"ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:11, 3 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

മരം ഒരു വരം

പരിസ്ഥിതി സംരക്ഷണത്തിൽ വൃക്ഷങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാ‍ണ്.പരിസ്ഥിതിനാശം ഉയർത്തുന്ന ഭീഷണിയുടെ എണ്ണം കൂടുമ്പോൾ മാത്രം നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കുന്നു .പരിസര മലിനീകരണം ഉയർത്തുന്ന അപകടങ്ങൾ എത്രയോ വലുതാണ്. പരിസ്ഥിതി നാശം കൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ ഇതിലും ഭീകരമാണ്.കുന്ന്, പുഴ, സമതലം ഇവയെല്ലാം ചേർന്നതാണ് ഭൂമി .പക്ഷേ ഇന്ന് മനുഷ്യൻ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി നിരന്തരം ചൂഷണം ചെയ്യുന്നു .ഇപ്പോഴത്തെ മനുഷ്യർ മരങ്ങൾ വെട്ടി നശിപ്പിക്കുകയും, കുന്നുകൾ ഇടിച്ചു നിരത്തുകയും, കുളങ്ങളും ,വയലുകളും, തോടുകളും ,എല്ലാം നികത്തി അവിടെയൊക്കെ ഫാക്ടറികളും, കെട്ടിടങ്ങളും കെട്ടിപ്പൊക്കുന്ന വികസന പ്രവർത്തനങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നു. ഇങ്ങനെയെല്ലാം മനുഷ്യൻ ചൂഷണം ചെയ്യുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്നു. കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാകുന്നത് മൂലം പ്രകൃതിയുടെ സൗന്ദര്യവും സൗഭാഗ്യവും നഷ്ടപ്പെടുന്നു എന്നു മാത്രമല്ല ഭൂമിയുടെ ശ്വാസകോശങ്ങൾ ആയി പ്രവർത്തിക്കുന്ന മരം ഒരു വരം ആണ്. വനം ഇല്ലാതായാൽ ഭൂമിയിൽ ചൂട് വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ ഒരു മരം മുറിക്കുന്നതിനു മുമ്പ് പുതിയ ഒരു മരം നട്ടുപിടിപ്പിച്ചു നോക്കുകയാണ് വേണ്ടത്. മലിനീകരണവും പരിസ്ഥിതിനാശവും മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിനെ അപകടത്തിലാക്കും.

അതുല്യ സുരേന്ദ്രൻ
7ബി ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം