"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 74: വരി 74:
|-
|-
|<big>ടി.എ.മത്തായി</big>
|<big>ടി.എ.മത്തായി</big>
|
|[[പ്രമാണം:47326 sslp 8700.jpg|നടുവിൽ|ലഘുചിത്രം|77x77ബിന്ദു]]
|<big>18.04.1989 – 31.03.1991</big>
|<big>18.04.1989 – 31.03.1991</big>
|-
|-

19:21, 18 ജൂലൈ 2022-നു നിലവിലുള്ള രൂപം

ചരിത്രം.....

കൂടരഞ്ഞി സെൻറ്‌ സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റ ചരിത്രം വരും തലമുറയ്ക്ക് അറിയുന്നതിന് വേണ്ടി തങ്ങളുടെ ജീവിതത്തിൻറെ ഗുരുക്ഷേത്രത്തിൽ നടത്തിയ ധർമയുദ്ധങ്ങളുട അനുസ്മരണവും ആവിഷ്കാരവും ഉൾകൊള്ളിച്ചുകൊണ്ട് ചരിത്രം......


കോഴിക്കോട് താലൂക്കിൽ കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാൻ കഴിവുള്ളവരുമായ ഒരു പറ്റം കാർഷിക കുടുംബങ്ങൾ 1944 ലോടെ കോഴിക്കോടിന്റെ കിഴക്കൻ മേഖലയായ കൂടരഞ്ഞിയിൽ സ്ഥിരവാസം ഉറപ്പിച്ചു. ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്റേയും, സഹനത്തിൻറേയും അനന്തരഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങൾ. 1931 ലെ സർവ്വെ പ്രകാരം കൂടരഞ്ഞി, കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152 ൽ ഉൾപ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാൻ 10 ഏക്കർ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലിൽ മോയിഹാജി. അതിൽ 4 ഏക്കർ സ്ഥലത്തെ കാടും, മുളയും വെട്ടിത്തെളിച്ച് 30 കോൽ നീളത്തിലും, 12 കോൽ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബർണാഡിന്റെ നേത്യത്വത്തിൽ പടുത്തുയർത്തി. 1948 ൽ ഒരു കളരിയായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്. 'കടമ്പനാട്ട് അപ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകൻ. 1949 ജൂലൈ 1 ന് 138 വിദ്യാർത്ഥികളും, 4 അധ്യാപകരുമായി 'സെൻറ് സെബാസ്റ്റ്യൻസ് എലിമെൻററി സ്കൂൾ' മദ്രാസ് ഗവൺമെൻറിന്റെ കീഴിൽപ്രവർത്തനം ആരംഭിച്ചു. റവ.ഫാദർ ബർണാഡിൻ സി.എം.ഐ. പ്രഥമ മാനേജരും, ശ്രീമാൻ കെ.ഒ. പൗലോസ് പ്രഥമ പ്രധാനാധ്യാപകനുമായിരുന്നു. 1 മുതൽ 4 വരെ ക്ളാസുകളിൽ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിൽ കാണുന്നു. സ്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പർ കുട്ടിയായി വിദ്യാലയത്തിൽ ചേർന്നത് ശ്രീ.കെ.ടി. തോമസ് കുന്നേൽ ആണ്. ആദ്യകാല വിദ്യാർത്ഥികളിൽ പലരും പിൽക്കാലത്ത് ഈ സ്കൂളിൽ തന്നെ അധ്യാപകരായി സേവനമനുഷ്ഠിച്ചവരാണെന്ന കാര്യവും പ്രത്യേകം ഓർമ്മിപ്പിക്കുന്നു. നിലവിലുണ്ടായിരുന്ന ഷെഡ് വർദ്ധിച്ചുവന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് തികയാതെ വന്നതുകൊണ്ട് 1960ൽ 160 അടി നീളത്തിൽ സാമാന്യം വലിയ ഓടുമേഞ്ഞ വിദ്യാലയം ബഹു.ബർണാഡിൻ അച്ചൻറെ നേത്യത്വത്തിൽ പണി കഴിപ്പിച്ചു.

