"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 6: വരി 6:

സ്ക‍ൂൾ ചിത്ര ഗ്യാലറി കാണാൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മിഴി (ചിത്രജാലകം)|ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]]
സ്ക‍ൂൾ ചിത്ര ഗ്യാലറി കാണാൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മിഴി (ചിത്രജാലകം)|ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]]

== അന്താരാഷ്ട്രലഹരി വിരുദ്ധദിനം ==
[[പ്രമാണം:41032 spc-22june26.jpg|ഇടത്ത്‌]]
ജൂൺ.26
അന്താരാഷ്ട്രലഹരി വിരുദ്ധദിനത്തിൻ്റെ ഭാഗമായി ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ തെളിച്ച്
എസ്.പി.സി.കേഡറ്റുകൾ..

കരുനാഗപ്പള്ളി ഗേൾസ് എച്ച്. എസിലെ എസ്.പി.സി കേഡറ്റുകൾ ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ  തെളിച്ച് ലഹരിവിരുദ്ധ
പ്രതിഞ്ജയെടുത്തു. പരിപാടിയിൽ ശ്രീ. വി.പി. ജയപ്രകാശ്മേനോൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.ജി.അമ്പിളി സ്വാഗതം ആശംസിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സബ് ഇൻസ്പെക്ടർ ശ്രീ.ഉത്തരക്കുട്ടൻ മൺചിരാതുകൾ തെളിച്ചു. തുടർന്ന് കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി. വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷിബി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ അദ്ധ്യാപകരായ ദിലീപ്, എം.സുജ, കരുൺ, വുമൺ സിവിൽ എക്സ്സൈസ് ഓഫീസർ ആസിയ എന്നിവർ ആശംസകൾ അർപ്പിച്ചു.
== ഹിരോഷിമദിനം ആചരിച്ച‍ു. ==
== ഹിരോഷിമദിനം ആചരിച്ച‍ു. ==
[[പ്രമാണം:41032 Spc-August 07.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:41032 Spc-August 07.jpg|ഇടത്ത്‌|ലഘുചിത്രം]]

22:44, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ക‍ുട്ടികള‍ുടെ രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

ക‍ുട്ടികൾ വരച്ച ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

അധ്യാപകര‍ുടെ രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

സ്ക‍ൂൾ ചിത്ര ഗ്യാലറി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

അന്താരാഷ്ട്രലഹരി വിരുദ്ധദിനം

ജൂൺ.26 അന്താരാഷ്ട്രലഹരി വിരുദ്ധദിനത്തിൻ്റെ ഭാഗമായി ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ തെളിച്ച് എസ്.പി.സി.കേഡറ്റുകൾ..
കരുനാഗപ്പള്ളി ഗേൾസ് എച്ച്. എസിലെ എസ്.പി.സി കേഡറ്റുകൾ ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ തെളിച്ച് ലഹരിവിരുദ്ധ പ്രതിഞ്ജയെടുത്തു. പരിപാടിയിൽ ശ്രീ. വി.പി. ജയപ്രകാശ്മേനോൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.ജി.അമ്പിളി സ്വാഗതം ആശംസിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സബ് ഇൻസ്പെക്ടർ ശ്രീ.ഉത്തരക്കുട്ടൻ മൺചിരാതുകൾ തെളിച്ചു. തുടർന്ന് കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി. വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷിബി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ അദ്ധ്യാപകരായ ദിലീപ്, എം.സുജ, കരുൺ, വുമൺ സിവിൽ എക്സ്സൈസ് ഓഫീസർ ആസിയ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹിരോഷിമദിനം ആചരിച്ച‍ു.

മ‍ുൻ മാനേജർ അഡ്വ: വി വി ശശീന്ദ്രൻ അന്തരിച്ച‍ു.

