"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/മഹാമാരിയായ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (44345 എന്ന ഉപയോക്താവ് എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/മഹാമാരിയായ കൊറോണ എന്ന താൾ ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/മഹാമാരിയായ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
10:47, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
മഹാമാരിയായ കൊറോണ
ലോകം മുഴുവൻ വ്യാപിച്ച ഒരു മഹാവിപത്താണ് കൊറോണ വൈറസ് അഥവ കോവിഡ് -19. ലോകം മഴുവൻ യുദ്ധസമാനമായ ഒരവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. ലോകാരോഗ്യസംഘടന ഈ വൈറസിനെ മഹാമരിയായി പ്രഖ്യാപിച്ചു. ലക്ഷക്കണക്കിനാളുകളാണ് ഈ രോഗം ബാധിച്ച് മരിച്ച് വീണുകൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് പകരുന്നത് തടയുന്നതിനായി നമ്മുടെ രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചു. അങ്ങനെ ഈ വൈറസ് രാജ്യത്തെതന്നെ നിശ്ചലമാക്കിയിരിക്കുകയാണ്. കോവിഡ് -19 മരണവും വേദനയും വിലാപങ്ങളുമാണ് എങ്ങും. മനുഷ്യരെല്ലാം വീട്ടിനകത്തിരിക്കുന്ന. മലയാളികളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരടച്ചിരിപ്പ്. എന്നാൽ നാം വീട്ടിലിരിക്കുമ്പോൾ അഹോരാത്രം ജോലി ചെയ്യുന്ന കുറേ മനുഷ്യരുണ്ട്. ആരോഗ്യ പ്രവർത്തകർ, കൊടും വേനലിലും കാവലും കരുതലുമായി പോലീസുകാർ, സമയം മറന്ന് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാർ,സന്നദ്ധപ്രവർത്തകർ,കൃത്യമായി ഇടപെട്ട് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്ന ഭരണാധികാരികൾ,നേതാക്കൾ… ഇവരിലാണ് നമ്മുടെ ജീവന്റെ പ്രതീക്ഷ. മാരകമായ വൈറസിനെതിരെയുള്ള യുദ്ധത്തിൽ നമ്മുടെ ജീവന് സ്വന്തം ജീവൻപോലും പണയം വെച്ച് കാവൽ നിൽക്കുന്ന ഇവരെയെല്ലാം നാം ആദരിക്കുന്നു. ആദരിക്കേണ്ട പോരാളികളാണിവർ. ഇവരെ ആദരിക്കുക, ഇവരോട് നന്ദി പറയുക, ഇവരുടെ കുടുംബങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുക. കൊറോണയെ നമുക്ക് കരുതലോടെ നേരിടാം, നമ്മുടെ തിളക്കമാർന്ന ജീവിതത്തിനായ്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം