"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:


നെല്ലിക്കുറ്റി :സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ 'വി ആർ വൺ' ഡി സി എൽ കളർ ഇന്ത്യ ഡിസ്പ്ലേ നടത്തി. പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. ത്രിവർണ്ണ ബലൂണുകൾ ഏന്തി കുട്ടികൾ അണിനിരന്നു. ത്രിവർണ്ണ പി റ്റി ഡിസ്പ്ലേയും നടന്നു.  ത്രിവർണ്ണ ബലൂണുകൾ വീശി നമ്മൾ ഒന്നാണ് എന്ന സന്ദേശം കുട്ടികൾ ഡിസ്പ്ലേ രൂപത്തിൽ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഫ്രീഡം ഫെസ്റ്റ് പരിപാടികളും ഉദ്ഘാടനം ചെയ്തു. ദീപിക കോർഡിനേറ്റർ  സുനിൽ പീറ്റർ, ജോയ്സ് സഖറിയാസ് ഡി. സി. എൽ ആനിമേറ്റർ രമ്യ ജോർജ് ഡി സി എൽ ഭാരവാഹികളായഅർപ്പിത അൽഫോൻസ, ആർദ്ര മരിയ ഡാനിഷ്, ശ്രീനന്ദ സന്തോഷ്‌, ഗൗതം കൃഷ്ണ, അശ്വിൻ എം എസ്, അനുകൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
നെല്ലിക്കുറ്റി :സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ 'വി ആർ വൺ' ഡി സി എൽ കളർ ഇന്ത്യ ഡിസ്പ്ലേ നടത്തി. പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. ത്രിവർണ്ണ ബലൂണുകൾ ഏന്തി കുട്ടികൾ അണിനിരന്നു. ത്രിവർണ്ണ പി റ്റി ഡിസ്പ്ലേയും നടന്നു.  ത്രിവർണ്ണ ബലൂണുകൾ വീശി നമ്മൾ ഒന്നാണ് എന്ന സന്ദേശം കുട്ടികൾ ഡിസ്പ്ലേ രൂപത്തിൽ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഫ്രീഡം ഫെസ്റ്റ് പരിപാടികളും ഉദ്ഘാടനം ചെയ്തു. ദീപിക കോർഡിനേറ്റർ  സുനിൽ പീറ്റർ, ജോയ്സ് സഖറിയാസ് ഡി. സി. എൽ ആനിമേറ്റർ രമ്യ ജോർജ് ഡി സി എൽ ഭാരവാഹികളായഅർപ്പിത അൽഫോൻസ, ആർദ്ര മരിയ ഡാനിഷ്, ശ്രീനന്ദ സന്തോഷ്‌, ഗൗതം കൃഷ്ണ, അശ്വിൻ എം എസ്, അനുകൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
==ഹിരോഷിമ നാഗസാക്കി ദിനാചരണം.==
 ബുധനാഴ്‌ച, ഓഗസ്റ്റ് 09, 2023
നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാനുസ്മരണം നടത്തി. ക്ലാസ്സ്‌തല യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം , യുദ്ധവിരുദ്ധ മുദ്രാവാക്യ രചനാമത്സരം , യുദ്ധവിരുദ്ധ കൊളാഷ് നിർമ്മാണമത്സരം , ഹിരോഷിമദിന ക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ യുദ്ധവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ശ്രീ സിബി ഫ്രാൻസിസ് അധ്യക്ഷനായിരുന്നു.കുമാരി ലിയാ മരിയ സണ്ണി യുദ്ധവിരുദ്ധ സന്ദേശം നൽകി.കുമാരി ആർദ്ര മരിയ ഡാനിഷ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശിവാനി അനീഷിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ കാവ്യ ശിൽപ്പം അവതരിപ്പിച്ചു.കുമാരി റോസ്‌മേരി സന്തോഷ് ഹിബാക്കുഷകളുടെ ഓർമ്മക്കുറിപ്പായി സഡാക്കോ കൊക്കുകളുടെ ചരിത്രം വാങ്മയ ചിത്രമായി അവതരിപ്പിച്ചു. ഓഗസ്റ്റ് 5 മുതൽ ഒരാഴ്ചക്കാലം ആചരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഫ്രീഡം ഫെസ്റ്റ് സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം ശ്രീമതി മജി മാത്യു നൽകി. ജില്ലാ അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ വിജയികളായ റോസ് മരിയ, ദിയ റോബി, വിനിൽ വിനു, ലിയോൺ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.ശ്രീ ജോയ്‌സ് സഖറിയാസ് ,ശ്രീമതി ലിസ്സി കെ സി , ശ്രീ തോമസ് കെ ജെ ,ശ്രീ ജുബിൽ ബോസ് തുടങ്ങിയവർ സംസാരിച്ചു.
==ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് എക്സിബിഷൻ.==
- ഓഗസ്റ്റ് 11, 2023
നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർമിത ബുദ്ധി എക്സിബിഷൻ നടന്നു. ഒരാഴ്ചയായി നടന്നുവരുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രോഗ്രാം ചെയ്ത എട്ടോളം നിർമിത ബുദ്ധി ഉപകരണങ്ങൾ പ്രദർശിപ്പിച്ചു.
ഡാൻസിങ് എൽ ഇ ഡി, റോബോട്ടിക് ഹെൻ, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ, ടിങ്കർ കാർഡ് സർക്യൂട്ട്, ചാറ്റ് ജി പി ടി, ഇലക്ട്രോണിക് ഡൈസ്, ലെമൺ സ്പൂൺ ഗെയിം, ഫേസ് ഡീറ്റെക്ടിങ് ഹാറ്റ് തുടങ്ങിയവ കുട്ടികൾ പ്രദർശനത്തിനെ ത്തിയവർക്ക് വിശദീകരിച്ചു. എരുവേശ്ശി ഗ്രാമ  പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി റോബോട്ടിക് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ  സിബി മാത്യു ചടങ്ങിൽ അധ്യക്ഷനായിരുന്നു.സ്കൂൾ മാനേജർ ഫാ മാത്യു ഓലിക്കൽ പ്രോഗ്രാമിങ് ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ, ഗാന്ധി മെമ്മോറിയൽ യു പി സ്കൂൾ പ്രധാനാധ്യാപകൻ ബിജു കുരുമുട്ടം, പി ടി എ പ്രസിഡന്റ്  സൈജു ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.  ഗാന്ധി മെമ്മോറിയൽ യു പി സ്കൂളിലെ കുട്ടികൾ പ്രദർശനം കാണാനെത്തി. രക്ഷിതാക്കൾക്കുള്ള സ്വാതന്ത്ര വിജ്ഞനോത്സവ സെമിനാർ പി ടി എ പ്രസിഡന്റ്  സൈജു ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. ആർദ്ര മരിയ ഡാനിഷ് ,ആൻ റിനു ഷാജി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.  അലൻ ബാബു, റിഥ്വിക്, റോയ്സ് സന്തോഷ്‌, ലിയാ മരിയ, അവിധാൻ, അമൽ ടോം, അർപ്പിത, ആൻലിയ ഡെന്നി, ജോസ്ന ഡോമിനിക്, അനുകൃഷ്ണ, റോസ്മേരി, ശ്രീനന്ദ, അലൻ ജോജോ, അശ്വിൻ, ഗൗതം തുടങ്ങിയ കുട്ടികളാണ് പ്രൊജക്ടുകൾ തയ്യാറാക്കിയത്. മജി മാത്യു,  ജോയ്സ് സഖറിയാസ്,  ആൽബിൻ സ്കാറിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മികച്ച സൃഷ്ടികൾ ആഗസ്റ്റ് 15 ന് തിരുവനന്തപുരത്തു വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റ് സമാപനത്തിൽ അവതരിപ്പിക്കും.
== സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.==
ചൊവ്വാഴ്ച, ഓഗസ്റ്റ് 15, 2023
പയ്യാവൂർ:നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.മാനേജർ റവ. ഫാദർ മാത്യു ഓലിക്കൽ പതാക ഉയർത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.  ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് സ്വാഗതവും, പിടിഎ പ്രസിഡൻറ് സൈജു ഇലവുംങ്കൽ ആശംസയും നേർന്നു. അധ്യാപകരായ ജൂബിൽ ബോസ്സ്, ജെന്നി ജോസഫ് , രമ്യാ ജോർജ് റീബ പി സെബാസ്റ്റ്യൻ, സനീഷ് ജോസഫ്, ആൽബിൻ സ്കറിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
==ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്.==
 വെള്ളിയാഴ്‌ച, സെപ്റ്റംബർ 01, 2023
പയ്യാവൂർ:നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് എരുവേശ്ശി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡന്റ്  സൈജു ഇലവുങ്കൽ ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു. കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ആനിമേഷൻ തുടങ്ങിയ നൂതന ആശയങ്ങളിലൂടെ ഡിജിറ്റൽ പൂക്കളം, ഡിജിറ്റൽ ചെണ്ടമേളം, ഊഞ്ഞാലാട്ടം തുടങ്ങിയവ കുട്ടികൾ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് പരിശീലകൻ  എം പി ശ്രീനി ക്ലാസുകൾ കൈകാര്യം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ ജോയ്സ് സഖറിയാസ്, മജി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ സബ്ജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആറ് കുട്ടികളെ പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് അനുമോദിച്ചു.ഓണസദ്യ,ഓണക്കളികൾ തുടങ്ങിയവയും ഒരുക്കിയിരുന്നു.
==‘പൂവിളി 2023’ ഓണാഘോഷം==
വെള്ളിയാഴ്‌ച, ഓഗസ്റ്റ് 25, 2023
നെല്ലിക്കുറ്റി :സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടന്നു.  ക്ലാസ്സ്‌ തല പൂക്കളമത്സരം 'പൂവിളി 2023' സ്ക്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. ഹൗസ് തല വടം വലി മത്സരം പി ടി എ പ്രസിഡന്റ്  സൈജു ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. 'ആർപ്പോ 2023 ' ഓണക്കളികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ  സിബി ഫ്രാൻസിസ് നിർവ്വഹിച്ചു. പഴയകാല ഓണക്കളികളായ കുറ്റിപ്പന്ത്കളി, എണ്ണ തേച്ചു മരം കയറ്റം തുടങ്ങിയവ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു.
കുട്ടികൾക്കായി കുപ്പിയിൽ വെള്ളം നിറക്കൽ, ബലൂൺ പൊട്ടിക്കൽ, മ്യൂസിക്കൽ ചെയർ, ബോൾ പാസ്‌, ഷൂട്ട് ഔട്ട്‌, സൈക്കിൾ സ്ലോ റേസ്, തുടങ്ങിയവ നടന്നു. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ നടന്ന ആവേശകരമായ വടം വലിയിൽ രക്ഷിതാക്കൾ വിജയികളായി. ഉച്ചക്ക് പി ടി എ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയും പായസവും ഇലയിട്ട് വിളമ്പി.സമാപന സമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ  സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ  മിനി ഷൈബി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.മജി മാത്യു,ലിസി കെ സി  ബിജു എം ദേവസ്യ, സനീഷ് ജോസഫ്, ആൽബിൻ സ്‌കറിയ, സാവിയോ ഇടയാടിയിൽ, ബെന്നി പരിന്തിരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
==നെല്ലിക്കുറ്റി ഹൈസ്‌കൂളിൽ 'ഗുരുവന്ദനം' ആചരിച്ചു.==
ചൊവ്വാഴ്ച, സെപ്റ്റംബർ 05, 2023
നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ അധ്യാപകദിനാഘോഷം 'ഗുരുവന്ദനം' പി ടി എ യുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു. 
മുൻകാല അധ്യാപകരുമായുള്ള അഭിമുഖ പരിപാടി 'സ്മൃതിപഥം' പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു.മുൻ പ്രധാനാധ്യാപകരായ അബ്രഹാം സി എസ്, ജോർജ് ഇമ്മാനുവൽ , ടോമി മാത്യു തുടങ്ങിയവരെ പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് പൊന്നാടയണിയിച്ച് ആദരിച്ചു.പി ടി എ അംഗങ്ങളായ അജി കരിയിൽ, ബിനോയ്‌ തെറ്റാലിക്കൽ, ജോർജ് മുണ്ടക്കൽ, കുഞ്ഞമ്പു മല്ലിശ്ശേരി, ജെസ്സി വലിയപറമ്പിൽ ഷിനോ വെളിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. പ്രത്യേക അധ്യാപകദിന അസംബ്ലി, ആശംസാഗാനം, അധ്യാപകദിന കവിതാ പാരായണം തുടങ്ങിയവയും സംഘടിപ്പിച്ചു.  ലിസ്സി കെ സി, മജി മാത്യു,  ജോയ്സ് സഖറിയാസ്,  റോസ് മേരി ജോസഫ്,  ലിയ മരിയ സണ്ണി, കുമാരി ആർദ്ര മരിയ ഡാനിഷ്,  ആൽബിൻ സ്‌കറിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി ടി എ യുടെ വക കേക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
=='ഹിന്ദി ദിവസ്'ആചരിച്ചു.==
വ്യാഴാഴ്‌ച, സെപ്റ്റംബർ 14, 2023
നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ' ഹിന്ദി ദിവസ് ' ആചരിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹിന്ദി വാരാചരണം പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
ഹിന്ദി അസംബ്ലി, ഹിന്ദി പോസ്റ്റർ രചനാ മത്സരം,  കവിതാലാപന മത്സരം, പ്രസംഗമത്സരം, കാർട്ടൂൺ രചന, സെമിനാർ, പഴയകാല ഹിന്ദി പാട്ടുകളുടെ മ്യൂസിക് സ്റ്റുഡിയോ നിർമ്മാണം, ഹിന്ദി നാടകാവതരണം, ദേശീയ നേതാക്കളുടെ പ്രസംഗത്തിന്റെ പ്രദർശനം തുടങ്ങിയവ ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാചാരണത്തിൽ ഉണ്ടാവും. ജെന്നി ജോസഫ്,  ആർദ്ര മരിയ , റോസ് മേരി ജോസഫ്, ശ്രീനന്ദ സന്തോഷ്‌ ,റോസ് മേരി സന്തോഷ് , സാന്ത്വന മാത്യു,  അഗസ്റ്റിൻ തുടങ്ങിയവർ ഹിന്ദി അസംബ്ലിക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.  ലിസ്സി കെ സി, മജി മാത്യു, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു.
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001934" എന്ന താളിൽനിന്ന് ശേഖരിച്ചത്