"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 493: വരി 493:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:21060 sanskrit 1.png|നടുവിൽ|ലഘുചിത്രം]]
!
![[പ്രമാണം:21060 sanskrit 2.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 sanskrit 2.png|നടുവിൽ|ലഘുചിത്രം]]
|}
|}
വരി 724: വരി 724:


കാർട്ടൂൺ വിഭാഗത്തിൽ വിഘ്നേഷും (9F) സംസ്കൃതം ഗാനാലാപനത്തിൽ അഭിഷേക്.R (8A) ഒന്നാംസ്ഥാനം നേടി ജില്ലയിലേക്ക് മത്സരിക്കുകയും A Grade  നേടുകയും ചെയ്തു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം  HM അസംബ്ലിയിൽ നടത്തി. സംസ്കൃതോത്സവ  വിജയികൾ ട്രോഫി HM ന് കൈമാറി..[[പ്രമാണം:21060 sanskrit.png|നടുവിൽ|ലഘുചിത്രം]]
കാർട്ടൂൺ വിഭാഗത്തിൽ വിഘ്നേഷും (9F) സംസ്കൃതം ഗാനാലാപനത്തിൽ അഭിഷേക്.R (8A) ഒന്നാംസ്ഥാനം നേടി ജില്ലയിലേക്ക് മത്സരിക്കുകയും A Grade  നേടുകയും ചെയ്തു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം  HM അസംബ്ലിയിൽ നടത്തി. സംസ്കൃതോത്സവ  വിജയികൾ ട്രോഫി HM ന് കൈമാറി..[[പ്രമാണം:21060 sanskrit.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:21060 skt.png|നടുവിൽ|ലഘുചിത്രം]]
=== സംസ്കൃതം സ്കോളർഷിപ്പ് വിജയികൾ ===
{| class="wikitable"
|+
!
![[പ്രമാണം:21060 sanskrit 2.png|നടുവിൽ|ലഘുചിത്രം]]
|}മൂത്താന്തറ  കർണ്ണകയമ്മൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ വച്ച് നടന്ന കേരള   ഗവൺമെൻറ്  സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 
സഞ്ജയ് . M (10A)
യദുകൃഷ്ണൻ R (10A)
സാധിക. M (9 C)
ആതിര K H (8 E)
എന്നെ കുട്ടികൾ വിജയികളായി.
ഈ കുട്ടികൾക്കുള്ള പ്രോത്സാഹനസമ്മാനം അസംബ്ലിയിൽ  HM വിതരണം ചെയ്തു

14:13, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Yearframe/pages

വിദ്യാലയവാർത്തകൾ 2023-24

ജൂൺ മാസം

പ്രവേശനോത്സവം 01-06-2023

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പാലക്കാട്‌ നഗരസഭ ചെയർപേഴ്സൺ ശ്രീമതി പ്രിയഅജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാലയമാനേജർ യു കൈലാസമണി, നഗരസഭ ക്ഷേമകാര്യചെയർമാൻ ശ്രീമതി ബേബി, പ്രിൻസിപ്പാൾ വി കെ രാജേഷ്‌, പ്രധാന അധ്യാപികആർ ലത,വാർഡ് കൗൺസിലർ സജിതസുബ്രമണ്യൻ അധ്യാപകർ, പിടി എ അംഗങ്ങൾഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.

പഠനോപകരണ വിതരണഉദ്ഘാടനംപാലക്കാട്‌ നഗരസഭ ക്ഷേമകാര്യചെയർമാൻ ശ്രീമതി ബേബി അവർകൾ നിർവ്വഹിച്ചു.യൂണിഫോം വിതരണം വാർഡ് കൗൺസിലർ ശ്രീമതി സുബ്രഹ്മണ്യൻ നിർവ്വഹിക്കുന്നു

.
.
.

വിഭവസമൃദ്ധമായി ഉച്ചഭക്ഷണശാല

.
.
.

പരിസ്ഥിതിദിനം 05-06-2023

ലോക പരിസ്ഥിതി ദിനത്തിൽ കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ നിരവധി തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. മാനേജർ യു കൈലാസമണി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ലത ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ. സനോജ്, ജയചന്ദ്രൻ മാസ്റ്റർ, അനൂപ് മാസ്റ്റർ, ബാബു, വിഷ്ണു, അദ്ധ്യാപികമാരായ രാജി, ശുഭ, സുനിത നായർ, സ്മിത,ധന്യ, പ്രസീജ, മുതൽ പേർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി....വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.

പാലക്കാട്‌ നഗരസഭയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽവാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ വൃക്ഷതൈകൾ കൈമാറുന്നു

.
.

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ 1992-93 ബാച്ചിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ചുമർ ചിത്ര സമർപ്പണം നടത്തി

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ 1992-93 ബാച്ചിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ചുമർ ചിത്ര സമർപ്പണം നടത്തി. സ്വാതന്ത്ര്യസമരസേനാനികളുടെചുമർചിത്രങ്ങളാണ് വരച്ചത്. ചടങ്ങിൽ വിദ്യാലയമാനേജർ യു. കൈലാസമണി, പ്രിൻസിപ്പാൾ രാജേഷ്, പ്രധാന അധ്യാപികലത ടീച്ചർ, മുൻ അധ്യാപകരായ ലില്ലി ടീച്ചർ, മാർഗരറ്റ് ടീച്ചർ, സീത ടീച്ചർ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.വിഡിയോകാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

.
.

കണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന്റെ 2022-23 വർഷത്തെ മികച്ച പ്രവർത്തനത്തിന് കണ്ണകി സേവാ സംഘം ആദരിച്ചു

കണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന്റെ 2022-23 വർഷത്തെ മികച്ച പ്രവർത്തനത്തിന് കണ്ണകി സേവാ സംഘം ആദരിച്ചു. പ്രശസ്തി ഫലകം പ്രധാന അദ്ധ്യാപിക ലത ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി.പ്രസിഡന്റ്‌ ശ്രീനിവാസൻ, ജെ:സെക്രട്ടറി സുനിൽവൈ. പ്രസി :ധന്യരാജ്ജോ :സെക്രട്ടറി ഗോകുൽഎക്സി.മെമ്പർ കണ്ണൻ എന്നിവർ പങ്കെടുത്തു

.
.

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ നടന്നു .ജില്ലാ കോർഡിനേറ്റർ അജിത വിശ്വനാഥ് വിദ്യാലയം സന്ദർശിച്ചു .പ്രസീജ ,ചിഞ്ചുവിജയൻ ,സജിത .സുജാത എന്നിവർ ഓൺലൈൻ പരീക്ഷക്ക് നേതൃത്വം നൽകി .വിഡിയോകാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

.
.

വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും സ്കൂൾ മാനേജർ ശ്രീ. യു. കൈലാസമണി നിർവഹിച്ചു. ഹെഡ് മിസ് ട്രസ്സ് ആർ. ലത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ. സനോജ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ പ്രശസ്ത കഥാകൃത്തും ഫോട്ടോഗ്രാഫറും യാത്രികനുമായ ശ്രീ. കെ.എസ്. സുധീഷ് വായനാനുഭവവും എഴുത്തിന്റെ വഴികളും പങ്കുവച്ചു .സ്റ്റാഫ് സെക്രട്ടറി സി. പ്രീത ആശംസയർപ്പിച്ചു . പൂർവ വിദ്യാർഥി കെ. കൃഷ്ണേന്ദു പുസ്തകപരിചയം നടത്തി. വി.ആർ ഷിനി നന്ദി രേഖപ്പെടുത്തി . തുടർന്ന് വിദ്യാർഥികൾ കലാപരിപാടികളും അവതരിപ്പിച്ചു .വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.
.

കർണ്ണികാരം പത്രം

.
.

യോഗാദിനം

യോഗദിനത്തിൽ വിദ്യാലയത്തിലെ കായിക വിഭാഗത്തിന്റേയും സംസ്‌കൃത വിഭാഗത്തിന്റെയു, നേതൃത്വത്തിൽ വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തി .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാകുകയുള്ളൂ എന്നസന്ദേശം വിദ്യാർത്ഥികൾക്ക് നൽകി .വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.

എൽഇഡി ബൾബ് വർക്ക്ഷോപ്പ്

എൽഇഡി ബൾബ് വർക്ക്ഷോപ്പ് school science club. ൻ്റെ നേതൃത്യത്തിൽ eഎൽഇഡി നടന്നു . ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ എസ് ക്യു എഫ്) പരിഗണിച്ച് പത്താംതരത്തിലെ ഒന്നാം പാഠത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭാഗമാണ് എൽഇഡി ബൾബിന്റെ നിർമ്മാണം, കേടുപാടുകൾ തീർക്കൽ, പുനരുപയോഗം, സംസ്കരണം എന്ന ഭാഗം .ഇത് പത്തിലെ കുട്ടികൾക്ക് പ്രാക്ടിക്കലായി ചെയ്യിക്കുകയും അത് മികച്ച രീതിയിൽ സ്വായത്തമാക്കിയ കുട്ടികളെ ഉപയോഗിച്ചുകൊണ്ട് 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് അത് പരിചയപ്പെടുത്തുകയും ആണ് ഉദ്ദേശിക്കുന്നത് .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.

ആരോഗ്യ അസംബ്ലി - പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം

ജൂൺ 23രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേർന്നു . പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു . തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു .

ആരോഗ്യ അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സന്ദേശത്തിൽ ഉൾപ്പെടുത്തിയവ

മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക എന്നിവയും ഇൻഫ്‌ളുവൻസ തുടങ്ങിയ രോഗങ്ങളും പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്. ഇത് പകർച്ചപ്പനിയുടെ കാലമാണ്. പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കണം.പനിയുണ്ടെങ്കിൽ മാതാപിതാക്കളേയോ /രക്ഷിതാക്കളെയോ/ അധ്യാപകരെയോ അറിയിക്കണം.പനി ചികിസിക്കണം, ഡോക്ടറുടെ അടുത്ത്പോയി ചികിത്സിക്കണം .തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം.കെട്ടികിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത്.കൈകാലുകളിൽ മുറിവ് ഉണ്ടെങ്കിൽ മണ്ണിലിറങ്ങരുത്, ചെളിയിലോ കെട്ടിക്കിടക്കുന്ന വെള്ളമായോ സമ്പർക്കം അരുത്.ഇൻഫ്ളുവൻസ രോഗം പകരാതിരിക്കാൻ മാസ്ക് ധരിക്കുന്നതാണ് നല്ലത്.കൊതുക് മുട്ടയിട്ട് കൂത്താടി വരുന്നത് കെട്ടികിടക്കുന്ന വെള്ളത്തിലായതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്.കൊതുകുകളുടെ ഉറവിടങ്ങളായ കെട്ടികിടക്കുന്ന വെള്ളം സ്‌കൂളുകളിൽ ഉണ്ടെങ്കിൽ അധ്യാപകരെയും വീട്ടിലാണെങ്കിൽ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ അറിയിക്കണം.പരിസരവും വൃത്തിയായി സൂക്ഷിക്കണം, ഇതിൽ മാതാപിതാക്കൾ ആവശ്യപ്പെടുന്ന ചെറിയ സഹായങ്ങൾ അവരുടെ സാമിപ്യത്തിലും നിരീക്ഷണത്തിലും ചെയ്യുന്നത് നല്ലതാണ്.വീടുകളിലെ ചെടികൾക്കിടയിലെ ട്രേ, ഫ്രിഡ്ജിനടിയിലെ ട്രേ, എന്നിവിടങ്ങളിൽ കൊതുകുകളുടെ കൂത്താടികൾ വളരും, മാതാപിതാക്കളെ അറിയിച്ച് അവ ഒഴിവാക്കുന്നതിന് അഭ്യർത്ഥിക്കണം.കിളികളും, വവ്വാലുകളും കഴിച്ചതിന്റെ ബാക്കി പഴങ്ങൾ കഴിക്കരുത് .വൃത്തിയായി കഴുകിയ ശേഷം മാത്രമേ അല്ലാത്ത പഴവർഗ്ഗങ്ങൾ കഴിക്കാൻ പാടുള്ളു.കുട്ടികൾക്ക് പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ അധ്യാപകരെ അറിയിക്കാൻ മടിക്കരുത് .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം

.
.
.
.

ബോധവത്കരണം നടത്തി

വിദ്യാലയത്തിൽ ജൂൺ 23 നു നടത്തിയ പ്രത്യേക ആരോഗ്യ അസബ്ലിയെ തുടർന്ന് 8,9,10 ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി കൗമാര പ്രായത്തിലെ സവിശേഷതകൾ,ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ശുചിത്വത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ബോധവത്ക്കരണ ക്ലാസ്സ്‌ പ്രീത ടീച്ചറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വ്യക്തിശുചിത്വം, സാമൂഹിക ശുചിത്വം, ചൂഷണങ്ങൾ ഒഴിവാക്കി സ്വയം പര്യാപ്തരായി മാറേണ്ടതിന്റെ ആവശ്യകത....എന്നിവ ചർച്ച ചെയ്തു

.

ഏകദിന ശില്പശാല

പാലക്കാട്ട് ജില്ലാ ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങൾക്കുള്ള ഏകദിന ശില്പശാല കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു

.
.
.

ഫിസിക്കൽ ടെസ്റ്റിലൂടെ വിദ്യാർത്ഥികളെ സെലക്ട് ചെയ്തു

പുതിയ സ്കൗട്ട് യൂണിറ്റി ലേക്കുള്ള റിക്രൂട്ട്സിനെ ഫിസിക്കൽ ടെസ്റ്റിലൂടെ സെലക്ട് ചെയ്തു .അൻപതോളം വിദ്യാത്ഥികൾ പങ്കെടുത്തു .മുപ്പത്തിരണ്ടുപേരേ സെലക്ട് ചെയ്തു

.

സംഗീതവും വ്യായാമവും

വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഗീതവും വ്യായാമവും പരിപാടി നടത്തി .കുട്ടികൾ വളരെയധികം ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.

ട്രൂപ്പ്മീറ്റിങ് 27-06-2023

യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.ഭാരത്‌ സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1950ൽ സ്ഥാപകൻ ബി.പി യുടെ ഉദ്ദേശങ്ങൾ,തത്വങ്ങൾ,രീതികൾ,മുതലായുടെ അടിസ്ഥാനത്തിൽ ജാതി,മതം,വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം സ്‌കൗട്പ്രസ്ഥാനം ,നിയമങ്ങൾ ,അച്ചടക്കം എന്നീകാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ട്രൂപ്പ്മീറ്റിങ് .യൂണിറ്റ് പ്രസിഡന്റ് ലതടീച്ചർ ,സ്കൗട്ട് മാസ്റ്റർ രാജേഷ് ,നിഷടീച്ചർ ,അരുൺ ,ജയചന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി

ലഹരിവിരുദ്ധദിനം

അസ്സംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി .ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരവും നടന്നു .വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.

ഡിജിറ്റൽ പോസ്റ്റർ മത്സരവിജയികൾ

.
.
.

ട്രൂപ്പ്മീറ്റിങ് 27-06-2023

യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.ഭാരത്‌ സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1950ൽ സ്ഥാപകൻ ബി.പി യുടെ ഉദ്ദേശങ്ങൾ,തത്വങ്ങൾ,രീതികൾ,മുതലായുടെ അടിസ്ഥാനത്തിൽ ജാതി,മതം,വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം സ്‌കൗട്പ്രസ്ഥാനം ,നിയമങ്ങൾ ,അച്ചടക്കം എന്നീകാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ട്രൂപ്പ്മീറ്റിങ് .യൂണിറ്റ് പ്രസിഡന്റ് ലതടീച്ചർ ,സ്കൗട്ട് മാസ്റ്റർ രാജേഷ് ,നിഷടീച്ചർ ,അരുൺ ,ജയചന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി .

ജൂലൈ മാസത്തെ വാർത്തകൾ

ബഷീർ ദിനം 05-07-2023

സർവ ചരാചരങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് പ്രഖ്യാപിച്ച ഇമ്മിണി ബല്യ ഒന്നിന്റെ എഴുത്തുകാരന്റെ ഓർമ്മ ദിനം . 10 B യിലെ ഷെബീബ :"ബഷീറിനെയും ... പ്രേമ ലേഖനത്തെയും പരിചയപ്പെടുത്തിക്കൊണ്ട് ഈ വിദ്യാലത്തിലെ ബഷീർ ദിനത്തിന് തുടക്കം കുറിച്ചു .ക്ലാസ് തല പ്രവർത്തനങ്ങൾക്ക പ്രാധാന്യം നല്കിയതിനാൽ കഥാകാരനെ കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു . "ബേപ്പൂർ സുൽത്താ "ന്റെ കഥകളെയും കഥാപാത്രങ്ങളെയും ശകലങ്ങളെയും കുട്ടികൾ കണ്ടെത്തി പറഞ്ഞപ്പോൾ ചിരിയുടെ മാലപടക്കം ഉതിർന്നു.ചളുക്കാ പുളുക്കാ . ന്നും. അച്ചാലും മുച്ചാലും നടത്തവും എല്ലാം പ്രിയ എഴുത്തുകാരന്റെ സ്വതസിദ്ധമായ ശൈലിയായി കൂട്ടുകാർ വായിച്ചെടുത്തു ...ക്ലാസ് തല പ്രവർത്തനങ്ങൾക്ക പ്രാധാന്യം നല്കിയതിനാൽ കഥാകാരനെ കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു . "ബേപ്പൂർ സുൽത്താ "ന്റെ കഥകളെയും കഥാപാത്രങ്ങളെയും ശകലങ്ങളെയും കുട്ടികൾ കണ്ടെത്തി പറഞ്ഞപ്പോൾ ചിരിയുടെ മാലപടക്കം ഉതിർന്നു.ചളുക്കാ പുളുക്കാ . ന്നും. അച്ചാലും മുച്ചാലും നടത്തവും എല്ലാം പ്രിയ എഴുത്തുകാരന്റെ സ്വതസിദ്ധമായ ശൈലിയായി കൂട്ടുകാർ വായിച്ചെടുത്തു ..തുടർ പ്രവർത്തനങ്ങൾക്കായി വരും ദിവസങ്ങൾ നിശ്ചയിച്ചു .... ... ആന വാരി രാമൻ നായരും പൊൻ കുരിശുതോമയും മണ്ടൻ മുത്തപ്പനും ഒറ്റക്കണ്ണൻ പോക്കറും കുട്ടികൾക്ക്കൗതുകമായപ്പോൾ മജീദും സുഹറയും അവർക്കൊന്നു നോവായി. കേശവൻ നായരും സാറാമ്മയുംഎട്ടുകാലി മമ്മുഞ്ഞ് കോട്ടുമമ്മൂഞ്ഞായത് എത്ര രസകരം ഇങ്ങനെകഥയിലെ കഥാകാരനെ കണ്ടെത്താൻ തുടർ ദിവസങ്ങൾ കൂടി അനിവാര്യമായതിനാൽ പ്രവർത്തനങ്ങൾ തുടരുന്നു ...

.
.
.

സ്കൗട്ട് വിദ്യർത്ഥികളുടെ രക്ഷാകർത്തൃയോഗം 07-07-2023

സ്കൗട്ട് വിദ്യാർത്ഥികളുടെ രക്ഷാകർത്തൃയോഗം നടന്നു .അരുൺമാഷ് സ്വാഗതവും സ്കൗട്ട് യൂണിറ്റ് പ്രസിഡന്റ് പ്രധാനഅദ്ധ്യാപിക ലതടീച്ചർ അധ്യക്ഷ ഭാഷണവും സ്കൗട്ട് മാസ്റ്റർ രാജേഷ് സ്‌കൗട്ടിങ്ങിനെ കുറിച്ചും സംസാരിച്ചു .ജയചന്ദ്രകുമാർ ആശംസകളും സീനിയർ അദ്ധ്യാപിക നിഷ ടീച്ചർ നന്ദിയും പറഞ്ഞു .

.
.

ജൂലൈ 11 ലോക ജനസംഖ്യദിനം

ജൂലൈ 11 ലോക ജനസംഖ്യ ദിനവുമായി ബന്ധപ്പെടുത്തി സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനാ മത്സരവും " ജനസംഖ്യാ വളർച്ചയും രാജ്യ പുരോഗതിയും " എന്ന വിഷയത്തിൽ ഉപന്യാസ മൽസരവും നടന്നു. ശ്രീലക്ഷമി, ശ്രീദേവിക എന്നീ വിദ്യാർത്ഥികൾ ഈ വിഷയത്തെക്കുറിച്ച് അസംബ്ലിയിൽ സംസാരിച്ചു.വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഗണിതക്ലബ്ബ് ഉദ്ഘാടനം 14-07-2023

2023-24 അധ്യയന വർഷത്തെ ഗണിത പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് ഗണിതക്ലബ്ബ് ഉദ്ഘാടനം പ്രധാനഅധ്യാപിക ആർ ലത, പ്രിൻസിപ്പാൾ വി കെ രാജേഷ്, സീനിയർ അധ്യാപിക കെ വി നിഷ, സ്റ്റാഫ്‌ സെക്രട്ടറി പ്രീത ടീച്ചർ, വിദ്യാർത്ഥി പ്രതിനിധികളും കൂടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗണിത വഞ്ചിപ്പാട്ട്, ഗണിത തിരുവാതിര എന്നിവ ഏവരേയും ആകർഷിച്ചു. വൃത്തം എന്ന ആശയത്തെ ബന്ധ പ്പെടുത്തിയാണ് തിരുവാതിര അവതരിപ്പിച്ചത്. ഗണിത അധ്യാപകരായ വീണ, പ്രസീജ, സജിത, അരുൺ, രാജേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വിഡിയോകാണുവാൻ ഇവിടെ ക്ളിക്ക്ചെയ്യുക

,
,
,
,

പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്‌ 14-07-2023

OISCA INTERNATIONAL SOUTH INDIAN CHAPTER ന്റെ ആഭിമുഖ്യത്തിൽ കർണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.14/7/2023 വെള്ളി 11 am നു നടന്ന പരിപാടിയിൽ ക്ലാസ്സ് നയിച്ചത് ദശാ ബ്ദങ്ങളായി OISCA യുടെ സജീവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രൊഫസർ കെ സുരേഷ് ബാബു സർ ആണ്.ശ്രീമതി കെ. വി നിഷ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രെസ്സ് ആർ ലത ടീച്ചർ പരിപാടി ഉദ്ഘാ ടനം ചെയ്യുകയും സ്കൂൾ മാനേജർ അധ്യക്ഷസ്ഥാനം അലങ്കരിക്കുകയും ചെയ്തു.പ്രിൻസിപ്പൽ വി കെ രാജേഷ് സർ, OISCA പാലക്കാട്‌ ചാപ്റ്റർ ഭാരവാഹി ശ്രീ ബാലകൃഷ്ണൻ സ്കൂളിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ആശംസകൾ നൽകി. പാ രിസ്ഥിതിക പ്രശ്നങ്ങൾ അവയുടെ പരിഹാരത്തിനു നമുക്കെന്തു ചെയ്യാനാകും തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്ത സുരേഷ് ബാബു സർ ന്റെ ക്ലാസ്സ്‌ കുട്ടികൾക്ക് പ്രചോദ നകരമായിരു ന്നു. അദ്ദേഹം കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. വിദ്യാലയ അംങ്ക ണത്തിൽ ഏവരുടെയും സാന്നിധ്യത്തിൽ കുട്ടികൾ വൃക്ഷതൈകൾ നട്ടു.മരങ്ങളില്ലാതെ നാമില്ല എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്ന സുരേഷ് ബാബു സാറിനും OISCA സംഘടനക്കും KHSS ന്റെ അഭിവാദ്യങ്ങൾ.

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന്റെ പൊൻതൂവലായി സ്കൗട്ട് വിഭാഗം

നമ്മുടെ വിദ്യാലയത്തിലെ 65th സ്കൗട്ട് യൂണിറ്റ് ലെ 32 വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ ബാച്ച്പ്രവർത്തനം ആരംഭിച്ചു.വിദ്യാലയത്തിൽ എത്തിയ സ്വീകരിച്ചചടങ്ങുകൾ ഏവരേയും ആകർഷിച്ചു.കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ എത്തിയ പാലക്കാട് ഡി ഇ ഒ ശ്രീമതി ഉഷ മാനാട്ട് kAS ,നർക്കോട്ടിക് സെൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് എന്നിവരെ വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗം ഗാർഡ് ഓഫ് ഓണർ നൽകി

.
.

വിദ്യാരംഗം പാലക്കാട്‌ സബ് ജില്ലഉദ്ഘാടനം

പാലക്കാട് സബ് ജില്ല വിദ്യാരംഗം ഉദ്ഘാടനം ബഹു. പാലക്കാട് ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ഉഷ മാനാട്ട് KAS നിർവഹിച്ചു. എ.ഇ.ഒ അധ്യക്ഷനായ പ്രസ്തുത ചടങ്ങിൽ സ്ക്കൂൾ പ്രധാനാധ്യപിക ആർ. ലത സ്വാഗതം പറഞ്ഞു. വിദ്യാരംഗം സബ് ജില്ല കൺവീനർ രാജി. എ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ വിദ്യാരംഗം കൺവീനർ ശ്രീമതി. ജയലളിത ടീച്ചറെ പാലക്കാട്‌ deo യും ജില്ല എക്സിക്യുട്ടീവ് അംഗം ബാലഗോപാലൻ മാഷും ചേർന്ന് ആദരിച്ചു. പ്രിൻസിപ്പാൾ വി.കെ.രാജേഷ്, പി.ടി.എ പ്രസിഡന്റ് സനോജ്. സി, സ്കൂൾ മാനേജർ കൈലാസ മണി എന്നിവർ ആശംസകളർപ്പിച്ചു. ബി.ആർ.സി. പ്രോഗ്രാം കൺവീനർ ഗിരീഷ്. സി നന്ദിയും രേഖപ്പെടുത്തി.വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നല്കി അനുമോദിച്ചു.വിഡിയോകാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.

പാലക്കാട്‌ സ്കൗട്ട് കമ്മീഷണർ ജയലളിത ടീച്ചർ സന്ദർശിച്ചു

വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗം പാലക്കാട്‌ സ്കൗട്ട് കമ്മീഷണർ ജയലളിത ടീച്ചർ സന്ദർശിച്ചു. വിദ്യാർത്ഥികൾ ക്ക് സ്കൗട്ട് പ്രസ്ഥാനത്തെ കുറിച്ച് ക്ലാസ്സ്‌ എടുത്തു. സ്കൗട്ട് പ്രസിഡന്റ് പ്രധാനഅധ്യാപിക ലത ടീച്ചർ, സ്കൗട്ട് മാസ്റ്റർ രാജേഷ്, അരുൺകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി കൗമാരക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ തുടക്കം കുറിച്ചതാണ് 'സ്കൗട്ട് ആൻഡ് ഗൈഡ്സ് മൂവ്മെന്റ്'. ശാരീരികവും മാനസികവുമായ ഉണർവിലൂടെ ലോകത്തിന് മികച്ച പൗരന്മാരെ സംഭാവന ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യം. 1907 ൽ ബ്രിട്ടീഷ് ആർമിയിലെ ലഫ്റ്റനന്റ് ജനറൽ ആയിരുന്ന ബേഡൻ പവ്വലാണ് ഇത് സ്ഥാപിച്ചത്. ആൺകുട്ടികൾക്കുള്ള സ്കൗട്ട് മൂവ്മെന്റിന് ശേഷം 1910 ൽ തന്റെ സഹോദരിയായ ആഗ്നസ് ബേഡൻ പവ്വലുമായി ചേർന്ന് അദ്ദേഹം പെൺകുട്ടികൾക്കുള്ള ഗൈഡ്സ് പ്രസ്ഥാനത്തിനും തുടക്കം കുറിച്ചു. 1909 ൽ ബ്രിട്ടീഷ് ക്യാപ്റ്റൻ ടി.എച്ച്.ബേക്കറാണ് ഇന്ത്യയിൽ സ്കൗട്ട് മൂവ്മെന്റ് ആരംഭിച്ചത്.

അക്ഷര മധുരം - പദ്ധതി ഉദ്ഘാടനം

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മയിൽപ്പീലിയുടെ അക്ഷര മധുരം പദ്ധതിയുടെ ഉദ്ഘാടനം മയിൽപീലി മാസിക വിദ്യാർഥികൾക്കു നല്കി |സ്ക്കൂൾ മാനേജർ ശ്രീ. യു. കൈലാസ മണി നിർവഹിച്ചു. വായനയുടെ മഹത്വവും പുരാണ കഥകളിലെ സാംസ്കാരിക മൂല്യവും ഉൾക്കൊള്ളുന്നതിന് കുട്ടികളെ ഉപദേശിച്ചു. ബാലഗോകുലം സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീ.വി.ശ്രീകുമാരൻ മാസ്റ്റർ ബാലഗോകുലം ജില്ല അധ്യക്ഷൻ കെ.. മുരളീകൃഷ്ണൻ, ബാലഗോകുലം പാലക്കാട് നഗരാധ്യക്ഷൻ എം. മുകുന്ദൻ എന്നിൽ പങ്കെടുത്ത യോഗത്തിൽ ശ്രീമതി.. കെ.വി. നിഷ സ്വാഗതവും സ്റ്റാഥ് സെക്രട്ടറി സി. പ്രീത ആശംസയും കെ. ആശ നന്ദിയും രേഖപ്പെടുത്തി.

സഹിത്യസമാജം ഉദ്ഘാടനവും വിജയോത്സവവും

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സാഹിത്യ സമാജം ഉദ്ഘാടനവും വിജയോത്സവവും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. സതീഷ് പി.കെ നിർവഹിച്ചു. ലക്ഷ്യം കണ്ടെത്താനും വിജയം നേടാനും ഉദ്ഘാടനഭാഷണത്തിലൂടെ വിദ്യാർഥികൾക്ക് പ്രചോദനം നല്കി. എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ വിവിധ അവാർഡുകളും എൻഡോവുന്റുകളും നല്കി അനുമോദിച്ചു. വിശിഷ്ട തിഥിയെ എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി സി.പി. ശുഭ പരിചയപ്പെടുത്തുകയും സ്കൂൾ മാനേജർ യു കൈലാസ മണി ആദരിക്കുകയും ചെയ്തു.പി.ടി.എ പ്രസിഡന്റ് സനോജ്. സി അധ്യക്ഷനായ പരിപാടിയിൽ പ്രിൻസിപ്പാൾ വി.കെ രാജേഷ് സ്വാഗതവും പ്രധാനാധ്യാപിക ആർ. ലത ആമുഖ ഭാഷണവും നടത്തി. എസ്.എം.സി. ചെയർപേഴ്സൺ കെ.സി. സിന്ധു, സേവനസമാജം പ്രസിഡന്റ് എസ്. മനോഹരൻ കെ. ഇ എസ് സെക്രട്ടറി ബി. രാജഗോപാൽ, എസ്. ആർ. ജി. കൺവീനർ കെ.വി. നിഷ, സ്റ്റാഫ് സെക്രട്ടറി സി. പ്രീത, എന്നിവർ ആശംസകളർപ്പിച്ചു. സാഗിത്യ സമാജം കൺവീനർ വി. അരുൺ കുമാർ നന്ദിയും രേഖപ്പെടുത്തി.