അന്ന് ഈ സ്കൂളിൽ പരിശോധനയ്ക്കെത്തുന്ന ഇൻസ്പെക്ടർ കാണുന്നത് പനിച്ച് കരിമ്പടത്തിനുള്ളിൽ കിടക്കുന്ന കുട്ടികളേയും അവരെ ശുശ്രൂഷിക്കുന്ന അധ്യാപകരേയുമായിരുന്നു. ഒരു ഗ്ളാസ് വെള്ളംപോലും കുടിക്കാതെ എത്രയുംവേഗം രക്ഷപ്പെടുവാൻ തത്രപ്പെടുമായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. 1950-51ൽ തന്നെ ഈ വിദ്യാലയം എലിമെൻററി സ്കൂളായി ഉയർത്തുകയും ശ്രീ.പി.വി.പാവുണ്ണി പ്രധാനാധ്യാപകനാവുകയും ശ്രീ.കെ.ഒ.പൗലോസ് അധ്യാപകനായി ജോലി നോക്കുകയും ചെയ്തു. 1952 മുതൽ 54 വരെ ശ്രീമാൻ കെ.എം.ഫ്രാൻസിസ് പ്രധാനാധ്യാപകനായിരുന്നു. അന്നത്തെ അധ്യാപകരിൽ പലർക്കും വേണ്ടത്ര പരീക്ഷായോഗ്യതയില്ലാത്തതിനാൽ ബഹു.ബർണാഡിൻ അച്ചൻ ത്യശൂർ, പാവറട്ടി, എനാമാവ്, മീനച്ചിൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അധ്യാപകരെ കൊണ്ടുവന്നുതാമസിപ്പിച്ചു. ഓണം അവധിക്ക് 50 രൂപയും ക്രിസ്മസിന് 100 രൂപയും വർഷാവസാനം ചെലവുകഴിച്ച് കണക്കുതീർത്ത് മാനേജർ അദ്ധ്യപകർക്ക് ശമ്പളം നൽകിയിരുന്നു. അന്ന് പ്രധാന അദ്ധ്യപകനും മറ്റും സ്കൂൾ ആവശ്യത്തിനായി ഓഫീസിൽ പോകണമെങ്കിൽ 40 കിലോമീറ്റർലോളം കാല്നടയായ്പോകണമായിരുന്നു. 1954 ൽ ആദ്യത്തെ എലെമെന്ററി പരീക്ഷ 8 സ്റ്റാൻഡേർഡ് (ഇ.എസ്.എൽ.സി )കഴിഞ്ഞു കുട്ടികൾ പുറത്തുവന്നു. 1956ൽ ഇവിടെ പഠിച്ചിരുന്ന ശ്രീമതിമാരായ റോസമ്മ വെള്ളംചിറ ,ഏലിയാമ്മ തറപ്പേൽ എന്നിവർ ജോലിയിൽ പ്രവേശിച്ചു .

1955 മുതൽ 1962 വരെ ശ്രീമാൻ കെ. ജെ ദേവസി പ്രധാനാദ്ധ്യാപകനായി പ്രശസ്ത സേവനം അനുഷ്ഠിക്കുകയും പ്രൈമറി വിദ്യാഭ്യാസത്തിനായി അടിത്തറപാകുകയുംചെയ്തു. പക്ഷേ അതിനുശേഷം തുടർന്നുപഠിക്കണമെങ്കിൽ കുട്ടികൾക്ക് കോഴിക്കോടോ, കോടഞ്ചേരിയിലോ പോകണമായിരുന്നു. അതിനാൽ അന്നത്തെ മാനേജർ ബഹു.ബർത്തലോമിയോ സി.എം. ഐ യുടെ നേതൃത്വത്തിൽ ഹൈസ്കൂളിന് വേണ്ടി ശ്രമം ആരംഭിച്ചു. 1962 - 63 വർഷത്തിൽ യു .പി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1961 മുതൽ ഇവിടുത്തെ അദ്ധ്യപകനായിരുന്ന ശ്രീമാൻ .കെ.വി ജോസഫ് പ്രധാന അദ്ധ്യപകനായി ഭരണച്ചുമതല ഏറ്റെടുത്തു . ഈ കാലഘട്ടത്തിൽ 848 കുട്ടികളും ഒരു കൈവേല അദ്ധ്യപിക ഉൾപ്പെടെ 21 അദ്ധ്യപകരുണ്ടായിരുന്നു. 1969 -70 വരെയുള്ള കാലഘട്ടങ്ങളിൽ അറബി , ക്രാഫ്റ്റ് ഉൾപ്പെടെ 26 അദ്ധ്യപകനും ആയിരത്തോളം കുട്ടികളും പഠിച്ചിരുന്നതായി രേഖകളിൽകാണുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ എല്ലാ കുട്ടികളും ഇവിടെയാണ്‌ പഠിച്ചിരുന്നത്. 09 -06 -1967 മുതൽ തലശ്ശേരി രൂപത അധ്യക്ഷൻ മാർ .സെബാസ്റ്റ്യൻ വള്ളോപ്പള്ളിപിതാവിന്റെ അധീനതയിൽ ആയിരുന്നു ഈ വിദ്യാലയം

1986 ജൂലൈ 3ന് തലശേരി രൂപത വിഭജിച്ച് താമരശേരി ആസ്ഥാനമായി പുതിയ രൂപത രൂപീകരിച്ചപ്പോൾ ഈ വിദ്യാലയം താമരശേരി കോർപ്പറേറ്റിൻറെ കീഴിലാവുകയും ചെയ്തു. അപ്പോഴത്തെ രുപതാധ്യക്ഷൻ മാർ പോൾ ചിറ്റിലപ്പിള്ളിയും, കോർപ്പറേറ്റ് മാനേജർറവ.ഫാദർ മാത്യു മാവേലിയും, ലോക്കൽ മാനേജർ റവ.ഫാദർ ജോസ് മണിമലത്തറപ്പേലുമായിരുന്നു. 1975 76 വർഷത്തിൽ ഈ വിദ്യാലയത്തിൽ പുസ്തക വിതരണത്തിനുവേണ്ടി സൊസൈറ്റി സ്ഥാപിച്ചു. ഈ പഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങൾക്ക് ഇവിടെ നിന്നാണ് പുസ്തകങ്ങൾ കൊടുക്കുന്നത്. ഈ സ്കൂളിൽ 1966 മുതൽ 95 വരെ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ എ.ഡി. ഏലിയാക്കുട്ടി 27.08.1995 ൽ നിര്യാതയായി. ശ്രീ.കെ.പി.ജോസഫ് മെമ്മോറിയൽ എൻഡോവ്മെൻറ്, സിസ്റ്റർ എ.ഡി.ഏലിയാക്കുട്ടി മെമ്മോറിയൽ എൻഡോവ്മെൻറ് എന്നിവ ഇവിടുത്തെ കുട്ടികൾക്ക് നൽകി വരുന്നു. ഈ പഞ്ചായത്തിൻറെ പലഭാഗങ്ങളിലും സ്കൂൾ പുതുതായി ആരംഭിച്ചതോടുകൂടി ഇവിടെ കുട്ടികൾ കുറയാൻ തുടങ്ങി. എങ്കിലും മറ്റു സ്കൂളുകളെ അപേക്ഷിച്ച് ഇവിടെത്തന്നെയാണ് കുട്ടികൾ കൂടുതൽ. 1983ൽ ശ്രീമാൻ. കെ.പി. ജോസഫ് സർവ്വീസിൽ നിന്ന് വിരമിച്ചപ്പോൾ സിസ്റ്റർ പി. പി. മറിയം ഒരു വർഷത്തേക്ക് പ്രധാനാധ്യപികയായി സേവനമനുഷ്ഠിച്ചു. 1984ൽ ഈ സ്കൂളിലെ തന്നെ പൂർവ്വവിദ്യാർഥിയായിരുന്ന ശ്രീ. പി. ഡി. ദേവസ്യ പ്രധാനാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അദ്ദേഹം ഏതാണ്ട് 8 വർഷക്കാലം 2 പ്രവശ്യമായി ഈ സ്കൂളിനെ നയിച്ചു.

1963 ൽ ഫാ. ജോർജ് മഠത്തിൽപറമ്പിൽ എൽ. പി. സ്കൂളിനോട് ചേർന്ന് ഉപയോഗശൂന്യമായി കിടന്ന സ്ഥലത്ത് ഒരു സ്റ്റേഡിയം പണികഴിപ്പിക്കുന്നതിനുവേണ്ടി സ്പോർട്സ് കൗൺസലിന് ഒരു പ്ളാൻ തയ്യാറാക്കി സമർപ്പിക്കുകയും അതിനുന്നു നടപടികൾ ആരംഭിക്കുകയും ചെയ്തു. 1984 ൽ റവ.ഫാ.ജോസഫ് മൈലാടൂർ അച്ചന്റെ സേവനകാലത്ത് ഗാലറിയോടു കൂടിയ സ്റ്റേഡിയം പണികഴിപ്പിച്ചതുകൂടി കായികരംഗത്ത് ഈ സ്കൂളിലെ കുട്ടികൾക്ക് ഉയരങ്ങളിലെത്തിച്ചേരാൻ അവസരം ഒരുങ്ങി. കഴിഞ്ഞ 3 പ്രാവിശ്യം സബ്ജില്ലാകായികമേളയ്ക്ക് സാരഥ്യം വഹിക്കുവാനുള്ള അവസരമുണ്ടായി. ഉപജില്ലാ കായികമേളയിൽ 6 പ്രാവിശ്യം ചാമ്പ്യൻപട്ടം അണിഞ്ഞ കൂടരഞ്ഞി സ്കൂൾ, നിരവധി താരങ്ങളെ അത്ലറ്റിക്സിൽ ഉയർത്തിയിട്ടുണ്ട്. ഉപജില്ലാ കലോൽസവത്തിൽ 7 പ്രാവിശ്യം ഇവിടുത്തെ കുട്ടികൾ ഓവറോൾ ചാമ്പ്യൻപട്ടം അണിഞ്ഞിട്ടുണ്ട്. കൂടാതെ 3 പ്രാവിശ്യം ഉപജില്ലാകലോൽസവത്തിൽ ആതിഥേയ സ്കൂൾ ആകാനും സാധിച്ചു.

ശ്രീമാൻ. ടി. എ. മത്തായി, സിസ്റ്റർ ടി. കെ. ത്രേസ്യ, സി. ജെ. സെബാസ്റ്റ്യൻ, കെ. എം. ജോസഫ്, എം.ജെ.ജോർജ്, എൻ.വി.ത്രേസ്യ എന്നീപ്രധാനാധ്യാപകർ ഈ സ്ഥാപനത്തെ വളരെ പ്രശംസനീയമായ വിധത്തിൽ നയിച്ചിട്ടുണ്ട്. റെയിൽപാളം പോലെ സമാന്തരമായും, അഭിമുഖമായും നിന്നിരുന്ന രണ്ട് പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഇപ്പോൾ കാണുന്ന രണ്ടുനില കെട്ടിടത്തിൻറെ ഒന്നാംഘട്ടം പണികഴിപ്പിച്ചത് 1995ൽ റവ.ഫാദർ ജെയംസ് മുണ്ടയ്ക്കലിൻറെ സേവനകാലത്താണ്. 1996ൽ റവ.ഫാദർ പോൾ കളപ്പുരയുടെ നേത്യത്വത്തിൽ സ്കൂളിൻറെ ബാക്കിപണിയും ഗാലറിയുടെപണിയും പൂർത്തീകരിക്കുകയും ചെയ്തു. ഇപ്പോഴുള്ള കെട്ടിടത്തിൽ 11 ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് ഉള്ളത്.

കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്ത് വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മനസിലാക്കി അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നതിനും ഈ പഞ്ചായത്തിലെ അധ്യാപകർ സമ്മേളിച്ച് പഠനബോധനതന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനുംവേണ്ടി ഈ സ്കൂൾ ക്ളസ്റ്റർ സെൻററായി പ്രവർത്തിച്ചുവരുന്നു. കൂടാതെ എസ്.എസ്.എയുടെ ആഭിമുഖ്യത്തിൽ വില്ലേജ് എഡ്യുക്കേഷൻ കമ്മറ്റിയും രൂപീകരിച്ച് വി.ഇ.സി. സെൻററായും ഈ സ്കൂളാണ് പ്രവർത്തിക്കുന്നത്. എൽ.എസ്.എസ്.പരീക്ഷാസെൻറർ കൂടിയാണ്. 2002 03 വർഷത്തിൽ പി.റ്റി.എയുടെ സഹകരണത്തോടെ മാനേജർറവ.ഫാദർ ജോസ് മണിമലത്തറപ്പിൽ 14 മുറികളുള്ള ടോയ്ലറ്റ് കുട്ടികൾക്ക്വേണ്ടി നിർമ്മിച്ചിട്ടുണ്ട്.

