"ജി എച്ച് ഡബ്ളയു യു പി എസ് തട്ടേക്കാട്/എൻെറ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:


*ഗവ. യു പി സ്കൂൾ തട്ടേക്കാട്
*ഗവ. യു പി സ്കൂൾ തട്ടേക്കാട്
[[പ്രമാണം:27312 New School image .jpg|thumb|ഗവ. യു പി സ്കൂൾ തട്ടേക്കാട്]]
* ഗവ. എച്ച് എസ് എസ് കുട്ടമ്പുഴ.
* ഗവ. എച്ച് എസ് എസ് കുട്ടമ്പുഴ.
* ജി എൽ പി എസ് സത്രപ്പടി
* ജി എൽ പി എസ് സത്രപ്പടി

19:50, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കുട്ടമ്പൂഴ പ‍‍ഞ്ചായത്തിലെ വളരെ മനോഹരമായ പ്രദേശമാണ് തട്ടേക്കാട് ,ഞായപ്പിളളി.

പ്രധാന പൊതുസ്ഥലങ്ങൾ

  • കുട്ടമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം .
  • കുട്ടമ്പുഴ പഞ്ചായത്ത് .
  • കുട്ടമ്പുഴ വില്ലേജ് ഓഫീസ്.
  • തട്ടേക്കാട് പക്ഷി സങ്കേതം

ശ്രദ്ധേയരായ വ്യക്തികൾ

സുധാചന്ദ്രൻ
  • സുധാചന്ദ്രൻ പക്ഷിനിരീക്ഷക.

ആരാധനാലയങ്ങൾ

  • തട്ടേക്കാട് മഹാദേവക്ഷേത്രം
  • ഞായപ്പിള്ളി സെൻ്റ് ആൻ്റണീസ് ചർച്ച്
ഞായപ്പിള്ളി സെൻ്റ് ആൻ്റണീസ് ചർച്ച്
  • സെൻെറ്. മേരീസ് പള്ളി തട്ടേക്കാട്
  • ഞായപ്പിള്ളി ജുമാമസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ. യു പി സ്കൂൾ തട്ടേക്കാട്
ഗവ. യു പി സ്കൂൾ തട്ടേക്കാട്
  • ഗവ. എച്ച് എസ് എസ് കുട്ടമ്പുഴ.
  • ജി എൽ പി എസ് സത്രപ്പടി
  • ജി എൽ പി എസ് കുറ്റിയംചാൽ

ചിത്രശാല

മോണോലിസ ആർട്ട് കുട്ടമ്പുഴ

ചരിത്രം

നമ്മുടെ ഗ്രാമം കാലങ്ങൾക്ക് മുമ്പുള്ള കുടിയേറ്റ ഗ്രാമം. നാലോ അഞ്ചോ കുടുംബങ്ങൾ വന്യമൃഗങ്ങളോടും വിഷ പാമ്പുകളോടും മല്ലടിച്ച് അധ്വാനം മൂലധനമാക്കി ചതുപ്പുകളും തരിശുകളും വിളനിലമാക്കി. രാത്രികൾ പകലുകളാക്കിയുള്ള അധ്വാനത്തിനു ഫലം കണ്ടുതുടങ്ങിയപ്പോൾ പലയാളുകളും കുടിയേറ്റക്കാരായി ഇവിടെയെത്തി . കാൽ നടയായി തലച്ചുമടുമായി നാണ്യവിളകൾ കിലോമീറ്ററുകൾ അകലെയുള്ള ചന്തയിലെത്തിച്ചു. മാറ്റം കാലനുസൃതമായി വന്നുകൊണ്ടിരുന്നു.

വർഷക്കാലമായാൽ ചെളിയും കുഴിയുമായ നടപ്പാത. ഈ പാതയിലൂടെ കാളവണ്ടികൾ യാത്രയാരംഭിച്ചു. അന്ന് പെരിയാറിനെ തടഞ്ഞു കൊണ്ട് ദൂതത്താൻ അണക്കെട്ട് ഉണ്ടായിരുന്നില്ല. തട്ടേക്കാട് കടവിൽ പെരിയാറിന് കുറുകെ കൽക്കെട്ടുകൊണ്ടുള്ള ചപ്പാത്ത് . ചപ്പാത്ത് കയറിയിറങ്ങി കാളവണ്ടികൾ നാണ്യവിളകളുമായി തൊട്ടടുത്ത പട്ടണമായ കോതമംഗലത്തേക്ക് . നാടിൻെറ കാവൽ ദൈവമായി പുഴയോരത്ത് ശിവക്ഷേത്രം . ഈ ക്ഷേത്ര പറമ്പിന് ചരിത്രത്തിൽ സ്ഥാനമുണ്ട്. ഇന്ത്യയിൽ ആദ്യമായി റബ്ബർ പ്ലാൻ്റ് ചെയ്തത് തട്ടോടാണെന്ന് ചരിത്ര രേഖകൾ പറയുന്നു. കൂടാതെ നാടിൻെറ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന നമ്മുടെ റോഡിനു മുണ്ട് ചരിത്രം . കൊച്ചിയിൽ നിന്ന് വിദേശികളായ ഇംഗ്ലീഷുകാർക്ക് മൂന്നാർ മലമടക്കുകളിലെ തേയിലത്തോട്ടങ്ങളിലേക്ക് യാത്രചെയ്യേണ്ടി വന്നിരുന്നു. അവർ കുതിരവണ്ടിയിൽ പെരിയാർ കടന്ന് പൂയംകുട്ടി , പിണ്ടിമേട്, കുഞ്ചിയാർ , മാങ്കുളം വഴി മൂന്നാറിലേക്ക് യാത്ര പോയിരുന്നത്. ആ വഴിയരികിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.