അമൃതം ആയുർവേദ ക്വിസ്

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പാലക്കാട്‌ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ ആ ഭിമുഖ്യത്തിൽ കർണകയമ്മൻ ഹയർ സെക്കന്ററി വിദ്യാലയത്തിലെ ശാസ്ത്രക്ലബ് വിദ്യാർഥികൾക്കായി അമൃതം ആയുർവ്വേദം ക്വിസ് മത്സരം സംഘടിപ്പിച്ചു.ആയുർവേദ ഡേ സെലിബ്രേഷൻ 2023 ന്റെ ഭാഗമായി നടന്ന മത്സരത്തിൽ 22 വിദ്യാർഥികൾ പങ്കെടുത്തു.ശ്രീകേഷ്. കെ ഒന്നാം സ്ഥാനത്തും വിഘ്‌നേഷ്. ഡി രണ്ടാം സ്ഥാന ത്തും എത്തി വൈഷ്ണവി കൃഷ്ണ. യു, അഞ്ജലി കൃഷ്ണ.എസ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ബഹുമാനപ്പെട്ട HM ആർ ലത ടീച്ചർ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാകുട്ടികൾക്കും സീനിയർ അദ്ധ്യാപിക കെ വി നിഷ ടീച്ചർ പാർട്ടിസിപ്പേ ഷൻ സർട്ടിഫിക്കറ്റുകൾ നൽകി.ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളെ ഡിസ്ട്രിക് ലെവൽ മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.ആയുർവേദ ത്തിന്റെ പ്രാധാന്യത്തെപ്പറ്റി അറിവ് നേടാൻ ക്വിസ് സഹായകമായി. ഇതിനു പിന്നിൽ പ്രവർത്തിച്ച ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ പ്രവർത്തനം പ്രശംസനീയമാണ്.

കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

Kites നടത്തിയ എട്ടാം ക്ലാസിലെ IT അഭിരുചി പരീക്ഷയിൽ സെലക്ഷൻ കിട്ടിയ 41 വിദ്യാർത്ഥികൾക്കുള്ള ആദ്യത്തെ ക്യാമ്പാണ്. ക്ലാസ് നയിച്ചത് പാലക്കാട് കെറ്റ്സ് മാസ്റ്റർ ട്രെയിനർ ആയ സിന്ധു ടീച്ചറാണ്.ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ആർ. ലത .ആശംസകൾ അർപ്പിച്ചത്ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി.പ്രീത.കൈറ്റ്സ് അധ്യാപകരായ സി ആർ സുജാത ,ആർ പ്രസീജ എന്നിവർ ക്യാമ്പിന് നേതൃത്വം വഹിച്ചു.ആനിമേഷൻ, പ്രോഗ്രാമിംഗ് , റോബോട്ടിക്സ് എന്നി വിഷയങ്ങളിലാണ് പ്രത്യേകം ക്ലാസ്സുകൾ നടന്നത്,

വിദ്യാരംഗം സബ്ജില്ല - സെമിനാർ

കുമാരനാശാനും മലയാള കവിതയും ' - എന്ന വിഷയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി ബി.ആർ.സി.യിൽ 26/7/23 ന് നടത്തിയ സെമിനാറിൽ വിഘ്നഷ്.ഡി പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. ആശാൻ കൃതികളെ പരിചയപ്പെടാനും രചനാപരവും സാമൂഹികപരവുമായ ആശാൻ രീതികളെ അടുത്തറിയുന്നതിനും സഹായിച്ച മികച്ച അവരെ ണമായിരുന്നു.നിരൂപകനായ രഘുനാഥ് പറളി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പാലക്കാട് സബ് ജില്ലയിലെ 8 വിദ്യാലയങ്ങൾ പങ്കെടുത്തു .

വാങ്മയം ഭാഷാ പ്രതിഭ

27/7/23 ന് സംസ്ഥാനവ്യാപകമായി നടത്തിയ വാങ്മയ ഭാഷാ പ്രതിഭ പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിൽ 1 എല്ലാ വിദ്യാർഥികളും പങ്കെടുത്തു. ഗവ. നിർദേശിച്ച 2-3 മണി വരെ പരീക്ഷ നടന്നു.29/71 23 ന് പ്രധാനാധ്യാപിക റിസൽട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു .വില് നേഷ്. ഡി. 10 എഫ് ,ഒന്നാം സ്ഥാനവും, ശ്വേത എസ് രണ്ടാം സ്ഥാനവും നേടി. സബ് ജില്ല മത്സരത്തിനഹരായി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികളെയും അഭിനന്ദിച്ചു .വിജയികളെ അനുമോദിച്ചു.

പ്രേംചന്ദ് ദിനം 31-07-2023

ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മവാർഷിക ദിനമാണ് ജൂലായ് 31.ഹിന്ദി അസംബ്ലി വിദ്യാലയത്തിൽ നടത്തി .കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ ചിത്രകലാഅധ്യാപകൻ അനൂപ് മാഷ് പ്രേംചന്ദിന്റെ മനോഹരചിത്രവും വരച്ചു .

ഓഗസ്റ്റ് മാസത്തെ വാർത്തകൾ

വേൾഡ് സ്കൗട്ട് സ്കാർഫ് ഡേ 01-08-2023

ഓഗസ്റ്റ് 1 വേൾഡ് സ്കൗട്ട് സ്കാർഫ് ഡേ ആണ്.ധാർമ്മിക ബോധമുള്ള വിദ്യാഭ്യാസം വഴി പുതുതലമുറയെ വാർത്തെടുക്കുകയും മാനുഷിക മൂല്യങ്ങൾ അന്യം നിന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മനുഷ്യത്വപരമായ സമീപനങ്ങൾ കൈകൊള്ളുകയും ചെയ്യുക എന്ന തത്വം മുറുകെ പിടിച്ചാണ് വേൾഡ് സ്കൗട്ട്സ് സ്കാർഫ് ഡേ ആചരിക്കുന്നത്.നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട പാലക്കാട്‌ ജില്ലാ കളക്ടർ Dr എസ്.ചിത്ര IAS,പാലക്കാട്‌ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ എന്നിവരെ സ്കാർഫ് അണിയിക്കുന്നു

വിദ്യാലയത്തിൽ പ്രിൻസിപ്പാൾ വീ കെ രാജേഷ് ,സീനിയർ അദ്ധ്യാപിക കെ വി നിഷ ,പാലക്കാട് ഇന്നർവീൽ ക്ലബ്ബ് പ്രസിഡന്റ് സുനിത ടീച്ചർ എന്നിവരെ സ്‌കൗട്ട് വിഭാഗം സ്കാർഫ് അണിയിച്ചു .

സ്കൗട്ട് ട്രൂപ്പ്മീറ്റിങ് 01-08-2023

സ്കാർഫ് ദിനത്തിൽ സ്കൗട്ട് ട്രൂപ്പ്മീറ്റിങ് നടത്തി .സ്കാർഫ് ദിന സന്ദേശം നൽകി .കെ വി നിഷ ,അരുൺമാഷ് ,ഉദയടീച്ചർ ,രാജേഷ് എന്നിവർ ആശംസകൾ നൽകി

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ PTA എക്സിക്യുട്ടീവ് യോഗം 02-08-2023

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ PTA എക്സിക്യുട്ടീവ് യോഗം ഇന്ന് ചേർന്നു.2023-24 അധ്യയന വർഷത്തെ PTA ജനറൽബോഡി ക്ഷണപത്രിക വിദ്യാലയ PTA പ്രസിഡന്റ് ശ്രീ സനോജ്. സി അംഗങ്ങൾക്ക് വിതരണം ചെയ്തു. മാനേജർ U. കൈലാസമണി, പ്രധാനഅധ്യാപിക R ലത, പ്രിൻസിപ്പാൾ വി. കെ രാജേഷ് അധ്യാപകർ, രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.

ഇൻവസ്റ്റിച്ചർ സെറിമണി 04-08-2023

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് വിദ്യാർത്ഥികളുടെ ഇൻവസ്റ്റിച്ചർ സെറിമണി നടന്നു .സ്കൗട്ട് പ്രസിഡന്റ് ലത ടീച്ചറെ ട്രൂപ് ലീഡർ അവിനാശ് സ്കാർഫ് അണിയിച്ചു .സ്കൗട്ട് പതാക ഉയർത്തുകയും പതാക ഗാനം ആലപിക്കുകയും ചെയ്ത.സ്കൗട്ട് പതാകയെ ചേർത്തുപിടിച്ചു പ്രതിപ്രതിഞചൊല്ലി .സ്കാർഫ് അണിയിക്കൽ ,ക്യാപ് അണിയിക്കൽ ,മധുരം നൽകൽ തുടങ്ങിയ ചടങ്ങുകൾക്ക് പ്രിസിപ്പൽ രാജേഷ് .പ്രധാന അദ്ധ്യാപിക ലത ,സീനിയർ അദ്ധ്യാപിക നിഷ ,സ്‌കൗട്ട് മാസ്റ്റർ രാജേഷ് ,അരുൺ ,ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി .വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് സല്യൂട്ട് നല്കി .വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും ഉണ്ടായിരുന്നു

പി ടി എ ജനറൽബോഡി 06-08-2023

പി ടി എ ജനറൽബോഡി കൂടി പുതിയ പി ടി എ അംഗങ്ങളെ തിരഞ്ഞെടുത്തു .സനോജ് .സി അവർകളെ പി ടി എ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു

നാഗസാക്കിദിനം

ഹിരോഷിമ നാഗസാക്കി ദിനത്തിൽ കർണ്ണകയമ്മൻ സ്കൂളിൽ സ്കൗട്ട്, ജെ ആർ സി, ലിറ്റിൽ കൈറ്റ്, സാമൂഹ്യ ശാസ്ത്രക്ലബ്ബ്‌ ഇവരുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. പ്രത്യേക അസ്സംബ്ലി നടത്തുകയും ആയിരത്തോളം സ ഡാ ക്കോ കൊക്കുകളെ നിമ്മിക്കുകയും പരസ്പരം കൈമാറുകയും ചെയ്തു

നാഗസാക്കിദിനത്തിൽ സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കിനെ കൈമാറുന്നു

നാഗസാക്കി ദിനത്തിൽ ലോകസമാധാനത്തിന്റെ പ്രതീകമായി വെളുത്ത സഡാക്കോ കൊക്കിനെ സ്കൗട്ട് വിദ്യാർത്ഥികൾ നിഷടീച്ചർക്ക് കൈമാറുന്നു
നാഗസാക്കിദിനത്തിൽ സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കിനെ ഗണിതക്ലബ്ബ് സെക്രട്ടറി വിഷ്ണു  കൈമാറുന്നു

യുദ്ധവിരുദ്ധ റാലി

ഹിരോഷിമ നാഗസാക്കി ദിനത്തിൽ കർണ്ണകയമ്മൻ സ്കൂളിൽ സ്കൗട്ട്, ജെ ആർ സി, ലിറ്റിൽ കൈറ്റ്, സാമൂഹ്യ ശാസ്ത്രക്ലബ്ബ്‌ ഇവരുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. പ്രത്യേക അസ്സംബ്ലി നടത്തുകയും ആയിരത്തോളം സ ഡാ ക്കോ കൊക്കുകളെ നിമ്മിക്കുകയും പരസ്പരം കൈമാറുകയും ചെയ്തു

വിജയ പുരസ്‌കാരം

പാലക്കാട് ഡി ഇ ഒ ഉഷ മാനാട്ടിൽ നിന്നും ഡപ്യൂട്ടി എച് ,എം നിഷ .കെ .വി ഏറ്റുവാങ്ങുന്നു

മൂത്താന്തറ കർണ്ണകയമ്മൻ ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്വതന്ത്ര്യ വിജ്ഞാനോത്സവം സംഘടിപ്പിച്ചു

ആഗസ്റ്റ് 8, 9 ദിവസങ്ങളിലായിരുന്നു പരിപാടി. അസിസ്റ്റൻഡ് HM കെ.വി നിഷ ഉദ്ഘാടനം നിർവഹിച്ചു. അറിവിന്റെ അന്തരം ഒഴിവാക്കി നൂതന സങ്കേതികവിദ്യ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പൺ ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ, ഗെയിം കോർണർ, ആനിമേഷൻ എന്നിവയുടെ പ്രദർശനവും . ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. സ്വതന്ത്യ സോഫ്റ്റ്‌വെയറിനെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.പൊതു അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം നൽകിയത് യൂണിറ്റ് ലീഡർ ശ്രീശാന്ത് ആണ്. പരിപാടിയുടെ നേതൃത്വം വഹിച്ചത് കൈറ്റ്സ് മാസ്റ്റർമാർ സുജാത , പ്രസീജ എന്നിവരാണ്.

സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ പരേഡ് പരിശീലനം AUGUST 11,12,13

പാലക്കാട് ജില്ലയിൽ കോട്ടമൈതാനത്തുനടക്കുന്ന  സ്വാതന്ത്ര്യദിന ആഘോഷത്തിൽ പരേഡ് ചെയ്യുന്നതിന് സ്കൗട്ട് അംഗങ്ങൾക്ക് സെലക്ഷൻ ലഭിച്ചു .മൂന്നുദിവസത്തെ പരിശീലനത്തിനായി കോട്ടമൈതാനത്ത്‌ എത്തിയപ്പോൾ

കർണ്ണകയമ്മൻ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എക്സ്പെർട്ട് ക്ലാസ് നടത്തി.

BTech Data Science ബിരുദധാരിയായ അജയ് സൂര്യയാണ് ക്ലാസ് എടുത്തത്.വെബ് പേജ് ഡിസൈനിങ് . ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടത്തിയത്.സീനിയർ അസിസ്റ്റൻറ്കെ വി നിഷ ടീച്ചർ സ്വാഗതം പറഞ്ഞു.കൈറ്റ്മിസ്ട്രസ്മാരായ സുജാത ,പ്രസീജ എന്നിവർ നേതൃത്വം നൽകി.

ഗണിത രാമായണം

ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത രാമായണം 'ഗണിത പ്രശ്നോത്തിരി സങ്കടിപ്പിച്ചു

"അമൃതം  ആയുർവ്വേദം"ക്വിസ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ 12-08-2023

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പാലക്കാട്‌ ഘടകം  ജില്ലയിലെ ഹൈസ്കൂൾ  വിദ്യാർഥികൾക്കായി നടത്തിയ  "അമൃതം  ആയുർവ്വേദം"ക്വിസ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ യിൽ കർണകയമ്മൻ ഹയർ  സെക്കന്ററിസ്കൂൾ വിദ്യാർത്ഥികളായ ശ്രീകേഷ്. കെ, വിഘ്‌നേഷ്. ഡി എന്നിവരുൾപ്പെട്ട ടീം രണ്ടാം സ്ഥാനം  നേടി.12/8/2023 നു മോയൻ എൽ. പി സ്കൂളിൽ  വച്ച് നടന്ന അനുമോദന ചടങ്ങിൽ വിജയികൾക്കു 3000 രൂപ  ക്യാഷ്‌ അവാർഡ് , സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചു.സ്കൂൾ  അസ്സബ്ലിയിൽ വച്ചു വിജയികളെ പ്രത്യേകം അനുമോദിച്ചു.

കളർ പാർട്ടി

മികച്ച പ്രകടനത്തിനുള്ളട്രോഫിബഹുമാനപ്പെട്ടമന്ത്രി കൃഷ്ണൻ കുട്ടിഅവർകളിൽ നിന്നും ഏറ്റുവാങ്ങി 15-08-2023

ഇന്ന് പാലക്കാട്‌ കോട്ടമൈതാനത്തു നടന്ന സ്വാതന്ത്ര്യദിനചടങ്ങിൽ അവിനാശ് കൃഷ്ണ യുടെ നേതൃത്വത്തിലുള്ള സ്കൗട്ട് ട്രൂപ്പ് പങ്കെടുത്തു. മികച്ച പ്രകടനത്തിനുള്ളട്രോഫി ബഹുമാനപ്പെട്ടമന്ത്രി കൃഷ്ണൻ കുട്ടിഅവർകളിൽ നിന്നും ഏറ്റുവാങ്ങി.

ട്രോഫി പ്രധാന അധ്യാപിക ലത ടീച്ചർക്ക് ട്രൂപ്പ് ലീഡർ അവിനാശ് കൃഷ്ണ കൈമാറുന്നു

ട്രോഫി പ്രധാന അധ്യാപിക ലത ടീച്ചർക്ക് ട്രൂപ്പ് ലീഡർ അവിനാശ് കൃഷ്ണ കൈമാറുന്നു

സ്വാതന്ത്ര്യ ദിന ആഘോഷം

സ്വാതന്ത്രദിനം വർണ്ണാഭമായി ആഘോഷിച്ചു .പ്രധാന അദ്ധ്യാപിക ആർ ലത ദേശീയപതാക ഉയർത്തി .വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു .ജെ ആർ സി ,സ്കൗട്ട് വിഭാഗങ്ങളുടെ പരേഡ് ഉണ്ടായിരുന്നു.വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

പാലക്കാട് കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ മൂത്താൻതറയിലെ ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികളും സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ ഭാഗമായ നിറക്കൂട്ട് എന്ന ചിത്രകല ക്ലബ്ബിലെ വിദ്യാർത്ഥികളും ചേർന്ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പൂർത്തീകരിച്ച 20 മീറ്റർ വലിപ്പമുള്ള ബിഗ് ക്യാൻവാസ് രചന.ചിത്രകലാ അധ്യാപകനും JRC ഇൻചാർജു മായ അനൂപ് മാഷാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

കോട്ടമൈതാനത്തു നടന്ന സ്വന്തന്ത്ര്യദിന പരേഡിൽ ജെ ആർ സി ,സ്കൗട്ട് ടീം

"ഞങ്ങളുണ്ട് കൂടെ "

വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി കളുടെ ഇടയിൽ കഷ്ടത അനുഭവിക്കുന്നതങ്ങളുടെ കൂട്ടുകാർക്കായി ഓണാക്കിറ്റ് തയ്യാറാക്കി അവരുടെ വീടുകളിൽ എത്തിച്ച് സ്കൗട്ട് അംഗങ്ങൾ.ഓണത്തിനു എന്തെല്ലാം പ്രവർത്തനങ്ങൾ ആണ് ചെയ്യേണ്ടത് എന്ന് COH മീറ്റിങ്ങിൽ ചർച്ച ചെയ്തു തീരുമാനം പെട്രോൾ ഇൻ കൗൺസിലിൽ അറിയിക്കുകയും അധ്യാപകരുടെ പൂർണ്ണപിന്തുണ ലഭിച്ചതോടുകൂടി 40 കിറ്റുകൾ തയ്യാറാക്കി. ട്രൂപ്പ് ലീഡർ അവിനാശ് കൃഷ്ണയുടെ നേതൃത്വത്തിൽ കിറ്റി ലേക്കായി ആവശ്യമായ സാധങ്ങൾ സമാഹരിച്ചു. ഗ്രൂപ്പ്‌ പ്രസിഡന്റ്‌ പ്രധാന അധ്യാപികലത ടീച്ചർ, സ്കൗട്ട് മാസ്റ്റർ രാജേഷ്, അരുൺ, ജയചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് നല്ലൊരു അനുഭവം ആയിരുന്നു ഈ ഗൃഹസന്ദർശനം

വർണ്ണാഭമായി ഓണാഘോഷം

കർണ്ണകയമ്മൻ ഹൈർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷ പരിപാടികൾ നടന്നു .കെ ഇ എസ് സെക്രട്ടറി ബി രാജഗോപാൽ ,പി ടി എ പ്രസിഡൻറ് സി സനോജ് ,പി ടി എ അംഗം സുധ ,പ്രധാന അദ്ധ്യാപിക ആർ\ലത ,പ്രിസിപ്പാൾ വി കെ രാജേഷ് ,മാവേലി വേഷം മിട്ട  ഹരിപ്രസാദ് എന്നിവർ ഓണാശംസകൾ നേർന്നു .തുടർന്ന് പൂക്കള മത്സരം ,മാവേലി വരവ് ,ചെണ്ടമേളം ,പുലിക്കളി ,നാടൻപാട്ട് ,ഓണപ്പാട്ട് ,കൈകൊട്ടിക്കളി തുടങ്ങി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ .പായസവിതരണം ,ഓണസദ്യ എന്നിവയും ഉണ്ടായി.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്യാമ്പ് ഓണം

പാലക്കാട് മൂത്താന്തറ കർണ്ണയമ്മൻ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പ് ഓണം സംഘടിപ്പിച്ചു.ചെണ്ടമേളം ,പൂക്കളം , നാടൻ കളികൾ എന്നിവയുടെ പ്രോഗ്രാമിങ് പരിശീലിപ്പിച്ചു.ഊഞ്ഞാലാട്ടം, ആനിമേഷൻ ആശംസ കാർഡ് എന്നിവയുടെ പരിശീലനവും നടന്നു.കൈറ്റ് റിസോഴ്സ് പേഴ്സണായ ഡോണാ ജോസ് ആണ് ക്ലാസ് നയിച്ചത്.പ്രധാനാധ്യാപിക ആർ ലത ക്യാമ്പ് ഉദ്ഘാടനം നടത്തി.പരിപാടിക്ക് നേതൃത്വം വഹിച്ചത് കൈറ്റ് മിസ്ട്രസ് ആയ സുജാത , പ്രസീജ എന്നിവരാണ് .

സെപ്റ്റംബർ മാസത്തെ വാർത്തകൾ

പാലക്കാട്‌ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ അധ്യാപകദിനംവിപുലമായി ആഘോഷിച്ചു

വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മുൻ സ്കൗട്ട്, ഗൈഡ് അധ്യാപകരായ മുരളി മാഷ്, മാർഗരറ്റ് ടീച്ചർ, പ്രധാന അദ്ധ്യാപിക ലതടീച്ചർ എന്നിവരെ ആദരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ദീപം തെളിയിക്കുകയും ചെയ്തു. പ്രിൻസിപ്പാൾ വി കെ രാജേഷ്, സ്കൗട്ട് മാസ്റ്റർ രാജേഷ്, അരുൺ, കെ വി നിഷ, ട്രൂപ്പ് ലീഡർ അവിനാശ് കൃഷ്ണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സംസ്കൃത ദിനാചരണം 11-09-2023

കർണ്ണകയമ്മൻ ഹയർസെക്കൻഡറി വിദ്യാലയത്തിൽ സംസ്കൃത ദിനാചരണം നടത്തി.സംസ്കൃത ഛാത്രസഭ സംഘടിപ്പിച്ചു. സംസ്കൃത ദിന പ്രതിജ്ഞ  പ്രഭാഷണം   നടത്തി. HM .R ലത ടീച്ചർ സംസ്കൃത ദിന സന്ദേശം നൽകി.സ്റ്റാഫ് സെക്രട്ടറി  C. പ്രീത ടീച്ചർ ആശംസ അർപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു. .വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി .സംസ്കൃത അധ്യാപിക സുജാത ടീച്ചർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.സംസ്കൃത ദിനത്തോടനുബന്ധിച്ച്  ശാകുന്തളം എന്ന സിനിമ കുട്ടികൾക്ക് പ്രദർശിപ്പിച്ചു..കൂടാതെ .അഹല്യ ഹെറിട്ടേജ്  വില്ലേജ് ആൻഡ് കൾച്ചറൽ പാർക്കിലേക്ക്  സംസ്കൃത പഠന യാത്ര നടത്തി.സംസ്കൃതദിനം സമുചിതമായി  ആചരിച്ചു

ഹിന്ദി ദിനം വളരെ വിപുല മായി ആചരിച്ചു. 14-09-2023

മുതിർന്ന ഹിന്ദി പ്രചാരകനും അധ്യാപകനുമായ കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ യു. കൈലാസമണി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.കെ. രാജേഷ്, പ്രധാനാധ്യാപിക ആർ. ലത, അധ്യാപകരായ സുനിത, സ്റ്റാഫ് സെക്രട്ടറി ശുഭ, ജയചന്ദ്രകുമാർ, സവിത, രാജി, എസ്. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. ഹിന്ദി പാവക്കൂത്ത് നാടകം, കു ട്ടികളുടെ വിവിധ കലാപരിപാടി എന്നിവ നടന്നു.

സംസ്കൃതം സ്കോളർഷിപ്പ് വിജയികൾ

പാലക്കാട്

മൂത്താന്തറ  കർണ്ണകയമ്മൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ വച്ച് നടന്ന കേരള   ഗവൺമെൻറ്  സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 

സഞ്ജയ് . M (10A)

യദുകൃഷ്ണൻ R (10A)

സാധിക. M (9 C)

ആതിര K H (8 E)

എന്നെ കുട്ടികൾ വിജയികളായി.

ഈ കുട്ടികൾക്കുള്ള പ്രോത്സാഹനസമ്മാനം അസംബ്ലിയിൽ  HM വിതരണം ചെയ്തു

കൈറ്റ്സ് ഡയറി പ്രകാശനം 13-09-2023

പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ 8 ,9 ക്ലാസ്സുകളുടെ കൈറ്റ്സ് ഡയറി പ്രകാശനം ജില്ലാ കോഡിനേറ്റർ അജിതാ വിശ്വനാഥൻ നിർവഹിച്ചു.ഡിടിപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കവർപേജ് ആകർഷകമാക്കിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു. Mail merge സങ്കേതം ഉപയോഗിച്ച്  ഗേറ്റ് പാസുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ സ്കൂൾ മാനേജർ കൈലാസമണി പ്രശംസിച്ചുകൊണ്ട് ഐഡി കാർഡ് വിതരണം ചെയ്തു. കെറ്റ്സിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അഖിൽ ജെ, മുരുകനുണ്ണി .എസ്  എന്നിവർക്ക് പിടിഎ പ്രസിഡൻറ് ശ്രീ സനോജ് അവാർഡുകൾ നൽകി.കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിചു.

ഗേറ്റ് പാസുകൾ വിതരണം ചെയ്തു

Mail merge സങ്കേതം ഉപയോഗിച്ച്  ഗേറ്റ് പാസുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ സ്കൂൾ മാനേജർ കൈലാസമണി പ്രശംസിച്ചുകൊണ്ട് ഐഡി കാർഡ് വിതരണം ചെയ്തു. കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു

അവാർഡുകൾ നൽകി

കെറ്റ്സിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അഖിൽ ജെ, മുരുകനുണ്ണി .എസ്  എന്നിവർക്ക് പിടിഎ പ്രസിഡൻറ് ശ്രീ സനോജ് അവാർഡുകൾ നൽകി.കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു

സ്പോർട്സ് ഡേ

2023 വർഷത്തിലെ സ്പോർട്സ് സെപ്റ്റംബർ 26,27 തീയതികളിൽ നടന്നു. ഉദ്ഘാടനം നിർവഹിച്ചത് ശ്രീ വിശ്വജിത്താണ് അദ്ദേഹത്തിന്റെ ശിക്ഷയായിരുന്ന കുമാരി മേഘ എന്ന വിദ്യാർത്ഥിയും ഉണ്ടായിരുന്നു നാഷണൽ ഗോൾഡ് മെഡൽ ജേതാവായിരുന്നു മേഘ 170 കുട്ടികൾ സ്പോഴ്സിൽ പങ്കെടുത്തു 27ന് ഉച്ചയ്ക്ക് സ്പോർട്സ് സമാപിച്ചു ഇതിൽ നിന്നും 35 കുട്ടികൾ സബ്ജില്ല സ്പോർട്സിൽ പങ്കെടുക്കുകയും അതിൽ 5 ഈവന്റുകൾക്ക് ജില്ലാതലത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു

ഐ.ടി സാക്ഷരത

പാലക്കാട് കർണ്ണ കമ്മൻ സ്കൂളിൽ 16 -9 - 2023 ശനിയാഴ്ച രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഐടി സാക്ഷരത ക്ലാസുകൾ  നടത്തി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.  10ാം തരത്തിൽ  പഠിക്കുന്ന  കൈറ്റ്സിന്റെ എട്ടോളം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ദ്വിതീയ സോപാൻ ഏകദിന പരിശീലനം

പാലക്കാട് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാപരിശീലന കേന്ദ്രത്തിൽ ദ്വിതീയ സോപാൻ പരിശീലന കളരി സംഘടിപ്പിച്ചു .വിവിധ വിദ്യാലങ്ങളിൽ നിന്നായി 122 വിദ്യാർത്ഥികൾ പങ്കെടുത്തു .വിവിധതരം കെട്ടുകൾ ,ലാഷിങ്ങുകൾ ,ബാൻഡേജുകൾ എന്നിവ പരിശീലനത്തിൽ ഉണ്ടായിരുന്നു .

ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ്

പാലക്കാട് L A യുടെ നേതൃത്വത്തിൽ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു .സെപ്റ്റംബർ29 ,30 ഒക്ടോബർ 1 തിയ്യതികളിലാണ് ടെസ്റ്റ് ക്യാമ്പ് നടന്നത് .സെപ്റ്റംബർ 29 നു കാലത്ത് 9 :30 മണിക്ക് റെജിസ്ട്രേഷൻ ആരംഭിച്ചു .98  വിദ്യാർത്ഥികൾ ആണ് ക്യാമ്പിൽ രജിസ്റ്റർ ചെയ്തത് .ഫ്ലാഗ് ഉയർത്തലോടുകൂടി രണ്ടുദിവസത്തെ ക്യാമ്പിന് തിരശീല ഉയർന്നു .പ്രധാന അദ്ധ്യാപിക ശ്രീമതി ആർ ലത ക്യാമ്പ് ഉദഘാടനം ചെയ്തു .ലോക്കൽ അസോസിയേഷൻ സെക്രട്ടറി ശ്രീമതി കെ. ജെ രഞ്ജിനി ഏവരേയും സ്വാഗതം ചെയ്തു .ഡിസ്ട്രിക്ട് കമ്മീഷണർ(s)ശ്രീമതി കെ. കെ ജയ ലളിത,ലോക്കൽ അസോസിയേഷൻ ട്രെയിനർമാരായ ശ്രീമതി കവിതാമണി (ഗൈഡ്) ,ശ്രീമതി ജാൻസി(സ്കൗട്ട്) എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു .ടെസ്റ്റ്‌ പേടിയില്ലാതെ

കുട്ടികൾക്കു രസകര മാകുന്നരീതിൽ കളികളിലൂടെ ആണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചത് .സ്റ്റേറ്റ് അസോസിയേഷൻ നൽകിയ ദ്വിതീയ സോപാൻ ടെസ്റ്റ് കാർഡിലെ എല്ലാപ്രവർത്തനങ്ങളിലൂടെയും വിലയിരുത്തൽ നടത്തപ്പെട്ടു .കുട്ടികൾക്ക് റീ ടെസ്റ്റിനുള്ള അവസരം ഉണ്ടായതിനാൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളും ടെസ്റ്റിൽ വിജയിച്ചു .പൂർണ്ണമായും പെട്രോൾ അടിസ്ഥാനമാക്കിയ പ്രവർത്തങ്ങൾ ആണ് നടന്നത് .രുചികരവും പോഷകസമൃദ്ധവുമായ ആഹാരം ഒരുക്കുവാൻ ലോക്കൽ അസോസിയേഷൻ ഭാരവാഹികൾക്കു കഴിഞ്ഞു .വിദ്ധ്യാലയത്തിലെ മികച്ച ഉച്ചഭക്ഷണ ശാലഇതിനുള്ള സൗകര്യം ഒരുക്കി .ക്യാമ്പ് ഫയറിലും ഗ്രൂപ്പ്‌  പ്രവർത്തനങ്ങൾ മികച്ചരീതിയി നടന്നു .ചിറ്റൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി ശ്രീമതി ജീജ ടീച്ചർ (ഗൈഡ്) ഒബ്സർവർ ആയും സ്കൗട്ട് ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷനർ ശ്രീ രാജേഷ്‌ (സ്കൗട്ട് )ഒബ്സർവർ ആയും ക്യാമ്പിൽ ഉണ്ടായിരുന്നു .ഒക്ടോബർ ഒന്നിനു കാലത്തു സർവ്വമത പ്രാർത്ഥനയും ശുചീകരണവും നടന്നു ഫ്‌ളാഗ്‌ താഴ്‌ത്തലോടുകൂടി ക്യാമ്പിന് തിരശീലവീണു .ക്യാമ്പിലെ എല്ലാവിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ്

നൽകി . പാലക്കാട് ജില്ലാസെക്രട്ടറി ശ്രീമതി ആർ ഗീത ,ജില്ലാ ട്രെയിനിങ് കമ്മീഷണർ ശ്രീമതി  വി കെ ലതിക സുരേഷ് എന്നിവർ അവസാനദിവസം ക്യാമ്പിൽ എത്തുകയും .പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു .

വയോജനദിനആദരിക്കൽ ചടങ്ങ്

പാലക്കാട് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വയോജനദിനആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു .ഗൈഡ് വിഭാഗം  ലീഡർ ട്രൈനർ ശ്രീമതി ഡി .പാർവ്വതി ,കണ്ണ്യാർകളി പാട്ടിന്റെ പ്രഗത്ഭയായ ശ്രീമതി പി രുഗ്‌മിണി .ജൈവകർഷകനായ ശ്രീ ഉണ്ണികുമാർ ബി ,വാദ്യകുലപതിയായ ശ്രീ ലക്ഷ്മണപ്പണിക്കർ ,വിദ്യാലയത്തിലെ ഏവരുടെയും മുത്തശ്ശി കമലമ്മയെയും ആദരിച്ചു .നാടൻപാട്ടുകളും കവിതകളും പരിപാടിക്ക് മാറ്റ്‌കൂട്ടി .

ഒക്ടോബർ മാസത്തെ വാർത്തകൾ

ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ

സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കർണ്ണകയമ്മൻ സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ നടന്നു. അസംബ്ലിയിൽ ഗാന്ധിജിക്ക് മുന്നിൽ അധ്യാപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. ഗാന്ധി സൂക്ത പ്രദർശനം, ശുചീകരണ പ്രവർത്തനങ്ങൾ, ക്വിസ് മൽസരം , മാതൃ സദന സന്ദർശനം ഇവ നടത്തി

.

ഭിന്നശേഷി ഇ സാക്ഷരതാ ക്ലാസുകൾ

4/10/23 - പാലക്കാട് മൂത്താൻതറ കർണകയമ്മൻ സ്ക്കൂളിൽ  ലിറ്റിൽ കെറ്റ്സ് യൂണിറ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള E - സാക്ഷരതാ ക്ലാസ്സ്,രക്ഷിതാക്കൾക്കുള്ള ഐടി സാക്ഷരതാ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ആർ.ലത ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് , മലയാളം ഭാഷകൾ ടൈപ്പ് ചെയ്യുന്നതിനും , ചിത്രം വരയ്ക്കാനും , ഡിജിറ്റൽ പോസ്റ്റർ നിർമ്മിക്കുക എന്നീ കമ്പ്യൂട്ടർ അടിസ്ഥാന കാര്യങ്ങളാണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയത്.പരിപാടിക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ  സുജാത , പ്രസീജ   സ്പെഷ്യൽ എജ്യുക്കേറ്റർ  വിദ്യാ എന്നിവരാണ്വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

എക്സ്പർട്ട് ക്ലാസുകൾ സംഘടിപ്പിച്ചു

കർണ്ണകയമ്മൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ എക്സ്പർട്ട് ക്ലാസുകൾ സംഘടിപ്പിച്ചു.

14/10/2023 ന് 2022 - 25  ബാച്ചിലെ കൈറ്റ്സ്   വിദ്യാർത്ഥികൾക്ക് Krita Software ൽ digital Painting  ചെയ്യുവാനുള്ള ക്ലാസ്സുകൾ നടത്തി.

21/10/23 ന് 2022-25 ബാച്ചിലെ കൈറ്റ്സ്   വിദ്യാർത്ഥികൾക്ക് Cyber Crime and security എന്ന വിഷയത്തെ കുറിച്ചും ക്ലാസ്സുകൾ എടുത്തു. സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ എക്സ്പെർട്ട് ആയ താഹിനാ നഫ്രീൻ ആണ് ക്ലാസുകൾ എടുത്തത്.പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ പ്രധാന അധ്യാപിക ആർ ലത,നേതൃത്വം വഹിച്ചത് കൈറ്റ്സ്  അധ്യാപകരായ സുജാത , പ്രസീജ എന്നിവരാണ് .വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

നാദതാള വിസ്മയമായ് മയൂഖം 23

വരകളുടെയും വർണ്ണങ്ങളുടെയും കലയുടെയും സംഗീതത്തിന്റെയും താളവിസ്മയങ്ങൾ വിരിയിച്ച്  കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സ്കൂൾ കലോത്സവം "മയൂഖം  23"  ഒക്ടോബർ 4, 5 തിയ്യതി കളിൽ  അരങ്ങേറിപ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ എത്തിച്ചേർന്നവരെ സ്കൂൾ പ്രിൻസിപ്പൽ ശ്രീ വി കെ രാജേഷ് സ്വാഗതം ചെയ്തു.തുടർന്ന് യോഗധ്യക്ഷൻ പിടിഎ പ്രസിഡൻറ് ശ്രീ സനോജ് കുമാറിന്റെ അധ്യക്ഷഭാഷണവും സ്കൂൾ എച്ച് എം ലത ടീച്ചറുടെ ആമുഖഭാഷണവും നടന്നു.സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളായ റിഥം ആർട്ടിസ്റ്റ് ,സിനി ആർട്ടിസ്റ്റും ആയ ശ്രീ. എ ചന്ദ്രശേഖരൻ , കലാകാരന്മാരായ ശ്രീ ശ്രീ . മണി ചന്ദ്രൻ ,എം ശ്രീനിവാസൻ എന്നിവർ യുവജനോത്സവം ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് മാനേജ്മെൻറ് വക ഉദ്ഘാടകർക്കുള്ള ഉപഹാര സമർപ്പണം നടന്നു . എം പി ടി എ , പി ടി എ , പ്രതിനിധികൾ യോഗത്തിന് ആശംസകൾ അർപ്പിച്ചു.സ്കൂൾ കലോത്സവ കൺവീനർ ശ്രീമതി ഷിനി നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടകരുടെ ഗംഭീര സംഗീത വിരുന്നോടുകൂടി കലാപരിപാടികൾക്ക് തുടക്കമായി.ചിത്രരചന,കഥ, കവിത, ഉപന്യാസം തുടങ്ങിയ സ്റ്റേജിതര രചനമത്സരങ്ങൾക്ക് ശേഷം നടന്ന  തിരുവാതിര, സംഘനൃത്തം, ഭരത നാട്യം, കോൽക്കളി, ദഫ്മുട്ട്, നാടോടിനൃത്തം, മൃദംഗം, പിയാനോ, ലളിതഗാനം ദേശഭക്തി ഗാനം .... തുടങ്ങിയ സ്റ്റേജ് മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തമുണ്ടായി..ചിത്രരചന, കഥ, കവിത, ഉപന്യാസം തുടങ്ങിയ സ്റ്റേജിതര രചനമത്സരങ്ങളും സംസ്‌കൃതോത്സവവും ഇതിനോടൊപ്പം തന്നെ നടന്നു. മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തോടെ കലോത്സവത്തിന് തിരശ്ശീല വീണു.

സബ്ജില്ലാ ശാസ്ത്രമേള വിജയികൾ

ഒക്ടോബർ മാസങ്ങളിൽ നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്ത കർണ്ണകയമ്മൻ സ്കൂൾ വിദ്യാർത്ഥികൾ  തിളങ്ങി

സബ്ജില്ലാ മേള മുന്നൊരുക്കം

സബ്ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി വർക്ക് എജുക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിശീലനം

നവംബർ മാസത്തെ പ്രവർത്തനങ്ങൾ

കളമെഴുത്ത് പാട്ട് ശില്പശാല

പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്ക്കൂളൽ  കളമെഴുത്ത് പാട്ട് ശില്പശാല നടത്തി. അനുഷ്യാന കലയായ കളമെഴുത്ത് പുതുതലമുറയ്ക്ക്പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. യുവ കലാനിപുണ  കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്. പഞ്ചവർണ്ണങ്ങൾ ഉപയോഗിച്ച് ഭദ്രകാളിയുടെ കളം വരച്ചു. ഐതീഹ്യവും ചടങ്ങുകളും വർണ്ണപ്പൊടികളുടെ നിർമ്മാണ രീതിയും നന്തുണി മീട്ടിയുള്ള കളംപാട്ടും വിദ്യാർഥികൾക്ക് നവ്യാനുഭവമായി. അനുഷ്യാന കലകളിലധിഷ്ഠിതമായ സാഹിത്യാദി കലകളെ കുട്ടികൾ അടുത്തറിഞ്ഞു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം നടത്തി .പ്രധാനധ്യാപിക ശ്രീമതി ആർ.ലത സ്വാഗതവും മാനേജർ ശ്രീ. യു. കൈലാസ മണി അധ്യക്ഷതയും വഹിച്ചു. പ്രിൻസിപ്പാൾ ശ്രീ .വി .കെ രാജേഷ് ഉപഹാരം നല്കി അദ്ദേഹത്തെ ആദരിച്ചു. വിദ്യാരംഗം കൺവീനർ ആശ കെ , ഷിനി. വി.ആർ എന്നിവർ സംസാരിച്ചു.

സബ്ജില്ലാ ഐ.ടി മേള[തിരുത്തുക | മൂലരൂപം തിരുത്തുക]

പാലക്കാട് സബ്ജില്ല ഐടി മേള പുളിയപറമ്പ് സ്കൂളിൽ ഒക്ടോബർ 31 നവംബർ 1 എന്നി തീയതികളിൽ നടന്നിരുന്നു .ഐ .ടിയുടെ എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തു.അതിൽ പ്രസന്റേഷന് ഗോപിക 9 - C വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം Aഗ്രേഡ് കിട്ടി .ശ്രീശാന്ത് തേർഡ് എ ഗ്രേഡ് സിജിറ്റൽ പെയിൻറിങ്,ആനിമേഷന് അഭിഷേകിന് A Grade ലഭിച്ചു.ഹൈസ്കൂൾ ഓവറോൾ പോയിൻറ് സ്കൂൾ വൈസ് ഫോർത്ത് പൊസിഷൻ ആണ് കർണ്ണകയമ്മൻ സ്കൂളിലെ വിദ്യാർത്ഥികൾ നേടിത്തന്നത്.

സേവ് ദി നേച്ചർ'

കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെഫോട്ടോ പ്രദർശനവുംപ്രകൃതി സംരക്ഷണം ബോധവൽക്കരണ ക്ലാസും നടത്തി

പാലക്കാട് :വനത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണ പ്രാധാന്യം ഫോട്ടോകളിലൂടെ അവതരിപ്പിച്ച്,കൊടുവായൂർ ഹോളി ഫാമിലി വനിതാ കോളേജും,കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ ടീച്ചർ എജുക്കേഷനും ചേർന്ന്കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെ സഹകരണത്തോടെ കർണ്ണകിയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയപ്രകൃതി പരിപാലന ക്ലാസും ഫോട്ടോ- പ്രദർശനവും ശ്രദ്ധേയമായി.ചലച്ചിത്ര നടനും സംവിധായകനുമായ സജു.എസ് ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു.കെ എച്ച് എസ് എസ് പ്രധാനധ്യാപിക ലത അധ്യക്ഷയായി.കാട്ടുതീ പ്രതിരോധ സേന പ്രോഗ്രാം കോഡിനേറ്റർ വരദം ഉണ്ണി, മാധ്യമപ്രവർത്തകൻ സമദ് കല്ലടിക്കോട്,തുടങ്ങിയവർ പ്രസംഗിച്ചു.വായു മലിനീകരണം വ്യാപകമായി തുടങ്ങിയിരിക്കുന്നു.ശുദ്ധ വായു വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലേക്ക് നാം നീങ്ങികൊണ്ടിരിക്കുന്നു.പ്രകൃതി സംരക്ഷണത്തിനായി ചില കാര്യങ്ങൾ തുടങ്ങിവെക്കും.എന്നാൽ തുടർച്ചയുണ്ടാകാതെ അത് അവസാനിപ്പിക്കുകയും ചെയ്യും.പുഴയും കുന്നും പച്ചപ്പും എല്ലാം ചേർന്നതാണ് നമ്മുടെ വനവും പരിസ്ഥിതിയും.അത് ഉണ്ടെങ്കിലേ നമ്മളും ഉള്ളൂ,പ്രസംഗകർ പറഞ്ഞു.ഫോട്ടോഗ്രാഫർമാരായബെന്നി തുതിയൂർ,നന്ദൻ കോട്ടായി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.പ്രിൻസിപ്പൽ രാജേഷ്, മുരളിക.കെ,ഫഹദതിസാം.എ തുടങ്ങിയവർ സംസാരിച്ചു

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് മത്സരിക്കാൻ ഇനി ഞങ്ങളും

സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം[തിരുത്തുക | മൂലരൂപം തിരുത്തുക]

20/11/23- പാലക്കാട് കർണ്ണ കയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ പാലക്കാട് സബ് ജില്ല വിദ്യാരംഗം സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ബഹു. പാലക്കാട് AEO ശ്രീ സുനിലും  AEO office ലെ സീനിയർ സൂപ്രണ്ട് ശ്രീ. എം. സുരേഷും ചേർന്ന് നിർവഹിച്ചു. സാങ്കേതികവും സർഗ്ഗാത്മകവുമായ കഴിവുകളുടെ സമ്മേളനമാണ് മാഗസിനിലൂടെ പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ എ.ഇ. ഒ തന്റെ വിദ്യാലയജീവിതത്തിലെ വേറിട്ടൊരനുഭവമാണിതെന്ന് സൂചിപ്പിച്ചു.മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാകട്ടെ ഈ പ്രവർത്തനമെന്ന് ആശംസിച്ചു. വിദ്യാരംഗം സബ് ജില്ല സർഗ്ഗോത്സവത്തിന് നേതൃത്വം നല്കി ആദ്യന്തം കൂടെയുണ്ടായിരുന്ന സുരേഷ് സാർ ... കുട്ടികളെ അഭിനന്ദിക്കുന്നതിനോടൊപ്പം സാങ്കേതിക വിദ്യയുടെ സദ്പ്രയോഗത്തിന്റെ വക്താക്കളാക്കാൻ സാധിക്കട്ടെ യെന്നാശംസിച്ചു.മാനേജർ ശ്രീ. യു. കൈലാസ മണി വിദ്യാർഥികൾക്ക് എല്ലാ ഭാവുകങ്ങളും നല്കിയനുഗ്രഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. രാജേഷ് പഠനത്തിൽ ലക്ഷ്യം മാറാതെ മറ്റു രംഗങ്ങളിൽ ശോഭിക്കാൻ ഉപദേശിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ. പ്രസീജ ഇങ്ങനെയൊരു പ്രവർത്തനത്തിന് പ്രേരണയും പ്രചോദനവും നല്കിയ വിദ്യാരംഗം സബ് ജില്ല ജോയിന്റ കൺവീനർ ഗിരീഷ് മാഷോടും  സർഗ്ഗോത്സവം 23 മാഗസിനായി പ്രയത്നിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും ... പ്രകാശനം ചെയ്ത വിശിഷ്ട വ്യക്തികൾക്കും ....കൂടെ നിന്ന എല്ലാവർക്കും അകൈതവമായ നന്ദി രേഖപ്പെടുത്തി.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാഗസിൻ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

IT fest കാണാൻ visit നടത്തി

24/11/2023 ന് RIST എൻജിനീയറിങ് കോളേജിൽ Project fest ൽ LK വിദ്യാർത്ഥികൾ പങ്കെടുത്തു. 4 വിദ്യാർത്ഥികൾ Robotic working model present ചെയ്തു.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ നടത്തി

പാലക്കാട് ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന പാലക്കാട് സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ കർണ്ണയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്ക്കൂൾ അങ്കണത്തിൽ എത്തിച്ചേരുകയും 22/11 ,24/11 , 25/11 ,26/11 നാലുദിവസത്തെ പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും അത് വിക്ടേഴ്സ് ചാനലിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

ജില്ലാ കലോത്സവ വേദിയിലും ക്യാമറയുമായി മുന്നിലെത്തി ലിറ്റിൽ കൈറ്റ്സ്

9/11/23 ന്ജില്ലാ കലോത്സവ വേദിയിൽ വീഡിയോ ഡോക്യുമെന്റേഷനു വേണ്ടി കർണ്ണയമ്മൻ  സ്കൂളിൽ നിന്നും 32 വിദ്യാർത്ഥികൾ പങ്കെടുത്തു.രാവിലെ 10 മണി മുതൽ ബി ഇ എം സ്കൂളിൽ ഡ്യൂട്ടി ഏറ്റെടുത്ത വിദ്യാർത്ഥികൾ പല വേദികളിലായി രണ്ടു വീതം വിദ്യാർഥികളാണ് വേദിയിലെ പരിപാടികൾ ഷൂട്ട് ചെയ്തത്. വൈകുന്നേരം 5:00 മണിയോടുകൂടി ഡ്യൂട്ടി അവസാനിപ്പിക്കുകയും ചെയ്തു.

ഫൌണ്ടേഷൻ ഡേ സെമിനാർ

ജില്ലാ തല സ്കൗട്ട് ഫൌണ്ടേഷൻ ഡേ സെമിനാർ നമ്മുടെ കാരുണ്യവർഷൻ (9A) ഒന്നാം സ്ഥാനം നേടിയിരിക്കുന്നു

സംസ്ഥാന മേളയിൽ തിളങ്ങി

തിരുവനന്തപുരം വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഐടി പ്രവർത്തിപരിചയം ഗണിതം എന്നി    മേളകളിൽ ഉന്നത വിജയം കരസ്തമാക്കി

Clay  modeling ൽ   ഷാഫി  യും. ഐടി മേളയിൽ പ്രസന്റേഷനിൽദശരഥും എ ഗ്രേഡ് കരസ്ഥമാക്കി ഗണിതത്തിൽ ഗ്രൂപ്പ് പ്രോജക്ട് രണ്ട് ശ്രീഷമാരും എ ഗ്രേഡ് കരസ്ഥമാക്കി സിംഗിൾ പ്രോജക്റ്റിൽ വിഷ്ണു ഫസ്റ്റ് എഗ്രേഡും കരസ്ഥമാക്കി ആദർശ ജോമട്രിക് ചാർട്ടിൽ എഗ്രേഡും കരസ്ഥമാക്കി

English News reading[തിരുത്തുക | മൂലരൂപം തിരുത്തുക]

English  News reading ,  a programme of ASPIRE ENGLISH CLUB  in collaboration with Little kites club  was organised in Karnakayamman Higher  Secondary School.  The News bulletin was telecasted in the Karnaki TV  on 15th  November 2023. The programme was inaugurated by School  Headmistress  Smt. R.Latha. Members of ASPIRE ENGLISH CLUB,  Little kites club and the  teachers of Dept. of English attended the programme.  The presentation was in the form of a  conversation between  Vishnu and  karthika ,  who  were 10th  and  8th  standard students  respectively.  The  presentation comprised all the  programmes  held in the school  during the month of September and October.  Celebration of  Teachers Day,  Hindi Day  , Sanskrit Day ,  English Assembly, Sports events , cultural and literal  programmes of school youth festival and activities of Little kites club  were included  in the  presentation.pls click here

കാംബോരി

ഡിസംബർ27  മുതൽ 31 വരെ മലപ്പുറം കോട്ടക്കൽ രാജാസ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന സംസ്ഥാന കാംബോരി യിൽ വിദ്യാലയത്തിൽ നിന്ന് 11 വിദ്യാർത്ഥികൾ പങ്കെടുത്തു

രാജ്യപുരസ്കാർ ടെസ്റ്റ്

പാലക്കാട് ജില്ലാ രാജ്യപുരസ്കാർ ടെസ്റ്റ് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു .വിദ്യാലയത്തിൽ നിന്നും 15 സ്കൗട്ട് വിദ്യാർത്ഥികൾ പങ്കെടുത്തു

കലോത്സവം  സംസ്കൃതോത്സവം

ഈ അധ്യയന വർഷത്തെ പാലക്കാട് സബ്ജില്ലാ കലോത്സവം ഭാരത് മാതാ സ്കൂളിൽ വെച്ച് നടന്നു . നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മിക്കയിനങ്ങളിലും പങ്കെടുത്തു.

സംസ്കൃതോത്സവത്തിൽ  ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചു. സംസ്കൃത നാടകം ,പാഠകം , അഷ്ടപദി , സംഘഗാനം തുടങ്ങി എല്ലാ ഇനത്തിലും കുട്ടികൾ നല്ല നിലവാരം പുലർത്തി.

കാർട്ടൂൺ വിഭാഗത്തിൽ വിഘ്നേഷും (9F) സംസ്കൃതം ഗാനാലാപനത്തിൽ അഭിഷേക്.R (8A) ഒന്നാംസ്ഥാനം നേടി ജില്ലയിലേക്ക് മത്സരിക്കുകയും A Grade  നേടുകയും ചെയ്തു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം  HM അസംബ്ലിയിൽ നടത്തി. സംസ്കൃതോത്സവ  വിജയികൾ ട്രോഫി HM ന് കൈമാറി..

സംസ്കൃതം സ്കോളർഷിപ്പ് വിജയികൾ

മൂത്താന്തറ  കർണ്ണകയമ്മൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ വച്ച് നടന്ന കേരള   ഗവൺമെൻറ്  സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 

സഞ്ജയ് . M (10A)

യദുകൃഷ്ണൻ R (10A)

സാധിക. M (9 C)

ആതിര K H (8 E)

എന്നെ കുട്ടികൾ വിജയികളായി.

ഈ കുട്ടികൾക്കുള്ള പ്രോത്സാഹനസമ്മാനം അസംബ്ലിയിൽ  HM വിതരണം ചെയ്തു