2003 മെയ് 13ന് ശ്രീമതി കെ.ജെ.അന്നമ്മ പ്രധാനാധ്യാപികയായി സ്ഥാനമേറ്റു.ആ വർഷത്തെ പി.റ്റി.എ. പ്രസിഡൻറ് ശ്രീ.ജോസഫ് ഉഴുന്നാലിയും എം.പി.റ്റി.എ. ചെയർപേഴ്സൺ ശ്രീമതി മേഴ്സി പുത്തൻപുരയ്ക്കലുമായിരുന്നു. 2003- 04 വർഷത്തിൽ പി.റ്റി.എയുടെയും മാനേജ്മെൻറിൻറേയും ശ്രമഫലമായി പാചകപ്പുര പുതുക്കിപ്പണിയുകയുണ്ടായി. 2004- 05 വർഷത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനും, വായിക്കുന്നതിനുമായി സിമൻറ്ബഞ്ച് ഉണ്ടാക്കിയിട്ടുണ്ട്. കലയിലും, പഠനത്തിലും, കായികത്തിലുംഇവിടുത്തെ കുട്ടികൾ മുൻപന്തിയിലാണ്. 2003 -04ൽ കൂടരഞ്ഞിയിൽ വെച്ചുനടത്തിയ ഉപജില്ലാകലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻപട്ടം നേടുകയും എൽ.പി. വിഭാഗത്തിൽ ഉപജില്ലയിൽ ഒന്നാംസ്ഥാനത്ത് എത്തുകയും ചെയ്തു. കായിക മത്സരങ്ങളിൽ പെൺകുട്ടികൾക്കുള്ള ചാമ്പ്യൻഷിപ്പ് ഇവിടുത്തെ കുട്ടികൾക്കാണ് ലഭിച്ചത്. സ്റ്റേറ്റ് അമച്ച്വർ അത്ലറ്റിക്ക് മീറ്റിലേക്ക് അനീഷ പി.കെ,അലീന തോമസ് എന്നീ കുട്ടികൾക്ക് സെലക്ഷൻ കിട്ടുകയും ചെയ്തു. രണ്ടു വർഷങ്ങളിലും അലീന തോമസ് ഉപജില്ലയിലെ വ്ക്തിഗത ചാമ്പ്യൻഷിപ്പിന് അർഹയാവുകയും ചെയ്തു. എൽ.എസ്.എസ് സ്കോളർഷിപ്പ് എല്ലാ വർഷവും ഇവിടുത്തെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.

2004-05 വർഷം മുതൽ ഒന്നാം ക്ളാസ് പാരലൽ ആയി 46 കുട്ടികളുള്ള ഇംഗ്ളീഷ് മീഡിയം ക്ളാസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 2014 ആകുമ്പോഴേക്കും കൂടരഞ്ഞി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി. ആദ്യബാച്ച് ഇംഗ്ളീഷ് മീഡിയം കുട്ടികൾ പുറത്തിറങ്ങി. ഈ അധ്യയന വർഷത്തെ പി.റ്റി.എ. പ്രസിഡണ്ട് ശ്രീ സണ്ണി പെരുകുലം തറപ്പേലും, എം പി ടി എ പ്രസിഡന്റ് ശ്രീമതി ടിന്റു ബിജുവും ആണ്. വരും വർഷങ്ങളിലും പാഠ്യപാഠ്യേത രംഗത്ത് ഇവിടുത്തെ കുട്ടികൾ മുൻപിലായിരിക്കണമെന്ന ലക്ഷ്യത്തോടു കൂടി അധ്യാപകരും, രക്ഷിതാക്കളും, മാനേജമെൻറും ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഭൗതീകസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പ്രത്യേക പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു.

കൂടരഞ്ഞി എൽ.പി. സ്ക്കൂളിൻറെ നാളിതുവരെയുള്ള സകല നേട്ടങ്ങൾക്കും,ഐശ്വര്യങ്ങൾക്കും കാരണഭൂതനായ വിശുദ്ധ സെബസ്റ്റ്യാനോസിനോടും ഞങ്ങളെഅന്നും,ഇന്നും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന സർവ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു.

മുൻ സാരഥികൾ

സേവനമനുഷ്ഠിച്ച പ്രധാനാധ്യാപകർ

സെന്റ് സെബാസ്റ്റ്യൻസ് എലമെന്ററി സ്കൂൾ പിന്നീട് സെന്റ് സെബാസ്റ്റ്യൻസ് എൽ‍‍. പി. സ്കൂൾ ആയി മാറുകയാണ് ചെയ്തത്. അന്നു മുതൽ ഇന്നുവരെ സേവനമനുഷ്ഠിച്ചു വരുന്ന പ്രധാനധ്യാപകർ.

ആദ്യ ഹെഡ്മാസ്റ്റർ പൗലോസ് മാസ്റ്ററുടെ റിട്ടയർമെന്റ്

സെന്റ് സെബാസ്റ്റ്യൻസ് എലമെന്ററി സ്കൂൾ

പ്രധാനധ്യാപകർ സേവനകാലം
കെ.ഒ. പൗലോസ്
01.07.1949 – 31.05.1950
പി.വി.പാവുണ്ണി 01.06.1950 – 31.05.1952
കെ.എം. ഫ്രാൻസിസ് 01.06.1952 – 31.05.1955
കെ.ജെ.ദേവസ്യ 1955 – 1962

സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ

പ്രധാനധ്യാപകർ സേവനകാലം
കെ.പി.ജോസഫ്
01.04.1962 – 31.03.1983
സിസ്റ്റർ പി.പി മറിയം 01.07.1983 – 31.03.1984
പി.ഡി ദേവസ്യ
01.04.1984 – 17.04.1989
ടി.എ.മത്തായി
18.04.1989 – 31.03.1991
സിസ്റ്റർ ടി.കെ.ത്രേസ്യ
01.04.1991 – 30.06.1991
കെ.എം.ജോസഫ്
01.07.1991 – 31.03.1992
സിസ്റ്റർ ടി.കെ. ത്രേസ്യ
01.04.1992 – 07.06.1993
സി.ജെ.സെബാസ്റ്റ്യൻ
08.06.1993 – 06.06.1994
എം.ജെ.ജോർജ്ജ്
07.06.1994 – 07.08.1996
പി.ഡി.ദേവസ്യ
08.08.1996 – 11.06.2000
എൻ.വി.ത്രേസ്യ
12.06.2000 – 31.03.2003
കെ.ജെ.അന്ന
13.05.2003 – 31.03.2005
എം.ടി.ജോർജ്ജ്
21.06.2005 – 31.03.2011
എം.ടി.തോമസ്സ്
1.06.2011- 31.03.2020
ജോസ് തോമസസ്
1.4.2020 -31.5.2021
സിസ്റ്റർ ലൗലി ടി ജോർജ്
1.6.2021 മുതൽ തുടരുന്നു

പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ

അപർണ റോയ്

കൂടരഞ്ഞി സ്കൂളിൽ പഠിച്ച നിരവധി വിദ്യാർഥികൾ കലാപരവും, കായികപരവും, സേവനപരവുമായി നിരവധി മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് . സംസ്ഥാന-ദേശീയ- അന്തർദേശീയ മത്സരങ്ങളിലും , പ്രവർത്തനങ്ങളിലും പുരസ്ക്കാരം കരസ്ഥമാക്കിയ നിരവധി പൂർവ്വവിദ്യാർഥികൾ ഉണ്ട്. ചിലർ ഇന്ന് ഈ ലോകത്തോട് വിടവാങ്ങിയിട്ടുണ്ട് . എങ്കിലും ഓരോ പൂർവ്വവിദ്യാർഥിയും നേടിയ നേട്ടങ്ങളെല്ലാം ആത്യന്തികമായി ഈ സ്കൂളിന്റെ  തന്നെയാണ് . ഓരോ സ്കൂളിന്റെയും പുരോഗതി കണക്കാക്കുന്നതിൽ ഇവർക്കുള്ള പങ്ക് വിസ്മരിക്കുന്നില്ല .