13 ജ‍ൂലൈ 2022

കരുനാഗപ്പള്ളി ഗേൾസ് & ബോയിസ് സ്‍ക‍ൂള‍ുകള‍ുടെ മ‍ുൻ മാനേജർ അഡ്വക്കേറ്റ് വി വി ശശീന്ദ്രൻ അവ‍ർകൾ (74) അന്തരിച്ച‍ു. നിലവിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അംഗമായിരുന്നു. സി പി ഐ (എം) മുൻ കൊല്ലം ജില്ലാ കമ്മറ്റി അംഗം; സി ഐ ടി യു സംസ്ഥാന സെക്രട്ടറി.സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, മത്സ്യഫെഡ് ചെയർമാൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. വിദ്യാർത്ഥി സംഘടനയായിരുന്ന കെ എസ് എഫ് (എസ് എഫ് ഐ യുടെ പൂർവ്വ സംഘടന) ജില്ലാ സെക്രട്ടറിയായും (1969ൽ ) പ്രവർത്തിച്ചു. ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി രാജ്യ തലസ്ഥാനത്തെ തിഹാർ ജയിലിൽ തടവിൽ കിടക്കേണ്ടി വന്നിട്ടുണ്ട് ശശീന്ദ്രൻ സാറിന്. കരുനാ​ഗപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, കരുനാഗപ്പള്ളി ഹൗസിങ് കോ- –-ഓപ്പറേറ്റീവ് സൊസൈറ്റി, മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം എന്നിവയുടെ പ്രസിഡന്റ്, എന്നീ നിലകളിലും പ്രവർത്തിച്ചു. മികച്ച അഭിഭാഷകനായിരുന്നു. സാമൂഹ്യ പരിഷ്കർത്താവ്‌ ഡോ. വി വി വേലുക്കുട്ടിഅരയന്റെയും ജാനമ്മയുടെയും മകനായി ചെറിയഴീക്കൽ വിളാകത്ത് കുടുംബത്തിലായിരുന്നു ജനനം. ഭാര്യ: സുലോചനയമ്മ (റിട്ട. സെയിൽടാക്സ് കമീഷണർ). മക്കൾ: കിരൺ, ഡോ. ലക്ഷ്മി. മരുമകൻ: സിബിൽ. സൗമ്യനും സ്നേഹസമ്പന്നനുമായിരുന്ന പ്രിയ മാനേജർക്ക് ആദരാഞ്ജലികൾ.

സ്ഥാനകയറ്റം ലഭിച്ച‍ു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക‍ൂൾ സാമ‍ൂഹ്യ ശ്സ്തര അധ്യാപിക പി രശ്മിദേവി ടീച്ചറിന് സഹോദര സ്ഥാപനമായ ബോയ്‍സ് ഹയർ സെക്കന്ററി സ്ക‍ൂളിൽ ഹെഡ്‍മിസ്‍ട്രസായി സ്ഥാനകയറ്റം ലങിച്ച‍ു.

വലത്ത്

പി രശ്‍മിദേവി ടീച്ചർ

എസ് എസ് എ. സി പരീക്ഷയുടെ മൂല്യനിർണയത്തിന് അപേക്ഷക്കാം.

