"സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
* കള്ളുചെത്ത് മറ്റൊരു ഉപജീവനമാർഗ്ഗമായിരുന്നു | * കള്ളുചെത്ത് മറ്റൊരു ഉപജീവനമാർഗ്ഗമായിരുന്നു | ||
* കയറു നിർമ്മാണവും ഇവിടെ നിലനിന്നിരുന്നു. | * കയറു നിർമ്മാണവും ഇവിടെ നിലനിന്നിരുന്നു. | ||
===== ആരാധനലായങ്ങൾ ===== | |||
* സെന്റ് അബ്രോസ്സ് പള്ളി. വിശുദ്ധ അമ്പ്രോസിന്റെ നാമത്തിൽ സ്ഥാപിതമായിട്ടുള്ള ഇന്ത്യയിലെ ഏക ദേവാലയമാണ്. | |||
* അണിയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. | |||
കൂടാതെ പള്യാരിക്കൽ അമ്പലം, രണ്ട് മുസ്ലീം പള്ളികൾ എന്നിവ എടവനക്കാട് ഗ്രാമത്തിന്റെ വളരെ പഴയ ആരാധനാലയങ്ങളാണ്..... |
15:40, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
എടവനക്കാട്
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ മനോഹരമായ ഒരു ഗ്രാമമാണ് എടവനക്കാട് .
ചരിത്രം
ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിൽ വരുന്ന വൈപ്പിൻ ദ്വീപുകളുടെ ഭാഗമാണ് എടവനക്കാട് . ഇത് കൊച്ചി നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ്. വൈപ്പിൻ - മുനമ്പം സംസ്ഥാന പാത ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഇതിന്റെ പടിഞ്ഞാറൻ അതിർത്തി അറബിക്കടലും കിഴക്കൻ അതിർത്തി വേമ്പനാട്ടുകായലും വടക്കേ അതിർത്തി കുഴുപ്പിള്ളി ഗ്രാമവും തെക്ക് നായരമ്പലം ഗ്രാമവുമാണ്.
വൈപ്പിന്റെ ഹൃദയം എന്നാണ് "എടവനക്കാട്" അറിയപ്പെടുന്നത്. വൈപ്പിൻ ദ്വീപിലെ ഏറ്റവും ചെറിയ ഗ്രാമമാണിത്.
നെടുങ്ങാട്, പുക്കാട്, എളങ്കുന്നപ്പുഴ, മഞ്ഞനക്കാട്, ഓച്ചന്തുരുത്ത് എന്നീ ചെറിയ പ്രദേശങ്ങൾ പണ്ടുതൊട്ടേ ഉണ്ടായിരുന്നു. എന്നാൽ എ.ഡി. 1341-ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഈ ചെറിയ കരകൾ കൂടിച്ചേർന്ന് ഏടവനക്കാട് ഉണ്ടായി എന്ന് ചരിത്രകാരൻമാർ വിശ്വസിക്കുന്നു.
ജീവിതോപാധി
- പ്രധാനജീവിതോപാധി മത്സ്യബന്ധനം തന്നെ. ചിലയിടങ്ങളിൽ വൈപ്പിൻ കരയിലാകമാനം കാണപ്പെടുന്നതുപോലെ പൊക്കാളി കൃഷിയും ഉണ്ട്.
- കള്ളുചെത്ത് മറ്റൊരു ഉപജീവനമാർഗ്ഗമായിരുന്നു
- കയറു നിർമ്മാണവും ഇവിടെ നിലനിന്നിരുന്നു.
ആരാധനലായങ്ങൾ
- സെന്റ് അബ്രോസ്സ് പള്ളി. വിശുദ്ധ അമ്പ്രോസിന്റെ നാമത്തിൽ സ്ഥാപിതമായിട്ടുള്ള ഇന്ത്യയിലെ ഏക ദേവാലയമാണ്.
- അണിയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
കൂടാതെ പള്യാരിക്കൽ അമ്പലം, രണ്ട് മുസ്ലീം പള്ളികൾ എന്നിവ എടവനക്കാട് ഗ്രാമത്തിന്റെ വളരെ പഴയ ആരാധനാലയങ്ങളാണ്.....