"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
വിദ്യാർഥികളിൽ പ്രകൃതിസ്നേഹം പരിസ്ഥിതി സംരക്ഷണബോധം പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക,സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക,സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ആനുകൂല്യങ്ങൾ എസ്പിസി പദ്ധതി പ്രതീക്ഷിക്കുന്നു</p> | വിദ്യാർഥികളിൽ പ്രകൃതിസ്നേഹം പരിസ്ഥിതി സംരക്ഷണബോധം പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക,സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക,സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ആനുകൂല്യങ്ങൾ എസ്പിസി പദ്ധതി പ്രതീക്ഷിക്കുന്നു</p> | ||
='''''2022-2023 ലെ പ്രവർത്തനങ്ങൾ'''''= | ='''''2022-2023 ലെ പ്രവർത്തനങ്ങൾ'''''= | ||
= '''''2021-2022 ലെ പ്രവർത്തനങ്ങൾ''''' = | |||
=='''എസ് പി സി യൂണിറ്റ് ഉദ്ഘാടനം'''== | =='''എസ് പി സി യൂണിറ്റ് ഉദ്ഘാടനം'''== | ||
[[പ്രമാണം:26009spc inauguration.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:26009spc inauguration.jpg|വലത്ത്|ചട്ടരഹിതം]] |
22:03, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക,എൻ സി സി എൻഎസ്എസ് എന്നീ സന്നദ്ധസംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക, വിദ്യാർഥികളിൽ പ്രകൃതിസ്നേഹം പരിസ്ഥിതി സംരക്ഷണബോധം പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക,സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക,സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ആനുകൂല്യങ്ങൾ എസ്പിസി പദ്ധതി പ്രതീക്ഷിക്കുന്നു
2022-2023 ലെ പ്രവർത്തനങ്ങൾ
2021-2022 ലെ പ്രവർത്തനങ്ങൾ
എസ് പി സി യൂണിറ്റ് ഉദ്ഘാടനം
കേരള സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി ചേരാനെല്ലൂർ അൽ -ഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ചു.യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 17 ഉച്ചക്ക് മൂന്ന് മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വെർച്യുൽ പ്ലാറ്റ്ഫോം വഴി നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ കെ സി ഫസലുൽ ഹഖ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സ്വാഗതവും കൺവീനർ നിയാസ് യു എ നന്ദിയും അറിയിച്ചു. ചടങ്ങിലെ മുഖ്യ അതിഥിയായ ബഹു. എറണാകുളം എം എൽ എ ശ്രീ ടി ജെ വിനോദിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്ററും അസ്സിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറും ചേർന്ന് എസ് പി സി അംഗീകാരപത്രം സ്വീകരിച്ചു.തുടർന്ന് സ്കൂൾ എസ് പി സി ഓഫീസ്ഉദ്ഘാടനം ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ ജി രാജേഷ് നിർവഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആരിഫ മുഹമ്മദ്, ചേരാനെല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ സന്തോഷ് കുമാർ, എ ഇ ഓ ശ്രീ അൻസലാം എൻ എക്സ്, പി ടി എ പ്രസിഡണ്ട് ശ്രീ പോൾ വി എ, ജാമിഅ അശ്അരിയ്യ സെക്രട്ടറി ജനാബ് വി എച്ച് അലി ദാരിമി, സ്കൂൾ ഡെവെലപ്മെന്റ് കമ്മറ്റി കൺവീനർ ശ്രീ അബ്ദുൽ ജബ്ബാർ സഖാഫി,പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ അബ്ദുൽ ജലീൽ എന്നിവർ ആശംസകൾ അറിയിച്ചു.
എസ് പി സി യൂണിറ്റ് തല തെരെഞ്ഞെടുപ്പ്
SPC യൂണിറ്റിൽ അംഗമാകാൻ താല്പര്യമുള്ള കുട്ടികളുടെ ഓൺലൈൻ മീറ്റിംഗ് നടത്തുകയും പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്നതാണ് എസ് പി സി യുടെ പ്രധാന ലക്ഷ്യം എന്ന് കുട്ടികളിൽ എത്തിക്കുകയും ചെയ്തു. സെപ്റ്റംബർ 29 ആം തീയതി നടന്ന ഓൺലൈൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലും ഒക്ടോബർ മൂന്നാം തീയതി നടന്ന ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും ഒക്ടോബർ അഞ്ചാം തീയതി main റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 27 ആൺകുട്ടികളും 17 പെൺകുട്ടികളുമായി 44 കുട്ടികൾ main റാങ്ക് ലിസ്റ്റിൽ ഇടം നേടി.
ഓൺലൈൻ രക്ഷാ കർതൃ സംഗമം
ഒക്ടോബർ 23 ആം തീയതി കേഡറ്റ് സിനു രക്ഷിതാക്കൾക്കും ഓൺലൈനായി നടന്ന മീറ്റിംഗ് എച്ച് എം ബഷീർ സാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും സിപിഒ സുമേഷ് സർ, എസിപിഓ സബിത ടീച്ചർ എന്നിവർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക,എൻ സി സി എൻഎസ്എസ് എന്നീ സന്നദ്ധസംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക, വിദ്യാർഥികളിൽ പ്രകൃതിസ്നേഹം പരിസ്ഥിതി സംരക്ഷണബോധം പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക,സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക,സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ലക്ഷ്യങ്ങൾ വിശദീകരിച്ചു .മീറ്റിംഗിൽ കുട്ടികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.
സി പി ഓ സംസ്ഥാന തല ക്യാമ്പ്
സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി സ്കൂൾ കായികദ്ധ്യാപകനായ സുമേശ് സാറിനെ തെരഞ്ഞെടുത്തു..കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കുള്ള 10 ദിവസത്തെ ക്യാമ്പ് നവംബർ 22 ന് തിരുവനന്തപുരം പോലീസ് അക്കാദമിയിൽ വെച്ച് നടന്നു. പ്രസ്തുത ക്യാമ്പിൽ സ്കൂളിനെ പ്രതിനിധീകരിച്ച് സുമേശ് സാർ പങ്കെടുത്തു. 10 ദിവസത്തെ ക്യാമ്പിന് ശേഷം സ്കൂളിൽ തിരിച്ചെത്തിയ സുമേശ് സാറിനെ റിട്ടയേർഡ് ഡി ജീ പി ഋഷിരാജ് സിംഗ് പൊന്നാടയണിച്ച് ആദരിച്ചു.പിടി എ പ്രസിഡന്റ് ശ്രീ ശാലു കെ.എസ് ന്റെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സ്വാഗതവും വിജയാമൃതം കൺവീനറായ മുഹമ്മദ് അസ്ലം നന്ദിയും രേഖപ്പെടുത്തി.
"TOTAL HEALTH"-ദ്വിദിന അവധികാല ക്യാമ്പ്
ഡിസംബർ 31, ജനുവരി 1 എന്നീ ദിവസങ്ങളിലെ "Total Health"ദ്വിദിനക്യാമ്പ് നടത്തിപ്പിനെക്കുറിച്ച് ഉപദേശക സമിതി യോഗത്തിൽ ചർച്ച ചെയ്തു തീരുമാനങ്ങളെടുത്തു. 31-ആം തീയതി രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് അവർകൾ ഉദ്ഘാടനം ചെയ്യുകയും ഒന്നാംതീയതി വൈകിട്ട് 5 മണിക്ക് സമാപനസമ്മേളനം വാർഡ് മെമ്പർ ആയ ശ്രീമതി ആരിഫ മുഹമ്മദ് അവർകൾ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. വിവിധ സെഷനുകളിൽ പ്രഗൽഭരായ വ്യക്തിത്വങ്ങളുടെ ക്ലാസ്സുകൾ കുട്ടികൾക്ക് ലഭിച്ചു.വിവിധ സെഷനുകൾക്ക് ശ്രീമതി ആനു ക്ലീറ്റസ് അസിസ്റ്റന്റ് സി പി ഓ സബിത ടീച്ചർ ശ്രീദേവി ടീച്ചർ അബ്ദുൽ ജലീൽ സർ എന്നിവർ നേതൃത്വം നൽകി . പരേഡ് , വൃക്ഷത്തൈ നടൽ തുടങ്ങിയ ക്യാമ്പിലെ എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും ക്യാമ്പിനു വേണ്ട സഹായങ്ങൾ നൽകി.
പോലീസ് സ്റ്റേഷൻ സന്ദർശനം
പോലീസ് സ്റ്റേഷൻ പ്രവർത്തനം നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിന് ജനുവരി പന്ത്രണ്ടാം തീയതി spc കേഡറ്റ്സിന് ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. ആയുധങ്ങൾ, സൈബർസെൽ, പെറ്റീഷൻ , സ്റ്റേഷനിലെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ASI Siju sir, സിവിൽ പോലീസ് ഓഫീസർ സെൽവരാജ് സർ, വനിത സീനിയർ സിവിൽ പോലീസ് ഓഫീസർ ഷേമ ബാലശങ്കർ എന്നിവർ പരിചയപ്പെടുത്തിക്കൊടുത്തു. പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതിന്റെ നടപടിക്രമങ്ങൾ , വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ചോദിക്കുന്നതിന്റെ നടപടി ക്രമം , കോടതി നടപടി ക്രമങ്ങൾ തുടങ്ങിയവ വിശദീകരിച്ചു കുട്ടികൾക്ക് പോലീസ് സ്റ്റേഷൻ സന്ദർശനം നവ്യാനുഭവമായി മാറി.
എസ് പി സി ദൈനംദിന ക്ലാസുകൾ
എല്ലാ ചൊവ്വായ്ച്ചകളിലും ഓൺലൈൻ പ്ലാറ്റ് ഫോമിൽ ക്ലാസുകൾ നടന്നു വരുന്നു. എല്ലാ ബുധനായ്ചകളിലും രാവിലെ 8:00 AM ന് നടക്കുന്ന SPC പരേഡ് അതി മനോഹരമായി സ്കൂൾ ഗ്രണ്ടിൽ വച്ച് നടന്നു വരുന്നു. ശനിയായ്ച്ച ദിവസം ഫിസിക്കൽ ട്രെയ്നിങ് നടത്തുകയും വിദ്യാർഥികളിലെ കായികക്ഷമത വർദ്ധിപ്പിക്കുകയും ചെയ്ത് SPC മുന്നോട്ട് ഗമിക്കുന്നു. SPC യുടെ ഓരോ ദിവസത്തേയും പദ്ധതികൾ വിദ്യാർഥികളിൽ ആവേശO വിതറി കൊണ്ടാണ് മുന്നോട്ട് പോകുന്നത്