പൂർവ്വവിദ്യാർഥി നേട്ടങ്ങൾ നേട്ടങ്ങൾ
ജോൺമാത്യു സംസ്ഥാന ഹൈജംപിൽ റിക്കാർഡർ
ആൻസി ജോസഫ് ദേശിയ ടീമിൽ എത്തിയ വനിത
സന്തോഷ് ആൻറണി ബാലതാരത്തിനുള്ള സംസ്ഥാന ഫിലിം അവർഡ് (കടവ് സിനിമ)
ഷിബി അഗസ്ത്യനും സംസ്ഥാന യുവജനോൽസവത്തിൽ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം
പി. എം.മത്തായി സേവിഗിംസ് ഡയറക്ടർ എന്ന നിലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
കുന്നേൽ ജോയി മിലിട്ടറിക്യാപ്റ്റൻ എന്ന നിലയിൽ സേവനം അനുഷ്ഠിച്ച് വിരമിച്ചു
പി. റ്റി. ജോർജ് അധ്യാപനത്തിന് സംസ്ഥാനതലത്തിലും ദേശിയതലത്തിലും നേട്ടങ്ങൾ കരസ്ഥമാക്കി.
സോമനാഥൻ മാസ്റ്റർ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്
കൂമ്പാറ ബേബി കവി, ഗായകൻ, ആകാശവാണിക്കുവേണ്ടി കവിതകൾ രചിക്കുകയും ഈണം നൽകുകയും ചെയ്തു.
അപർണ്ണ റോയി 2018 ലെ യൂത്ത് ഒളിമ്പിക്സിൽ ഹഡ്ഡില്സിൽ മൂന്നാം സ്ഥാനം
ആസ്റ്റിൻ ജോസഫ് രാജു 2018 ലെ ഡി.സി.എൽ ഉപന്യാസ രചനയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.

എൻഡോവ്മെൻറുകൾ

കുട്ടികളുടെ പഠനമികവിൻറെ അടിസ്ഥാനത്തിൽ വിവിധ എൻഡോവ്മെൻറുകൾ സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നൽകി വരുന്നു. സ്കൂളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച 4 അധ്യാപകരുടെ പേരുകളിലായാണ് 5 എൻഡോവ്മെൻറുകൾ നൽകുന്നത്.

1. ശ്രീ. കെ.പി.ജോസഫ് മാസ്റ്റർ സേവന സ്മാരകനിധി

  • ഒന്നാം ക്ലാസ്സിലെ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും സാമ്പത്തികമായി പ്രയാസ അനുഭവപ്പെടുന്നതുമായ 2 വിദ്യാർത്ഥികൾക്ക് നൽകുന്നു.

2. സിസ്റ്റർ ഏലിയാക്കുട്ടി സ്മാരക എൻഡോവ്മെൻറ്

  • രണ്ടാം ക്ലാസ്സിലെ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും സാമ്പത്തികമായി പ്രയാസ അനുഭവപ്പെടുന്നതുമായ 2 വിദ്യാർത്ഥികൾക്ക് നൽകുന്നു.

3. ശ്രീ. കെ.പി.ജോസഫ് മാസ്റ്റർ സേവന സ്മാരകനിധി

  • മൂന്നാം ക്ലാസ്സിലെ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും സാമ്പത്തികമായി പ്രയാസ അനുഭവപ്പെടുന്നതുമായ 2 വിദ്യാർത്ഥികൾക്ക് നൽകുന്നു.

4. ശ്രീ. എം.ടി ജോർജ്ജ് സ്മാരക എൻഡോവ്മെൻറ്

  • നാലാം ക്ലാസ്സിലെ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും സാമ്പത്തികമായി പ്രയാസ അനുഭവപ്പെടുന്നതുമായ 2 വിദ്യാർത്ഥികൾക്ക് നൽകുന്നു.

5. ദേവസ്യമാസ്റ്റർ സ്മാരക എൻഡോവ്മെൻറ്

  • നാലാം ക്ലാസ്സിലെ പഠനത്തിൽ മുന്നോക്കം നിൽക്കുന്ന 2 വിദ്യാർത്ഥികൾക്ക് നൽകുന്നു.