"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:44, 8 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2023→2. പഠനാനുബന്ധ പ്രവർത്തനങ്ങൾ
വരി 314: | വരി 314: | ||
== 2. പഠനാനുബന്ധ പ്രവർത്തനങ്ങൾ == | == 2. പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
=== <u>സ്കൂൾ പ്രവേശനോത്സവം 2023-24</u> === | |||
പുതിയ അധ്യയന വർഷത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന് വിദ്യാലയത്തിൽ ആഘോഷിച്ചു. ഇത്തവണ ഉപജില്ലാതല പ്രവേശനോത്സവവും വിദ്യാലയത്തിലായിരുന്നു. രണ്ടു മാസത്തെ അവധിക്കാലത്തെ കളിചിരികൾക്ക് ശേഷം പഠനം പാല്പായസമാക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് വിദ്യാലയത്തിൽ പ്രവേശനോത്സവത്തിന് നാന്ദിയായത്. കഴിഞ്ഞ ഒരാഴ്ചയായി അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളെല്ലാം തന്നെ വിദ്യാലയത്തെ സജ്ജമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. തലേദിവസം ക്ലാസുമുറികളും സ്കൂൾ പരിസരവും കുരുത്തോലകൾ കൊണ്ടും വർണക്കടലാസുകൾ കൊണ്ടും അലങ്കരിച്ചിരുന്നു. കുട്ടികൾക്കായി സമ്മാനപ്പൊതികളും അക്ഷരകിരീടവും വർണ ബലൂണുകളുമെല്ലാം തയ്യാറാക്കിയിരുന്നു. | |||
രാവിലെ 10 മണിയോടെ ചടങ്ങുകൾ ആരംഭിച്ചു. തിരുവനന്തപുരം മലയിൻകീഴ് ജി എൽ പി ബി സ്കൂളിൽ മുഖ്യമന്ത്രി നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനം തത്സമയം സ്റ്റേജിൽ കാസ്റ്റ് ചെയ്തിരുന്നു. നവാഗതരെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് വിശിഷ്ടാതിഥികൾക്കൊപ്പം ആനയിച്ചു. വർണബലൂണുകൾ കൈയിൽ കിട്ടിയ കുരുന്നുകൾ കാണികൾക്ക് വിരുന്നായി. | |||
പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ-ചാർജ് ശ്രീ ശ്രീജിത്ത് കുമാർ സ്വാഗതഭാഷണം നടത്തി. പൊതുസമൂഹത്തിന്റെ പിന്തുണയോടെ വിദ്യാലയത്തിനുണ്ടായ നേട്ടങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ എം രതീഷ് അധ്യക്ഷനായിരുന്നു. | |||
''' ''' മട്ടന്നൂർ മണ്ഡലം എം എൽ എ ശ്രീമതി ശൈലജ ടീച്ചർ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനച്ചടങ്ങിൽ തന്റെ രസകരമായ വിദ്യാലയാനുഭവങ്ങൾ ഓർത്തെടുത്തത് കൗതുകകരമായിരുന്നു. മുനിസിപ്പൽ തല പ്രവേശനോത്സവത്തിൽ പങ്കെടുക്കേണ്ടതിനാൽ നഗരസഭാധ്യക്ഷനും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും നേരത്തെ വിദ്യാലയം സന്ദർശിച്ച് മടങ്ങിയിരുന്നു. ചടങ്ങിൽ വെച്ച് മുനിസിപ്പാലിറ്റി വിദ്യാലയങ്ങൾക്ക് നൽകുന്ന കുടിവെള്ള കിയോസ്ക് വിദ്യാലയം ഏറ്റുവാങ്ങി. | |||
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറ്‍ ശ്രീ വി ബാബുമാസ്റ്ററും സമഗ്രശിക്ഷ ബി പി സി ശ്രീ ജയതിലകനും ചേർന്ന് കുട്ടികൾക്കുള്ള സമ്മാനക്കിറ്റുകൾ വിതരണം ചെയ്തു. കലക്ടർ@ സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായുള്ള ബിന്നുകളും ചടങ്ങിൽ വിദ്യാലയത്തിന് കൈമാറി. | |||
മുൻ ഹെഡ്മാസ്റ്റർ ശ്രീ എം പി ശശിധരൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി അജിന പ്രമോദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും തുടർന്ന് നടന്നു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി ഐശ്വര്യ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും പായസവും ഉച്ചക്ക് സദ്യയും ഒരുക്കിയിരുന്നു. | |||
== 3. തനത് പ്രവർത്തനങ്ങൾ == | == 3. തനത് പ്രവർത്തനങ്ങൾ == | ||
== 4.ദിനാചരണങ്ങൾ == | == 4.ദിനാചരണങ്ങൾ == |