 9 B യിലെ ലിഡ എസ് മുല്ലശ്ശേരി, ആദിത്യൻ എം B ഗ്രേഡ് കരസ്ഥമാക്കി. Working model ന് 9B യിലെ ആരോമ സോമൻ , ദേവു ആർ B ഗ്രേഡ് കരസ്ഥമാക്കി.
- പത്രവായന മത്സരത്തിൽ 9D യിലെ ശിവദ പി പങ്കെടുത്തു.
- സാമൂഹ്യ ശാസ്ത്ര ടാലന്റ് സെർച്ചിൽ 9B യിലെ ഗൗരി പ്രസാദിന് രണ്ടാം സ്ഥാനം ലഭിച്ചു.
- ആഗസ്റ്റ് 15, ജനസംഖ്യാ ദിനം , ഗാന്ധി ജയന്തി, ഹിരോഷിമ- നാഗസാക്കി ദിനങ്ങൾ, അധ്യാപക ദിനം തുടങ്ങിയ ദിനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി അതിനെപ്പറ്റി അവബോധം നൽകി കൊണ്ട് തന്നെ ആചരിച്ചു.
- സാമൂഹ്യ ശാസ്ത്ര ക്ലബ് അംഗങ്ങളുമായി ഒരു പഠന യാത്ര സംഘടിപ്പിച്ചു.