"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 312: വരി 312:
സ്മാർട്ട് ഫോൺ ചലഞ്ച് എന്ന പേരിൽ കൂമ്പൻപാറ
സ്മാർട്ട് ഫോൺ ചലഞ്ച് എന്ന പേരിൽ കൂമ്പൻപാറ


ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ്‌ ചെറിയാൻ്റെ നേതൃത്വത്തിൽ 7 Smart  Phone  വിദ്യാർത്ഥികൾക്ക് നൽകി.
ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ്‌ ചെറിയാൻ്റെ നേതൃത്വത്തിൽ 7 Smart  Phone  വിദ്യാർത്ഥികൾക്ക് നൽകി.ദേവികുളം MLA  ശ്രീ.അഡ്വ:രാജ സാർ  സ്കൂൾ സന്ദർശിക്കുകയും    കുട്ടികൾക്കായി Tab., സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു.


ദേവികുളം MLA ശ്രീ.അഡ്വ:രാജ സാർ സ്കൂൾ സന്ദർശിക്കുകയും    കുട്ടികൾക്കായി Tab., സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു.
== '''ഭിന്നശേഷി ദിനം''' ==
ഭിന്ന ശേഷിയുള്ള കുട്ടികളെ അംഗീകരിക്കുവാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും ആയി ഭിന്നശേഷിക്കാർക്ക് മാറ്റിവെച്ചിരിക്കുന്ന ദിനം ആണല്ലോ ഡിസംബർ 3 ഭിന്ന ശേഷി ദിനം. ഫാത്തിമമാത ഗേൾസ് ഹയർ സെക്കൻഡറിസ്കൂളിൽ ഭിന്നശേഷി ദിനം ഡിസംബർ മൂന്നാം തിയതി സമുചിതമായി ആഘോഷിച്ചു . ഭിന്നശേഷിക്കാരായ കുട്ടികൾ അന്നേ ദിനം അസംബ്ലി നടത്തുകയും വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിച്ച് സദസ്സിനെ സന്തോഷ പൂരിതമാക്കുകയും ചെയ്തു. അവർക്കായി കാർട്ടൂൺ രചന മത്സരം നടത്തുകയും വിജയികളായവരെ പ്രത്യേകമായി പ്രോത്സാഹിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
 
== '''ലോക മാതൃഭാഷാദിനം.''' ==
1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി. 2000 മുതൽ ഈ ദിനം ആചരിച്ചു പോരുന്നു.
 
ഏതൊരു സമൂഹത്തിന്റെയും സാംസ്കാരിക പൈതൃകം മാതൃഭാഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചില സമൂഹങ്ങൾ തനിമയോടെ നിലനിൽക്കണമെങ്കിൽ അതിൻറെ ഭാഷയും നിലനിൽക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് മാതൃഭാഷകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് യുനെസ്കോ തുടക്കമിടാൻ കാരണം.
 
1952 ൽ പാക്കിസ്ഥാനിലെ വിദ്യാർത്ഥികൾ അന്നു രാജ്യത്തിന്റെ ഒരു ഭാഗമായിരുന്ന ബംഗ്ലാദേശിന്റെ ഭാഷയായ ബംഗ്ല കൂടി ദേശീയ ഭാഷയായി അംഗീകരിക്കണമെന്ന ആവശ്യവുമായി ഇന്നത്തെ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ പ്രക്ഷോഭം നടത്തുകയും അതിനെ അടിച്ചമർത്താൻ നട്ത്തിയ വെടിവെയ്പ്പിൽ നാലു വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ചെയ്തത് ഫെബ്രുവരി 21 ന് ആയിരുന്നു. ഈ ദിനത്തെയാണ് ലോക മാതൃഭാഷാ ദിനം പ്രതിനിധീകരിക്കുന്നത്. മാതൃഭാഷയ്ക്കു വേണ്ടി ജീവൻ ബലിയർപ്പിക്കപ്പെട്ട ഈ രാജ്യസ്നേഹികളുടെ സ്മാരകമായ
 
ഷഹീദ് മിനാറിൽ ( ധാക്ക ) ഈ ദിനത്തിൽ പുഷ്പങ്ങളർപ്പിച്ച് ഇവരെ ആദരിക്കുന്നു. ആസ്ത്രേലിയയിൽ, സിഡ്നിയിലെ ആഷ്ഫീൽഡ് പാർക്കിലും ഒരു ലോകമാതൃഭാഷാദിന സ്മാരകമുണ്ട്. " ഫെബ്രുവരി 21 ലെ രക്തസാക്ഷികളെ സ്മരിക്കുന്നു " എന്ന് ഇംഗ്ളിഷിലും ബംഗ്ല ഭാഷയിലും ഇതിൽ എഴുതിവെച്ചിട്ടുണ്ട്.
 
മലയാളം ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.. ജോലിയ്ക്കായും മറ്റും മറ്റു ദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന മലയാളിക്ക് അന്യ ഭാഷകളും സ്വായത്തമാക്കിയേ മതിയാകൂ എന്നത് വിസ്മരിക്കാനാവില്ല. എങ്കിലും ഇന്നുള്ള മാതൃഭാഷയോടുള്ള അവഗണന ദു:ഖകരമാണ്. മാതൃഭാഷയായ മലയാളം അഭ്യസിക്കാനുള്ള നിർബ്ബന്ധബുദ്ധി ഓരോ മലയാളിക്കും ഉണ്ടാകേണ്ടതാണ്. നമ്മുടെ സാംസ്കാരിക പൈതൃകത്തെ മുറുകെപ്പിടിക്കാൻ മാതൃഭാഷയുടെ പിൻബലം കൂടിയേ കഴിയൂ എന്ന തിരിച്ചറിവുണ്ടാവണം.
 
മാതൃഭാഷാ ദിനത്തിൽ ഏവർക്കും ആശംസകൾ!
 
== '''ശാസ്ത്രരംഗം''' ==
 
=== ശാസ്ത്ര പ്രതിഭകൾ വിജയത്തേരിലേറി ===
ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിന് വേണ്ടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന  സയൻസ് സാമൂഹികശാസ്ത്ര  ഗണിത ,പ്രവർത്തിപരിചയ ക്ലബ്ബുകളെ ഏകോപിപ്പിക്കുന്ന വേദിയാണ് ശാസ്ത്രരംഗം. ശാസ്ത്രം എന്നാൽ എന്നാൽ എല്ലാ പ്രവർത്തനങ്ങളുടെയും കൂടിച്ചേരലാണ് . കുട്ടികളിൽ ശാസ്ത്ര താൽപര്യങ്ങൾ വളർത്തുവാനും അതോടൊപ്പം  കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാകുകയാണ് ശാസ്ത്രരംഗം പാഠഭാഗങ്ങളിൽ കൂടെയുള്ള ഉള്ള പഠനം മാത്രമാകാതെ  പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികൾ ആകേണ്ടതുണ്ട്. ഓരോ കുട്ടിയുടെ ഉള്ളിലും  ഒരു പ്രതിഭ ഒളിഞ്ഞുകിടപ്പുണ്ട് ഇത്തരത്തിൽ  കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുവാൻ ശാസ്ത്രരംഗം മത്സരങ്ങൾ സഹായിക്കുന്നു
 
കോവിഡിൻ്റെ പശ്ചാത്തലത്തിൽ  2021- 22  വർഷത്തെ  ശാസ്ത്രരംഗം സബ് ജില്ലാതല മത്സരങ്ങൾ നവംബർ 18 ന് ഓൺലൈൻ പ്ലാറ്റ്ഫോം വഴി  നടന്നു .നിരവധി പ്രതിഭകൾ  മാറ്റുരച്ച  സബ്ജില്ലാതല മത്സരത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികളും നിരവധി മത്സരങ്ങളിൽ വിജയ കിരീടം ചൂടി ഓൺലൈൻ അവതരണ മത്സരങ്ങളോടൊപ്പം  ഓഫ്‌ലൈൻ രചനാ മത്സരങ്ങളും നടന്നു .
 
യുപി വിഭാഗം മത്സരങ്ങളിൽ  പ്രോജക്റ്റ് അവതരണത്തിൽ  ക്രിസ്റ്റിൽ നീൽ ( VI)സെക്കൻ്റ് ,വീട്ടിൽ നിന്നൊരു ശാസ്ത്രപരീക്ഷണവതര ണം  നവോമി പ്രവീൺ (VII) തേർഡ്, രചന മൽസരങ്ങളിൽ  എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്  എഴുതി നിരജ്ഞന ദിപു (VI) ഫസ്റ്റ്, പ്രദേശിക ചരിത്ര രചന മൽസരത്തിൽ ബിയോണ ബിനു (VII) ഫസ്റ്റ്, എന്നിവ കരസ്ഥമാക്കി.
 
HS വിഭാഗം മൽസരങ്ങളിൽ പ്രോജക്ട് അവതരണത്തിൽ  അന്ന റോസ് വിൽസൺ (IX) സെക്കൻ്റ്, വീട്ടിൽ നിന്നൊരു ശാസത്ര പരീക്ഷണം ഫേബാ ബി റെന്നി (IX) ഫസ്റ്റ്, ഗണിതാശയ വതരണത്തിൽ അനന്യാ മോൾ വി.എസ് (X) ഫസ്റ്റ് അതോടൊപ്പം  രചനാ മൽസങ്ങളിൽ ശാസ്ത്ര ലേഖനം  ഫാദിയ ഫാത്തിമ എസ് (IX) എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്    ആഞ്ചല സോജൻ  ( IX ) തേർഡ് എന്നിവ കരസ്ഥമാക്കി.
 
നവംബർ 24 ന് നടന്ന ജില്ലാതല ശാസ്ത്ര രംഗം മൽസരത്തിൽ up വിഭാഗം  പ്രദേശിക ചരിത്ര രചന മൽസരത്തിൽ  ബിയോണ ബിനു (VII) ഫസ്റ്റ് കരസ്ഥമാക്കി.
 
== '''അനുമോദനം''' ==
ഇടുക്കി ജില്ലക്ക് തിലകകുറി  ആയി വിരാജിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ  സെക്കന്ററി സ്കൂളിന് സംസ്ഥാന  ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കിയതിനു അനുമോദനം  അർപ്പിക്കുവാനായി ഇടുക്കി ജില്ലാ എംപി ഡീൻ കുര്യാക്കോസും പ്രതിനിധികളും ഫാത്തിമ മാതാ  അങ്കണത്തിൽ എത്തുകയുണ്ടായി.
 
പ്രസ്തുത സമ്മേളനത്തിൽ  വെച്ച് ഇടുക്കിയുടെ ബഹുമാന്യൻ  ആയ എംപി ഡീൻ കുര്യാക്കോസ് സ്കൂളിന് മെമെന്റോ സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോമൻ ചെല്ലപ്പൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സനിത സജി മെമ്പർമാരായ ശ്രീ ബാബു റ്റി.കുര്യാക്കോസ് അനസ് ഇബ്രാഹിം സ്കൂൾ പ്രിൻസിപ്പാൾ സി. പ്രീതി ,ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റീന മറ്റ്അധ്യാപകർ കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
== സ്പർശ്..... ഒരു തണൽ വീട് ==
കുട്ടികളുടെ പ്രശനങ്ങൾ പരിഹരിക്കുവാൻ........ ഉള്ള് തുറന്ന് സംസാരിക്കുവാൻ...... കുട്ടികളുടെ പ്രശ്നങ്ങൾക്ക് കുട്ടികൾ തന്നെ പരിഹാരം കണ്ടെത്തുവാൻ തക്കവിധം അവരെ പ്രാപ്തരാക്കുവാൻ........ നിത്യവും നിരന്തരവും കൂടെ ആയിരിക്കുന്ന അധ്യാപകർക്ക് ഒരു കൗൺസിലർ ആയി മാറുവാനുള്ള അവസരം ഒരുക്കുകയായിരുന്നു സ്പർശ് എന്ന കൗൺസിലിംഗ് പ്രോഗ്രാം. തങ്ങളുടെ മുമ്പിൽ നിൽക്കുന്ന കുഞ്ഞുങ്ങളെ തിരിച്ചറിയുവാൻ അവരുടെ പ്രശ്നങ്ങളെ കണ്ടറിഞ്ഞ് അത് പരിഹരിക്കുവാൻ അവരെ സഹായിക്കുവാൻ പ്രാപ്തരാക്കുന്ന കൗൺസിലിംഗ് പ്രോഗ്രാമിൽ 39 അധ്യാപകർ പങ്കെടുത്തു. രണ്ടുമാസക്കാലം നീണ്ടുനിന്ന ഈ സ്പർശ് പ്രോഗ്രാമിന് സിജി ആന്റണീ സാർ നേതൃത്വം നൽകി. ഉപകാരപ്രദമായ വ്യത്യസ്തമായ ക്ലാസുകളിലൂടെയും പ്രാക്ടിക്കൽ സെക്ഷനിലൂടെയും അധ്യാപകരായി ഞങ്ങളെ കൗൺസിലർ എന്ന സ്ഥാനത്തേക്ക് ഉയർത്തുകയായിരുന്നു ഈ ക്ലാസുകൾ. തങ്ങളുടെ കൈകളിലൂടെ കടന്നു പോകുന്ന കുഞ്ഞുങ്ങളെ ശരിയായ പാതയിലൂടെ നയിക്കുവാൻ ഈ കൗൺസിലിംഗ് അധ്യാപകരെ ഇന്ന് സഹായിച്ചു കൊണ്ടിരിക്കുന്നു.
 
== '''പി റ്റി എ മീറ്റിംഗ്''' ==
ഫാത്തിമ മാതാ കുടുംബം ഒന്നിച്ചു ചേർന്നു വിദ്യാലയ മുറ്റം നിറപകിട്ടേറിയ നിമിഷങ്ങൾ ആയിരുന്നു പി റ്റി എ മീറ്റിംഗ്.17/6/2022 വെള്ളിയാഴ്ച 2pm ന് മീറ്റിംഗ് ആരംഭിക്കുകയും parents ന് ആയി  പോലീസ്  ഒഫീസർ ആയ മണിയൻ സർ മൂല്യങ്ങൾ കോർത്തിണക്കി ക്ലാസ്സ്‌ നൽകുകയും ചെയ്തു. പി റ്റി എ, എം പി റ്റി എ അംഗങ്ങളുടെ തിരെഞ്ഞെടുപ്പും എക്സിക്യൂട്ടീവ് അംഗങ്ങളുടെ തെരെഞ്ഞെടുപ്പും നടത്തപ്പെട്ടു. ഫാത്തിമമാതാ കുടുംബത്തിലേക്ക് ദൈവാനുഗ്രഹം പെയ്തിറങ്ങിയ നിമിഷങ്ങൾ ആയിരുന്നു പി റ്റി എ മീറ്റിംഗ്.
1,249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897982" എന്ന താളിൽനിന്ന് ശേഖരിച്ചത്