"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ഒരു മാലാഖയുടെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:33, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഒരു മാലാഖയുടെ നൊമ്പരം

സന്തോഷമാം എൻ ജീവിതത്തിൽ
മുൾക്കിരീടം നിറഞ്ഞൊരു രൂപമായ്
വന്നൊരു ഭീകരനാം കോവിഡ്.
എന്തിനായ് വൈറസേ എന്നിലേക്ക് നീ
നിൻ ലക്ഷണം പറയാതെ ചേർന്നിരുന്നു?
തടവറ പോലുള്ള ഐസൊലേഷൻ
തടവുകാരിയായിന്നു ഞാൻ.
പ്രാണനാം നാഥനും, പൊന്നോമന മക്കളും,
ഏറെ ദൂരെയായ് ഇന്ന് മാറിയല്ലോ.
എന്റെ പിഞ്ചോമന മക്കളെ കൊഞ്ചിക്കാൻ
ചുംബിക്കാൻ ഞാനിന്നർഹയല്ല.
പോസിറ്റീവോ നെഗറ്റീവോ എന്നറിഞ്ഞീടാൻ
സഖിമാരാം മാലാഖമാർ പരിശോധിച്ചീടുന്നു.
പോസിറ്റീവാം രൂപത്തിലെൻ മുന്നിലായ്
കാലനോ കയറുമായ് കാത്തുനിൽപൂ.
ഇന്നും ഞാനഗ്രഹിച്ചീടുന്നു
ഈ ഫലം നെഗറ്റീവായ് മാറിയെങ്കിൽ!
എന്റെ പൊന്നോമനകൾ തൻ കൊഞ്ചലും
കളമൊഴികളും കണ്ട് കൊതി തീർത്തിടട്ടെ.
അകന്നു പോകൂ നീ സൂഷ്മാണു
ഞാനെന്റെ ജീവിതം ജീവിക്കട്ടെ.
കാണുന്നു വെട്ടം അകലെയെങ്ങോ
പ്രതീക്ഷ തൻ നൽ പ്രകാശമേളം.

സൈനബ് എസ്
5 B ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത