"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
വന്യജീവി സങ്കേതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര | വന്യജീവി സങ്കേതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര | ||
[[പ്രമാണം:21096 silent valley camp.png|ലഘുചിത്രം|300x300ബിന്ദു|സൈലന്റ് വാലി നേച്ചർ ക്യാമ്പ്]] | |||
ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിനു കീഴിൽ അട്ടപ്പാടി സൈലന്റ് | ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിനു കീഴിൽ അട്ടപ്പാടി സൈലന്റ് | ||
വാലിയിൽ ത്രിദിന നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു. സൈലന്റ് വാലി നാഷണൽ പാർക്ക് ഫോറസ്റ്റ് | വാലിയിൽ ത്രിദിന നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു. സൈലന്റ് വാലി നാഷണൽ പാർക്ക് ഫോറസ്റ്റ് |
16:37, 20 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം
.ലവ് ആൻഡ് കെയർ പ്ലാസ്റ്റിക്
പ്ലാസ്റ്റിക് പേന ക്രാഫ്റ്റ്
2016 മുതൽ സ്‌കൂളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ്
നാഷണൽ സർവീസ് സ്കീം എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ നിന്നും ശേഖരിച്ചുവരുന്നുണ്ട്.
ഒന്നരലക്ഷത്തിൽ കൂടുതൽ പേനകൾ ഇതിനകം ശേഖരിച്ചുകഴിഞ്ഞു.കഴിഞ്ഞ വർഷം എൻ എസ് എസ്
സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മനസ്സ് - സർഗോത്സവം പരിപാടിയിൽ പ്രോഗ്രാം ഓഫീസർമാർക്കുള്ള
ഇനമായ നവീന ആശയങ്ങളുടെ അവതരണത്തിൽ പ്ലാസ്റ്റിക് പേനകളുമായി ബന്ധപ്പെട്ട വിഷയം
അവതരിപ്പിക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ കൊണ്ട്
പെൻ സ്റ്റാൻഡ് , ലൈറ്റ് ഷേഡ് ,ഫോട്ടോ ഫ്രെയിം വാൾ ഡെക്കറേഷൻ ...തുടങ്ങിയ അലങ്കാര
വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു.
ലോക പരിസ്ഥിതി പരിസ്ഥിതി ദിനം
എടത്തനാട്ടുകര ജിഎച്ച്എസ്എസ് സിൽ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ
പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ കുട്ടികൾക്ക്
പരിസ്ഥിതി ദിന സന്ദേശം നൽകി സ്കൂൾ സൗന്ദര്യ വൽക്കരണത്തിന് കുട്ടികളിൽ നിന്നും
ചെടികൾ എച്ച് എം ഏറ്റുവാങ്ങി . പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി ആയി
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ക്ലാസ്സുകളിൽ നിന്നും പരിസ്ഥിതി ക്ലബ് അംഗങ്ങൾ
ശേഖരിക്കുന്ന പദ്ധതി എച്ച് എം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ സ്കൂളിലെ
ശലഭോദ്യാനം വിപുലപ്പെടുത്തി. കുട്ടികൾക്കായി ആയി ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,
പരിസ്ഥിതി ക്വിസ് , ചിത്രരചന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു, വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നല്കി.
സൈലന്റ് വാലി നേച്ചർ ക്യാമ്പ്
2)DATE: 16-10-22
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിനു കീഴിൽ സൈലന്റ്
വാലിയിൽ നേച്ചർ ക്യാമ്പ്‌എടത്തനാട്ടുകര: വിദ്യാർഥികളിൽ പരിസ്ഥിതി സ്നേഹം ഊട്ടിയുറപ്പിക്കുക,
വന്യജീവി സങ്കേതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര
ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിനു കീഴിൽ അട്ടപ്പാടി സൈലന്റ്
വാലിയിൽ ത്രിദിന നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു. സൈലന്റ് വാലി നാഷണൽ പാർക്ക് ഫോറസ്റ്റ്
ഡിവിഷനാണ് വിദ്യാർഥികൾക്കായി ക്യാമ്പ് ഒരുക്കിയത്.ക്യാമ്പിന്റെ ഭാഗമായി പക്ഷി നിരീക്ഷണ യാത്ര,
ട്രക്കിംഗ്, പുഴ യാത്ര, ഡോക്യുമെന്ററി പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന ക്യാമ്പിൽ വൈൽഡ് ലൈഫ് സീനിയർ അസിസ്റ്റന്റ്
പി.എ. നിഷ, ഫോറസ്റ്റ് പ്രൊട്ടക്ഷൻ വാച്ചർ കെ.ഒ.ജമാലുദ്ദീൻ എന്നിവർ ക്ലാസ്സെടുത്തു.
സഹ്യാദ്രി ക്ലബ്ബിനു കീഴിൽ സ്കൂളിൽ ഔഷധോദ്യാനം നിർമ്മിച്ച് സംരക്ഷിച്ച് വരുന്നു.
മറ്റു വൈവിധ്യമാർന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും നടത്തിവരുന്നു.
3) സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ഒന്നര മാസം കൊണ്ട് ഏകദേശം 12500 ഓളം
ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകൾ വിവിധ ക്ലാസുകളിൽ നിന്നും,സ്കൂൾ പരിസരങ്ങളിൽ നിന്നും ശേഖരിച്ചു.
പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പസ് എന്ന ലക്ഷ്യവുമായി വിവിധ ക്ലാസുകളെ പങ്കെടുപ്പിച്ചുകൊണ്ട് മത്സരാടിസ്ഥാനത്തിലാണ്
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനങ്ങൾ ക്ലബ് അംഗങ്ങൾ സ്വീകരിച്ചത്.25 പ്ലാസ്റ്റിക് പേനകൾക്ക് പകരം ഒരു
വിത്ത് അടങ്ങിയ പേപ്പർ പേന കുട്ടികൾക്ക് നൽകിയിരുന്നു. ഇതിലൂടെ പ്ലാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിയുന്ന
പ്രവണത കുറക്കുക എന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ സാധിച്ചു. മുൻവർഷങ്ങളിലേതടക്കം
ഏകദേശം 50000 ഓളം ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിനു കീഴിൽ
അംഗങ്ങൾ കുട്ടികളിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്..പ്ലാസ്റ്റിക് പേന ശേഖരംലവ് ആൻഡ് കെയർ പ്ലാസ്റ്റിക്
പ്ലാസ്റ്റിക് പേന ക്രാഫ്റ്റ്
ഏകദിന പരിസ്ഥിതി ക്യാമ്പ്.
Date: 18-6-23
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിൽ സഹ്യാദ്രി പരിസ്ഥിതി ക്യാമ്പ്.
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ദേശീയ
ഹരിത സേന സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏകദിന പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു.
വിദ്യാർ ഥികളിൽ പരിസ്ഥിതി സ്നേഹം ഊട്ടി ഉറപ്പിക്കുക, പ്രകൃതിയെ മനസ്സിലാക്കി ജീവിക്കുക,
ഊർജ്ജ സംരക്ഷണ അവബോധമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച ക്യാമ്പ്
ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ മോഹന കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ദേശീയ ഹരിത സേന മലപ്പുറം ജില്ലാ കോർഡിനേറ്ററുമായ
ഹാമിദലി വാഴക്കാട്, സി.ജി.വിപിൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പടുകുണ്ടിൽ, സ്റ്റാഫ് സെക്രട്ടറി വി.പി.അബൂബക്കർ
അധ്യാപകരായ കെ.ജി. സുനീഷ്, എസ്. ഉണ്ണികൃഷ്ണൻ നായർ സി.എൻ. നഫീസ എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൽ അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.