"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
* പലതരം വിത്തുകൾ,വളപ്രയോഗം എന്നിവ പരിചയപ്പെടുത്തുക
* പലതരം വിത്തുകൾ,വളപ്രയോഗം എന്നിവ പരിചയപ്പെടുത്തുക
* പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി മരങ്ങളെ പരിചയപ്പെടുത്തുക
* പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി മരങ്ങളെ പരിചയപ്പെടുത്തുക
* മരങ്ങൾ നട്ടു പിടിപ്പിക്കുക, പരിപാലിക്കുക എന്നിവയെല്ലാം പരിസ്ഥിതി ക്ലബിലെ കുട്ടികൾ ചെയ്തുവരുന്ന പ്രവർത്തനങ്ങളാണ്
* മരങ്ങൾ നട്ടു പിടിപ്പിക്കുക, പരിപാലിക്കുക എന്നിവയെല്ലാം പരിസ്ഥിതി ക്ലബിലെ കുട്ടികൾ ചെയ്തുവരുന്ന പ്രവർത്തനങ്ങളാണ്.
 
== '''പുനർനവം 2022''' ==
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം ''*പുനർനവം 2022*'' എന്ന പേരിൽ പൂർവ്വാധികം ഭംഗിയായി ഈ വിദ്യാലയത്തിൽ നടന്നു. ജൂൺ അഞ്ചാം തീയതി എസ് പി സി യുടെ നേതൃത്വത്തിൽ  വൃക്ഷത്തൈകൾ നട്ടു. ജൂൺ ആറാം തീയതി    തിങ്കളാഴ്ച സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ അസംബ്ലിയിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. തുടർന്ന് പരിസ്ഥിതി കവിത, പ്രസംഗം, പരിസ്ഥിതിഗാനം , ഡാൻസ് തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ ആർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നല്കി.പരിസ്ഥിതി പ്രവർത്തകനും ,മൂന്നര ഏക്കർ സ്ഥലത്ത്  വിവിധ ഇനം പ്ലാവിൻ തൈകൾ നട്ട് ഒരു പ്ലാവ് ഗ്രാമം  എന്ന ആശയത്തിന്  തുടക്കം കുറിക്കുകയും    ചെയ്തു.ഇരിങ്ങാലക്കുട സ്വദേശി ശ്രീ കെ ആർ ജയൻ (പ്ലാവ് ജയൻ ) വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടത്തുകയും ഒരു മികച്ചയിനം പ്ലാവിൻതൈ വിദ്യാലയ അങ്കണത്തിൽ നടുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്ലക്കാർഡ് നിർമ്മാണം, ചിത്രരചന ,ക്വിസ്,പ്രസംഗം  എന്നീ ഇനങ്ങളിൽ  മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികൾക്ക്  സമ്മാനങ്ങൾ നൽകി.

14:41, 12 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

ആരണ്യകം പരിസ്ഥിതി ക്ലബ്

കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ആരണ്യകം പരിസ്ഥിതി ക്ലബ്ബ് പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു. നമുക്കുചുറ്റുമുള്ള മരങ്ങളും പൂമ്പാറ്റകളും മുതൽ ഔഷധസസ്യങ്ങൾ, കിഴങ്ങുവർഗങ്ങൾ വരെയുള്ളവയെപ്പറ്റി മനസ്സിലാക്കുന്നതിനായി ഈ ക്ലബ്ബിലെ പ്രവർത്തനങ്ങൾ മൂലം കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

നമ്മുടെ നാടിനെ പരിചയപ്പെടുത്തുന്നതോടൊപ്പം  കാടിനെയും കൂടുതൽ പരിചയപ്പെടുത്തുന്നതിനായി 40  കുട്ടികൾ എല്ലാവർഷവും കാട്ടിലേക്ക് വനം വകുപ്പിന്റെ കീഴിൽ യാത്ര പോവാറുണ്ട്.  ഈ യാത്രയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പല  സസ്യങ്ങളെക്കുറിച്ചും ജന്തുക്കളെക്കുറിച്ചും  പരിചയപ്പെടാൻ ഇതുമൂലം സാധിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കഴിയുന്നത്ര ശേഖരിച്ച് റോഡ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായി കൈമാറിയിട്ടുണ്ട്. സ്കൂളിൽ കുട്ടികൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേന മാറ്റി പേപ്പർ പേന ആക്കാനും പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ പാടെ മാറ്റി  സ്റ്റീൽ കുപ്പികൾ ആക്കാനും  ക്ലബ്ബിലെ പ്രവർത്തകരായ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. സ്കൂളിന്റെ മുറ്റത്തും പാതയോരങ്ങളിലും തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കാനും ആരണ്യകം പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

  • പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക
  • വ്യത്യസ്ത കൃഷി രീതികൾ മനസ്സിലാക്കി കൃഷി ചെയ്യുക
  • പലതരം വിത്തുകൾ,വളപ്രയോഗം എന്നിവ പരിചയപ്പെടുത്തുക
  • പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി മരങ്ങളെ പരിചയപ്പെടുത്തുക
  • മരങ്ങൾ നട്ടു പിടിപ്പിക്കുക, പരിപാലിക്കുക എന്നിവയെല്ലാം പരിസ്ഥിതി ക്ലബിലെ കുട്ടികൾ ചെയ്തുവരുന്ന പ്രവർത്തനങ്ങളാണ്.

പുനർനവം 2022

ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം *പുനർനവം 2022* എന്ന പേരിൽ പൂർവ്വാധികം ഭംഗിയായി ഈ വിദ്യാലയത്തിൽ നടന്നു. ജൂൺ അഞ്ചാം തീയതി എസ് പി സി യുടെ നേതൃത്വത്തിൽ  വൃക്ഷത്തൈകൾ നട്ടു. ജൂൺ ആറാം തീയതി തിങ്കളാഴ്ച സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ അസംബ്ലിയിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. തുടർന്ന് പരിസ്ഥിതി കവിത, പ്രസംഗം, പരിസ്ഥിതിഗാനം , ഡാൻസ് തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ ആർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നല്കി.പരിസ്ഥിതി പ്രവർത്തകനും ,മൂന്നര ഏക്കർ സ്ഥലത്ത്  വിവിധ ഇനം പ്ലാവിൻ തൈകൾ നട്ട് ഒരു പ്ലാവ് ഗ്രാമം  എന്ന ആശയത്തിന്  തുടക്കം കുറിക്കുകയും ചെയ്തു.ഇരിങ്ങാലക്കുട സ്വദേശി ശ്രീ കെ ആർ ജയൻ (പ്ലാവ് ജയൻ ) വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടത്തുകയും ഒരു മികച്ചയിനം പ്ലാവിൻതൈ വിദ്യാലയ അങ്കണത്തിൽ നടുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്ലക്കാർഡ് നിർമ്മാണം, ചിത്രരചന ,ക്വിസ്,പ്രസംഗം  എന്നീ ഇനങ്ങളിൽ  മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികൾക്ക്  സമ്മാനങ്ങൾ നൽകി.