2022 മാർച്ചിലെ എസ് എസ് എ. സി പരീക്ഷയുടെ മൂല്യനിർണയത്തിന് അസിസ്റ്റന്റ് എക്സാമിനർ/ അഡീഷണൽ ചീഫ് എക്സാമിനർ പോസ്റ്റിലേക്കുള്ള നിയമനത്തിന് 11.04.22 മുതൽ 21.04.22 വരെ സ്ക്കൂളിൽ അപേക്ഷ നൽകാവുന്നതാണ്. 12.05.22 ൽ ആരംഭിക്കുന്ന മൂല്യനിർണയം 27.05.22 ൽ അവസാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അംഗീകാരം ലഭിച്ച് 01.06.21 ൽ ഒരു വർഷം ഹൈസ്‍ക‍ൂൾ സർവ്വീസ് പൂർത്തിയാക്കുകയും 2021-22 വർഷം 10-ാം സ്റ്റാൻഡേർഡിൽ ക്ലാസ് എടുത്തിട്ടുള്ളതുമായ അദ്ധ്യാപകർക്ക് അസിസ്റ്റന്റ് എക്സാമിനർ പോസ്റ്റിന് അപേക്ഷിക്കാം. 01.06.21 ൽ 15 വർഷം ഹൈസ്‍ക‍ൂൾ സർവ്വീസ് പൂർത്തിയാക്കിയ അദ്ധ്യാപകർക്ക് ( രസതനത്രം, ഊർജ്ജതനത്രം, ജീവശാസ്‍ത്രം - 10 വർഷം. ഇംഗ്ലീഷ് -8 വർഷം ) അഡീഷണൽ ചീഫ് എക്സാമിനർ പോസ്റ്റിന് അപേക്ഷിക്കാം. സ്ക്കൂൾ സ്ഥിതി ചെയ്യുന്ന ജില്ലയിലെ ക്യാമ്പുകളിൽ മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളു. അപേക്ഷാ ഫോം സ്ക്കൂൾ ഓഫീസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 21.04.22 ഉച്ചയ്ക്ക് മുമ്പ് സ്ക്കൂൾ ഓഫീസിൽ നൽകണം.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ- 2 ചിത്രീകരണം തികുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ടീം.

സ്മാർട്ട് ആൻറ് ഇൻറലിജൻറ് ക്ലാസ്സ് റൂം കം ഡിജിറ്റൽ തീയേറ്റർ ഉദ്ഘാടനം ചെയ്യ്തു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ സ്മാർട്ട് ആൻറ് ഇൻറലിജൻറ് ക്ലാസ്സ് റൂം കം ഡിജിറ്റൽ തീയേറ്റർ ഉദ്ഘാടനം പ്രൊഫ. റിച്ചാർഡ് ഹേ എം പി നിർവഹിച്ചു . അക്കാദമിക- ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് ആൻറ് ഇൻറലിജൻറ് ക്ലാസ്സ് റൂം കം ഡിജിറ്റൽ തീയേറ്റർ സജ്ജമാക്കിയത്. ക്ലാസ്സ്റൂം പഠനം കൂടുതൽ ആസ്വാദ്യകരം ആക്കാനുതകുന്ന ഡെസ്റ്റ്ഫ്രീ ടച്ച്സ്ക്രീനോട്കൂടിയ ഇൻട്രാക്ടീവ് ബോർഡ്, പ്രൊജക്ടർ, ഇന്റർ നെറ്റ്, സ്മാർട്ട് ടി.വി, ഹോം തിയേറ്റർ, സൗണ്ട് സിസ്റ്റം, ഡിജിറ്റൽ പോഡിയം, കോഡ് ലെസ് മൈക്ക്, ലാപ്ടോപ്പ്, വൈ-ഫൈ ഉൾപ്പെടെ അതിമനോഹരമായ രീതിയിലാണ് ക്‌ളാസ് മുറിയുടെ രൂപകല്പന. പ്രൊഫ. റിച്ചാർഡ് ഹേ എം പിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് ക്ലാസ്സ്മുറി ഒരുക്കിയത്. സ്കൂൾ പി ടി എ പ്രസിഡന്റ് കെ ജി ശിവപ്രസാദ് അധ്യക്ഷനായിരുന്നു . മാനേജർ പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ്ചെയർമാൻ ആർ രവീന്ദ്രൻപിള്ള, കൗൺസിലർ എൻ സി ശ്രീകുമാർ, പി ആർ വസന്തൻ, എ കെ രാധാകൃഷ്ണ പിള്ള, എം സുഗതൻ, ലൈജൂ, ബീന തമ്പി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ നന്ദിയും പറഞ്ഞു.

' മികവിന്റെ മത്സര വേദിയിലേക്ക് വീണ്ടും.

'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയിലേയ്ക്ക് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ.

പൊതുവിദ്യാലയ മികവുകൾ അവതരിപ്പിക്കാനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് - ഐ.ടി.@ സ്‌കൂൾ) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിനെ തെരഞ്ഞെടുത്തു. സ്‌കൂളിൽ ഹരിതവിദ്യാലയം ടീം നവംബർ എട്ടിന് സന്ദർശനം നടത്തുമെന്നും നവംബർ 22 മുതൽ ഫ്‌ളോർ ഷൂട്ടിംഗ് ആരംഭിക്കുമെന്നും കൈറ്റ് വൈസ് ചെയർമാൻ അറിയിച്ചു. ഐ.ടി@സ്‌കൂൾ വിക്ടേഴ്‌സ് ചാനലിലും ദൂരദർശനിലും നവംബർ 27 മുതൽ ഹരിതവിദ്യാലയം സംപ്രേഷണം ചെയ്യും.

വായന ദിനം

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്ന വായന ദിന ചിത്രം

യോഗ
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ യോഗ ദിനത്തോടനുബന്ധിച്ച നടന്ന യോഗ പ്രദർശനം.

സ്മാർട്ട് സ്കൂളിന് സ്മാർട്ട് ക്ലാസ്സ് റൂം.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ രണ്ട് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പുതിയ ഡിജിറ്റൽ സ്മാർട്ട് ക്ലാസ്സ് മുറിയുടെ ഉദ്ഘാടനം ശ്രീ റിച്ചാഡ് ഹെ എം പി നവംബർ 8 ബുധനാഴ്ച രാവിലെ 10 മണിക്ക് നിർവ്വഹിക്കുന്നു.

മികവിന്റെ മത്സര വേദിയിലേക്ക് വീണ്ടും.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ. 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയിലേയ്ക്ക്

പൊതുവിദ്യാലയ മികവുകൾ അവതരിപ്പിക്കാനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് - ഐ.ടി.@ സ്‌കൂൾ) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിനെ തെരഞ്ഞെടുത്തു. സ്‌കൂളിൽ ഹരിതവിദ്യാലയം ടീം നവംബർ എട്ടിന് സന്ദർശനം നടത്തുന്നു. നവംബർ 22 മുതൽ ഫ്‌ളോർ ഷൂട്ടിംഗ് ആരംഭിക്കുമെന്നും കൈറ്റ് വൈസ് ചെയർമാൻ അറിയിച്ചു. ഐ.ടി@സ്‌കൂൾ വിക്ടേഴ്‌സ് ചാനലിലും ദൂരദർശനിലും നവംബർ 27 മുതൽ ഹരിതവിദ്യാലയം സംപ്രേഷണം ചെയ്യും.

ലഘുഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു
കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല സ്കൂളിലെത്തുന്ന രക്ഷാകർത്താകൾക്കും മറ്റുളവർക്കും അത്യാവശം വിശപ്പും ദാഹവും അകറ്റാനൊരു സൗകര്യം ഒരുക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ച ലഘൂ ഭക്ഷണശാലയുടെ ഉദ്ഘാടനം സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ നിർവ്വഹിച്ചു..

വിശക്കുന്ന വയറിന് അന്നമേകി അമ്മമനസുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ

പ്രഭാത ഭക്ഷണം കഴിക്കാതെ എത്തുന്ന നിർധന കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യമായും ട്യൂഷനും മറ്റുമായി രാവിലെ വീട്ടിൽനിന്നി ഇറങ്ങി പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് കുറഞ്ഞ നിരക്ക് ഈടാക്കിയുമാണ് പ്രാതൽ നൽകുന്നത്.

പ്രഭാത ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു.

പ്രഭാത ഭക്ഷണം കുട്ടികൾ വീടുകളിൽനിന്ന് എത്തിക്കുന്നു.

(കൗണ്ടർ പ്രവർത്തനം ദിവസവും രാവിലെ 9.15മുതൽ 9.45വരെ)

പ്രഭാത ഭക്ഷണ കൗണ്ടർ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്യുതു.